News Today

« »

Thursday, November 20, 2014

ഏറ്റവും വലിയ കരളുള്ളതും ഏറ്റവും ചെറിയ ഹൃദയം ഉള്ളതുമായ ജന്തു?

1. കേരളത്തിലെ കുരുമുളക്  ഗവേഷണ കേന്ദ്രം?
2.ഹൃദയത്തെ പൊതിഞ്ഞുകാണുന്ന ആവരണം?
3. രോഗങ്ങളെക്കുറിച്ചുള്ള പഠനം?
4. ഉള്ളൂരിന്റെ മാനസപുത്രി?
5. മൈ ലൈഫ് ആൻഡ് ബ്യൂട്ടിഫുൾ ഗെയിം ആരുടെ ആത്മകഥയാണ്?
6.  ഇന്ത്യയിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി?
7. കലിംപോഗ് എന്ന സുഖവാസ കേന്ദ്രം എവിടെയാണ്?
8. ഏറ്റവും വലിയ കരളുള്ളതും ഏറ്റവും ചെറിയ  ഹൃദയം ഉള്ളതുമായ ജന്തു?
9. ലെഡ്ഡിന്റെ മലിനീകരണം മൂലമുണ്ടാകുന്ന രോഗം?
10.  സംസ്ഥാനത്തെ ആദ്യമുഖ്യവിവരാവകാശ കമ്മിഷണർ?
11.  ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വൈദ്യുതീകൃത ജില്ല?
12. ഇന്റഗ്രൽ കോച്ച് ഫാക്ടറി സ്ഥിതിചെയ്യുന്നത്?
13. വിറ്റാമിൻ ബി 5 ന്റെ കുറവുമൂലമുണ്ടാകുന്ന രോഗം?
14.  ഇൻസുലിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം?
15. മലയാളത്തിലെ ആദ്യ രാഷ്ട്രീയ നോവൽ?
16. ഹൃദയത്തിന്റെ ഹൃദയം എന്നറിയപ്പെടുന്നത്?
17. ഇന്ത്യയുടെ ദേശീയ സംപ്രേഷണ സ്ഥാപനം?
18. കേരളത്തിലെ പ്രസിദ്ധമായ നെല്ലുഗവേഷണ കേന്ദ്രം?
19. ശ്വാസകോശങ്ങളെക്കുറിച്ചുള്ള പഠനം?
20. യൂറോപ്യൻമാർ ഇന്ത്യയിൽ നിർമ്മിച്ച ആദ്യകോട്ട?
21. ഫെലിസ് ഡൊമസ്റ്റിക്ക എന്നത് ഏത് ജീവിയുടെ ശാസ്ത്രനാമമാണ്?
22.ഭൂഗോളത്തിലെ ഏറ്റവും വേഗം കൂടിയ ജീവി എന്നറിയപ്പെടുന്നത്‌?
23. ഗോദൻ എന്ന പ്രശസ്ത നോവൽ രചിച്ചത്?
24. ശിവജിയുടെ കുതിയരുടെ പേര്?
25.  കറുത്ത പൊന്ന് എന്നറിയപ്പെട്ട കേരളത്തിലെ സുഗന്ധദ്രവ്യമേത്?
26.  കേരളത്തെക്കുറിച്ച് ഒട്ടേറെ വർണ്ണനകളുള്ള കാളിദാസന്റെ കൃതിയേത്?
27. രണ്ടാം ചേരസാമ്രാജ്യത്തിന്റെ  കാലഘട്ടം ഏതായിരുന്നു?
28. ശങ്കരാചാര്യരുടെ ശിവാനന്ദലഹരിയിൽ പരാമർശമുള്ള ചേരരാജവാര്?
29. നെടിയിരുപ്പ് സ്വരൂപം എന്നറിയപ്പെട്ട രാജവംശമേത്?
30. തിരുവിതാംകൂറിന്റെ സുവർണകാലം എന്നറിയപ്പെട്ടത് ആരുടെ ഭരണകാലമാണ്?
31. തിരുവിതാംകൂറിൽ ഇംഗ്ളീഷ് വിദ്യാഭ്യാസം ആരംഭിച്ചത് ആരുടെ ഭരണകാലത്താണ്?
32. രാമപുരത്തു വാര്യർ ആരുടെ സദസ്യനായിരുന്നു?
33. ആരാണ് മാർഗദർശിയായ ഇംഗ്ളീഷുകാരൻ എന്നറിയപ്പെടുന്നത്?
34.  ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്യൻ കോട്ടയേത്?
35.  വാസ്‌ക്കോ ഡാ ഗാമ രണ്ടാംതവണ കേരളത്തിലെത്തിയതെന്ന്?
36. ടിപ്പുവിന്റെ ആക്രമണങ്ങളെ തടയാനായി ധർമ്മരാജാവ് പണികഴിപ്പിച്ച കോട്ടയേത്?
37.  ആയ് രാജാക്കൻമാരുടെ  ആസ്ഥാനം ഏതായിരുന്നു?
38. ദക്ഷിണനളന്ദ എന്ന് പേരുകേട്ട പ്രാചീന കേരളത്തിലെ പഠനകേന്ദ്രമേത്?
39. ജയസിംഹനാട് (ദേശിങ്ങനാട്) എന്നറിയപ്പെട്ടിരുന്ന പ്രദേശമേത്?
40. കൃഷ്ണഗാഥ രചിച്ച ചെറുശേരിയുടെ പുരസ്‌കർത്താവ് ഏത് രാജാവായിരുന്നു?
41.  രേവതി പട്ടത്താനം എന്ന ഏഴുദിവസത്തെ വിദ്വൽസദസ് അരങ്ങേറിയിരുന്നതെവിടെ?
42. ഡച്ചുരേഖകളിൽ ബെറ്റിമെനി എന്നറിയപ്പെട്ട ദേശമേത്?
43.  ലക്ഷദ്വീപ് നിയന്ത്രണത്തിൽ വച്ചിരുന്ന കേരളത്തിലെ രാജാക്കൻമാരാര്?
44.  കഥകളിയുടെ ക്രിസ്തീയാനുകരണമായ ചവിട്ടുനാടകം ആവിർഭവിച്ചത് ആരുടെ കാലത്താണ്?
45.  കേരളത്തിൽ ഉപ്പളങ്ങൾ പ്രചരിപ്പിച്ചതാര്?
46. 'ശക്തൻ തമ്പുരാൻ" എന്ന് വിഖ്യാതനായ കൊച്ചിരാജാവാര്?
47. മലയാള ലിപി ആദ്യമായി അച്ചടിക്കപ്പെട്ട കൃതിയേത്?
48. കിഴവൻ രാജാവ് എന്നറിയപ്പെട്ട തിരുവിതാംകൂർ ഭരണാധികാരിയാര്?
49. കൊച്ചി രാജവംശത്തിന്റെ ചരിത്രത്തിലെ ഏക വനിതാഭരണാധികാരിയാര്?
50. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ചതെന്ന്?

ഉത്തരങ്ങൾ

(1) പന്നിയൂർ (2) പെരികാർഡിയം (3) പാത്തോളജി (4) പിംഗള (5) പെലെ (6)പരംവീരചക്ര (7) പശ്ചിമബംഗാൾ (8) പന്നി (9) പ്ളംബിസം  (10)  പാലാട്ട് മോഹൻദാസ് (11) പത്തനംതിട്ട (12) പെരാമ്പൂർ (ചെന്നൈ) (13) പെലാഗ്ര (14) പ്രമേഹം (15) പാറപ്പുറം (16) പേസ്‌മേക്കർ (17) പ്രസാർ ഭാരതി (18) പട്ടാമ്പി (19) പ്ളൂറോളജി (20) പള്ളിപ്പുറം കോട്ട (21) പൂച്ച (22) പെരിഗ്രിൻ ഫാൽക്കൺ (23) പ്രേംചന്ദ്  (24) പഞ്ചകല്യാണി (25) കുരുമുളക് (26) രഘുവംശം (27) എ.ഡി 8001102 (28) രാജശേഖരവർമ്മ (29) കോഴിക്കോട് (സാമൂതിരിമാർ) (30) സ്വാതി തിരുനാളിന്റെ (31) സ്വാതി തിരുനാളിന്റെ (32) മാർത്താണ്ഡവർമ്മ (33) മാസ്റ്റർ റാൽഫ് ഫിച്ച് (34) പള്ളിപ്പുറം കോട്ട (35)  1502 (36) നെടുങ്കോട്ട (37)പൊതിയിൽ മലയിലെ ആയിക്കുടി (38)കാന്തളൂർശാല (39) കൊല്ലം (40) ഉദയവർമ്മൻ കോലത്തിരി (41) തളി ക്ഷേത്രം (കോഴിക്കോട്) (42) കാർത്തികപ്പള്ളി (43) അറയ്ക്കൽ രാജവംശം (44)  പോർച്ചുഗീസുകാരുടെ (45) ഡച്ചുകാർ (46) രാമവർമ്മ (47) ഹോർത്തൂസ് മലബാറിക്കൂസ്  (48) ധർമ്മരാജാവ് (49) റാണി ഗംഗാധരലക്ഷ്മി (50) 1809  ജനുവരി 11.

0 comments :

Post a Comment