News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

T C Mathew,Associate Editor,Deepika

Caricature made by Ignatious Kalayanthani.

Rev. Fr. Joseph Kochuparambil

Caricature made by Ignatious Kalayanthani

Thomas Jacob,Malayala Manorama

Caricature made by Ignatious Kalayanthani

Johny Lukose, news Director, Manorama News

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Dr Babu Sebastian, V C , M G University

Caricature made by Ignatious Kalayanthani

Jose Panachippuram, Malayala Manorama

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Thursday, September 29, 2011

നിങ്ങളുടെ പോസ്റ്റുകള്‍ എങ്ങനെ ഷെയര്‍ ചെയ്യാം - ഒരു ട്യൂട്ടോറിയല്‍









     എല്ലാം
ഷെയര്‍ ചെയ്യുക എന്നതാണല്ലോ പുതിയ ലോകത്തിന്‍റെ മുദ്രാവാക്യം. .. സോഷ്യല്‍
നെറ്റ്വര്‍കിംഗ് സൈറ്റുകള്‍ ആയ ഫേസ്ബുക്ക്‌, ട്വിറ്റെര്‍, ഓര്‍ക്കുട്ട്,
ഗൂഗിള്‍ ബസ്സ്‌ മുതലായവ ഇങ്ങനെ ആണല്ലോ വളര്‍ന്നു വലുതായത്. ഇപ്പൊ എന്തും
എല്ലാം ഷെയര്‍ ചെയ്യുവാന്‍ ഒരുപാടു ഓപ്ഷനുകള്‍ ഉണ്ട്. ചില ബ്ലോഗുകളില്‍
പോസ്റ്റുകളുടെ അടിയില്‍ ആ പോസ്റ്റ്‌ മേല്‍പറഞ്ഞ സൈറ്റുകളില്‍ ഷെയര്‍
ചെയ്യാനുള്ള ബട്ടണുകള്‍ കണ്ടിട്ടില്ലേ. അത് ക്ലിക്ക് ചെയ്തു നിങ്ങള്‍ക്ക് ആ
പോസ്റ്റ്‌ ഇന്‍സ്റ്റന്റ് ആയി ഷെയര്‍ ചെയ്യാം. അതായതു താഴെ കാണുന്ന പോലെ









മുകളില്‍ കാണിച്ചിരിക്കുന്നത് ബ്ലോഗ്ഗറില്‍ തന്നെ ലഭ്യമായ ഒരു ഇന്‍ ബില്‍റ്റ് സംഗതി ആണ്. ഇത് ചെയ്യാന്‍ എളുപ്പമാണ്. Settings --> Design --> Page Elements ഇല്‍ പോകുക. എന്നിട്ട് Blog Posts എന്ന element ഇല്‍ ഒരു എഡിറ്റ്‌ ബട്ടണ്‍ ഉണ്ട്. അത് ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് വേറൊരു സ്ക്രീന്‍ ലഭിക്കും. അതില്‍ പോയി ഷെയര്‍ ബട്ടന്‍സ് എനേബിള്‍ ചെയ്താല്‍ മതി. താഴത്തെ പടം ശ്രദ്ധിക്കൂ..









ഇതില്‍
ജിമെയില്‍, ബ്ലോഗ്ഗര്‍, ട്വിറ്റെര്‍, ഫേസ്ബുക്ക്‌, ഗൂഗിള്‍ ബസ്സ്‌ എന്നിവ
ലഭിക്കും. ഇതല്ലാതെ നിങ്ങള്‍ക്ക് കൂടുതല്‍ ബട്ടണുകള്‍ വേണമെന്നുണ്ടെങ്കില്‍
താഴെ പറയുന്ന പരിപാടി പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇത് അത്ര എളുപ്പമല്ല
എന്ന് മാത്രം. 
എങ്ങനെ ചെയ്യണം എന്നുള്ളത് താഴെ വിവരിക്കാം. 






1. ആദ്യം ഈ ലിങ്കില്‍  പോയി ഒരു ടെക്സ്റ്റ്‌ ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുക. 


2. നിങ്ങളുടെ ബ്ലോഗ്ഗര്‍ layout പേജില്‍ പോവുക. Edit HTML ക്ലിക്ക് ചെയ്യുക 


3. Download Full Template ലിങ്ക് ക്ലിക്ക് ചെയ്തു നിങ്ങളുടെ ബ്ലോഗ്ഗിന്‍റെ ഒരു ഫുള്‍ ബാക്കപ്പ് എടുക്കുക. 


4. Expand Widget Templates എന്നുള്ളത് ടിക്ക് ചെയ്യുക.


    




5. എന്നിട്ട് ആ ബോക്സില്‍ കാണുന്ന കോഡ് മുഴുവന്‍ ഒരു നോട്പാഡ് ഫയലിലേക്ക് കോപ്പി ചെയ്യുക.

6. ഈ കോഡില്‍ താഴെ പറയുന്ന ലൈന്‍ സെര്‍ച്ച്‌ ചെയ്യുക.


 


ടിന്റുമോന്‍ ഫലിതങ്ങള്‍ 2




 മരിച്ച രാമുവിന്റെ വീട്ടില്പോയ ടിന്റുമോന്:
ബോഡി കൊണ്ട് വന്നോ ....?അപ്പോള്തന്നെ ആംബുലന്സ് വന്നു.....ടിന്റുമോന്:
,
രാമുവിന് നൂറു ആയുസാന്നല്ലോ....



…………………………………………………………..



ടിന്റു മോന്റെ അമ്മൂമ്മ അമേരിക്കയില് വെച്ച് മരിച്ചു . ടിന്റുമോന് ഡെഡ്ബോഡി
നാട്ടിലേക്കയച്ചു
.

കൂടെ ഒരു കത്തും .

പ്രിയപ്പെട്ട ചേട്ടന് ,

അമ്മൂമ്മ ഇട്ടിരിക്കുന്ന ഡ്രസ്സ് ചേച്ചിക്കുളതാണ്
.

കുട്ടികള്ക്കായി തലയുടെ അടിയില്സ്വീറ്റ്സ് വെച്ചിട്ടുണ്ട് .

പിന്നെ , അഞ്ച് ജോഡി സോക്ക്സ് കാലില് ഇട്ടിട്ടുണ്ട് .

തലയില് കുത്തിയിരിക്കുന്ന ക്ലിപ്പ് അനിയത്തിക്കുളതാണ്.

കൂടുതല്എന്തെങ്കിലും വേണമെങ്കില്അറിയിക്കുക .

അപൂപ്പന്റെ അവസ്ഥ വളരെ മോശംമാണ് ...സ്വന്തം




……………………………………..


 ടിന്റുമോന് ഇന്വൈവാ .

സര്:
ഓംസ് ലോ പറയൂ........

ടിന്റുമോന്:
സര്എനിക്ക് മുഴുവന്അറിയില്ല .
എനിക്ക് അവസാന ഭാഗം മാത്രമേ അറിയൂ.

സര്:
ഓക്കേ ....
അതെങ്കിലും പറയൂ ......

ടിന്റുമോന്:
"
ഇതിനെയാണ് ഓംസ് ലോ എന്ന് പറയുന്നത് ....."
:-)
ടിന്റുമോന്: രാവിലെ എഴുന്നേറ്റപ്പോള്മുതല്പഠിക്കാന്ഭയങ്കര ആഗ്രഹം .

ടുടുമോള്:
എന്നിട്ട് പഠിച്ചോ ?

ടിന്റുമോന്:
ഏയ്, ഒരു ചായ കുടിച്ച് ഒന്ന് റസ്റ്റ്എടുത്തപ്പോള്അതങ്ങ് മാറി , ഭാഗ്യം......................!!!!!!!!നന്മയുടേയും നീതിയുടേയും ബുദ്ധിയുടേയും പ്രതീകമായ "
ഞാന്‍"

ഉറങ്ങാന്പോകുന്നു ................................!!!





ടിന്റുമോന്‍:  അളിയാ ഞാന്അപ്സെറ്റാഡാ....



…………………………………..

ടുട്ടുമോന്‍:
എന്താടാ...?
വീട്ടില്എന്തെങ്കിലും പ്രോബ്ലം?

ടിന്റുമോന്‍: 
അല്ല...
കുറച്ചു ദിവസം മുന്പ്സ്ലേറ്റ് വാങ്ങാന്ഞാന് ഒബെറോണ്മാളില്പോയി...
അവിടെ ഒന്നര വയസുള്ള ഒരു സൂപ്പര്ഫിഗറിനെ കണ്ടെടാ...! അവള്അവളുടെ അമ്മയുടെ തോളത്തിരുന്നു എന്നെ നോക്കി ചിരിച്ചെടാ...

ടുട്ടുമോന്‍:
അത് കഴിഞ്ഞു എന്ത് സംഭവിച്ചു?

ടിന്റുമോന്‍: 
അവള്എന്നെ ശ്രദ്ധിക്കാതെ പോയി...
ആം സോ അപ്സെറ്റ്‌....
രണ്ട് ദിവസമായി ഞാന്  CERELAC കഴിച്ചിട്ട്...

ടുട്ടുമോന്‍: 
ഡോണ്ട് വറി അളിയാ....
നാളെ അവളെ തൊട്ടിലോടെ പൊക്കാം....!

കമ്പ്യൂടറീലെ വിവരങ്ങള്‍ ടി വി യില്‍ കാണാന്‍



What
you will need:


The quick,
cheap and basic way to get a computer to show up on a TV is to plug it in. If
you have a desktop pc, you may be able to use the cable
that you have right now going to your monitor. If you have a notebook computer, you’ll need to buy an
additional cable(s).



Here’s the
common inputs you’ll see:



VGA Cable

This
is the tried and true connector that we have seen on computers, well almost
forever. This is the connector that nearly every HDTV will have. Sure you may
not get the resolution you need, and it can’t play back protected content
(think Blu-Ray movies),
but it is quick and simple to use.


S-Video

Some
computers have it, some don’t – but S-Video is also a
quick and easy way to get the computer screen working on the TV. The nice thing
about S-Video is that it will many times work on standard resolution TVs if you
still have one hanging around (the resolution is not that good, but it’s a nice
way to show off pictures).


DVI
Cable


DVI is
a terrific format to use, not only because it can support very high
resolutions, but also because it can support full resolution HDCP protected
content (High Definition movies such as found with Blu-Ray). Because the signal
is digital (VGA isn’t), you also tend to get a much better looking picture than
you would than with VGA. The cable can cost more, and it doesn’t carry audio
(you’d need a separate audio patch cable for that), however the next
cable on our list does.


HDMI Cable

For
hooking a computer to an HDTV, this is definitely the way to go for many people
because it’s one cable that carries both video and audio, it supports HDCP
protected content and high resolutions, and is relatively inexpensive. One
drawback is that while many laptops have an HDMI connector, many desktops do
not – so you’d need to add that port yourself (usually through a video card
upgrade).


Wireless

Some companies, such as IOGear
also offer wireless solutions for both video and audio. Wireless tends not to
support the higher resolutions, but can be alot of fun to use.



Tips…



Some common caveats to look out for:


1.      You need to go into
your video card “control panel”, use a function key
or go into the video card properties to set up the computer for “dual monitor use” if you have a laptop or are
leaving your main monitor connected if using a desktop. For TV display, most
people just choose to “mirror” the display (same image appears on both
monitors).


2.      Unless you are using
HDMI, you’ll need to run a separate audio cable for audio through the TV.


3.      The highest resolution
you can display is what can be supported by both the TV and the video card (it
is just like a big monitor after all).


4.      For Blu-Ray protected
content, you’d need to set your output to the HDTV only – it will not
usually display on both TV and monitor (you may also need to set the audio out
to SPDIF for Blu-Ray movies to get the audio on the TV as well).


5.      Some laptop computers
tend to “lose” the audio capabilities of HDMI when using drivers not designed
for the unit (even if it is a “recommended” update from your computer automatic
updates).


6.      You may need to “play”
with the TV’s aspect ratio to make the computers output “fit” properly to the
TV screen.


7.      Be sure that you set
the source on your TV to match the input you are using on the computer.


8.      Make sure that the
cables are plugged in all the way – it’s really easy for a cable to slip out
“just a little”.



In
Conclusion



Whether you want to show off some photos
in a slide show or use your Entertainment PC for use as a Blu-Ray player,
hooking up your computer to a HDTV is a great way to use your HDTV to its full
capability. So fire up the PC, plug
it in and let the fun begin!

Wednesday, September 28, 2011

100 Mbps ഇന്റര്‍നെറ്റുമായി ബി.എസ്.എന്‍.എല്‍;





100 Mbps ഇന്റര്നെറ്റുമായി ബി.എസ്.എന്‍.എല്‍;
തുടക്കം പൂണെയില് ഭാരത് സഞ്ചാര്‍ നിഗാം ലിമിറ്റഡ് (ബി.എസ്.എന്‍.എല്‍)
ഇതുവരെ നല്‍കിയ
ബ്രോഡ്ബാന്‍ഡ് സേവനങ്ങളെല്ലാം കടത്തിവെട്ടും പുതിയതായി പ്രഖ്യാപിച്ച ഇന്റര്‍നെറ്റ്.
100 Mbps വേഗമുള്ള ഇന്റര്‍നെറ്റാണ് കമ്പനി പുതിയതായി
പ്രഖ്യാപിച്ചിരിക്കുന്നത്.
പൂണെയിലാണ് പദ്ധതിക്ക് തുടക്കം.
‍‍



'ഫൈബര്‍ ടു ഹോം'
(fibre to the home - FTTH) സര്‍വീസിന്റെ ഭാഗമായാണ്
പൂണെയില്‍ പുതിയ സേവനം ആരംഭിക്കുന്നതെന്ന് ബി.എസ്.എന്‍.എല്‍.പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മാസക്കാലം നൂറ് ഉപയോക്താക്കള്‍ക്ക് പുതിയ പദ്ധതി പരീക്ഷണാര്‍ഥം ലഭ്യമാകും.
ഇതിന് മുമ്പും ഇത്തരം പല പദ്ധതികളുടെയും
പരീക്ഷണത്തിന് പൂണെ വേദിയായിട്ടുണ്ട്.





ഏതാനും 100 Mbps ലൈനുകള്‍ (Mbps -
millions of bits per second or megabits per second
) കഴിഞ്ഞ മാസങ്ങളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു വരുന്നതായി
ബി.എസ്.എന്‍.എല്‍.പൂണെ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ വി.കെ.മഹീന്ദ്ര അറിയിച്ചു.




ഓപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ വഴിയാണ് എഫ്.ടി.ടി.എച്ച്.സര്‍വീസ് ലഭ്യമാക്കുക. 'ഗിഗാബൈറ്റ്-കാപ്പബിള്‍ പാസീവ് ഓപ്ടിക്കല്‍ നെറ്റ്‌വര്‍ക്ക്'
(GPON) ആണ് പുതിയ സര്‍വീസിന് ഉപയോഗിക്കുക.
അതിവേഗ ഡൗണ്‍ലോഡിങും അപ്‌ലോഡിങും ഇതുവഴി സാധ്യമാകും.





രാജ്യത്തെ ബ്രോഡ്ബാന്‍ഡ് സര്‍വീസില്‍ 80
ശതമാനം പങ്കും തങ്ങള്‍ക്കാണെന്ന്
ബി.എസ്.എന്‍.എല്‍.അവകാശപ്പെടുന്നു.
ഈ മേധാവിത്വം കൂടുതല്‍ ഉറപ്പാക്കാന്‍
പുതിയ അതിവേഗ ബ്രോഡ്ബാന്‍ഡ് സര്‍വീസ് സഹായിക്കുമെന്ന കാര്യം ഉറപ്പാണ്.

അല്പം ഇംഗ്ലീഷ് ഗ്രാമര്‍ പഠിക്കാം


Photobucket




അല്പം  ഇംഗ്ലീഷ് ഗ്രാമര്‍ പഠിക്കാം 


Past Perfect Tense (had + V3)


ഭൂതകാലത്ത് (past) നടന്ന ഒരു സംഭവത്തിന്‍െറ മുമ്പേ നടന്ന മറ്റൊരു സംഭവം പറയാനാണ് Past Perfect Tense ഉപയോഗിക്കുന്നത്.

രവി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ തീവണ്ടി
പുറപ്പെട്ടുകഴിഞ്ഞിരുന്നു. ‘റെയില്‍വേ സ്റ്റേഷനില്‍ എത്തി’ എന്ന ഭൂതകാല
സംഭവത്തിനു മുമ്പാണ് ട്രെയിന്‍ പുറപ്പെട്ടു എന്ന സംഭവം നടക്കുന്നത്.

1. When Ravi reached the railway station the train had started.

2. When I got home late at night everybody had gone to bed.

3. The rain had stopped when the players came.

4. After I had eaten my dinner I watched the TV programme.

5. Before the minister came, the audience had occupied their seats.

6. As soon as we had entered the theatre, they closed the ticket sale.

മുമ്പ് പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന ആഗ്രഹം (unfulfilled condition) പ്രകടിപ്പിക്കാനും Past Perfect Tense ഉപയോഗിക്കുന്നു.

ഉദാഹരണം:

1. I wish Priya had not gone. (but she went).

2. I would rather she had studied (but she didn’t)

3. If only my son had taken me to hospital (but he did not)

പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന ഒരവവസ്ഥ പ്രകടമാക്കാനും Past Perfect Tense ഉപയോഗിക്കുന്നു.

ഉദാ: If you had studied well, you would have passed.

നീ നന്നായി പഠിച്ചിട്ടുണ്ടായിരുന്നെങ്കില്‍ പാസാകുമായിരുന്നു. പക്ഷേ, നീ പഠിച്ചിട്ടില്ലാത്തതുകൊണ്ട് പാസായതുമില്ല.

ദൈനംദിന ജീവിതത്തില്‍നിന്ന് ഇത്തരം ധാരാളം ഉദാഹരണങ്ങള്‍ കണ്ടെത്താം.

If my uncle had come to my birthday party, I would have got many beautiful gifts.

(അമ്മാവന്‍ വന്നിട്ടുണ്ടായിരുന്നെങ്കില്‍ എനിക്ക് ധാരാളം മനോഹരമായ
സമ്മാനങ്ങള്‍ കിട്ടുമായിരുന്നു). അമ്മാവന്‍ വന്നില്ലാത്തതുകൊണ്ട്
സമ്മാനങ്ങള്‍ കിട്ടിയതുമില്ല എന്നാണ് ആശയം?

Past Perfect Tense is used with a time phrase:

ഉദാ: At 5o, clock the bus had arrived.

At the age of 18 Hashim had studied the Holy Quran byheart.

കൂടാതെ till, before, since, already എന്നിവയോടൊപ്പവും ഈ tense ഉപയോഗിക്കുന്നു.

ഉദാ: They had not called me till yesterday

We had not met Oommen Chandy since his assumption of office as Chief Minister.

The chiefguest had already arrived there.

The new minister had never visited the capital city of Delhi.

8, 9. 10 ക്ളാസുകളിലെ മിക്ക ഇംഗ്ളീഷ് പാഠങ്ങളിലും Past Perfect Tenseന്‍െറ ഉപയോഗം ധാരാളമായി കാണാം.

ഭൂതകാലത്ത് ഒരു നിര്‍ണിത സമയത്തിനു മുമ്പു നടന്ന ഒരു പ്രവൃത്തി പറയുന്നതിനും Past Perfect Tense ഉപയോഗിക്കുന്നു.

ഉദാ: They had studied the lesson before night yesterday,

The Construction of the new school building had been completed before 31th March.

He had been to the police station before 8.00 A.മ

 .

കടപ്പാട്. മാധ്യമം  പത്രം




പഠനവും വിലയിരുത്തലും





Photobucket
Excersise





പഠനവും വിലയിരുത്തലും

വിലയിരുത്തലിന്‍െറ ഉദ്ദേശ്യങ്ങള്‍

  പഠനത്തിനുള്ള പിന്തുണ നല്‍കല്‍

  പഠന നിലവാരം തിട്ടപ്പെടുത്തല്‍

  വിദ്യാഭ്യാസ മേഖലയിലെ പുരോഗതി സമൂഹത്തെ അറിയിച്ച് അംഗീകാരം നേടല്‍

വിലയിരുത്തല്‍ പ്രക്രിയകള്‍

നമ്മുടെ ജീവിതത്തില്‍ നാം പലപ്പോഴും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പദമാണ്
‘വിലയിരുത്തല്‍’ എന്നത്. പഠനവുമായി ബന്ധപ്പെട്ട നേട്ടങ്ങളുടെ ആകത്തുകയാണ്
വിലയിരുത്തല്‍ എന്നത്. ഇതിന് മൂന്ന് പ്രക്രിയകളുണ്ട്.

പഠനത്തിനുവേണ്ടിയുള്ളത്

പഠനം നടക്കുമ്പോള്‍ അതിന്‍െറ പുരോഗതിക്കായി നടത്തുന്ന ഇടപെടലാണ് പഠനത്തിനു വേണ്ടിയുള്ള വിലയിരുത്തല്‍

വിലയിരുത്തല്‍ പഠനം

വിമര്‍ശാത്മകമായി പഠനത്തിലൂടെ കടന്നുപോകുന്ന ഒരു പഠിതാവ് തന്‍െറ
മികവുകള്‍, പരിമിതികള്‍ എന്നിവ സ്വയം തിരിച്ചറിയുന്ന പ്രക്രിയയാണിത്.

പഠനത്തെ വിലയിരുത്തല്‍

പഠന പ്രവര്‍ത്തനത്തിലേര്‍പ്പെടവെ ഒരു നിശ്ചിത സമയത്തിനുശേഷം ‘എന്തുപഠിച്ചു’
എന്നു വിലയിരുത്തുന്ന പ്രക്രിയയാണിത്. ഇടക്കിടെ പഠിതാവ് ആര്‍ജിക്കുന്ന
അറിവുകള്‍ അളക്കാനാണിത്.

വിലയിരുത്തേണ്ടത്

കുട്ടികളുടെ വൈജ്ഞാനികവും വൈകാരികവും ശാരീരികവും സാമൂഹികവുമായ വികാസം
പൂര്‍ണമായും അളക്കുന്ന പ്രക്രിയയാണ് വിലയിരുത്തല്‍. ഇതിനായ് ചിലകാര്യങ്ങള്‍
ശ്രദ്ധിക്കണം

 വിവിധ വിഷയ മേഖലകളിലുള്ള കുട്ടിയുടെ പഠനവും പ്രകടനവും

 കുട്ടികളുടെ നൈപുണികള്‍, താല്‍പര്യങ്ങള്‍, മനോഭാവങ്ങള്‍, പ്രചോദനം എന്നിവ

 കുട്ടികളുടെ പഠനം, പെരുമാറ്റം എന്നിവയില്‍ വരുന്ന മാറ്റവും പുരോഗതിയും

 വ്യത്യസ്ത സാഹചര്യങ്ങളില്‍ കുട്ടികളുടെ പ്രതികരണം

രേഖപ്പെടുത്തല്‍

പഠനപ്രവര്‍ത്തനത്തിടെ കുട്ടികളിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും
രേഖപ്പെടുത്തണം. ഗുണാത്മകമായ മാറ്റങ്ങളാണ് ഇതില്‍ പ്രധാനമായും വേണ്ടത്.
കുട്ടിയുടെ ഉല്‍പന്നങ്ങള്‍ രേഖപ്പെടുത്തലില്‍ വേണം. രേഖപ്പെടുത്തല്‍
കണ്ണോടിച്ചാല്‍ കുട്ടിയുടെ പഠനനേട്ടങ്ങള്‍, പുരോഗതി എന്നിവ
തിരിച്ചറിയാന്‍ സാധിക്കുകയും വേണം.

മത്സരം ‘സ്വയം’

കുട്ടികളെ മറ്റുള്ളവരുമായി മത്സരിപ്പിക്കാനുള്ള പരിശീലനമാണ് പൊതുവെ ഇന്ന്
എല്ലാ ഭാഗത്തുനിന്നുമുണ്ടാകുന്നത്. എന്നാല്‍, അതുമാറി സ്വയം മത്സരിച്ച്
പുരോഗതിയുണ്ടാക്കാനുള്ള പരിശീലനമാണ് നല്‍കേണ്ടത്. ഒടുവില്‍
വിലയിരുത്തുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങളിതാ.

 കുട്ടി എന്തെല്ലാം പഠിച്ചുകഴിഞ്ഞു?

 വിവിധ വിഷയങ്ങളില്‍ കുട്ടി എന്തെല്ലാം ചെയ്യുന്നുണ്ട്?

 കുട്ടിക്ക് ചെയ്യാന്‍ ഇഷ്ടമുള്ള പ്രധാന കാര്യങ്ങള്‍ ഏവ?

 കുട്ടിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ഏവ?

 ഏതുകാര്യത്തില്‍ കുട്ടിക്ക് സഹായം നല്‍കണം?

 പഠനം എളുപ്പമാക്കാന്‍ ഇനിയും എന്തുനല്‍കണം?

 ഏതു കാര്യങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത്?

വിലയിരുത്തല്‍ ഫലപ്രദമാകല്‍

വിലയിരുത്തല്‍ ഫലപ്രദമാകാന്‍ ചില ഘടകങ്ങള്‍ നിര്‍ബന്ധമായും ആര്‍ജിക്കണം. അവ
കുട്ടിയിലുണ്ടോ എന്ന് നോക്കുന്നതാണ് യഥാര്‍ഥ വിലയിരുത്തല്‍. ഈ
ഘടകങ്ങളാണ് അധ്യാപകരും രക്ഷിതാക്കളും നന്നായി ശ്രദ്ധിക്കേണ്ടത്.

 കുട്ടി എങ്ങനെ പഠിക്കുന്നു?

 ക്ളാസ് റൂം പഠനപ്രക്രിയ എങ്ങനെ?

 കുട്ടിയുടെ വികാര വിചാരങ്ങള്‍ പരിഗണിക്കണം

 തുടര്‍ന്നുള്ള പഠനത്തിന് പ്രചോദനം നല്‍കുന്നുണ്ടോ?

 പഠനലക്ഷ്യം, വിലയിരുത്തല്‍, മാനദണ്ഡം ഇവ തിരിച്ചറിയുന്നുണ്ടോ?

 പഠനത്തില്‍ മുന്നോട്ടുപോകാനുള്ള വഴി ബോധ്യപ്പെടുത്തണം

 സ്വയം വിലയിരുത്താനുള്ള കഴിവ് വികസിക്കണം

ഭാഷ വിലയിരുത്തല്‍

ജനനം മുതല്‍ വിവിധങ്ങളായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന കുട്ടി
നേടിയെടുക്കുന്ന അറിവുകളുടെ ആകത്തുകയാണ് അവന്‍ എങ്ങനെ സമൂഹത്തില്‍ ഇടപഴകി
ജീവിക്കുന്നുവെന്നത്. അതി സങ്കീര്‍ണമായ ഭാഷയെ അതിശയിപ്പിക്കുന്ന വേഗത്തില്‍
സ്വായത്തമാക്കാനുള്ള കഴിവ് ഓരോ കുട്ടിക്കുമുണ്ട്. ഇടപെടുന്ന സന്ദര്‍ഭം,
അതിലടങ്ങിയവര്‍, വസ്തുക്കള്‍ എന്നിവയിലൂടെ നിരന്തരമായി കുട്ടികളില്‍
ചിന്തകള്‍ ജനിക്കുകയും അറിയാതെ തന്നെ അറിവുനിര്‍മാണ പ്രക്രിയ നടക്കുകയും
ചെയ്യുന്നു. അതിനാല്‍, ഭാഷാപരമായ വിലയിരുത്തല്‍ നിരന്തരവും
തുടര്‍ച്ചയുള്ളതുമാകണം.

പരിസര പഠന വിലയിരുത്തല്‍

നമ്മുടെ പ്രകൃത്യാലുള്ള ചുറ്റുപാടാണ് പരിസരം. പരിസരപഠനം വിലയിരുത്തേണ്ടത്
താഴെക്കൊടുത്തിരിക്കുന്ന ശേഷികള്‍ കുട്ടികള്‍ ആര്‍ജിച്ചിട്ടുണ്ടോ എന്നു
നോക്കിയാണ്.

വിലയിരുത്തല്‍ ശേഷികള്‍

1. ആശയം

കുന്നിടിക്കല്‍

മണല്‍ വാരല്‍

വയല്‍ നികത്തല്‍

2. മനോഭാവം

പ്രകൃതി സംബന്ധിയായ പ്രശ്നങ്ങളില്‍ നിലപാട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട്

പരിസ്ഥിതി നാശത്തിനെതിരെ പ്രവര്‍ത്തിക്കാനുള്ള മനോഭാവം

3. സര്‍ഗാത്മകത

പോസ്റ്റര്‍ രചന

കൊളാഷ് നിര്‍മാണം

നോട്ടീസ് തയാറാക്കല്‍

4. സാമൂഹികമായ ശേഷികള്‍

 സംഘപ്രവര്‍ത്തനങ്ങളിലേര്‍പ്പെടല്‍

 ചുമതലകള്‍ നിര്‍വഹിക്കല്‍

 കണ്ടെത്തലുകള്‍ പങ്കുവെക്കല്‍

 മറ്റുള്ളവരുടെ ആശയങ്ങള്‍ ശ്രദ്ധിക്കാനും

    സ്വന്തം അറിവുമായി താരതമ്യം ചെയ്ത് സ്വാം

    ശീകരിക്കാനുമുള്ള സന്നദ്ധത.

5. പ്രക്രിയ ശേഷികള്‍

 കാരണങ്ങള്‍ വിശകലനം ചെയ്ത് നിഗമനം

    രൂപവത്കരിക്കല്‍

 നിരീക്ഷണം

 ആശയ വിനിമയം ചെയ്യല്‍

വിലയിരുത്തല്‍ തന്ത്രങ്ങള്‍

പരിസര പഠനത്തില്‍ വിലയിരുത്തല്‍ നടത്തുന്നതിന് പല ടൂളുകളുമുണ്ട്.

ഫീല്‍ഡ് ട്രിപ്സംഘപ്രവര്‍ത്തനം

ഡെമോണ്‍സ്ട്രേഷന്‍ഡ്രില്ലിങ്

പ്രശ്ന പരിഹാരംസഹകരണാത്മകത പഠനം

ലെക്ചര്‍ രീതിപരീക്ഷണങ്ങള്‍

നിരീക്ഷണം

 പ്രശ്നപരിഹാരത്തിനാവശ്യമായ വിവരശേഖരണത്തിനായി ഇന്ദ്രിയങ്ങളെ ഉപയോഗിച്ചിരുന്നു.

 വ്യത്യസ്ത വസ്തുക്കള്‍, സംഭവങ്ങള്‍ എന്നിവ തമ്മിലുള്ള വ്യത്യാസങ്ങള്‍ കണ്ടെത്തിയിരുന്നു.

 ഒരേ പോലുള്ള വസ്തുക്കള്‍, സംഭവങ്ങള്‍ തമ്മിലുള്ള സാമ്യം, വ്യത്യാസം എന്നിവ കണ്ടെത്തിയിരുന്നു.

 നിരീക്ഷണ ഫലം വാക്കിലൂടെ, എഴുത്തിലൂടെ രേഖപ്പെടുത്തിയിരുന്നു.

വര്‍ഗീകരണം

 നിരീക്ഷിക്കാന്‍ കഴിയുന്ന സ്വഭാവവിശേഷങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു കൂട്ടം വസ്തുതകളെ, ആശയങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

 ഒരു കൂട്ടം വസ്തുക്കളുടെ/ ആശയങ്ങടെ വ്യത്യാസങ്ങള്‍, സമാനതകള്‍ എന്നിവ  തിരിച്ചറിഞ്ഞിട്ടുണ്ട്.

 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വ്യത്യാസം മനസ്സിലാക്കുന്നു.

അളക്കല്‍

  അളന്നു തിട്ടപ്പെടുത്തേണ്ട വിവരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്

  അനുയോജ്യമായ തോത് ഉപയോഗിച്ച് അളന്നിട്ടുണ്ട്.

  അളവ് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്

ആശയ വിനിമയം ചെയ്യല്‍

  പട്ടിക, ഗ്രാഫ്, മാപ്പ്, ചാര്‍ട്ട് എന്നിവയിലൂടെ ഫലപ്രദമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.

  ചിത്രം വരച്ചും മാതൃകകള്‍ നിര്‍മിച്ചും ആശയവിനിമയം നടത്തിയിട്ടുണ്ട്.

  കുറിപ്പുകള്‍, വിവരങ്ങള്‍, റിപ്പോര്‍ട്ടുകള്‍ എന്നിവ വഴി ആശയ വിനിമയം നടത്തിയിട്ടുണ്ട്.

പരീക്ഷണം

  ഉപകരണങ്ങള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നുണ്ട്.

  പരീക്ഷണം നിരീക്ഷിച്ച് പ്രശ്നപരിഹാരത്തിനാവശ്യമായ തെളിവുകള്‍ ശേഖരിക്കുന്നുണ്ട്.

  പരീക്ഷണ ഫലങ്ങള്‍ രേഖപ്പെടുത്തുകയും വിശകലനം ചെയ്ത് നിഗമനത്തില്‍ എത്തിച്ചേരുകയും ചെയ്യുന്നുണ്ട്.

  ഉപകരണങ്ങള്‍ കൃത്യതയോടും സൂക്ഷമതയോടും കൈകാര്യം ചെയ്യുന്നുണ്ട്.

നിഗമന രൂപവത്കരണം

  ശേഖരിച്ച വിവരങ്ങളില്‍ നിന്നും പ്രശ്നപരിഹരണത്തിനാവശ്യമായ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.

  ലഭ്യമായ ദത്തങ്ങളുടെ പരസ്പരം ബന്ധം കണ്ടെത്തിയിട്ടുണ്ട്.

  ദത്തങ്ങളില്‍ നിന്നും പാറ്റേണുകള്‍ രൂപവത്കരിച്ചിട്ടുണ്ട്.

  തെളിവുകള്‍ പരിശോധിച്ചിട്ടുണ്ട്.

  ഊഹത്തിന്‍െറ സാധുത പരിശോധിച്ചിട്ടുണ്ട്.

ഗണിത വിലയിരുത്തലുകള്‍

ഗണിതപരമായ ആശയങ്ങള്‍, ശേഷികള്‍, പ്രക്രിയകള്‍, മനോഭാവങ്ങള്‍ എന്നിവയെല്ലാം
ഗണിത വിലയിരുത്തലില്‍പ്പെടുന്നു. ഗണിത പഠനത്തില്‍ ഏര്‍പ്പെടുന്ന ഒരു
കുട്ടിയുടെ താഴെ പറയുന്ന കാര്യങ്ങളെല്ലാം വിലയിരുത്തേണ്ടതാണ്.

 പ്രശ്നം കൃത്യതയോടെ നിര്‍ണയിക്കുന്നു?

 പ്രശ്ന നിര്‍ധാരണത്തിന് ഉചിതമായ വഴി തിരഞ്ഞെടുക്കുന്നു.

 വിവരങ്ങള്‍ ശേഖരിക്കുന്നു.

 വിവരങ്ങളെ അനുയോജ്യമായ രീതിയില്‍ തരംതിരിക്കുന്നു.

 വിവരങ്ങളെ കൃത്യമായി പട്ടികപ്പെടുത്തുന്നു.

 ഉചിതമായ ക്രിയാരീതി തിരഞ്ഞെടുക്കുന്നു.

 കൃത്യതയാര്‍ന്ന ഉത്തരത്തില്‍ എത്തിച്ചേരുന്നു.

 അനുയോജ്യമായ വഴികണ്ടെത്തുന്നു.

 നിര്‍മിതിയില്‍ കൃത്യത, സൂക്ഷ്മത എന്നിവ പാലിക്കുന്നു.

പോര്‍ട്ട് ഫോളിയോ

കുട്ടിയെ നിരന്തരമായ വിലയിരുത്തലിനു വിധേയമാക്കി അധ്യാപകര്‍ സൂക്ഷിക്കേണ്ട
പ്രധാന രേഖയാണ് പോര്‍ട്ട് ഫോളിയോ. ഈ രേഖകള്‍ സൂക്ഷിക്കാനുള്ള മൂന്ന്
പാളികളടങ്ങിയ ബാഗ്, കഴിഞ്ഞ അധ്യാപക പരിശീലന വേളയില്‍ മുഴുവന്‍
അധ്യാപകര്‍ക്കും നല്‍കിയിരുന്നു.

പോര്‍ട്ട് ഫോളിയോവില്‍ വേണ്ടത്

 കുട്ടിയുടെ പഠനത്തെളിവുകള്‍.

 അധ്യാപകന്‍െറ നിരീക്ഷണങ്ങള്‍.

 കുട്ടിയുടെ സ്വയം വിലയിരുത്തല്‍.

 ലിസ്റ്റുകള്‍, പട്ടികകള്‍, ശേഖരണങ്ങള്‍.

കടപ്പാട്: പടവുകള്‍: വിദ്യാഭ്യാസ വകുപ്പ്.

ചിത്രമെഴുതാന്‍ ചുവരോ ചായമോ ബ്രഷുകളോ വേണ്ട


Photobucket





കമ്പ്യൂട്ടറിന്‍െറ വരവ് ചിത്രകലയിലെ നിശ്ചിത ധാരകളെ കടപുഴക്കി. 
ചിത്രമെഴുതാന്‍ ചുവരോ ചായമോ ബ്രഷുകളോ ചായം ചാലിക്കാനുള്ള പാലറ്റോ വേണ്ട
എന്ന അവസ്ഥയുമായി. ഗ്രാഫിക് സോഫ്റ്റ്വെയറുകള്‍ സൃഷ്ടിക്കപ്പെട്ടതുതന്നെ
ഫോട്ടോഗ്രഫിയുടെയും ചിത്രകലയുടെയും മൗലിക മാനങ്ങളെ അടിസ്ഥാനമാക്കിയാണ്.
അഡോബ് ഫോട്ടോഷോപ്, കോറല്‍ പെയിന്‍റര്‍ക്ളാസിക്, കാന്‍വാസ്, ജിംപ്
തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. കമ്പ്യൂട്ടറില്‍ ചിത്രങ്ങള്‍ രചിക്കുവാന്‍
നിങ്ങളൊരു ചിത്രകാരനാവണമെന്നില്ല.  മുമ്പ്, ചിത്രകല അതഭ്യസിച്ചവര്‍ക്കു
മാത്രമാണ് വഴങ്ങിയിരുന്നതെങ്കില്‍, ഇപ്പോള്‍ അതെല്ലാം മറന്നേക്കുക.
വിലയേറിയ കാന്‍വാസുകളും ബ്രഷുകളും ചായങ്ങളും വാങ്ങി ചിത്രങ്ങളെഴുതാന്‍
തപസ്സനുഷ്ഠിച്ചവര്‍ക്ക് അതൊന്നുമില്ലാതെ, ഇപ്പോള്‍ ‘വെര്‍ച്വല്‍
പെയിന്‍റിങ്’നടത്താന്‍കഴിയും. നിരവധി ഫില്‍ട്ടറുകളും ഒരുപാട്
ടെക്സ്ച്വറുകളുമുപയോഗപ്പെടുത്തി  ഛായാചിത്രങ്ങളോ പ്രകൃതിദൃശ്യങ്ങളോ
ചലനചിത്രങ്ങളോ കമ്പ്യൂട്ടറില്‍ രചിക്കാം -നടേപറഞ്ഞ വാട്ടര്‍കളറിലോ
ഓയില്‍കളറിലോ ചാര്‍ക്കോളിലോ ഒക്കെ!

കേരളത്തിലെ ഏതു കുഗ്രാമത്തിലുമിരുന്ന് സാക്ഷാല്‍ ഡാവിഞ്ചിയും രവിവര്‍മയും
വിചാരിച്ചാല്‍ കഴിയാത്തത്ര വേഗതയിലും കൃത്യതയിലും അവസാനത്തെ
അത്താഴത്തിന്‍േറയും ഹംസ-ദമയന്തിയുടേയും പകര്‍പ്പുകള്‍ കമ്പ്യൂട്ടറില്‍
സൃഷ്ടിച്ച് ലോകത്തിന്‍െറ ഏതു കോണിലും നടക്കുന്ന എക്സിബിഷനുകളിലും
പ്രദര്‍ശിപ്പിക്കാം. സോത്ബി പോലെയുള്ള കുത്തകകളുടെ ലേല മാമാങ്കങ്ങളില്‍
നമ്മുടെ സൃഷ്ടികളും ഉള്‍പ്പെടുത്താം.

ചുവരുകളില്‍നിന്ന് മോണിറ്ററുകളിലേക്കും കോംപാക്ട് ഡിസ്ക്കുകളിലേക്കും
നെറ്റ് ബ്രൗസറുകളിലൂടെലോകത്തിന്‍െറ അനന്തസ്ഥലങ്ങളിലേക്കും ചിത്രങ്ങള്‍ക്കു
കടന്നുചെല്ലാം. വത്തിക്കാനിലെ സിസ്റ്റൈന്‍ചാപ്പലിലെ കാലാതിവര്‍ത്തിയായ
സൃഷ്ടികള്‍ കണ്ടാസ്വദിക്കാന്‍  നേരിട്ടവിടെ ചെല്ളേണ്ടതില്ല. നമ്മുടെ
വീട്ടിലെ കമ്പ്യൂട്ടറിലെ മൗസുകൊണ്ടോ ഗ്രാഫിക്പെന്‍ കൊണ്ടോ വിശ്വവിഖ്യാത
രചനകളില്‍ ഭേദഗതികള്‍ വരുത്താം. വാന്‍ഗോഗിന്‍െറ  സൂര്യകാന്തിപ്പൂക്കളിലെ
മഞ്ഞയുടെ തീക്ഷ്ണത കൂട്ടുകയോ കുറക്കുകയോ ആവാം. അതെ, ചിത്രകല വളരുകയാണ്;
ഗുഹാമനുഷ്യന്‍െറ കൈകളില്‍ തുടങ്ങി അനന്തവിഹായസ്സിന്‍െറ കാല്‍പനിക 
ലോകങ്ങളിലേക്ക്...   


അനിമേഷന്‍

കാര്‍ട്ടൂണുകളുടെ ചലനരൂപമാണ് അനിമേഷന്‍ ചിത്രങ്ങള്‍. സിനിമയുടെ
കണ്ടുപിടുത്തമാണ് ഈ ശാഖക്ക് വഴിയൊരുക്കിയത്. ഇവ കുട്ടികള്‍ക്കുമാത്രമല്ല,
ഏതു പ്രായക്കാര്‍ക്കും സ്വീകാര്യവുമാണ്. മിക്കി മൗസ്, ടോംആന്‍ഡ് ജെറി, 
ജങ്ക്ള്‍ബുക് എന്നിവ ലോകപ്രശസ്തമാണ്. അനിമ എന്ന ലാറ്റിന്‍ പദത്തിന്
അനിമേറ്റിങ് പ്രിന്‍സിപ്പ്ള്‍ എന്നാണ് ഇംഗ്ളീഷില്‍. കഥകള്‍ക്കുമാത്രമല്ല,
പ്രചാരണത്തിനും പരസ്യമാധ്യമത്തിലും അനിമേഷന്‍ ഫിലിമുകള്‍ 
പ്രയോജനപ്പെടുത്തുന്നുണ്ട്. കൂട്ടായ്മയുടെ സൃഷ്ടിയാണ് അനിമേഷന്‍
എന്നതിനാല്‍ ഇതിന്‍െറ സ്രഷ്ടാവിനെ എടുത്തുകാട്ടാനാവില്ല. കളങ്ങളായി
ചിത്രങ്ങള്‍ കടലാസ്സില്‍ വരച്ച് ചലന പ്രതീതിയുണ്ടാക്കാനുള്ള പരിശ്രമങ്ങള്‍
ചിത്രകാരന്മാര്‍ മുമ്പേ നടത്തിയിരുന്നു. സിനിമയുടെ വരവോടെയാണ് അനിമേഷന്‍
സാധ്യത വികസിച്ചത്. സ്പെഷല്‍ ഇഫക്ട് എന്ന മേഖലയിലായിരുന്നു അനിമേഷന്‍
പ്രക്രിയയെ ചേര്‍ത്തിരുന്നതെങ്കിലും  വ്യത്യസ്തമായ അനേകം രംഗങ്ങളില്‍
അനിമേഷന്‍  പ്രയോജനപ്പെടുന്നു. 

സ്റ്റോറി ബോര്‍ഡില്‍ നിന്ന്  കീഫ്രെയ്മുകളായാണ് ഇവ ആദ്യം
രൂപംകൊള്ളുന്നത്. പ്രധാനമായും ഹാസ്യരസമാവും ഉള്ളടക്കത്തിലുണ്ടാവുക.
ചാനലുകളുടെ വരവോടെ അനിമേഷന്‍ സാധ്യതക്ക് അതിരുകളില്ലാതായി. കമ്പ്യൂട്ടറിലെ
അനിമേഷന്‍ സോഫ്റ്റ് വെയറുകള്‍ ചിത്രകാരന്മാരുടെ പണി എളുപ്പമാക്കി.
ചിത്രകഥകള്‍ക്ക് കോളങ്ങളും പേജുകളും പരിധിയാവുമ്പോള്‍ അനിമേഷന്
സമയപരിധിയാണ് പ്രധാനം. ചുരുങ്ങിയ സമയത്തിനുള്ളില്‍ പറഞ്ഞുഫലിപ്പിക്കുക
എന്നതാണ് മുഖ്യം . ചിത്രം മുപ്പതു സെക്കന്‍ഡ് ദൈര്‍ഘ്യത്തിലുള്ളതാണെങ്കിലും
അതിന്‍െറ ദൃശ്യവത്കരണത്തിന് ആയിരക്കണക്കിന്  ഫ്രെയ്മുകള്‍
വരച്ചുണ്ടാക്കണം. ജങ്ക്ള്‍ ബുക് ഒക്കെ ഇങ്ങനെയാണ് കാഴ്ചപ്പുറത്തുവരുന്നത്.
അനിമേഷന്‍ പ്രിന്‍റ് മീഡിയ അല്ല, ദൃശ്യശ്രാവ്യ മാധ്യമം ആണ്. പശ്ചാത്തല
സംഗീതത്തിന് ജിങ്ക്ള്‍ എന്ന ബിറ്റുകളാണ് ഉപയോഗിക്കുക. കഥാപാത്രങ്ങളുടെ
ശബ്ദത്തിന് ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളുടെ സേവനവും വേണം. കമ്പ്യൂട്ടറിലെ 
അനിമേഷന്‍ സോഫ്റ്റ് വെയറുകളുടെ വരവ്  ചിത്രകാരന്മാരുടെ പണി ഇല്ലാതാക്കി.
അവരുടെ സര്‍ഗശേഷിക്കല്ല, ഡക്ക്വേലകള്‍ക്കാണ് കമ്പോളം ഊന്നല്‍
നല്‍കുന്നത്.  അമേരിക്കയിലെ അനിമേഷന്‍ കമ്പനികളില്‍ മുന്നില്‍ നില്‍ക്കുന്ന
ടൂണ്‍സ്  ഇന്ത്യയിലേക്ക് വന്നു. നമ്മുടെ കൊച്ചു കേരളത്തില്‍,
തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കില്‍ ഓഫിസ് തുറന്ന അവര്‍ ഇവിടെയുള്ള
ചിത്രകാരന്മാര്‍ക്ക് കമ്പ്യൂട്ടറിലും ഗ്രാഫിക് സോഫ്റ്റ് വെയറുകളിലും
പരിശീലനം നല്‍കി അവരെ മികച്ച ഗ്രാഫിക് ആര്‍ട്ടിസ്റ്റുകളായും
അനിമേറ്റര്‍മാരായും മാറ്റിയെടുത്തു. ഭാരതത്തിലെ പുരാണങ്ങളില്‍ നിന്നും
ഇതിഹാസങ്ങളില്‍ നിന്നും മുങ്ങിയെടുത്ത വിഷയങ്ങളില്‍ നിന്ന് നിരവധി
അനിമേഷന്‍ ചിത്രങ്ങള്‍ ടൂണ്‍സ് അക്കാദമിയില്‍ നിന്ന് സൃഷ്ടിച്ചെടുത്ത് ലോക
മാര്‍ക്കറ്റിലേക്ക് വിട്ടു.മുമ്പ്, സായ്പ് നമ്മുടെ സാംസ്കാരിക പൈതൃകമാണ്
കടത്തിയതെങ്കില്‍, ഇപ്പോള്‍ മനുഷ്യശേഷി കടത്തി
കാശുണ്ടാക്കുന്നുവെന്നേയുള്ളു.

കാരിക്കേച്ചര്‍

കാര്‍ട്ടൂണുകളില്‍നിന്ന് തുലോം വിഭിന്നമാണ് കാരിക്കേച്ചര്‍.
വ്യക്തിഗതചിത്രണത്തിന് ഹാസ്യഛായ നല്‍കിയാണ് രചന. ബോള്‍പെന്‍ മുതല്‍ ഏതു
മീഡിയത്തിലും ആവിഷ്കരിക്കാമെങ്കിലും വ്യക്തിത്വം പ്രകടമാക്കുന്നതിന്
അസാമാന്യമായ പ്രതിഭ വേണം. കോമാളിത്തമല്ല, വക്രതയാണ് ചിത്രീകരണത്തിന്
വശ്യതയുണ്ടാക്കുക.അനാട്ടമിയിലോ പ്രൊപോര്‍ഷനിലോ ശ്രദ്ധവേണ്ട,പക്ഷേ
വ്യക്തിത്വത്തെയും ചേഷ്ടകളെയും നന്നായി നിരീക്ഷിച്ചറിഞ്ഞാലേ നല്ല
കാരിക്കേച്ചര്‍ വരക്കാനാവൂ.




ടെലിവിഷന്‍ ചാനലുകളിലൂടെ കോമിക്കുകളും പരസ്യങ്ങളും ഒഴുകിവന്നതോടെയാണ്
അനിമേഷന്‍െറ അനന്തസാധ്യതകള്‍ ഇവിടെ തെളിഞ്ഞത്. അതോടെ, പണ്ട് കടലാസും
പേനയും മഷിയും ബ്രഷും കൊണ്ട് ചിത്രകഥയും കാര്‍ട്ടൂണും രേഖാചിത്രണവുമൊക്കെ
നടത്തി അന്നം തേടിയിരുന്ന ആര്‍ട്ടിസ്റ്റുകളുടെ സേവനം
വേണ്ടെന്നായിട്ടുണ്ട്. കീ ഫ്രെയ്മുകളില്‍ നിന്ന് അതിവേഗത്തില്‍ അനിമേഷന്‍
ഫിലിമുകള്‍ സിനിമാറ്റിക് ഘടനയില്‍ മാറിയപ്പോള്‍ അനിമേഷന്‍ സ്കൂളുകളും
കൂണുകള്‍ പോലെ മുളച്ചുപൊന്തി. കനത്ത ഫീസ് മുടക്കി അനിമേഷന്‍ കോഴ്സ്
പൂര്‍ത്തിയാക്കിയവരില്‍ നിന്ന് എത്രപേരുടെ മികച്ച സൃഷ്ടികള്‍ വന്നിട്ടുണ്ട്
എന്നത് പഠനവിഷയമാക്കാവുന്നതാണ്. കാരണം, ഒരു രൂപ വിലയുള്ള കടലാസില്‍ രണ്ട്
രൂപ വിലവരുന്ന പെന്‍സില്‍ ഉപയോഗിച്ച് എന്തെങ്കിലും മൗലിക രചന നടത്താന്‍
കഴിയാത്തവര്‍ക്ക്, അമ്പതിനായിരം രൂപയുടെ കമ്പ്യൂട്ടറില്‍ അരലക്ഷം രൂപയുടെ
സോഫ്റ്റ്വെയറുപയോഗിച്ച് ഒന്നും സൃഷ്ടിക്കാനാവില്ല.

അല്പം ഇംഗ്ലീഷ് ഗ്രാമര്‍ പഠിക്കാം






 As if / As though

പത്താം ക്ളാസിലെ പുതിയ ഇംഗ്ളീഷ് പാഠ പുസ്തകത്തില്‍ `FATHER’S HELP’ എന്ന
ഒന്നാമത്തെ പാഠത്തില്‍ കുട്ടികള്‍ പഠിക്കേണ്ട ഗ്രാമര്‍ ഭാഗമാണ് `as though’
എന്ന പ്രയോഗം. ഇതേ അര്‍ഥത്തിലുള്ള മറ്റൊരു പ്രയോഗമാണ് `as if’.

It looked as though only a moment ago it had been the last period on Friday എന്നതാണ് as though ചേര്‍ത്ത പാഠ പുസ്തകത്തിലെ വാചകം.

താഴെ പറയുന്ന ഉദാഹരണങ്ങളില്‍ നിന്ന് as though / as if പ്രയോഗം എളുപ്പത്തില്‍ മനസ്സിലാക്കാം.

Alexander speaks on every branch of science as if  he knew every thing about it.

ഇവിടെ Alexander speaks on every branch... എന്നതാണ് പ്രധാന വാക്യം. ഇതിലെ
verb (speaks) simple present tense ആണ്. അതിനു ശേഷം as if ചേര്‍ത്തുവന്ന
വാക്യത്തിലെ verb (knew) ഉപയോഗിച്ചിരിക്കുന്നത് past tense ലാണ്.
അലക്സാണ്ടര്‍ ഓരോ ശാസ്ത്ര ശാഖയെപ്പറ്റിയും സംസാരിക്കുന്നു. അതിനെപ്പറ്റി
എല്ലാം അറിയുന്നവനെപ്പോലെ. അലക്സാണ്ടര്‍ക്ക് അതറിയില്ല എന്നതാണ്
യാഥാര്‍ഥ്യം.

He walks as if he were drunk. അവന്‍ കള്ളു കുടിച്ചവനെപ്പോലെ നടക്കുന്നു. യഥാര്‍ഥത്തില്‍ കള്ളു കുടിച്ചിട്ടില്ല.

ഇനി as if ചേര്‍ത്ത് വരുന്ന വാചക ഭാഗത്തില്‍ present tense ആണ്
ഉപയോഗിക്കുന്നതെങ്കില്‍ പറയുന്ന കാര്യത്തെപ്പറ്റി തീര്‍ച്ചയില്ല
എന്നാണര്‍ഥം.

ഉദാ: He walks as if he is drunk. ഇവിടെ as if നു ശേഷം present tense
ഉപയോഗിച്ചിരിക്കുന്നു. ആ നടക്കുന്നയാള്‍ മദ്യപിച്ചിട്ടുണ്ടോ ഇല്ലയോ
എന്ന് ഉറപ്പില്ല.

Simple past ആണ് പ്രധാന വാക്യത്തില്‍ വരുന്നതെങ്കില്‍ as though ചേര്‍ത്തു
വരുന്ന വാചക ഘടനയില്‍ past tense അല്ളെങ്കില്‍ past perfect tense
ഉപയോഗിക്കണം.

ഉദാ: She did not have any illness. Still she walked without enthusiasm.

She walked without enthusiasm as if She had illness.

രണ്ടു വാചകങ്ങളെ as if പ്രയോഗത്തിലൂടെ കൂട്ടിച്ചേര്‍ക്കുമ്പോള്‍ പ്രധാന
വാക്യത്തിലെ ആദ്യ ഭാഗത്ത് one might think that, it would seem that, it
seemed that, but, still, yet എന്നീ പ്രയോഗങ്ങള്‍ ഉണ്ടെങ്കില്‍ അവ
ഒഴിവാക്കണം.

ഉദാ: He looks disappointed. He seems to have failed in the examination.

He looks disappointed as if he as failed in the examination.

Raju spends money lavishly. But he is not rich.

Raju spends money lavishly as if he were rich.

The team rejoiced. One might think they had got a prize.

The team rejoiced as if they had got a prize.


Activity:

Combine the following sentences using as if / as though.

1. He appears on the stage to sing. But he is not a singer.

2. He was not ill. but he walks slowly.



 കടപ്പാട്: മാധ്യമം 





Tuesday, September 27, 2011

കടല്‍ മീന്‍ കറിവച്ചു കഴിച്ചോളൂ ,ധാരാളമായി




മീന്‍ കൊതിയന്‍മാര്‍ക്ക് ആഹ്ളാദിക്കാന്‍ വകയുണ്ട്.  സഥിരമായി മീന്‍ കഴിക്കുന്നവര്‍ക്ക്  ഹൃദ്രോഗം ഉണ്ടാകാനുള്ള സാദ്ധ്യത കുറവാണ്! അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ കഴിഞ്ഞ രണ്ട് ദശകമായി നടത്തിവരുന്ന ഗവേഷണങ്ങളാണ് മീനിന്‍െറ ഔഷധഗുണങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നത്.

കൊഴുപ്പെന്നു കേള്‍ക്കുമ്പോള്‍ കൊളസ്ട്രോള്‍ കൂട്ടി ഹൃദ്രോഗത്തെ ക്ഷണിച്ചുവരുത്തുന്ന ഒരു വില്ളന്റെ രൂപമാണ് നമ്മുടെ മനസില്‍ തെളിയുക. എന്നാല്‍ എല്ളാത്തരം കൊഴുപ്പുകളും അപകടകാരികളല്ള. ചില പ്രത്യേകതരം കടല്‍ മീനുകളില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന അപൂരിത കൊഴുപ്പായ ഒമേഗ-3-കൊഴുപ്പമ്ളങ്ങള്‍ ഇത്തരത്തില്‍പെടുന്ന അപകടകാരിയല്ളാത്ത കൊഴുപ്പാണ്. ഈ നല്ള കൊഴുപ്പമ്ളത്തിന് ഹൃദ്രോഗം, രക്താതിസമ്മര്‍ദ്ദം, അര്‍ബുദം തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനുള്ള അത്ഭുതകരമായ കഴിവുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മംഗോളിയന്‍ വംശജരായ എക്സിമോ വര്‍ഗക്കാരില്‍ ഹൃദ്രോഗം, പ്രഷര്‍, പ്രമേഹം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ അപൂര്‍വമാണ്. ഇതിന്റെ കാരണം വൈദ്യശാസ്ത്രത്തിന് ഏറെനാള്‍ ദുരൂഹമായിരുന്നു. ധാരാളം മീന്‍ ഉപയോഗിക്കുന്ന ഇവരില്‍ മത്സ്യത്തിലടങ്ങിയിരിക്കുന്ന ഒരു ഘടകമാവാം  രോഗങ്ങളെപ്രതിരോധിക്കുന്നതെന്ന ദിശയിലുള്ള ഗവേഷണങ്ങളാണ് നല്ള കൊഴുപ്പമ്ളങ്ങളുടെ ഔഷധഗുണങ്ങള്‍ കണ്ടുപിടിക്കാന്‍ വഴിതെളിച്ചത്.

കടല്‍മത്സ്യങ്ങള്‍ കൊഴുപ്പമ്ളങ്ങളുടെ കലവറ

കേരളത്തിലെ കടല്‍ത്തീരങ്ങളില്‍ സുലഭമായി ലഭിക്കുന്ന മത്തി,അയല, ചൂര, കോര തുടങ്ങിയ മത്സ്യങ്ങളില്‍ ധാരാളം ഒമേഗാ-3കൊഴുപ്പമ്ളങ്ങള്‍ അടങ്ങിയിരിക്കുന്നു. ഈ നല്ള കൊഴുപ്പ് ഹൃദ്രോഗമുണ്ടാക്കുന്ന ചീത്തകൊഴുപ്പായ ട്രൈഗ്ളിസറൈഡിന്‍െറ അളവ് കുറയ്ക്കുന്നു. കൂടാതെ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയരക്തധമനികളില്‍ രക്തം കട്ടപിടിക്കാതെ സഹായിച്ചും, ഹൃദയാഘാതമുണ്ടാകാതെയും സംരക്ഷിക്കുന്നു. ഹൃദയസ്തംഭനം മൂലമുണ്ടാകുന്ന ഓര്‍ക്കാപ്പുറത്തെ കുഴഞ്ഞുവീണുള്ള മരണം തടയാനുള്ള  അത്ഭുതസിദ്ധിയും ഈ കൊഴുപ്പമ്ളത്തിനുണ്ടത്രെ.

മീന്‍ കറിവെച്ച് കഴിക്കാം...

കേരളീയരുടെ മീന്‍ വിഭവങ്ങള്‍ കൂടുതലും എണ്ണയില്‍ വറുത്തതും പൊരിച്ചതുമാണ്. വറുക്കാനുപയോഗിക്കുന്ന എണ്ണകള്‍ കൊളസ്ട്രോള്‍ കൂട്ടും. കൂടാതെ വറുത്ത മീനില്‍ നിന്നും ഒമേഗാ-3 കൊഴുപ്പമ്ളങ്ങളുടെ പൂര്‍ണ്ണതോതിലുള്ള ഗുണങ്ങള്‍ ലഭിക്കുകയുമില്ള. അതിനാല്‍ മീന്‍ കറിവെച്ച് കഴിക്കുന്നതാണ് ഹൃദയാരോഗ്യത്തിന് നല്ളത്. ചെമ്മീന്‍, ഞണ്ട്, കണവ എന്നീ മീനുകളില്‍ കൊളസ്ട്രോള്‍ കൂടുതലുള്ളതിനാല്‍ ഹൃദ്രോഗികള്‍ ഇവ ഒഴിവാക്കണം.

സസ്യഭുക്കുകള്‍ക്ക് ഗുളികകള്‍

സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ വിഷമിക്കേണ്ട. മത്സ്യത്തിനു പകരം ഒമേഗാ-3 കൊഴുപ്പമ്ളങ്ങള്‍ അടങ്ങിയ ഗുളികകള്‍ സേവിച്ച്  സസ്യഭുക്കുകള്‍ക്കും ഹൃദ്രോഗത്തെ പ്രതിരോധിക്കാം.

മഞ്ഞപ്പിത്തം അവഗണിക്കല്ലേ!


രക്തത്തില്‍ ബിലിറൂബിന്റെ അളവ് വളരെക്കൂടുന്നയവസ്ഥ മഞ്ഞപ്പിത്തം  അവഗണിക്കല്ലേ! .ചുവന്ന രക്താണുക്കള്‍ ദഹിച്ചുണ്ടാകുന്നതാണ് ബിലിറൂബിന്‍. രക്തത്തിലെ പ്രോട്ടീനുകള്‍ വഴി കരളില്‍ എത്തിച്ചേരുന്ന ബിലിറൂബിന്‍  ബൈല്‍( പിത്തരസം)  വഴി കുടലിലെത്തി യൂറോബിലിനോജന്‍ എന്ന വസ്തുവായിമലം വഴി പുറന്തള്ളപ്പെടും.

മലത്തിന് മഞ്ഞനിറം ഉണ്ടാക്കുന്നത് ഈ രാസവസ്തുവാണ്. രക്തത്തില്‍ ബിലിറൂബിന്റെ സാധാരണ അളവ് ഒരു മില്ലിഗ്രാം പാര്‍ഡസിലിറ്റാണ്. ഇത് മൂന്നുഗ്രാമില്‍ കൂടുതലാകുമ്പോള്‍ തൊലിയ്ക്കും കണ്ണിലെ സ്കളീറയ്ക്കും മഞ്ഞ നിറമാകും.

രക്തത്തില്‍  അളവുകൂടുമ്പോള്‍ മൂത്രത്തിലൂടെ കൂടുതല്‍ വിസര്‍ജിക്കപ്പെടും. മൂത്രത്തിന് കടുത്ത മഞ്ഞനിറം ഉണ്ടാകും.
ബിലിറൂബിന്‍ കൂടാനുള്ള കാരണങ്ങള്‍
1. രക്താണുക്കളുടെ നശീകരണം.
2. കരള്‍ ബിലിറൂബിന്‍ ആഗിരണം ചെയ്ത് വിസര്‍ജിക്കുന്നതിലെ അപാകത
3. കരളില്‍ നിന്ന് രക്തത്തിലേയ്ക്ക് ലയിക്കപ്പെടുന്നതു കാരണം.

രക്താണുക്കളുടെ അധികനശീകരണം മൂലമുണ്ടാകുന്ന ഹീമോളിറ്റിക് ജോണ്ടിസ് അപൂര്‍വ്വമാണ്. കരള്‍കോശങ്ങളുടെ പ്രവര്‍ത്തന വൈകല്യം മൂലമുണ്ടാകുന്നതാണ് ഏറ്റവും വ്യാപകം. ഇതില്‍ വൈറസ് മുഖേനയുണ്ടാകുന്നതാണ് മാരകം. വിവിധ തരം വിഷവസ്തുക്കളും (കാര്‍ബണ്‍ടെട്രാ ക്ളോറൈഡ് ബന്‍സീന്‍ , കുമിള്‍ വിഷാംശം, പാരസെറ്റാമോള്‍, ടെട്രാ സൈക്ളിന്‍, ടി.ബിയ്ക്കുള്ള മരുന്നുകള്‍, വേദന സംഹാരികള്‍, അനസ്തേഷ്യയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ മുതലായവയുടെ ഉപയോഗം), മദ്യപാനവും  കാരണമാകാം. ബിലിറൂബിന്‍ വിസര്‍ജിക്കുന്ന നാളിയ്ക്ക് തടസമുണ്ടാക്കുന്നതുമൂലമുണ്ടാകുന്നതാണ് മൂന്നാമത്തെ വിഭാഗം.

ഹെപ്പറ്റൈറ്റിസ് എ

ആറു മുതല്‍ 12 മാസം വരെ നിലനില്‍ക്കും. ജലം വഴി പകരും.താരതമ്യേന നിസാരം. അണുക്കള്‍  കടന്ന് 15-45 ദിവസങ്ങള്‍ക്കകം ലക്ഷണങ്ങള്‍ പ്രകടമാകും.  ചികിത്സയൊന്നും കൂടാതെ ഭേദപ്പെടും. പ്രതിരോധവാക്സിന്‍ ലഭ്യം.

ഹെപ്പറ്റൈറ്റിസ് ബി

മാരകം. കരളിനെ ഗുരുതരമായി ബാധിക്കും. കരള്‍ കാന്‍സറിന് സാദ്ധ്യത. രക്തത്തില്‍ കൂടിയും ലൈംഗികബന്ധത്തിലൂടെയും അമ്മയില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിലേയ്ക്കുമാണ് പകരുന്നത്. 90 ശതമാനം പേരും പൂര്‍ണ്ണ സൌഖ്യം നേടുന്നു.  പ്രായമുള്ളവരിലും കൊച്ചുകുഞ്ഞുങ്ങളിലും എയ്ഡ്സ് പോലെ പ്രതിരോധശക്തി കുറഞ്ഞവരിലും  ഇത് മാരകമാകാം.

ഹെപ്പറ്റൈറ്റിസ് സി

രക്തം സ്വീകരിക്കുന്നതിലൂടെ ഉണ്ടാകുന്ന മഞ്ഞപ്പിത്തത്തില്‍ 90 ശതമാനത്തിലേറെയും  സി വൈറസ് മൂലം. ലൈംഗികബന്ധം വഴിയും പകരാം.   മാരകമാണ്. 150 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. വാക്സിന്‍ ലഭ്യമല്ല. അതിനാല്‍ രക്തം സ്വീകരിക്കുമ്പോള്‍ കര്‍ശനമായി പരിശോധിക്കുക.

ഹെപ്പറ്റൈറ്റിസ് ഡി

ബി വൈറസിനോടൊപ്പം നിലനില്‍ക്കുന്നതോ അത്തരക്കാരെ  തുടര്‍ന്നാക്രമിക്കുന്നതോ ആണ് ഡി വൈറസ.്  ഇതു മൂലം ബി വൈറസ് ബാധിച്ചവരില്‍ മരണസാദ്ധ്യത കൂടുതല്‍.പ്രതിരോധകുത്തിവയ്പ്പ്  ഫലപ്രദം.

'ഇ, ജി' വൈറസുകള്‍

ഇ വൈറസ് ജലംവഴിയും ജി വൈറസ്  രക്തം വഴിയും പകരുന്നു. രണ്ടിനും മാരകസ്വഭാവം കുറവും സ്വയമേധാ നിയന്ത്രണ വിധേയമാകുന്നതുമാണ്.

ലക്ഷണങ്ങള്‍

അതിയായ  ക്ഷീണമാണ് ആദ്യ ലക്ഷണം. മനം പുരട്ടല്‍, ഛര്‍ദ്ദി, വയറിളക്കം, ചെറിയ
പനി എന്നിവ കൂടാതെ രോഗം കൂടുന്നതോടൊപ്പം മഞ്ഞമൂത്രം, കണ്ണിന് മഞ്ഞനിറം, കൈ വെള്ളയ്ക്ക് മഞ്ഞ, വേദനയോടുകൂടിയ കരള്‍വീക്കം എന്നിവയും ഉണ്ടാകും.

ചികിത്സ

ചികിത്സ പരിമിതമാണ്. വിശ്രമമാണ്  പ്രധാനം. കലോറി കൂടിയ ഭക്ഷണം കഴിക്കുക ധാരാളം വെള്ളം കുടിക്കണം. കരളിനെ ബാധിക്കാന്‍ സാദ്ധ്യതയുള്ള ഔഷധങ്ങള്‍  (ഉദാ:പാരസെറ്റാമോള്‍, വേദന സംഹാരികള്‍)  ഉപേക്ഷിക്കേണ്ടതാണ്.

പ്രമേഹ രോഗികളില്‍ വൃക്കരോഗം ബാധിക്കാനുള്ള സാദ്ധ്യത


പ്രമേഹം മൂലമുള്ള സങ്കീര്‍ണ്ണതകള്‍ വര്‍ദ്ധിക്കുകയാണ്.ഇക്കാര്യത്തില്‍ പാശ്ചാത്യ നാടുകളെക്കാള്‍ ഒരു ദശകം മുന്നിലാണ് ഇന്ത്യാക്കാര്‍!  നേരത്തെ കണ്ടുപിടിക്കാനും ശരിയായ ചികിത്സ  നല്‍കാനും കഴിഞ്ഞെങ്കില്‍ മാത്രമേ പ്രമേഹത്തിന്റെ വരവ് തടയാനും രോഗബാധിതരില്‍ അതിന്റെ കടന്നാക്രമണം നിയന്ത്രിക്കാനും കഴിയൂ.പ്രമേഹം പ്രതിരോധിക്കുന്ന ഫലപ്രദമായ ഹോമിയോ മരുന്നുകളുണ്ട്.

പ്രമേഹ രോഗികളില്‍ വൃക്കരോഗം ബാധിക്കാനുള്ള സാദ്ധ്യത 17 മടങ്ങ് കൂടുതലാണ്. പ്രമേഹത്തിന്റെ ഏറ്റവും പരിതാപകരമായ  സങ്കീര്‍ണ്ണതയാണ് ഡയബറ്റിക് നെഫ്രോപതി. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിയന്ത്രിക്കാത്തതാണ് ഈ  അവസ്ഥയ്ക്കു കാരണം.  ഉയര്‍ന്ന പഞ്ചസാരയുടെ അളവിന് ആനുപാതികമായി വൃക്കകളിലേക്കുള്ള രക്ത പ്രവാഹം വര്‍ദ്ധിക്കുകയും രക്തക്കുഴലുകളില്‍ മാറ്റം സംഭവിക്കുകയും ചെയ്യന്നു. ഒപ്പം വൃക്കകളിലെ ചെറിയ രക്തക്കുഴലുകള്‍ക്ക് വണ്ണം വയ്ക്കുകയും മത്സ്യം, അന്നജക്കൊഴുപ്പ് എന്നവയുടെ പ്രചന പ്രക്രിയയില്‍ മാറ്റം വരികയും ചെയ്യുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും മാംസത്തിന്റെ ക്രമാതീതമായ ഉപയോഗവും പ്രോട്ടീനുകളുടെ ഉല്പാദനവും മറ്റ് ചില കാരണങ്ങളാണ്.

പ്രമേഹം വൃക്കകളെ ബാധിച്ചിരിക്കുന്നു എന്നതിനു തെളിവാണ് മൈക്രോ അല്‍ബുമിനേറിയ. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് പ്രമേഹ രോഗികളെ ബാധിക്കുന്ന മറ്റൊരു പ്രശ്നം. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് ശരീരത്തിലെ വെളുത്ത രക്താണുക്കളെ ക്ഷയിപ്പിക്കുന്നു. അതുകൊണ്ട് ശരീരത്തിന്റെ ഏത് ഭാഗങ്ങളിലും പഴുപ്പ് ബാധിക്കാന്‍ സാദ്ധ്യതയുണ്ട്. സ്ത്രീകളില്‍ മൂത്രത്തില്‍ പഴുപ്പ് ബാധിക്കുന്നതായാണ് കണ്ടുവരുന്നത്.

പ്രമേഹം തലച്ചോറിലെ രക്തക്കുഴലുകള്‍ക്കും തകരാര്‍ ഉണ്ടാക്കും. രക്തത്തിലെ  പഞ്ചസാര മാംസവുമായി കൂടിച്ചേര്‍ന്ന് രക്തക്കുഴലുകളില്‍ കുമിഞ്ഞുകൂടുകയും രക്തക്കുഴലുകളുടെ വ്യാസം കുറയ്ക്കുകയും ചെയ്യുന്നു. ഇവിടെ കൊഴുപ്പും മറ്റും ശേഖരിക്കപ്പെടും. ചെറിയ രക്തക്കുഴലുകളെ പൂര്‍ണ്ണമായും തടസപ്പെടുത്തി തലച്ചോറില്‍ രക്തം കട്ടപിടിക്കുകയും ആ ഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുകയും ചെയ്യുന്നു.

പ്രമേഹ രോഗികള്‍ക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യത 24 ശതമാനം കൂടുതലാണ്. പ്രമേഹം കണ്ണിന്റെ റെറ്റിനയിലും തകരാറുകള്‍ ഉണ്ടാക്കും.പ്രമേഹം കരളിനേയും ബാധിക്കുന്നു. മദ്യപിക്കുന്ന പ്രമേഹ രോഗികളില്‍ പഞ്ചസാരയുടെ അളവ് കൂടാനും കുറയാനും സാദ്ധ്യതയുണ്ട്.

പ്രമേഹ രോഗികളില്‍ ചിലരില്‍ ഈ സങ്കീര്‍ണ്ണതകള്‍ നേരത്തെതന്നെ പ്രത്യക്ഷപ്പെടുന്നു.  ചിലരില്‍ പ്രമേഹം പിടിപെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞാലും  സങ്കീര്‍ണ്ണതകള്‍ പ്രത്യക്ഷപ്പെടുന്നില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതനുസരിച്ച് പ്രമേഹ രോഗ സങ്കീര്‍ണ്ണതകളുടെ സാദ്ധ്യത ഗണ്യമായി കുറയുന്നു. അല്പം ശ്രദ്ധിച്ചാല്‍ രോഗം പ്രതിരോധിക്കാനും തുടക്കത്തില്‍ത്തന്നെ കണ്ടെത്തി ചികിത്സിച്ച് ഒഴിവാക്കാനും കഴിയും.

ആനമെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുമോ?







അകത്തു കത്തിയും പുറത്തും പത്തിയും


ഉള്ളില്‍ വെറുപ്പും പുറമെ സ്നേഹവും
കാണിക്കുന്ന സ്വഭാവം


            അകലത്തെ
ബന്ധുവിനേക്കാള്‍ അരികത്തെ ശത്രു നല്ലത്‌


അപകടം വരുമ്പോള്‍ ശത്രുവായാലും അടുത്തുള്ളവനേ
കാണുള്ളൂ


            അങ്ങാടിപ്പയ്യ്‌
ആലയില്‍ നില്‍ക്കില്ല


അലഞ്ഞുനടന്ന്‌ ശീലമുള്ളവന്‍ അടങ്ങിനില്‍ക്കില്ല


            അങ്ങാടിയില്‍
തേറ്റതിന്‌ അമ്മയോട്‌


വേണ്ടവരോട്‌ പൌരുഷം കാട്ടാതെ വീട്ടുകാരോട്‌
കയര്‍ക്കുക


            അച്ഛന്‍
ആന കേറിയാല്‍ മകന്‌ തഴമ്പുണ്ടാകുമോ
?


യോഗ്യത നേടാതെ കുടംബമഹത്വം പറഞ്ഞു
നടക്കുത്‌ വെറുതെയാണ്‌.


            അച്ചിക്ക്‌
കൊഞ്ചുപക്ഷം
, നായര്‍ക്ക്‌ ഇഞ്ചിപക്ഷം


പരസ്പരം പൊരുത്തപ്പെടാത്ത ദമ്പതികള്‍


            അഞ്ചിലറിഞ്ഞില്ലെങ്കില്‍
അമ്പതിലറിയും


ചെറിയ നഷ്ടത്തില്‍ ശ്രദ്ധിക്കാത്തവര്‍ക്ക്‌
വലിയ നഷ്ടം വരും


            അഞ്ചു
വിരലും ഒരുപോലല്ല.


എല്ലാ മക്കളും ഒരൂപോലെയാവില്ല


            അടയ്ക്ക
മടിയില്‍ വയ്ക്കാം
,അടയ്ക്കാമരമായോലോ?


ചെറുപ്പത്തില്‍ കുട്ടികളെ നിയന്ത്രിക്കാം
മുതിര്‍ന്നാല്‍ ആവില്ല


            അടുത്തു
നില്‍പോന്‍ മല കാണ്‍മതില്ല.


അടുപ്പമുള്ളവരുടെ ദോഷം നമുക്ക്‌
വലുതായി തോന്നുകയില്ല


            അടിച്ചതിന്‍മേല്‍
അടിച്ചാല്‍ അമ്മിയും പറക്കും


എത്ര പ്രയാസമുള്ള കാര്യവും വീണ്ടും
വീണ്ടും ശ്രമിച്ചാല്‍ നേടാവുതേയുള്ളൂ


            അടിതെറ്റിയാല്‍
ആനയും വീഴും


വലിയവനും ചുവടുപിഴച്ചാല്‍ വീഴ്ച
പറ്റും


            അടിയിരിക്കുന്നിടത്തു
ചെകിടു കാണിക്കരുത്‌.


ആപത്തില്‍ സ്വയം ചാടരുത്‌


            അടിസ്ഥാനമുറച്ചേ
ആരൂഢമുറക്കൂ


കെട്ടിടത്തിന്റെ കാര്യത്തില്‍ മാത്രമല്ല, എല്ലാക്കാര്യത്തിലും അടിസ്ഥാനമാണ്‌ ഉറച്ചതാക്കേണ്ടത്‌


അടുക്കള പിണക്കം അടക്കിവയ്ക്കണം


കുടുംബകലഹങ്ങള്‍ അന്യരെ അറിയിക്കരുത്‌


            അടുത്തവനെ
കെടുത്തരുത്‌്‌


സഹായിക്കുവരെ നശിപ്പിക്കരുത്‌


            അടുത്താല്‍
നക്കിക്കൊല്ലും അകന്നല്‍ ഞെക്കികൊല്ലും


ഇണക്കത്തിലായാലും പിണക്കത്തിലായാലും
ഉപദ്രവിക്കുകയാണ്‌ ദുഷ്ടന്‍മാരുടെ സ്വഭാവം


            അണ്ടിയോടടുത്താലേ
മാങ്ങയുടെ പുളിയറിയൂ


ചിലരുടെ സ്വഭാവം ആദ്യം മധുരമായിത്തോന്നും
അടുക്കുമ്പോള്‍ തനിനിറം വ്യക്തമാകും


            അണ്ണാന്‍
കുഞ്ഞും തന്നലായത്‌


ചെറിയവര്‍ക്കും എളിയ സേവനം ചെയ്യാന്‍
കഴിയും


            അണ്ണാന്‍
മൂത്താലും മരം കേറ്റം മറക്കുമോ
?


ചെറുപ്പത്തിലെ ശീലം പ്രായമായാലും
മാറുകയില്ല


            അതിമോഹം
കുടികെടുത്തും


അത്യാഗ്രഹം നാശമുണ്ടാക്കും


            അതിലാഭം
പെരും ചേതം


അമിതലാഭമോഹം വന്‍നഷ്ടമുണ്ടാക്കും


            അത്താഴം
മുടക്കാന്‍ നീര്‍ക്കോലി മതി


വിഷമില്ലെങ്കിലും നീര്‍ക്കോലി കടിച്ചാല്‍
അത്താഴം കഴിക്കാന്‍ പാടില്ല. എന്നാണ്‌ വിശ്വാസം നിസ്സാരന്‍മാര്‍ക്കും ഉപദ്രവങ്ങള്‍
വരുത്താന്‍ കഴിയുമെന്ന് അര്‍ത്ഥം


            അധികമായാല്‍
അമൃതും വിഷം.


നല്ല വസ്തുവായാലും വളരെ കൂടിയാല്‍
ഉപദ്രവകാരിയാണ്‌


            അധികം
കൂവുന്ന കോഴി അല്‍പമേ മുട്ടയിടൂ


അധികം സംസാരിക്കുന്നവര്‍ക്ക്‌ അന്തസാരം
കുറയും


            അങ്കവും
കാണാം താളിയുമൊടിക്കാം


രണ്ടു കാര്യങ്ങള്‍ ഒരുമിച്ച്‌ സാധിക്കാം.


            അപ്പം
തിന്നാല്‍ മതി കുഴിയെണ്ണണ്ട്‌.


കാര്യം സാധിച്ചാല്‍ മതി എങ്ങനെ സാധിച്ചു
എന്നറിയേണ്ടതില്ല


            അമ്പലം
ചെറുതെങ്കിലും പ്രത്ഷ്ഠക്കു ബലം


ചെറിയവരെങ്കിലും നല്ല മനക്കരുത്തുള്ളവര്‍


അമ്മയുടെ മടിയില്‍ ഇരിക്കുകയും വേണം
അച്ഛന്റെ കൂടെ നടക്കുകയും വേണം


പ്രായോഗികമാകാത്ത ശാഠ്യം, രണ്ടില്‍ ഒന്നുമാത്രമേ സാധിക്കുകയുള്ളൂവല്ലോ


            അമ്മയ്ക്കു
പ്രാണവേദന
, മകള്‍ക്കു വീണവായന


ഒരാള്‍ക്കു ദു:ഖമുണ്ടാകുമ്പോള്‍
അയാളെ ആശ്വസിപ്പിക്കേണ്ടയാള്‍ സുഖിച്ചു കഴിയുക


            അമ്മായി
ഉടച്ചതു മണ്‍ചട്ടി മരുമകന്‍ ഉടച്ചതു പൊന്‍ചട്ടി


അമ്മായിയമ്മപ്പോര്‌ സൂചിപ്പിക്കു
ചൊല്ല്‌ രണ്ടുപേരും ചെയ്യുത്‌ ഒരേ തെറ്റാണെങ്കിലും മരുമകളുടേത്‌ വലിയ തെറ്റായി ചിത്രീകരിക്കു


            അര്‍ധം
താന്‍ അര്‍ധം ദേവലം (താന്‍ പാതി ദൈവം പാതി)


ദൈവം നല്‍കുമെന്ന്‌ കരുതി അലസലാകരുത്‌


            അരമന
രഹസ്യം അങ്ങാടി പ്പരസ്യം


വളരെ രഹസ്യമായി വയ്ക്കുന്ന കാര്യങ്ങള്‍
വളരെ വേഗം പരസ്യമാകുന്നു


            അരി
നാഴിയേ ഉള്ളൂവെങ്കിലും അടുപ്പുകല്ല്‌ മൂന്നുവേണം


ചെറിയ കാര്യത്തിനും വലിയ കാര്യത്തിനും
ഒരുക്കങ്ങള്‍ ഒന്നു തന്നെ


            അരിമണിയൊന്നു
കൊറിക്കാനില്ല. കരിവളയിട്ടു കിലുക്കാന്‍ മോഹം


ദാരി്ദ്യ്രത്തിലാണെങ്കിലും ആഡംഭരത്തിനു
കൊതി


            അരിയും
തിന്ന്‌ ആശാരിച്ചിയേയും കടിച്ചിട്ടും പിന്നെയും നായക്ക്‌ മുറുമുറിപ്പ്‌


പലദ്രോഹങ്ങളും ചോയ്ത ശേഷവും വിരോധം
കാണിക്കുന്ന ശീലം


            അരിയെത്ര? പയറഞ്ഞാഴി


ചോദിച്ചതിനുള്ള ഉത്തരം പറയാതിരിക്കുക


            അല്‍പന്‌
അര്‍ത്ഥമുണ്ടായാല്‍ അര്‍ദ്ധരാത്രിക്ക്‌ കുടപിടിക്കും.


അല്‍പന്‍മാര്‍ ധനികരാകുമ്പോള്‍ അസ്ഥാനത്തും
ആഡംബരം കാണിക്കും


            അലസന്റെ
തല പിശാചിന്റെ പണിശാല


അലസത ഉന്നതിക്ക്‌ വിഘാതമാണ്‌. അതു
ദുഷ്കൃത്യങ്ങളിലേക്കു നയിക്കും


            അളയില്‍
ചവിട്ടിയാല്‍ ചേരയും കടിക്കും


അക്രമം അതിരുകടാല്‍ എളിയവനും ഏറ്റുമുട്ടും


            അഴകുള്ള
ചക്കയില്‍ ചുളയില്ല


പുറമേയുള്ള ഭംഗിമാത്രം അന്തസാരമില്ല


            അറയിലാടിട്ടേ
അരങ്ങത്താടാവൂ.


നല്ലപോലെ പരിശീലിച്ചതേ അവതരിപ്പിക്കാവു


            ആടയറിയുമോ അങ്ങാടി വാണിഭം


മൂഢനുണ്ടോ ലോകവിവരം


            അഹങ്കാരം
ആയുസ്സിനെ കെടുത്തും


അഹങ്കാരം ജീവിതം തുലക്കും


            ആടു
കിടന്നിടത്തു പൂട കാണും


സംഭവസ്ഥലത്ത്‌ അതിന്റെ അടയാളം കാണും


            ആദ്യേ
ചെല്ലുവന്‍ അപ്പം നേടും


ഉത്സാഹമുള്ളവന്‌ വിജയം നിശ്ചയം


            ആന
കൊടുത്താലും ആശ കൊടുക്കരുത്‌.


ആശിപ്പിക്കുന്നത്‌ ആലോചിച്ചുവേണം
എര്‍ത്ഥം


            ആനമെലിഞ്ഞാല്‍
തൊഴുത്തില്‍ കെട്ടുമോ
?


പുറമെ സൌകര്യങ്ങള്‍ കുറഞ്ഞാലും മഹാന്‍മാര്‍
നിലവിട്ട്‌ പെരുമാറില്ല


            ആനയ്ക്ക്‌
തടി ഭാരം ഉറുമ്പിന്‌ ഇമി ഭാരം


ഓരോരുത്തര്‍ക്കും അവരവരുടെ പ്രശ്നങ്ങളുണ്ട്‌.


            ആന
വാ പൊളിക്കുന്നതുമ്പോലെ അണ്ണാന്‍ പെളിച്ചാലോ
?


വലിയവര്‍ ചെയ്യുന്നതുപോലെ ചെറിയവര്‍
ചെയ്യാന്‍ തുടങ്ങിയാല്‍ അപകടം വരും


            ആരാന്റമ്മക്ക്‌
ഭ്രാന്തു പിടിച്ചാല്‍ കാണാന്‍ നല്ല രസം


മറ്റുള്ളവര്‍ക്ക്‌ ആപത്തു വരുമ്പോള്‍
സന്തോഷിക്കുന്ന സ്വഭാവം


            അത്തിപ്പഴം
പഴുത്തപ്പോള്‍ കാക്കക്ക്‌ വായ്പ്പുണ്ണ്‌


ആഗ്രഹിച്ചത്‌ ലഭിച്ചപ്പോല്‍ ആസ്വദിക്കാന്‍
വയ്യാത്ത അവസ്ഥ


            ആകെ
കുളിച്ചാല്‍ കുളിരില്ല


നാണം കെട്ടവന്‌ എന്ത്‌ നാണക്കേട്‌


            ആവശ്യമാണ്‌
സൃഷ്ടിയുടെ മാതാവ്‌


ഓരോന്നും ഉണ്ടാകുത്‌ ആവശ്യം അനുസരിച്ചാണ്‌


            ആശാനും
അടവു തെറ്റും


പഠിച്ചവര്‍ക്കും അബദ്ധം പറ്റാവുന്നതാണ്‌


            ആശാനക്ഷരമൊന്നു
പിഴച്ചാല്‍ അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്‌


ഗുരുവിന്‌ ചെറിയ തെററു പറ്റിയാല്‍
ശിഷ്യന്‌ വലിയ തെറ്റു പറ്റിയേക്കാം


            ആളേറിയാല്‍ പാമ്പു ചാവില്ല


ആളുകൂടിയാല്‍ ഒന്നും നടക്കില്ല


            ആറിയ
കഞ്ഞി പഴങ്കഞ്ഞി


കാലപ്പഴക്കം കൊണ്ട്‌ ഉത്സാഹം തീരും


            ആര്‍ക്കാനും
വേണ്ടി ഓക്കാനിക്കുക


ആത്മാര്‍ത്ഥതയില്ലാതെ മറ്റുള്ളവരെ
അറിയിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുക.


            ആറ്റില്‍
കളഞ്ഞാളും അളന്നു കളയണം


എന്തു ചെലവാക്കിയാലും അതിന്‌ കണക്കുവേണം


            ഇടിവെട്ടിയവനെ
പാമ്പു കടിച്ചു


ആപത്തിനുമേല്‍ മറ്റൊരാപത്ത്‌.


            ഇക്കരെ
നിന്നാല്‍ അക്കരപ്പച്ച.


ഇപ്പുറത്തു നില്‍ക്കുമ്പോള്‍ അപ്പുറത്താണ്‌
കൂടുതല്‍ മെച്ചം എന്ന മുഥ്യാധാരണ


            ഇടിച്ചു
നേടുന്നത്‌ ചിരിച്ചും നേടാം


നയത്തില്‍ പെരുമാറിയാലും കാര്യങ്ങള്‍
സാധിക്കാം


            ഇത്തിള്‍
പിടിച്ച മരം കെടും


ചൂഷണം ചെയ്യുവര്‍ കൂട്ടുകാരെ നശിപ്പിക്കും


            ഇനം
ഇനത്തില്‍ ചേരും ഇരണ്ട വെള്ളത്തില്‍ ചേരും


ചേരണ്ടവ തമ്മിലെ ചേരുകയുള്ളൂ


            ഇരയിട്ടാലേ
മീന്‍ കിട്ടൂ


അല്‍പം ചെലവാക്കിയാലേ നേട്ടം ലഭിക്കൂ


            ഇരിക്കാനിടം
കിട്ടിയാല്‍ കിടക്കരുത്‌


സഹായം ചെയ്യുവരെ ബുദ്ധമുട്ടിക്കരുത്‌


            ഇരിക്കുന്ന
കൊമ്പിന്റെ കട മുറിക്കരുത്‌


തന്നെ താങ്ങുവരെ താന്‍ തന്നെ നശിപ്പിക്കരുത്‌.


            ഇരിക്കും
മുമ്പേ കാല്‍ നീട്ടരുത്‌


അവസാനത്തേത്‌ ആദ്യ ചെയ്യരുത്‌ , ക്ഷമ വേണം.


            ഇരുമ്പും
തൊഴിലും ഇരിക്കെ കെടും


ഇരുമ്പു തുരുമ്പിക്കുന്നതുപോലെ ഏത്‌
തൊഴിലും കുറെക്കാലം ചെയ്യാതിരുന്നാല്‍ കഴിവു നശിക്കും.


            ഇല മുള്ളില്‍ വീണാലും മുള്ള്‌ ഇലയില്‍ വീണാലും ഇലക്ക്‌ തന്നെ
കേട്‌.


ശക്തനെ അശക്തന്‍ എതിര്‍ത്താലും അശക്തനെ
ശക്തന്‍ എതിര്‍ത്താലും നാശം അശക്തനുതന്നെ.


            ഇല്ലം
മുടക്കി ചാത്തം ഊട്ടരുത്‌


ധൂര്‍ത്തടിച്ച്‌ തറവാട്‌ കുളം തോണ്ടരുത്‌


            ഇഷ്ടമില്ലാത്ത
അച്ചി തൊട്ടതൊക്കയും കുററം.


മാനസികമായി പൊരുത്തമില്ലാത്ത ഒരാള്‍
ചെയ്യുതെല്ലാം കുറ്റമായി തോന്നും


            ഇറക്കമുണ്ടെങ്കില്‍
ഏറ്റവുമുണ്ട്‌


കഷ്ടകാലമുണ്ടെങ്കില്‍ നല്ല കാലവുമുണ്ട്‌


            ഈറ്റെടുക്കാന്‍
പോയവര്‍ ഇരട്ട പെറ്റു.


പ്രസവശുശ്രൂഷക്ക്‌ പോയവര്‍ ഇരട്ടപെറ്റാല്‍
എന്ത്‌ ചെയ്യു
? സഹായിക്കാന്‍ പോയവരെ
സഹായിക്കേണ്ട അവസ്ഥയെയാണ്‌ ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്‌.


            കോഴി
കൂവിയാല്‍ നേരം പുലരില്ല


സമയം ആരുടേയും കൈപ്പിടിയിലൊതുങ്ങുകയില്ല.
ഒരാള്‍ വിചാരിച്ചാല്‍ എല്ലാം നടന്നു എന്ന് വരില്ല


            ഉടുക്കാനില്ലാത്തോന്‍
അയയിലിടുമേ
?


അത്യാവശ്യത്തിന്‌ ഇല്ലാത്തവന്‌ മോടി
കാണിക്കാന്‍ സാധിക്കയില്ല.


            ഉണങ്ങിയതുകൊണ്ട്‌
എണ്ണം കുറയില്ല. വണ്ണമേ കുറയൂ


കഷ്ടപ്പെടേണ്ടി വന്നാലും സ്വന്തം
നിലക്ക്‌ മാറ്റമുണ്ടാവില്ല


            ഉണ്ട
ചോറ്റില്‍ കല്ലിടരുത്‌.


ഉപകാരം ചെയ്തവരെ ദ്രോഹിക്കരുത്‌.


            ഉണ്ടവനറിയില്ല
ഉണ്ണാത്തവന്റെ വിശപ്പ്‌.


സുഖിക്കുവര്‍ക്ക്‌ പാവങ്ങളുടെ ദു:ഖമറിയില്ല


            ഉള്ളപ്പോള്‍
ഓണം ഇല്ലാത്തപ്പോള്‍ പട്ടിണി.


മിച്ചം വെക്കാതെ കഴിയുന്ന ശീലം


            ഉണ്ണിയെക്കണ്ടാലറിയാം
ഊരിലെ പഞ്ഞം.


ഒരാളെ കാണുമ്പോള്‍ തന്നെ അയാളുടെ
ചുററുപാടുകളെക്കുറിച്ചറിയാം


            ഉണ്‍മാന്‍
കൊടുത്താല്‍ അമ്മാവന്‍
, ഇല്ലെങ്കില്‍ കുമ്മാവന്‍.


എന്തെങ്കിലും സഹായമുണ്ടെങ്കില്‍
മാത്രം ബഹുമാനിക്കുകയും അല്ലെങ്കില്‍ നിന്ദിക്കുകയും ചെയ്യുക.


            ഉത്തരത്തിലിരിക്കുന്നത്‌
എടുക്കുകയും വേണം കക്ഷത്തിലിരിക്കുന്നത്‌ പോകയുമരുത്‌


ഒരു നഷ്ടവും വരാതെ എല്ലാ കാര്യങ്ങളും
നേടണം എന്ന സ്വഭാവം


            ഉത്തരം മുട്ടുമ്പോല്‍ കൊഞ്ഞനം കുത്തും


തോല്‍ക്കുമ്പോള്‍ തര്‍ക്കുത്തരം
പറയുകയും ദേഷ്യപ്പെടുകയും ചെയ്യുക


            ഉത്സാഹമുണ്ടെങ്കില്‍
അത്താഴമുണ്ണാം


പരിശ്രമിച്ചാല്‍ കാര്യം സാധിക്കും


            ഉപ്പു
തിന്നവന്‍ വെള്ളം കുടിക്കും.


തെറ്റുചെയ്തവര്‍ ശിക്ഷ അനുഭവിക്കും


            ഉയരത്തില്‍
നില്‍ക്കുന്നത്‌ ഊക്കില്‍ വീഴും്‌


ഉന്നതന്‍മാരുടെ അധ:പതനത്തിന്‌ ശക്തി
കൂടും


            ഉരല്‌
ചെന്നു മദ്ദളത്തോട്‌


ഇടി കൊള്ളുന്നതിന്റെ ദു:ഖം ഉരല്‍
മദ്ദളത്തോട്‌ പറഞ്ഞിട്ട്‌ കാര്യമുണ്ടോ
? തന്റെ ദു:ഖം ഇതിലേറെ ദു:ഖിക്കുവനോട്‌ പറഞ്ഞിട്ട്‌ കാര്യമില്ല.


            ഉള്ളതു
കൊണ്ട്‌ ഓണം


കുറച്ചേ ഉളളുവെങ്കിലും അതില്‍ തൃപ്തിപ്പെടുക


            ഉള്ളിലുള്ളത്‌
കണ്ണില്‍ അറിയാം


മുഖം മനസ്സിന്റെ കണ്ണാടിയാണ്‌.


            ഉള്ളിലൊന്ന്‌
നാക്കിലൊന്ന്‌
,കൈയ്യിലൊന്ന്‌


ഒന്നു വിചാരിക്കുകയും മറ്റൊന്ന്‌
പറയുകയും മൂന്നാമതൊന്ന്‌ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്വഭാവം


            ഉരുളു
കല്ലില്‍ പുരളുമോ പായല്‍
?


എപ്പോഴും ഉപയോഗിക്കുന്ന സാധനങ്ങള്‍
തുരുമ്പെടുത്തു നശിക്കില്ല. കഴിവുകളും അങ്ങനെ തന്നെ


            ഉറങ്ങുവനെ
ഉണര്‍ത്താം. ഉറക്കം നടിക്കുവനെ ഉണര്‍ത്താന്‍ പറ്റുമോ
?


അറിയാത്തവനെ പറഞ്ഞു മനസ്സിലാക്കാം.
അറിഞ്ഞാലും അറിഞ്ഞില്ലെന്ന്‌ നടിക്കുവനെ പറഞ്ഞു മനസ്സിലാക്കാനാവില്ല.


            ഉറുമ്പും
ഓണത്തിനു കരുതും


നിസാരന്‍മാര്‍പോലും വിശേഷങ്ങള്‍ക്ക്‌
വേണ്ടി എന്തെങ്കിലും കരുതിവെക്കും.


            ഉര്‍വ്വശീ
ശാപം ഉപകാരമായി


ചിലപ്പോള്‍ ശാപവും അനുഗ്രഹമായി മാറും.
ചില ദോഷങ്ങല്‍ ഗുണകരമായിത്തീരും.


            ഊന്നു
കുലയ്ക്കില്ല വാഴയേ കുലക്കൂ.


വാഴയെ സഹായിക്കുതാണെങ്കിലും ഊന്നിന്‌
കുലയ്ക്കാനാവില്ല. പ്രധാനിക്ക്‌ ചെയ്യാനാകുവ സഹായിക്ക്‌ ചെയ്യാനാകില്ല.


            ഒരേറ്റത്തിനൊരിറക്കം


ഒരുയര്‍ച്ചക്കൊരു വീഴ്ചയും ഉണ്ടാകും


എത്താത്ത മുന്തിരിങ്ങ പുളിക്കും


തനിക്ക്‌ ലഭിക്കാത്ത വസ്തു ചീത്തയാണെ്‌
പുച്ഛിച്ചു പറയുക.


            എന്നെക്കണ്ടാല്‍
കിണ്ണം കട്ടെന്നു തോന്നുമോ
?


തെററു ചെയ്തവന്‍ പരിഭ്രമത്തോടെ മറ്റുള്ളവരോട്‌
ചോദിക്കുന്ന ഇത്തരം ചോദ്യം തെറ്റിനു തെളിവാണ്‌.


            എരിയുന്ന
പുരയില്‍നിന്ന്‌ ഊരു വാരി ലാഭം (കത്തു പുരയില്‍ നിന്ന്‌ ഊരു കഴിക്കോല്‍ ലാഭം)


എല്ലാം നഷ്ടപ്പെടുമ്പോള്‍ കിട്ടുതെത്ര
തുച്ഛമായാലും ലാഭം തന്നെ.


            എലിയുടെ
കുഞ്ഞും നെല്ല്‌ തൊലിക്കും


ജാതിസ്വഭാവം എല്ലാവരും കാണിക്കും.


            എലിയെ
തോല്‍പ്പിക്കാന്‍ ഇല്ലം ചുട്ടു


വിവേകമില്ലാത്ത പ്രവൃത്തി കൊണ്ട്‌
നാശമേ വരൂ. എലിയെ കൊല്ലാന്‍ തീ കൊടുത്താല്‍ വീടു കത്തും. എലി ചാടിപ്പാവുകയും ചെയ്യും


            എലിക്ക്‌
പ്രാണവേദന. പൂച്ചക്ക്‌ കളിവിളയാട്ടം


ഇരയെ കിട്ടിയവന്‌ സന്തോഷം ഇരയാകേണ്ടി
വന്നവന്‌ സങ്കടം


            എല്ലാ
പുളിയും ഒരിക്കല്‍ പൂക്കും


എല്ലാററിനും അതാതിന്റെ സമയം വരും.


            എല്ലാവരും
പല്ലക്കേറിയാല്‍ ചുമക്കാനാളുണ്ടാവില്ല.


എല്ലാവരും നേതാക്കന്‍മാരായാല്‍ അനുയായികളുണ്ടാവില്ല.
കാര്യം നടക്കുകയുമില്ല


            എല്ലുമുറിയെ
പണിതാല്‍ പല്ലുമുറിയെ തിന്നാം.


നല്ലപോലെ അധ്വാനിച്ചാല്‍ സുഖമായി
അനുഭവിക്കാം.


            കടുക്‌
ചോരുന്നത്‌ കാണും. ആന ചോരുന്നത്‌ കാണുന്നില്ല.


ചെറിയ നഷ്ടം കണ്ടുപിടിക്കുന്ന ആള്‍
വലിയ നഷ്ടം സംഭവിക്കുന്നത്‌ അറിയുന്നില്ല.


            എഴുതാപ്പുറം
വായിക്കരുത്‌


ഇല്ലാത്തത്‌ ഉണ്ടെന്ന്‌ വിചാരിക്കരുത്‌.


            എറിഞ്ഞ്‌
കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കാന്‍ പറ്റുകയില്ല.


എറിയുന്നതും പറയുന്നതും കരുതലോടെ
വേണം.


            കെട്ടിയാല്‍
മുഴച്ചിരിക്കും.


നിര്‍ബന്ധിച്ച്‌ ഒരു കാര്യം ചെയ്യിച്ചാല്‍
ഭംഗിയാവില്ല.


            ഏട്ടിലെ
പശു പുല്ലു തിന്നുകയില്ല.


പുസ്തകത്തിലെ പശു പുല്ലു തിന്നുകയില്ലല്ലോ.
എഴുതി വയ്ക്കുതില്‍ കാര്യമില്ല. പ്രവര്‍ത്തിക്കുകയാണ്‌ വേണ്ടത്‌.