News Today

« »

Thursday, February 5, 2015

കേരളത്തിന്റെ സംസ്ഥാന പക്ഷി ഏത്?



 മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും

1. തേനീച്ചയ്ക്ക് എത്ര ചിറകുകൾ ഉണ്ട്?
2. കാട്ടുമരങ്ങളുടെ ചക്രവർത്തി?
3. വെള്ളെഴുത്ത് എന്ന കണ്ണുരോഗത്തിന്റെ ശാസ്ത്രനാമമേത്?
4. വിറ്റമിൻ എ 1 ന്റെ രാസനാമം?
5. കാൻസർ രോഗം ആദ്യമായി കണ്ടെത്തിയത് ആര്?
6. ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ജലാംശം ആഗിരണം ചെയ്യപ്പെടുന്ന ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഭാഗം?
7. ഹരിതകമുള്ള ജന്തുവേത്?
8. നാരൻ, കാര തുടങ്ങിയവ എന്താണ്?
9. കേരളത്തിന്റെ സംസ്ഥാന പക്ഷി ഏത്?
10. പക്ഷികളുടെ ഹൃദയത്തിന് എത്ര അറകളുണ്ട്?
11. മായം ചേർക്കാനോ കലർത്താനോ പറ്റാത്ത പോഷകാഹാരം ഏത്?
12. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ നേത്രദാന ഗ്രാമം?
13. വൃക്കകൾ പുറപ്പെടുവിക്കുന്ന ഹോർമോൺ?
14. ദേശീയ രക്തദാനദിനം എന്ന്?
15. എട്ടുകാലിയുടെ ശ്വസനാവയവം?
16. ഇന്ത്യയിലെ ആദ്യത്തെ അറിയപ്പെടുന്ന രാഷ്ട്രീയ സംഘടന ഏതായിരുന്നു?
17. ബ്രിട്ടീഷ് ഇന്ത്യൻ അസോസിയേഷൻ സ്ഥാപിതമായ വർഷമേത്?
18. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യസമ്മേളനം നടന്നതെവിടെ?
19. കോൺഗ്രസിന്റെ രൂപവതകരണസമ്മേളനത്തിൽ ആദ്യത്തെ പ്രമേയം അവതരിപ്പിച്ചതാര്?
20. കോൺഗ്രസിന്റെ രണ്ടാമത്തെ പ്രസിഡന്റ് ആരായിരുന്നു?
21. കോൺഗ്രസ് പ്രസിഡന്റായ ഏക മലയാളി താരം?
22. കോൺഗ്രസിന്റെ ക്വിറ്റ്ഇന്ത്യാ പ്രമേയസമ്മേളനം നടന്നത് എവിടെയാണ്?
23. തിയോസഫിക്കൽ സൊസൈറ്റി സ്ഥാപിക്കപ്പെട്ടതെവിടെ?
24. ക്വിറ്റ് ഇന്ത്യാ സമരനായിക, ദേശീയ പ്രസ്ഥാനത്തിലെ വന്ദ്യവയോധിക എന്നിങ്ങനെ അറിയപ്പെടുന്നതാര്?
25. രാമകൃഷ്ണമിഷൻ സ്ഥാപിച്ചതാര്?
26. ദേശബന്ധു എന്നവറിയപ്പെട്ടതാര്?
27. മഹാരാഷ്ട്ര സോക്രട്ടീസ് എന്നുവിളിക്കപ്പെട്ടതാര്?
28. ഇന്ത്യയെ കണ്ടെത്തൽ,   ഒരച്ഛൻ മകൾക്കയച്ച കത്തുകൾ എന്നിവ ആരുടെ രചനകളാണ്?
29. ഇന്ത്യൻ വിൻസ് ഫ്രീഡം രചിച്ചതാര്?
30. സതി നിരോധനത്തിനായി യത്നിച്ച സാമൂഹുക പരിഷ്കർത്താവാര്?
31. സത്യാർത്ഥപ്രകാശം ആരുടെ കൃതിയാണ്?
32. വന്ദേമാതരത്തിന് ഇപ്പോഴുള്ള ഈണം നൽകിയതാര്?
33. കോൺഗ്രസിൽ ആദ്യത്തെ പിളർപ്പുണ്ടായ വർഷമേത്?
34.1911 ൽ ഇന്ത്യ സന്ദർശിച്ച ബ്രിട്ടീഷ് രാജാവാര്?
35. 1909 ലെ ഇന്ത്യൻ കൗൺസിൽസ് ആക്ട് ഏത് പേരിലാണ് വ്യാപകമായി അറിയപ്പെടുന്നത്?
36. 1919 ലെ ഗവൺമെന്റ് ഒഫ് ഇന്ത്യാ ആക്ട് ഏതുപേരിലാണ് പ്രസിദ്ധമായത്?
37. ബംഗാൾ വിഭജനം നിലവിൽ വന്ന ദിവസമേത്?
38. മുസ്ളിം ലീഗിന്റെ രൂപവത്കരണത്തിന് പിന്നിൽ പ്രവർത്തിച്ചവർ ആരൊക്കെ?
39. ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർ അംഗങ്ങളായിരുന്ന രഹസ്യവിപ്ളവ സംഘടനയേത്?
40. കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളുമായി യോജിപ്പിലെത്തിയ സമ്മേളനം നടന്നതെവിടെ?
41. ഇന്ത്യൻ സിവിൽ സർവീസ് വിജയിച്ച ആദ്യത്തെ ഇന്ത്യക്കാരനാര്?
42. ബ്രിട്ടീഷുകാർ ഇന്ത്യൻ അശാന്തിയുടെ പിതാവ് എന്നു വിശേഷിപ്പിച്ചതാരെ?
43. സ്വരാജ് പാർട്ടിയുടെ സ്ഥാപകർ ആരെല്ലാമായിരുന്നു?
44. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നതെന്ന്?
45. ബ്രിട്ടീഷുകാരുടെ ഏത് നിയമത്തിനെതിരെ നടന്ന സമരമാണ് ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ കലാശിച്ചത്?
46. വേഷം മാറിയ രാജ്യദ്രോഹി എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചതാരെ?
47. ഗുരദേവ് എന്ന് ടാഗോറിനെ വിളിച്ചതാര്?
48. ഇന്ത്യൻ ദേശീയതയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നതാര്?
49. ഒന്നാംസ്വാതന്ത്ര്യദിനമായി കോൺഗ്രസ് ആചരിച്ചതെന്ന്?
50. ദണ്ഡിമാർച്ച് ആരംഭിച്ചത് എവിടെനിന്ന്?

ഉത്തരങ്ങൾ

(1) 4  (2) തേക്ക് (3) ഹൈപ്പർ മെട്രോപ്പിയ (4) റെറ്റിനോൾ (5) റോബർട്ട് വെയിൻ ബർഗ് (6) ചെറുകുടൽ (7) യുഗ്ളീന (8) ചെമ്മീൻ ഇനങ്ങൾ (9)മലമുഴക്കി വേഴാമ്പൽ (10) നാല് (11) മുട്ട (12) ചെറുകുളത്തൂർ (കോഴിക്കോട്) (13) റെനിൻ (14) ഒക്ടോബർ 1 (15) ബുക്‌ലംഗുകൾ (16) ബംഗാൾ ലാൻഡ് ഹോൾഡേഴ്സ് സൊസൈറ്റി (1837) (17) 1851 (18) മുംബയിലെ ഗോകുൽദാസ് തേജ്പാൽ കോളേജിൽ (ഡിസംബർ 28 മുതൽ 31 വരെ) (19) ജി. സുബ്രഹ്മണ്യം അയ്യർ (20) ദാദാഭായ് നവ്റോജി (21) സി. ശങ്കരൻനായർ  (22) 1942 ൽ മുംബെയിൽ (23) ന്യൂയോർക്കിൽ (1875) (24) അരുണ ആസഫ് അലി (25) സ്വാമി വിവേകാനന്ദൻ (26) സി.ആർ. ദാസ് (27) ഗോപാലകൃഷ്ണ ഗോഖലെ (28) ജവഹർലാൽ നെഹ്റുവിന്റെ (29) അബ്ദുൾ കലാം ആസാദ് (30) രാജാറാം മോഹൻറോയ് (31) ദയാനന്ദ സരസ്വതി (32) പണ്ഡിറ്റ് രവിശങ്കർ (33) 1907 ലെ സൂററ്റ് സമ്മേളനം (34) ജോർജ് അഞ്ചാമൻ (35)മിന്റോ  മോർലി ഭരണപരിഷ്കാരങ്ങൾ (36) മൊണ്ടേഗു  ചെംസ്ഫോർഡ് പരിഷ്കാരങ്ങൾ (37) 1905 ഒക്ടോബർ 16  (38) ആഗാഖാൻ, നവാബ് സലിമുള്ള (39) ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ളിക്കൻ അസോസിയേഷൻ (40) ലഖ്നൗ  (41) സത്വേന്ദ്രനാഥ ടാഗോർ (42) ബാലഗംഗാധരതിലകനെ (43) സി.ആർ. ദാസ്, മോത്തിലാൽ നെഹ്റു (44) 1919 ഏപ്രിൽ 13 (45) റൗലറ്റ് നിയമം (46) ഗോപാലകൃഷ്ണ ഗോഖലയെ (47) ഗാന്ധിജി (48) ദാദാഭായ് നവ്റോജി (49) ജനുവരി 26 (1930) (50) സബർമതി ആശ്രമം.

0 comments :

Post a Comment