News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

T C Mathew,Associate Editor,Deepika

Caricature made by Ignatious Kalayanthani.

Rev. Fr. Joseph Kochuparambil

Caricature made by Ignatious Kalayanthani

Thomas Jacob,Malayala Manorama

Caricature made by Ignatious Kalayanthani

Johny Lukose, news Director, Manorama News

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Dr Babu Sebastian, V C , M G University

Caricature made by Ignatious Kalayanthani

Jose Panachippuram, Malayala Manorama

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Friday, October 22, 2010

sign board

Wednesday, October 13, 2010

SGHS സ്കൂള്‍

Tuesday, October 12, 2010

ഓണാഘോഷം 2010




എല്ലാരും ഒരുമിചിരുന്നൊരു ഊണു!...എന്ത് രസാ ...!! 





സാമ്പാറിനു ഇത്തിരി ഉപ്പു കൂടിപ്പോയോ ...?





പായസം ഗംഭീരമായി !

ഓണാഘോഷം 2010




ഇനി ഇത്തിരി വിശ്രമിക്കാം .







 കുട്ടികളുടെ കളികള്‍ കാണാന്‍ എന്തൊരു ശേല്  !


ഓണാഘോഷം 2011




ഭാരതമെന്നാല്‍ പാരിന്നടുവില്‍  കേവലമൊരുപിടി മണ്ണ്ല്ല....







സമൂഹഗാന മത്സരം 



 ഈ പാട്ടിനു എത്ര മാര്‍ക്ക്  കൊടുക്കണം ?

സേവന വാരം ഫോട്ടോ






മരം ഒരു വരം

ഫുട്ബോള്‍ ട്രോഫി






ഇത്തവണത്തെ  ഫുട്ബോള്‍  ട്രോഫി ഞങ്ങള്‍ക്ക്  !

SGHS SCHOOL








എങ്ങനെയുണ്ട്  ഞങ്ങളുടെ സ്കൂള്‍ ?

സ്കൂള്‍ അസ്സെംബ്ലി








നിരനിരയായി.... വരിവരിയായി ....

സേവന വാരം 2010




നമ്മുടെ സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുവാന്‍ ...







ആരോഗ്യമുളള ഒരു  ശരീരത്തിലെ ആരോഗ്യമുളള മനസും ....... 





ഇത്രയും പറഞ്ഞുകൊണ്ട് ഞാന്‍ എന്റെ വാക്കുകള്‍ ........





ശുചിത്വകേരളം  നമ്മുടെ കേരളം

ഓണാഘോഷം ഫോട്ടോ










പൂവിളി.. പൂവിളി... പൊന്നോണമായി

ഓണാഘോഷം 2010










ഓണത്തപ്പനെ  വരവേല്‍ക്കാന്‍   പൂക്കളം ഒരുങ്ങി 

ഓണാഘോഷം 2010




ഊണ്  കുശാലായി !

ഓണാഘോഷം 2010




എന്നെ ഒന്ന് ക്ലോസപില്‍ എടുക്കു സാറെ ..?





പായസം വേണോ ... പായസം ...?





 ഹായ് ! പടിനെട്ടുകൂട്ടം  കറികള്‍ ...എന്നും മാവേലി വന്നിരുന്നെങ്കില്‍

സെന്റ്‌ ജോര്‍ജെസ് ഹൈസ്കൂള്‍ - ഓണാഘോഷം-2010





പായസം   കേമായി ട്ടോ ..!








ഇത്തിരി പായസം കൂടി വിളമ്പട്ടെ ?








ഫോട്ടോ  എടുക്കുമ്പം  ഞങ്ങടെ മുഖം കൂടി ....



Sunday, October 10, 2010

പ്രകൃതി സൌന്ദര്യത്തിന്റെ പൂപ്പാലികയാണ് ഇടുക്കി









അതിര്‍ത്തികള്‍


വടക്ക് തൃശ്ശൂര്‍ ജില്ല, തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ല, കിഴക്ക് തമിഴ്‌നാട്ടിലെ മധുര ജില്ല, പടിഞ്ഞാറ് എറണാകുളം, കോട്ടയം ജില്ലകള്‍, തെക്ക് പത്തനംതിട്ട ജില്ലയുമാണ്‌ ഇടുക്കി ജില്ലയുടെ അതിര്‍ത്തികള്‍.


പേരിനു പിന്നില്‍


കുറവന്‍, കുറത്തി എന്നീ മലകള്‍ക്കിടയിലുള്ള ഇടുക്കിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ കമാനാകാര അണക്കെട്ടായ ഇടുക്കി അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ഈ ഇടുക്ക് എന്ന വാക്കില്‍ നിന്നാണ് ഇടുക്കി എന്ന പേര് ഉണ്ടായത്.


ചരിത്രം


കോട്ടയം ജില്ലയില്‍ ഉള്‍പ്പെട്ടിരുന്ന ദേവീകുളം, ഉടുമ്പഞ്ചോല, പീരുമേട് എന്നീ താലൂക്കുകളേയും എറണാകുളം ജില്ലയില്‍ ആയിരുന്ന തൊടുപുഴ താലൂക്കിലെ മഞ്ഞല്ലൂരും കല്ലൂര്‍ക്കാടും ഒഴികെയുള്ള പ്രദേശങ്ങളും കൂട്ടിച്ചേര്‍ത്ത് 1972 ജനുവരി 26 നാണ് ഇടുക്കി ജില്ല രൂപം കോണ്ടത്. തുടക്കത്തില്‍ കോട്ടയമായിരുന്നു ജില്ലാ ആസ്ഥാനം. 1976 ലാണ് തൊടുപുഴ താലൂക്കിലെ പൈനാവിലേക്ക് ജില്ലാ ആസ്ഥാനം മാറ്റിയത്. എത്രവര്‍ണ്ണിച്ചാലും മതിവരാത്ത പ്രകൃതിരമണീയമായ ഈ ഭൂപ്രദേശത്തിന്റെ ആദ്യകാല ചരിത്രം അനുസരിച്ച് ഈ പ്രദേശം ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. പിന്നീട് ഇത് പൂഞ്ഞാര്‍ രാജാവിന്റെ കീഴിലായിരുന്നു. തോട്ടം മേഖലയിലേക്കുള്ള വിദേശികളുടെ വരവോടുകൂടി ഇടുക്കിയുടെ ആധുനിക ചരിത്രം ആരംഭിക്കുന്നു

.


ഭൂപ്രകൃതി


കേരളത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് ഇടുക്കി ജില്ല. ആസ്ഥാനം പൈനാവ്. തൊടുപുഴ, കട്ടപ്പന, അടിമാലി എന്നിവയാണ് ജില്ലയിലെ മറ്റു പ്രധാന പട്ടണങ്ങള്‍. 4358 ച.കി. വിസ്തീര്‍ണ്ണമുള്ള (ഇത് കേരള സംസ്ഥാനത്തിന്റെ 11 ശതമാനം വരും) ഇടുക്കി ജില്ലയാണ്‌ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല. ഇടുക്കി ജില്ലയുടെ 50 ശതമാനത്തിലധികവും സംരക്ഷിത വനഭൂമിയാണ്. തീവണ്ടിപ്പാത ഇല്ലാത്ത കേരളത്തിലെ രണ്ടു ജില്ലകളില്‍ ഒന്നാണ്‌ ഇത് . ദേവീകുളം, തൊടുപുഴ, ഉടുമ്പഞ്ചോല, പീരുമേട് എന്നിവയാണ് ജില്ലയിലെ താലൂക്കുകള്‍. തൊടുപുഴയാണ് ജില്ലയിലെ ഏക മുനിസിപ്പാലിറ്റി. 8 ബ്ലോക്ക് പഞ്ചായത്തുകളും 51 ഗ്രാമ പഞ്ചായത്തുകളും ഉണ്ട്. ദേവികുളം,അടിമാ‍ലി, നെടുങ്കണ്ടം, ഇളംദേശം, തൊടുപുഴ, ഇടുക്കി, കട്ടപ്പന, അഴുത എന്നിവയാണ് ബ്ലോക്ക് പഞ്ചായത്തുകള്‍.


കേരളത്തിലെ വയനാടൊഴികെയുള്ള മറ്റു ജില്ലകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതിയാണ് ഈ ജില്ലക്കുള്ളത്. ജില്ലയുടെ 97 ശതമാനം പ്രദേശങ്ങളും കാടുകളും മലകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. താഴ്ന്ന ഭൂപ്രദേശങ്ങള്‍ തീരെ ഇല്ല. 50% പ്രദേശവും കാടുകളാണ്. സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്ററിലധികം ഉയരമുള്ള 14 കൊടുമുടികള്‍ ഇവിടെയുണ്ട്. അവയില്‍ ഹിമാലയത്തിനു തെക്കുള്ള ഏറ്റവും വലിയ കൊടുമുടിയായ ആനമുടി അടിമാലിക്കടുത്തുള്ള കുട്ടമ്പുഴ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇത്തരം ഭൂപ്രകൃതിയായതിനാല്‍ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും ശാസ്ത്രീയമായ കൃഷിരീതികള്‍ക്ക് അനുയോജ്യമല്ല. എന്നാല്‍ സുഗന്ധദ്രവ്യങ്ങളുടെ കൃഷിക്ക് യോജിച്ച ഭൂപ്രകൃതിയാണ്.


വിനോദസഞ്ചാരം:


കേരളത്തിലെ ഏറ്റവും പ്രകൃതിരമണീയമായ ജില്ലകളിലൊന്നാണ് ഇടുക്കി. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങള്‍, ഹില്‍ സ്റ്റേഷനുകള്‍, അണക്കെട്ടുകള്‍, തോട്ടങ്ങളിലൂടെയുള്ള വിനോദയാത്ര, മലകയറ്റം, ആനസവാരി മുതലായവയാണ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. മൂന്നാര്‍ ഹില്‍ സ്റ്റേഷന്‍,ഇടുക്കി അണക്കെട്ട്, തേക്കടി വന്യമൃഗസംരക്ഷണകേന്ദ്രം, പീരുമേട് വാഗമണ്‍ എന്നിവയാണ് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍. കൂടാതെ വിനോദ സഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ധാരാളം സ്ഥലങ്ങള്‍ വേറെയുമുണ്ട്. രാമക്കല്‍മേട്, ചതുരംഗപ്പാറമേട്, രാജാപ്പാറ, ആനയിറങ്കല്‍, പഴയ ദേവികുളം, ചീയപ്പാറ/വാളറ വെള്ളച്ചാട്ടം, തൊമ്മന്‍ കുത്ത്, നാടുകാണി വ്യൂ പോയിന്റ്, പരുന്തുമ്പാറ, അഞ്ചുരുളി, കല്ല്യാണത്തണ്ട്, മാട്ടുപ്പെട്ടി, കുണ്ടള, എക്കോ പോയിന്റ്, ടോപ് സ്റ്റേഷന്‍, ചിന്നാറ് വന്യമൃഗസങ്കേതം, രാജമല, തുടങ്ങിയവ ഇവയില്‍ ചിലത് മാത്രം. സമീപകാലത്തായി ഫാം ടൂറിസവും പ്രശസ്തിയാര്‍ജ്ജിച്ചുവരുന്നുണ്ട്. ജില്ലയിലെ കുമളിക്ക് അടുത്തുള്ള അണക്കരയെ ഗ്ലോബല്‍ ടൂറിസം വില്ലേജായി പ്രഖ്യാപിച്ചിട്ടുണ്ട്.


വിദ്യാഭ്യാസ ജില്ലകള്‍


തൊടുപുഴ ,കട്ടപ്പന


ഇടുക്കി ജില്ലയിലെ വിദ്യാലയങ്ങള്‍


എല്‍.പി.സ്കൂള്‍


യു.പി.സ്കൂള്‍ 108


ഹൈസ്കൂള്‍ 140


ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ 59


വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ 16


ആകെ സ്കൂളുകള്‍


ടി.ടി.ഐ കള്‍ 3


സ്പെഷ്യല്‍ സ്കൂളുകള്‍ {{{സ്പെഷ്യല്‍ സ്കൂളുകള്‍}}}


കേന്ദ്രീയ വിദ്യാലയങ്ങള്‍ 1


ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ 1


സി.ബി.എസ്.സി വിദ്യാലയങ്ങള്‍ 26


ഐ.സി.എസ്.സി വിദ്യാലയങ്ങള്‍ 1