News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

T C Mathew,Associate Editor,Deepika

Caricature made by Ignatious Kalayanthani.

Rev. Fr. Joseph Kochuparambil

Caricature made by Ignatious Kalayanthani

Thomas Jacob,Malayala Manorama

Caricature made by Ignatious Kalayanthani

Johny Lukose, news Director, Manorama News

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Dr Babu Sebastian, V C , M G University

Caricature made by Ignatious Kalayanthani

Jose Panachippuram, Malayala Manorama

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Monday, January 26, 2015

ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി?


 മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
1. ഇലക്ഷൻ കമ്മീഷണറുടെ കാലാവധി?
2. മൗലിക അവകാശങ്ങൾ നിഷ്പ്രഭമാകുന്നത്?
3. ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി?
4. ത്രിതല പഞ്ചായത്തീരാജ് സമ്പ്രദായത്തിൽ ഏറ്റവും താഴെയുള്ള തലം?
5. ലോക് സഭയുടെ രണ്ട് സമ്മേളനങ്ങൾക്കിടയിലുള്ള പരമാവധി കാലാവധി?
6. മൗലിക അവകാശങ്ങളുടെ ശില്പി?
7. ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം?
8. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയതാര്?
9. ഇന്ത്യയുടെ മാഗ്നാ കാർട്ട എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ്?
10. ഇന്ത്യൻ ഭരണഘടന നിർമാണ സഭ രൂപവത്കൃതമായത്?
11. ഭരണഘടനാ നിർമാണ സഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത്?
12. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി?
13. കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ പരിധിയിലാണ്?
14. പാർലമെന്ററി സമ്പ്രദായത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന രാജ്യം?
15. ഇന്ത്യൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനം ആദ്യമായി നടന്നത്?
16. ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ?
17. മൗലിക അവകാശങ്ങൾ സംരക്ഷിക്കാനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ?
18. പഞ്ചായത്തീരാജ് നഗരപാലിക നിയമങ്ങൾ നിലവിൽവന്നത്?
19. ഇന്ത്യ ഗവൺമെന്റിന് ആവശ്യമായ നിയമോപദേശം നൽകുന്നത്?
20. ഭരണഘടനയുടെ .......... പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിയമങ്ങളെ മൗലിക അവകാശങ്ങളുടെ ലംഘനം എന്ന കാരണത്താൽ കോടതിയിൽ ചോദ്യം ചെയ്യാനാവില്ല.
21. വിവരാവകാശ നിയമം നിലവിൽ വന്നത്?
22. വിവരാവകാശ നിയമം പാസാക്കാൻ കാരണമായ സംഘടന?
23. ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ?
24. രാജ്യസഭാംഗത്തിന്റെ കാലാവധി?
25. ഭരണഘടനയിൽ സംയുക്ത സമ്മേളനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്?
26. ഒരു ബിൽ പാസ്സാക്കുന്നതിനു മുൻപ് ആ ബിൽ എത്ര തവണ പാർലമെന്റിൽ വായിക്കുന്നുണ്ട്?
27. ഇന്ത്യയുടെ നിയമനിർമാണ വിഭാഗത്തിന്റെ ഉപരിസമിതി?
28. വിദ്യാഭ്യാസം ഏത് ലിസ്റ്റിൽപ്പെടുന്നു?
29. ഇന്ത്യൻ ഭരണഘടന നിർമ്മാണസഭയുടെ സ്ഥിരം അദ്ധ്യക്ഷൻ?
30. ഹേബിയസ് കോർപ്പസിന്റെ അർത്ഥം?
31. മൗലിക അവകാശങ്ങൾ സംരക്ഷിക്കുന്നത്?
32. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടനയ്ക്കായി നിയോഗിച്ച കമ്മീഷൻ?
33. സംസ്ഥാന ഗവർണറാകാൻ വേണ്ട കുറഞ്ഞ പ്രായം?
34. ഭരണാധിപൻ ഒരു പൗരന്റെ സ്വതന്ത്രമായ ചലനങ്ങളെ നിഷേധിക്കുമ്പോൾ പൗരന് നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യം?
35. ഇന്ത്യൻ രാഷ്ട്രപതിയാകുന്നതിനു എത്ര വയസ് തികഞ്ഞിരിക്കണം?
36. ഇന്ത്യയിലെ ഏറ്റവും ഉയർന്ന അപ്പീൽ കോടതി?
37. ഇന്ത്യൻ പ്രസിഡന്റിന് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുന്നത് ആരാണ്?
38. ഇന്ന് മൗലിക അവകാശം അല്ലാത്തത്?
39. ഭാഷാടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാന പുനഃസംഘടന നിലവിൽവന്നത് എന്നാണ്?
40. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ നടപ്പാക്കാൻ അധികാരമുള്ള ഉദ്യോഗസ്ഥൻ?
41. ഹോക്കോടതി ജഡ്ജിമാരുടെ നിയമനം നടത്തുന്നതാരാണ്?
42. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേന്ദ്രസർക്കാർ നൽകുന്ന ബഹുമതി?
43. രാജ്യസഭയുടെ കാലാവധി?
44. കേന്ദ്ര ബഡ്ജറ്റ് ലോക് സഭയിൽ അവതരിപ്പിക്കുന്ന വ്യക്തി?
45. 2011 ലെ ജനസംഖ്യാ കണക്കെടുപ്പിന് തുടക്കം കുറിച്ചത് എന്നായിരുന്നു?
46. സൗരയൂഥത്തിൽ ക്ഷുദ്രഗ്രഹങ്ങളുടെ സ്ഥാനം എവിടെ?
47. 2011 ലെ സെൻസസനുസരിച്ച് ഭൂമിശാസ്ത്രപരമായി വിസ്തൃതി കൂടിയ ജില്ല ഏതാണ്?
48. 2011 ലെ കണക്കനുസരിച്ച് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഇന്ത്യയിലെ ജില്ല ഏതാണ്?
49. ഏത് വെള്ളച്ചാട്ടത്തിന്റെ ഭാഗമാണ് ഹോഴ്സ്ഷു?
50. കേരള കലാമണ്ഡലത്തിന് കല്പിത സർവകലാശാല പദവി ലഭിച്ചത് ഏത് വർഷം?

ഉത്തരങ്ങൾ

(1) 6വർഷം (2)അടിയന്തരാവസ്ഥക്കാലത്ത് (3)പണ്ഡിറ്റ് ജവഹർ ലാൽ നെഹ്രു (4) ഗ്രാമപഞ്ചായത്ത് (5)6 മാസം (6)സർദാർ വല്ലഭായി പട്ടേൽ (7)1950 ജനുവരി 26 (8)ജവഹർ ലാൽ നെഹ്രു (9)മൗലിക അവകാശങ്ങൾ (10)1946 ഡിസംബർ 6 (11)1949 നവംബർ 26 (12) ഡോ. എസ്. രാധാകൃഷ്ണൻ (13) കേരള ഹൈക്കോടതി (14)ഇംഗ്ളണ്ട് (15)1961 (16)സുപ്രീം കോടതി (17)റിട്ടുകൾ (18)1993 (19)അറ്റോർണി ജനറൽ (20)9ാം പട്ടിക (21)2005 ഒക്ടോബർ 12 (22)മസ്ദൂർ കിസാൻ ശക്തി സംഘതൻ (23)സോളിസിറ്റർ ജനറൽ (24)6 വർഷം (25)അനുച്ഛേദം 108 (26)മൂന്നു തവണ (27)രാജ്യസഭ (28)കൺകറന്റ് ലിസ്റ്റ് (29)ഡോ. രാജേന്ദ്രപ്രസാദ് (30)ശരീരം ഹാജരാക്കുക (31)കോടതികൾ (32)ഫസൽ അലി കമ്മീഷൻ (33)35 വയസ് (34)സഞ്ചാരസ്വാതന്ത്ര്യം (35)35 (36)സുപ്രീം കോടതി (37)സുപ്രീം കോടതി ചീഫ് ജസ്റ്റിസ് (38)സ്വത്തിനുള്ള അവകാശം (39)1956 നവംബർ 1 (40)സുപ്രീം കോടതി ചീഫ് ജസ്റ്റിസ് (41)രാഷ്ട്രപതി (42)നിർമൽ ഗ്രാമ പുരസ്കാരം (43)സ്ഥിരം സമിതിയാണ് (44) കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി (45)ഫെബ്രുവരി 9, 2011 (46)ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങൾക്കിടയിൽ (47)കച്ച് ജില്ല (48)വടക്ക് കിഴക്കൻ ഡൽഹി (49)നയാഗ്ര വെള്ളച്ചാട്ടം (50)2006 ൽ.

കേരളത്തിൽ സാംസ്കാരിക വകുപ്പ് നടത്തുന്ന വാസ്തുവിദ്യാ ഗുരുകുലം എവിടെ?


മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും

1. പാർലമെന്റിന്റെ സംയുക്ത സമ്മേളനം ചേരുമ്പോൾ അദ്ധ്യക്ഷത വഹിക്കുന്നത് ആരാണ്?
2. ഇന്ത്യൻ പ്രസിഡന്റിനെ പദവിയിൽ നിന്ന് നീക്കം ചെയ്യുന്നതിനുളള സംവിധാനം?
3. ലോക്‌സഭയുടെ സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്?
4. പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയുടെ ചെയർമാൻ?
5. പാർലമെന്റിലെ വിവിധ ധനകാര്യ കമ്മിറ്റികൾ?
6. ഒരു പ്രതിപക്ഷ മെമ്പർ ചെയർമാനായുള്ള കമ്മിറ്റി?
7. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബഡ്ജറ്റ് അവതരിപ്പിച്ചത്?
8. സുപ്രീംകോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം?
9. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ 42ാം ഭേദഗതിയിലൂടെ കൂട്ടിച്ചേർക്കപ്പെട്ട പദം?
10. പാർലമെന്റിൽ സീറോ അവർ എന്നറിയപ്പെടുന്ന സമയം?
11. പ്രധാനമന്ത്രിയെ നിയമിക്കുന്നതിനുള്ള അധികാരം ആരിൽ നിക്ഷിപ്തമാണ്?
12. ഇന്ത്യയിൽ ആർക്കാണ് ലോക്‌സഭ പിരിച്ചുവിടാൻ അധികാരമുള്ളത്?
13. യമുനയുടെ ആകെ നീളം എത്രയാണ്?
14. എറ്റ്‌ന അഗ്നിപർവതം സ്ഥിതി ചെയ്യുന്നത് ഏതു രാജ്യത്താണ്?
15. മാന്റിലിന്റെ വ്യാപ്തി എത്ര കിലോമീറ്ററാണ്?
16. മൗണ്ട് മിച്ചൽ ഏതു വൻകരയിലെ കൊടുമുടിയാണ്?
17. ഇന്ത്യൻ സമുദ്രത്തിലെ ആഴംകൂടിയ ഭാഗം ഏതാണ്?
18. 2011 ലെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ ജനസംഖ്യ എത്രയാണ്?
19. ആകാശത്തിന്റെ ഉയർന്ന വിതാനങ്ങളിൽ തിളങ്ങിനിൽക്കുന്ന മേഘങ്ങൾ ഏതുതരം?
20. ഭരതനാട്യം രൂപംകൊണ്ടിട്ടുള്ളത് ഇന്ത്യയിൽ ഏതു സംസ്ഥാനത്തിലാണ്?
21. 2011ലെ ജനസംഖ്യാ കണക്കെടുപ്പനുസരിച്ച് ഏറ്റവും കൂടുതൽ പട്ടികജാതി ജനസംഖ്യയുള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ്?
22. യൂറോപ്പിന്റെ പടിഞ്ഞാറുഭാഗത്തെ കാലാവസ്ഥയെ സ്വാധീനിക്കുന്ന സ്ഥിരവാതം ഏതാണ്?
23. 2011ലെ സെൻസസ് അനുസരിച്ച് ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾപ്രകാശത്തിനായി ഉപയോഗിച്ചുപോരുന്ന ഊർജ്ജസ്രോതസ് എന്താണ്?
24. ഇന്ത്യയിലെ വീടുകളിൽ പാചകത്തിനായി വ്യാപകമായി ഉപയോഗിച്ചുവരുന്ന ഊർജ്ജ ഉറവിടം എന്താണ്?
25.  ഇന്ത്യയിലെ സ്വാഭാവിക സൾഫർ നീരുറവയായ സഹസ്രധാര എവിടെ സ്ഥിതി ചെയ്യുന്നു?
26. തെക്കേ അമേരിക്കയിലെ നദികളായ പരാന, പാരഗ്വായ്, ഉറുഗ്വായ് എന്നിവ ചേർന്ന് രൂപംകൊണ്ടിട്ടുള്ള നദീതടത്തിന്റെ പേരെന്ത്?
27. ഏറ്റവും കൂടുതൽ ജില്ലകളുള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ്?
28. ആൽഫ്രെഡ് വെഗ്നർ ഏതു രാജ്യക്കാരനായിരുന്നു?
29. കേരളത്തിൽ സാംസ്കാരിക വകുപ്പ് നടത്തുന്ന വാസ്തുവിദ്യാ ഗുരുകുലം എവിടെ?
30. കായാന്തരിതശിലകൾ പൊടിഞ്ഞുണ്ടാകുന്ന മണ്ണിനം ഏതാണ്?
31. പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ കാണപ്പെടുന്ന മണ്ണിനം ഏതാണ്?
32. ഹൈഡ്രേഷൻ ഏതുതരം അപക്ഷയമാണ്?
33. പനാമ കനാലിന്റെ ആകെ നീളം എത്ര?
34. ഉത്തരായന രേഖ ഇരുപത്തിമൂന്നര ഡിഗ്രി ആകാൻ കാരണം എന്ത്?
35. ലൂണി നദി പ്രധാനമായും ഏതു സംസ്ഥാനത്തിലൂടെ ഒഴുകുന്നു?
36. ഗംഗാനദി ബ്രഹ്മപുത്രയുമായി ചേരുന്നതിന് തൊട്ടുമുൻപ് ഏതു പേരിലാണ് അറിയപ്പെടുന്നത്?
37. അമേരിക്ക സ്ഥിതി ചെയ്യുന്നത് എത്ര സമയമേഖലകളിലായാണ്?
38. സൂര്യൻ, ചന്ദ്രൻ എന്നിവയിൽ ഏറ്റവും ശക്തമായി ഭൂമിയെ ആകർഷിക്കുന്നത് ഏതാണ്?
39. തുലാവർഷക്കാലത്ത് ഇന്ത്യയിൽ വീശുന്ന മൺസൂൺ കാറ്റ് ഏതു ദിശയിൽ നിന്നാണ് വീശുന്നത്?
40. ഭൂകമ്പത്തിന്റെ ഉത്ഭവസ്ഥാനം ഏതുപേരിൽ അറിയപ്പെടുന്നു?
41. എവറസ്റ്റ്, കാമെറ്റ്, മക്കാലു, ധൗളഗിരി എന്നിവയിൽ നേപ്പാളിന്റെ ഭാഗമല്ലാത്ത കൊടുമുടി ഏതാണ്?
42. വടക്കേ അമേരിക്കയിലെ ഏറ്റവും വലുപ്പമേറിയ തടാകം ഏതാണ്?
43. ലൂണി നദിയുടെ ഉത്ഭവസ്ഥാനം?
44. പസിഫിക് സമുദ്രത്തിലെ ഏറ്റവും വലുപ്പമേറിയ ദ്വീപ് ഏതാണ്?
45. ഭൂമിയുടെ ഉപരിതല വിസ്തീർണ്ണം എത്രയാണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്?
46. ബോൺസായ് എന്നത് ഏതു രാജ്യത്തിന്റെ സംഭാവനയാണ്?
47. ഡയമാന്റിന ഗർത്തം സ്ഥിതി ചെയ്യുന്നത് ഏതു സമുദ്രത്തിലാണ്?
48. നാഥുലാ ചുരം എവിടെ സ്ഥിതി ചെയ്യുന്നു?
49. ഉത്തര പർവതനിരയിൽ ഏതു ഉപവിഭാഗത്തിലാണ് കൊടുമുടികൾസ്ഥിതി ചെയ്യുന്നത്?
50. കൊറാമൻഡൽ തീരത്തിന് വടക്കുഭാഗം അറിയപ്പെടുന്ന പേരെന്ത്?

ഉത്തരങ്ങൾ
(1)ലോക്‌സഭാ സ്പീക്കർ (2)ഇംപീച്ച്മെന്റ് (3) സ്പീക്കർ (4)ഉപരാഷ്ട്രപതി (5)എസ്റ്റിമേറ്റ്സ് കമ്മിറ്റി, പബ്ളിക് അക്കൗണ്ട് കമ്മിറ്റി, കമ്മിറ്റി ഓൺ പബ്ളിക് അണ്ടർടേക്കിംഗ്സ് (6)പബ്ളിക് അക്കൗണ്ട് കമ്മിറ്റി (7)ആർ.കെ. ഷൺമുഖം ചെട്ടി (8)65 (9)സെക്കുലർ (10)സാധാരണയായി ഉച്ചയ്ക്ക് 12നും 1നും ഇടയ്ക്ക് (11)പ്രസിഡന്റ് (12)പ്രസിഡന്റ് (13)1376 കി.മീറ്റർ (14)ഇറ്റലി (15)2900 കി.മീറ്റർ (16)വടക്കേ അമേരിക്ക (17)വാർട്ടൺ ഗർത്തം (18)121 കോടി (19)സിറസ് (20)തമിഴ്നാട് (21)പഞ്ചാബ് (22)പശ്ചിമവാതം (23)വൈദ്യുതി (24)വിറക് (25)ഡെറാഡൂൺ (26)ലാപ്ലാറ്റ നദീതടം (27)ഉത്തർപ്രദേശ് (71) (28)ജർമനി (29)ആറന്മുള (30)ചെമ്മണ്ണ് (31)മരുഭൂമി മണ്ണ് (32)കെമിക്കൽ (രാസായനീയ അപക്ഷയം) (33)82 കി.മീ. (34)സൂര്യന്റെ ഉത്തര അയനാന്തത്തിന്റെ അവസാനം ഇരുപത്തിമൂന്നര ഡിഗ്രിയയതിനാൽ  (35)രാജസ്ഥാൻ (36) പത്മ (37)അഞ്ച് (38)ചന്ദ്രൻ (39)വടക്കുകിഴക്ക് (40)ഫോക്കസ് (41)കാമെറ്റ് (42)സുപ്പീരിയർ തടാകം (43)അരവല്ലി (44)ന്യൂഗിനിയ ദ്വീപ് (45)ഏകദേശം 50 കോടി ച.കി.മീ. (46) ജപ്പാൻ (47) ഇന്ത്യൻ സമുദ്രം (48)സിക്കിം (49)ഹിമാദ്രി (50)വടക്കൻ സിർക്കാർ

ചെറുകുടലിന്റെ ഏകദേശ നീളം?


 മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും

1. രക്തത്തിലെ കാത്സ്യത്തിന്റെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന ഹോർമോൺ?
2. ഏത്  ഹോർമോണിന്റെ അമിതോത്പാദനമാണ് വൃക്കയിലും ആഗ്നേയ ഗ്രന്ഥിയിലും കല്ലുകൾ  രൂപപ്പെടാൻ ഇടയാക്കുന്നത്?
3. കൗമാരത്തിലെ ശാരീരികമാറ്റങ്ങൾ സാധ്യമാക്കുന്ന സ്ത്രീ ലൈംഗിക ഹോർമോൺ?
4. സ്ത്രീലൈംഗിക ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന അവയവം?
5. ഗ്ളൂക്കോസിനെ കരളിൽവച്ച് ഗ്ളൈക്കോജനും കൊഴുപ്പുമാക്കി മാറ്റുന്ന പ്രക്രിയയെ ത്വരിതപ്പെടുത്തുന്ന ഹോർമോൺ‌?
6. രക്തത്തിലെ ഗ്ളൂക്കോസിന്റെ സാധാരണ തോത്?
7. പല്ലിന്റെ ഏറ്റവും  പുറമേയുള്ള ആവരണം?
8. പല്ല് നിർമ്മിച്ചിരിക്കുന്ന ജീവനുള്ള കല?
9. പല്ലിലെ ഇനാമൽ ലയിച്ചുപോകുന്നതിന് ഭക്ഷണാവശിഷ്ടങ്ങളിൽ പ്രവർത്തിക്കുന്ന ബാക്ടീരിയകൾ ഉണ്ടാകുന്ന ആസിഡ് കാരണമാകും? ഏത് ആസിഡ്?
10. ഐലറ്റ്സ് ഒഫ് ലാംഗർഹാൻസിന്റെ ആൽഫ കോശങ്ങൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ?
11. കോർട്ടക്സ് ഉത്പാദിപ്പിക്കുന്ന സ്ത്രീ ലൈംഗിക ഹോർമോൺ‌?
12. അടിയന്തര ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ‌?
13. അന്തഃസ്രാവി ഗ്രന്ഥികളിൽ ഏറ്റവും പ്രധാനപ്പെട്ടത്?
14. വളർച്ച ഹോർമോൺ എന്നറിയപ്പെടുന്നത്?
15. വളർച്ചാ കാലഘട്ടത്തിൽ സൊമാറ്റോട്രോപിൻ ഉത്പാദനം കുറഞ്ഞാലുണ്ടാകുന്ന വൈകല്യം?
16, വളർച്ചാ കാലഘട്ടത്തിനുശേഷം സൊമാറ്റോട്രോപിൻ ഉത്പാദനം വർദ്ധിച്ചാൽ ഉണ്ടാകുന്ന വൈകല്യം?
17. പ്രൊലാക്ടിൻ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി?
18. ശരീരത്തിൽനിന്നുള്ള ജലനഷ്ടം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഹോർമോൺ?
19. വാസോപ്രസിൻ ഹോർമോൺ കുറഞ്ഞാൽ മൂത്രത്തിലൂടെ ധാരാളം ജലം നഷ്ടമാവുന്ന അവസ്ഥ?
20. ജൈവ ഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി?
21.  ജീവധർമ്മങ്ങളുടെ താളം നിലനിർത്തുന്ന ഹോർമോൺ?
22. അന്നജത്തെ മാൾട്ടോസ് ആക്കി മാറ്റുന്ന രാസാഗ്‌നി‌?
23.  ഉമിനീർ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി?
24. മുണ്ടിനീരിന് കാരണമാകുന്ന രോഗാണു?
25. ആമാശത്തിലെ ശ്ളേഷ്മ സ്തരം ഉത്പാദിപ്പിക്കുന്ന ആസിഡ്?
26. പ്രോട്ടീനെ പോളിപെപ്റ്റൈഡ് ആക്കിമാറ്റുന്ന രാസാഗ്‌നി?
27. പ്രോട്ടീൻ, പെപ്‌റ്റൈഡും അമിനോ ആസിഡുമാക്കി മാറ്റുന്ന രാസാഗ്‌നി?
28. മാൾട്ടോസിനെ ഗ്ളൂക്കോസ് ആക്കി മാറ്റുന്ന രാസാഗ്‌നി?
29. പാലിനെ വിഘടിപ്പിക്കുന്ന രാസാഗ്‌നി?
30. ഒരു കൈയിലെ എല്ലുകളുടെ എണ്ണം?
31. കൈയിലെ ഏറ്റവും വലിയ അസ്ഥി?
32.  ഒരു കാലിലെ എല്ലുകളുടെ എണ്ണം?
33. പാറ്റെല്ല എന്നറിയപ്പെടുന്ന അസ്ഥി?
34. പാദങ്ങളെക്കുറിച്ചുള്ള പഠനം?
35. മണിബന്ധത്തിലെ അസ്ഥികളുടെ എണ്ണം?
36. കൈപ്പത്തികൊണ്ടുള്ള ചലനം സാധ്യമാക്കുന്ന പേശികളുടെ എണ്ണം?
37. ഏറ്റവും മെല്ലെ വളരുന്നത് ഏത് കൈവിരലിലെ നഖം?
38. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?
39. കരൾ ഉത്പാദിപ്പിക്കുന്ന ദ്രവം?
40. പിത്തരസം സംഭരിക്കുന്നത് എവിടെ?
41. രക്തത്തിൽ അധികമുള്ള  ഗ്ളൂക്കോസിനെ ഗ്ളൈക്കോജനാക്കി സംഭരിക്കുന്നതെവിടെ?
42. അമോണിയ യൂറിയയായി മാറ്റപ്പെടുന്നത് എവിടെവച്ച്?
43. കൊഴുപ്പിനെ വിഘടിപ്പിക്കാൻ സഹായിക്കുന്ന ദ്രവം?
44. കരളിനെക്കുറിച്ചുള്ള പഠനം?
45.  അന്നനാളത്തിന്റെ നീളം?
46. ആമാശയത്തിന്റെ വ്യാപ്തി?
47. ആമാശയത്തിൽ ഉത്പാദിപ്പിക്കുന്ന ആസിഡ്?
48. ചെറുകുടലിന്റെ ഏകദേശ നീളം?
49. ചെറുകുടലിന്റെ മൂന്ന് ഭാഗങ്ങൾ ഏവ?
50. ഭക്ഷണത്തിലെ പോഷക ഘടകങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യുന്ന ശരീരഭാഗം?

ഉത്തരങ്ങൾ

(1) പാരാ തെർമോൺ (2) പാരാ തെർമോൺ (3)  ഈസ്ട്രജൻ (4) അണ്ഡാശയങ്ങൾ (5) ഇൻസുലിൻ (6) 70110 ശഭ/100 ശവ (7) ഇനാമൽ (8) ഡെന്റൈൻ (9) ലാക്ടിക് ആസിഡ് (10) ഗ്ളൂക്കഗോൺ (11) ഇസ്ട്രജൻ (12) അഡ്രിനാലിൻ (13) പിറ്റ്യൂട്ടറി ഗ്രന്ഥി (14) സൊമാറ്റോ ട്രോപിൻ (15) വാമനത്വം (16) അക്രോ മെഗാലി (17)  പിറ്റ്യൂട്ടറി ഗ്രന്ഥി (18) വാസോപ്രസിൻ (19‌)  ഡയബെറ്റിസ് ഇൻസിപ്പിഡസ് (20) പീനിയൽ ഗ്രന്ഥി (21) മെലടോണിൻ (22) സലൈവറി അമിലേസ് (ടയലിൻ) (23) പരോട്ടിഡ് ഗ്രന്ഥി (24) വൈറസ് (25) ഹൈഡ്രോക്ളോറിക് ആസിഡ്  (26) പെപ്‌സിൻ (27) ട്രിപ്സിൻ (28) മാൾട്ടേസ് (29) റെനിൻ (30) 30 (31) ഭൂജാസ്ഥി (32) 30 (33) മുട്ടുചിരട്ട (34) പോഡോളജി (35) 8 (36) 25 (37) ചെറുവിരൽ (38) കരൾ (39)പിത്തരസം (40) പിത്തസഞ്ചി (41) കരൾ (42) കരൾ (43) പിത്തരസം (44) ഹെപ്പറ്റോളജി (45) 25 സെ.മീ (46) 11.5 ലിറ്റർ (47) ഹൈഡ്രോക്ളോറിക് ആസിഡ് (48) 6.5 മീറ്റർ (49) ഡുവോഡിനം, ജെജുനം, ഇലിയം (50) ചെറുകുടലിലെ വില്ലസുകൾ.

ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹം?


മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
1.ആവിയന്ത്രം കണ്ടുപിടിച്ചത്?
2. കേരള ഇബ്സൺ എന്നറിയപ്പെട്ടത്?
3. കേരള നിയമസഭയിലെ  ആകെ അംഗങ്ങൾ?
4. ബഹിരാകാശത്തു പോയ ആദ്യ ഇന്ത്യക്കാരൻ?
5. ഡോ.  കെ.എൻ. രാജ് ഏത് നിലയിലാണ്  പ്രസിദ്ധൻ?
6. അമ്പലമണികൾ രചിച്ചത്?
7. ചരിയുന്ന ഗോപുരം എവിടെയാണ്?
8. ശ്രീശങ്കരാചാര്യർ ജനിച്ച സ്ഥലം?
9. ബഹിരാകാശസഞ്ചാരിയായ ആദ്യ വനിത?
10. ഫൗണ്ടൻ പേന കണ്ടുപിടിച്ചത്?
11. യൂറി ഗഗാറിൻ ഏത് രാജ്യക്കാരനാണ്?
12.  പെനാൽട്ടി കോർണർ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
13. രഞ്ജി ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
14. ബന്ദിപ്പൂർ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്ത്?
15. സുവർണ്ണക്ഷേത്രം എവിടെയാണ്?
16. കലിംഗ പ്രൈസ് ഏത് രംഗത്തെ മികവിനെ അംഗീകരിക്കാനാണ് നൽകുന്നത്?
17. പിത്തരസം ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി?
18. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മലനിര?
19. ചെസിൽ ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ആദ്യ ഇന്ത്യൻ താരം?
20. കാസിരംഗ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്ത്?
21. രാജ്യസഭയുടെ അദ്ധ്യക്ഷൻ?
22. കൽപ്പാക്കം ഏത് നിലയിൽ പ്രസിദ്ധം?
23. ലെ മിറബ് ലെ (പാവങ്ങൾ) രചിച്ചത്?
24.  ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്തുള്ള കടൽ?
25. ഏറ്റവും ഭാരം കുറഞ്ഞ വാതകം?
26. ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹം?
27. സൂക്ഷ്മ വസ്തുക്കളെ വലുതായി കാണുവാനുള്ള ഉപകരണം?
28. ഗവർണറെ നിയമിക്കുന്നതാര്?
29. ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട്  ഒഫ് മെഡിക്കൽ സയൻസ് എവിടെയാണ്?
30. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്?
31. ഭൂമിയോട് ഏറ്റവുമടുത്തുള്ള ഗ്രഹം?
32. ഇന്ത്യ അണുപരീക്ഷണം നടത്തുന്ന സ്ഥലം?
33. ക്യൂബ കണ്ടെത്തിയത്?
34. ഗ്രാമഫോൺ കണ്ടുപിടിച്ചത്?
35. അണുസംഖ്യയും അണുഭാരവും തുല്യമായ മൂലകം?
36. പദാർത്ഥത്തിന്റെ  നാലാമത്തെ അവസ്ഥ?
37. മദ്ധ്യപ്രദേശിന്റെ  തലസ്ഥാനം?
38. ശിലാക്ഷേത്രങ്ങൾക്ക്  പ്രസിദ്ധമായ തമിഴ്നാട്ടിലെ തീരപട്ടണം?
39. ഇന്ത്യക്കാർ സൈമൺ കമ്മിഷനെ ബഹിഷ്കരിക്കാൻ കാരണം?
40.  ഫിനാൻസ് കമ്മിഷൻ ചെയർമാനെ നിയമിക്കുന്നതാര്?
41. ജ്ഞാനപീഠത്തിനർഹയായ ആദ്യ വനിത?
42. ഗണദേവത രചിച്ചത്?
43. ഗുൽമാർഗ് സുഖവാസ കേന്ദ്രം ഏത് സംസ്ഥാനത്താണ്?
44. കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം എവിടെയാണ്?
45. ഇന്ത്യൻ പാർലമെന്റിന് എത്ര സഭകളുണ്ട്?
46. മാർത്താണ്ഡവർമ്മ എന്ന നോവലെഴുതിയത്?
47. സാഹിത്യ മഞ്ജരിയുടെ കർത്താവ്?
48. മലമ്പനിക്ക് കാരണമായ കൊതുകു വർഗം?
49. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി?
50.ഇന്ത്യയിലെ 100 രൂപാ നോട്ടിൽ കാണുന്ന ഒപ്പ് ആരുടേതാണ്?

ഉത്തരങ്ങൾ

(1)  ജെയിംസ്‌വാട്ട് (2) എൻ. കൃഷ്ണപിള്ള (3)141 (4) രാകേഷ് ശർമ്മ (5) ഇക്കണോമിസ്റ്റ് (6) സുഗതകുമാരി (7) പിസ (8) കാലടി (9) വാലന്റീന തെരഷ്കോവ (10) വാട്ടർമാൻ (11) മുൻ സോവിയറ്റ് യൂണിയൻ (12) ഫുട്ബോൾ (13) ക്രിക്കറ്റ് (14) കർണാടക (15) അമൃത്സർ (16) ശാസ്ത്രരംഗത്തെ മികവിന് (17) കരൾ (18) ആരവല്ലി (19) വിശ്വനാഥൻ ആനന്ദ് (20) അസം (21) ഉപരാഷ്ട്രപതി (22) അണുശക്തിനിലയം (23) വിക്ടർ യൂഗോ (24) അറബിക്കടൽ (25) ഹൈഡ്രജൻ (26) ആര്യഭട്ട (27) മൈക്രോസ്‌കോപ്പ് (28) പ്രസിഡന്റ് (29) ന്യൂഡൽഹി (30) പീച്ചി (31) ശുക്രൻ (32) പൊഖ്രാൻ (33) കൊളംബസ് (34) എഡിസൺ (35) ഹൈഡ്രജൻ (36) പ്ളാസ്മ (37) ഭോപ്പാൽ (38) മഹാബലിപുരം (39) അംഗങ്ങളിൽ ഇന്ത്യക്കാർ ഇല്ലാത്തതിനാൽ (40) പ്രസിഡന്റ് (41) ആശാപൂർണദേവി (42) താരാശങ്കർ ബാനർജി (43) ജമ്മു കാശ്മീർ (44) ശ്രീകാര്യം (45) 2 (46)സി.വി. രാമൻപിള്ള (47) വള്ളത്തോൾ നാരായണമേനാൻ (48) അനോഫിലസ് (49) ക്ളമന്റ് ആറ്റ്ലി (50) റിസർവ് ബാങ്ക് ഗവർണർ.

ചർമത്തിൽ എത്ര പാളികൾ ഉണ്ട്?


 മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
1.ദൃഢപടലത്തിന്റെ സുതാര്യമായ മുൻഭാഗം ഏതുപേരിൽ  അറിയപ്പെടുന്നു?
2. കണ്ണിനുള്ളിൽ പ്രകാശ പ്രതിഫലനം തടയുന്ന പാളി?
3. ഐറിസിന് നിറം നൽകുന്ന വർണകം?
4. കണ്ണിലെ  ലെൻസിന്റെ വക്രത വ്യത്യാസപ്പെടുത്താൻ സഹായിക്കുന്ന പേശികൾ?
5. വസ്തുക്കളെ കറുപ്പും വെളുപ്പുമായി കാണാൻ സഹായിക്കുന്ന ദൃഷ്ടിപടലത്തിലെ കോശങ്ങൾ?
6. മങ്ങിയ വെളിച്ചത്തിൽ  കാണാൻ സഹായിക്കുന്ന കോശങ്ങൾ?
7. കണ്ണിൽ  കോൺകോശങ്ങൾ ഏറ്റവും കൂടുതലുള്ള ഭാഗം?
8. കണ്ണിൽ റോഡുകോശങ്ങളും കോൺകോശങ്ങളും തീരെ കാണാത്ത ബിന്ദു (കാഴ്ചശക്തി തീരെയില്ലാത്ത ഭാഗം)?
9. റെറ്റിനയിൽ നേത്രനാഡി സന്ധിക്കുന്നതെവിടെ?
10. റോഡുകോശങ്ങളിലെ വർണകം?
11. കോൺകോശങ്ങളിലെ വർണകം?
12. നിശാന്ധതയ്ക്ക്  കാരണമാവുന്നത്  ഏതു വിറ്റാമിന്റെ അപര്യാപ്തതയാണ്?
13.  പ്രായമായവരിൽ  പ്രസ് ബയോപ്പിയ  പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്?
14. മയോപ്പിയയ്ക്ക് കാരണമെന്ത്?
15. ദീർഘദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്‌?
16. കെരാറ്റോപ്ളാസ്റ്റി എന്നറിയപ്പെടുന്നതെന്ത്?
17. കണ്ണുമാറ്റിവയ്ക്കൽ  ശസ്ത്രക്രിയയിൽ മാറ്റിവയ്ക്കുന്ന പ്രധാന ഭാഗം?
18. അന്ധർക്ക്  എഴുതാനും വായിക്കാനും  സഹായകമായ ബ്രെയ്ലി ലിപി കണ്ടുപിടിച്ചതാര്?
19. കാഴ്ചശക്തി പരിശോധിക്കാൻ ഉപയോഗിക്കുന്ന ചാർട്ട്‌?
20. ബാഹ്യകർണം അവസാനിക്കുന്നത് എവിടെ?
21. ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി?
22. ശബ്ദഗ്രാഹികൾ സ്ഥിതി ചെയ്യുന്ന  ആന്തരകർണത്തിലെ  ഭാഗം?
23. കോക്ളിയയിൽ  എവിടെയാണ് ശബ്ദഗ്രാഹികൾ സ്ഥിതി ചെയ്യുന്നത്?
24. അർദ്ധവൃത്താകാരക്കുഴലുകളിൽ നിറഞ്ഞിരിക്കുന്ന  ദ്രവം?
25. 20 ഹെർട്സിൽ  താഴെയുള്ള ശബ്ദം ഏതുപേരിൽ അറിയപ്പെടുന്നു‌?
26. കേൾവിയെക്കുറിച്ചുള്ള പഠനം?
27. സ്വാദറിയാൻ സഹായിക്കുന്ന ജ്ഞാനേന്ദ്രിയം ഏത്?
28. മധുരം തിരിച്ചറിയാവുന്ന ഗ്രാഹികൾ നാവിൽ എവിടെ സ്ഥിതി ചെയ്യുന്നു?
29. നാവിന്റെ മുന്നറ്റത്തിന്റെ ഇരുവശങ്ങളും തിരിച്ചറിയുന്ന രുചി?
30. ത്വക്കിന് തിരിച്ചറിയാൻ കഴിയുന്ന ഉദ്ദീപനങ്ങൾ ഏവ?
31. ചർമത്തിൽ എത്ര പാളികൾ ഉണ്ട്?
32. തൊലിയിലെ എണ്ണമയത്തിനു കാരണമായ ഗ്രന്ഥികൾ?
33. മുടിക്ക് കറുപ്പുനിറം നൽകുന്ന വർണകം?
34. ശരീരത്തിലെ  ഏറ്റവും വലിയ ആന്തരാവയവം?
35. കോശങ്ങളിലെ ഉപാപചയ പ്രവർത്തനങ്ങളും ഓക്സിജൻ വിനിമയവും ത്വരിതപ്പെടുത്തുന്ന  ഹോർമോൺ?
36. അയഡിന്റെ അപര്യാപ്തത മൂലം തൈറോയ്ഡ് ഗ്രന്ഥി അസാധാരണമായി വളരുകയോ  വീങ്ങുകയോ ചെയ്യുന്ന അവസ്ഥ?
37. തൈറോക്സിൻ കുറയുന്നതുമൂലം കുട്ടികളുടെ വളർച്ച മുരടിക്കുന്ന രോഗം?
38. രക്തത്തിലെ കാത്സ്യത്തിന്റെ തോതു കുറയ്ക്കാൻ സഹായിക്കുന്ന ഹോർമോൺ?
39. രക്തത്തിലെ കാത്സ്യത്തെ എല്ലിലും പല്ലിലും ചേർത്ത് അതിനെ ബലപ്പെടുത്തുന്ന ഹോർമോൺ?
40. പാരാ തെർമോണിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം?
41. ടെസ്റ്റോസ്റ്റിറോൺ ഉല്പാദിപ്പിക്കുന്ന അവയവം?
42. സ്ത്രീലൈംഗിക ഹോർമോണുകൾ ഉല്പാദിപ്പിക്കുന്ന അവയവം?
43. കരളിൽ സംഭരിക്കപ്പെട്ട ഗ്ളൈക്കോജനെ ഗ്ളൂക്കോസാക്കാൻ സഹായിക്കുന്ന ഹോർമോൺ‌?
44. ഇൻസുലിന്റെ അഭാവംമൂലം രക്തത്തിൽ ഗ്ലൂക്കോസിന്റെ തോത് വർദ്ധിച്ച് മൂത്രത്തിലൂടെ പുറം തള്ളപ്പെടുന്ന അവസ്ഥ?
45. മാംസ്യം, കൊഴുപ്പ് എന്നിവയെ വിഘടിപ്പിക്കുന്ന ഹോർമോൺ?
46. ആസ്ത്‌മ, സന്ധിവാതം എന്നിവയ്ക്ക് മരുന്നായി ഉപയോഗിക്കുന്ന ഹോർമോൺ?
47. തൈമസ് ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഹോർമോൺ‌‌?
48. ആദ്യം മുളയ്ക്കുന്ന പാൽപ്പല്ലുകളുടെ എണ്ണം?
49. വളരുംതോറും  ചെറുതാകുന്ന ഗ്രന്ഥി?
50.കോർട്ടക്സ് ഉല്പാദിപ്പിക്കുന്ന പുരുഷ ലൈംഗിക ഹോർമോൺ‌?

ഉത്തരങ്ങൾ

(1) കോർണിയ (2)  രക്തപടലം (3) മെലാനിൻ (4) സീലിയറി പേശികൾ  (5)  റോഡ്കോശങ്ങൾ (6) റോഡ് കോശങ്ങൾ  (7) പീതബിന്ദു  (8) അന്ധബിന്ദു(9) അന്ധബിന്ദു  (10) റൊഡോപ്സിൻ  (11) ഫോട്ടോപ്സിൻ  (12) വിറ്റാമിൻ എ (13) കോൺവെക്സ് ലെൻസ്  (14) നേത്രഗോളത്തിന്റെ നീളം കൂടുന്നത്  (15) കോൺവെക്സ് ലെൻസ്  (16) കോർണിയ മാറ്റിവയ്ക്കൽ   (17) കോർണിയ  (18) ലൂയി ബ്രെയ്ൽ (ഫ്രാൻസ്) (19) സ്നെല്ലൻ ചാർട്ട്  (20) കർണപടം (21) സ്റ്റേപ്പിസ്  (22) കോക്ളിയ  (23) ഓർഗൻ ഒഫ് കോർട്ടി (24) എൻഡോലിംഫ് (25) ഇൻഫ്രാസോണിക്  (26) ഓഡിയോളജി  (27) നാക്ക്  (28)  നാവിന്റെ മുന്നറ്റം (29)  ഉപ്പ് (30)  തണുപ്പ്, ചൂട്, സ്പർശം,  വേദന (31) രണ്ട്  (32) സെബേഷ്യസ് ഗ്ളാൻഡ് (33) മെലാനിൻ (34)  കരൾ (35) തൈറോക്സിൻ (36) സിമ്പിൾ ഗോയിറ്റർ (37)  ക്രെട്ടിനിസം (38) കാൽസിടോണിൻ  (39) കാൽസിടോണിൻ  (40)  ടെറ്റനി (41)  വൃഷണം (42)  അണ്ഡാശയങ്ങൾ (43) ഗ്ളൂക്കഗോൺ  (44)  പ്രമേഹം (ഡയബെറ്റിസ്  മെലിറ്റസ്) (45) കോർട്ടിസോൾ  (46) കോർട്ടിസോൾ  (47) തൈമോസിൻ (48) 20 (49) തൈമസ് ഗ്രന്ഥി  (50) ആൻഡ്രോജൻ.

മധ്യകർണത്തിലുള്ള അസ്ഥികൾ ഏവ?


മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും

1. നേത്രഗോളത്തിന് എത്ര പാളികൾ ഉണ്ട്?
2. നേത്രഗോളത്തിന്റെ ഏറ്റവും പുറമെയുള്ള പാളി?
3. കോർണിയയ്ക്കു പിന്നിലുള്ള രക്തപടലത്തിന്റെ വൃത്താകൃതിയിലുള്ള ഭാഗം?
4. കണ്ണിലെ ലെൻസ് ഏതുതരത്തിൽ പെടുന്നു?
5. വസ്തുക്കളുടെ പ്രതിബിംബം രൂപപ്പെടുന്ന പാളി?
6. നിറങ്ങൾ കാണാനും തീവ്രപ്രകാശത്തിൽ കാണാനും സഹായിക്കുന്ന കോശങ്ങൾ?
7. വസ്തുക്കളെ സൂക്ഷിച്ചുനോക്കുമ്പോൾ പ്രതിബിംബം രൂപ്പെടുന്ന ബിന്ദു?
8. റെറ്റിനയിൽ രൂപപ്പെടുന്ന പ്രതിബിംബത്തിന്റെ പ്രത്യേകതകൾ?
9. കണ്ണീരലടങ്ങിയിരിക്കുന്ന രാസാഗ്നി?
10. വ്യക്തമായ കാഴ്ചയ്ക്കു വേണ്ട ഏറ്റവും കുറഞ്ഞ അകലം?
11. മങ്ങിയ വെളിച്ചത്തിൽ കാഴ്ചശക്തി കുറയുന്ന രോഗം?
12. ലെൻസിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നതുമൂലം അടുത്തുള്ള വസ്തുക്കളെ കാണാൻ കഴിയാത്ത അവസ്ഥ?
13. അടുത്തുള്ള വസ്തുക്കളെ കാണാൻ കഴിയുകയും ദൂരെയുള്ളതിനെ കാണാൻ കവിയാത്തതുമായ കാഴ്ച വൈകല്യം?
14. ദൂരെയുള്ളതിനെ വ്യക്തമായി കാണുകയും അടുത്തുള്ളതിനെ കാണാൻകഴിയാത്തതുമായ കാഴ്ചവൈകല്യം?
15. ശബ്ദതരംഗങ്ങളെ ചെവിക്കുള്ളിലേക്ക് നയിക്കുന്ന കർണഭാഗം?
16. മധ്യകർണത്തിലുള്ള അസ്ഥികൾ ഏവ?
17. മധ്യകർണത്തിലെ മർദം ക്രമീകരിക്കാൻ സഹായിക്കുന്ന നാളി?
18. ശരീര തുലനില പാലിക്കാൻസഹായിക്കുന്ന ആന്തരകർണത്തിലെ ഭാഗങ്ങൾ?
19. മനുഷ്യകർണത്തിന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ ആവൃത്തി?
20. 20 കിലോഹെർട്സിൽ കൂടുതലുള്ള ശബ്ദം അറിയപ്പെടുന്നത്?
21. ചെവിയെക്കുറിച്ചുള്ള പഠനം?
22. സ്വാദ് മുകുളങ്ങൾ സ്ഥിതിചെയ്യുന്നത്?
23. നാവിന് തിരിച്ചറിയാൻ കഴിയുന്ന അ‌ഞ്ചാമത്തെ രുചി?
24. നാവിന്റെ വശങ്ങൾ തിരിച്ചറിയുന്ന രുചി?
25. ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം ഏത്?
26. ഏറ്റവും കൂടുതൽ ഗ്രാഹികൾ സ്ഥിതിചെയ്യുന്നത്?
27. ശരീരത്തിന്റെ രോമങ്ങൾ നിർമ്മിക്കാനുപയോഗിച്ചിരിക്കുന്ന പദാർത്ഥം?
28. നഖവും മുടിയും നിർമ്മിക്കാനുപയോഗിച്ചിരുന്ന പ്രോട്ടീൻ?
29. ശരീരത്തിലെ ഏറ്റവും വലിയ അവയവം?
30. തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ?
31. തൈറോക് സിനിൽ അടങ്ങിയ മൂലകം?
32. തൈറോക് സിന്റെ ഉത്പാദനം അധികമായാൽ ഉണ്ടാകുന്ന രോഗം?
33. തൈറോക് സിന്റെ അപര്യാപ്തതമൂലം മുതിർന്നവരിലുണ്ടാകുന്ന രോഗം?
34. പാരാ തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ?
35. രക്തത്തിൽ കാത്സ്യത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഹോർമോൺ?
36. പുരുഷ ലൈംഗിക ഹോർമോൺ?
37. ഗർഭധാരണത്തെ സഹായിക്കുകയും ഭ്രൂണത്തെ നിലനിർത്തുകയും ചെയ്യുന്ന ഹോർമോൺ?
38. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവുയർത്താൻ സഹായിക്കുന്ന ഹോർമോൺ?
39. മൂത്രത്തിലെ ഗ്ളൂക്കോസ് പരിശോധിക്കാനുപയോഗിക്കുന്ന ലായനി?
40. കോർട്ടക്സ് ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ?
41. ലവണ ജലസന്തുലനം പാലിക്കാൻ സഹായിക്കുന്ന ഹോർമോൺ?
42. ബാല്യത്തിൽ പ്രവർത്തിക്കുകയും മുതിരുന്നതോടെ പ്രവർത്തനം ലോപിക്കുന്നതുമായ ഗ്രന്ഥി?
43. മനുഷ്യന്റെ പല്ലുകളുടെ എണ്ണം?
44. മോണയ്ക്കു പുറത്തു കാണുന്ന പല്ലിന്റെ ഭാഗം?
45. തൈമോസിനുകളുടെ പ്രധാന ധർമ്മം?
46. ഐലറ്റ്സ് ഓഫ് ലാംഗർഹാൻസ് കോശങ്ങൾ സ്ഥിതിചെയ്യുന്നതെവിടെ?
47. ബീറ്റ കോശങ്ങൾ ഉല്പാദിപ്പിക്കുന്ന ഹോർമോൺ?
48. മെഡുല ഉല്പാദിപ്പിക്കുന്ന ഹോർമോണുകൾ ഏവ?
49. ഭയം ഉണ്ടാവുമ്പോഴും കോപം വന്നാലും ഉല്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ?
50. മറ്റ് ഗ്രന്ഥികളെ നിയന്ത്രിക്കാനോ സ്വാധീനിക്കാനോ പിറ്റ്യൂട്ടറി ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ?

ഉത്തരങ്ങൾ

(1)മൂന്ന് (2)ദൃഢപടലം (3)ഐറിസ് (4)കോൺവെക്സ് ലെൻസ് (5)റെറ്റിന (6)കോൺകോശങ്ങൾ (7)പീതബിന്ദു (8)ചെറുത് തലകീഴായത് (9)ലൈസോസൈം (10)25 സെന്റീമീറ്റർ (11)നിശാന്ധത (12)പ്രസ് മയോപ്പിയ (13) ഹ്രസ്വദൃഷ്ടി (14)ദീർഘദൃഷ്ടി (15) ചെവിക്കുട (16)മാലിയസ്, ഇൻകസ്, സ്റ്റേപ്പിസ് (17)യൂസ്റ്റേക്യൻ നാളി (18)അർധവൃത്താകാരക്കുഴലുകൾ വെസ്റ്റിബ്യൂൾ (19)20 ഹെർട്സ് മുതൽ 20 കിലോ ഹെർട്സ് (20)അൾട്രാസോണിക് (21)ഓട്ടോളജി (22)പാപ്പില്ലകളിൽ (23)ഉമാമി(24)പുളി (25)ത്വക്ക് (26)കൈവിരലുകളിലും കൈപ്പത്തിയിലും (27)കെരാറ്റിൻ (28)കെരാറ്റിൻ (29)ത്വക്ക് (30)തൈറോക്സിൻ, കാൽസിടോണിൻ (31)അയഡിൻ (32)എക്സ് ഒഫ്ത്താൽമിക് ഗോയിറ്റർ (33) മിക്സെഡിമ (34)പാരാതെർമോൺ (35)പാരാ തെർമോൺ (36)ടെസ്റ്റോസ്റ്റിറോൺ (37)പ്രൊജസ്റ്ററോൺ (38)ഗ്ലൂക്കഗോൺ (39)ബെനഡിക്ട് ലായനി (40)കോർട്ടിസോൾ, അൽഡോസ്റ്റിറോൺ (41)അൽഡോസ്റ്റിറോൾ (42)തൈമസ് ഗ്രന്ഥി (43)32 (44)ദന്തമകുടം (45)ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം രൂപപ്പെടുത്തുക (46)ആഗ്നേയ ഗ്രന്ഥി (പാൻക്രിയാസ്) (47)ഇൻസുലിൻ (48)അഡ്രിനാലിൻ, നോർ അഡ്രിനാലിൻ (49)അഡ്രിനാലിൻ (50)ട്രോപ്പിക് ഹോർമോൺ.

Tuesday, January 6, 2015

റേഡിയേഷൻ അളക്കുന്ന ഉപകരണം?

1. കേരളത്തിലെ കടൽത്തീരത്തിന്റെ ഏകദേശ നീളം എത്ര?
2. ചിപ് കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
3. ആഫ്രിക്ക യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളെ തമ്മിൽ വേർതിരിക്കുന്ന കടലിടുക്ക്?
4. ആത്മഹത്യാ സഞ്ചികൾ എന്നറിയപ്പെടുന്ന കോശഭാഗം?
5. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മടക്ക് പർവ്വതം?
6. ഭരണഘടന അംഗീകരിച്ച എത്ര ഭാഷകളാണ് ഇന്ത്യയിലുള്ളത്?
7. നെഹ്റു പങ്കെടുത്ത ആദ്യ Iങഇ സമ്മേളനം?
8. ഇന്ത്യയിൽ ജനകീയാസൂത്രണം ആരംഭിച്ചത് എത്രമാത്തെ പഞ്ചവത്സരപദ്ധതികാലത്താണ്?
9. ലോകത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന വനിതാ പ്രധാനമന്ത്രി?
10. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മസ്ഥലം?
11. കേരളത്തിൽ വരാൻ പോകുന്ന പുതിയ കടുവാ സങ്കേതം എവിടെയാണ്?
12. വിവരാവകാശ നിയമം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
13. ഇന്ത്യൻ മിലിട്ടറി അക്കാദമിയുടെ ആസ്ഥാനം?
14. കേരളത്തിൽ ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ജില്ല?
15. എ.സി.യെ ഡി.സി.യാക്കുന്ന ഇലക്ട്രോണിക് ഉപകരണം?
16. ദേശീയഗാനമില്ലാത്ത രാജ്യം?
17. കേരളത്തിലെ ഏറ്റവും ജനസാന്ദ്രതകൂടിയ ജില്ല?
18. മഴത്തുള്ളികൾ ഉരുണ്ടിരിക്കാൻ കാരണം?
19. മൗസ് കണ്ടുപിടിച്ചത്?
20. ഖാസി ഗാരോ കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
21. കേരളത്തിലെ ഏറ്റവും വലിയ ദ്വീപ്?
22. സൗരസെല്ലുകളിൽ ഉപയോഗിക്കുന്ന ഉപലോഹം?
23. ആരാച്ചാർ ആരുടെ കൃതിയാണ്?
24. സ്നെല്ലൻ ചാർട്ട് ഏത് പരിശോധനയ്ക്ക് ഉപയോഗിക്കുന്നു?
25. ഇന്ത്യയെ വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന നദി?
26. വോട്ടിംഗ് പ്രായം 21 ൽ നിന്ന് 18 ആക്കി മാറ്റിയ ഭരണഘടനാ ഭേദഗതി?
27. വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ ആരുടെ യഥാർത്ഥ നാമമാണ്?
28. ഗണിത ശാസ്ത്രത്തിലെ രാജകുമാരൻ?
29. Iഞഝച ചെയർമാൻ പദവിയിലെത്തിയ ആദ്യ മലയാളി?
30. ഏറ്റവും ചെറിയ ദേശീയ ഗാനമുള്ള രാജ്യം?
31. ഏറ്റവും കൂടുതൽ കാലം കേരളനിയമസഭാ സ്പീക്കറായിരുന്ന വ്യക്തി?
32. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത്?
33. ജൈവകൃഷിയുടെ പിതാവ്?
34. കേരള ചരിത്ര മ്യൂസിയം സ്ഥിതിചെയ്യുന്നത്?
35. ഹീറ ഗുഹ ഏത് രാജ്യത്താണ്?
36. ഉള്ളൂരിന്റെ മാനസപുത്രി എന്നറിയപ്പെടുന്നത്?
37. ഹാരപ്പ ഏത് നദിക്കരയിലാണ്?
38. ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഏത് വകുപ്പാണ്?
39. യെർവാദ ജയിൽ എവിടെയാണ് സ്ഥിതിചെയ്യുന്നത്?
40. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ഏക മലയാളി?
41. റേഡിയേഷൻ അളക്കുന്ന ഉപകരണം?
42. സാർവിക ലായകം എന്നറിയപ്പെടുന്നത്?
43. കേരള ഫോക് ലോർ അക്കാദമിയുടെ ആസ്ഥാനം?
44. ഇന്ത്യയിലെ തേനീച്ച മ്യൂസിയം സ്ഥിതിചെയ്യുന്നത്?
45. അയനം ഏത് നദിയുടെ തീരത്താണ്?
46. കാസർകോട് ജില്ലയെ 'യു" ആകൃതിയിൽ ചുറ്റി ഒഴുകുന്ന നദി?
47. കേരളത്തിലെ ആദ്യ പോളിയോ വിമുക്ത ജില്ല?
48. ഖേൽരത്ന നേടിയ ആദ്യത്തെ മലയാളി?
49. കേരള മോപ്പസാങ് എന്നറിയപ്പെടുന്നത്?
50. ലോക് സഭ സ്പീക്കറായ ആദ്യ വനിത?

ഉത്തരങ്ങൾ

(1)580 കി.മീ (2)സുന്ദർലാൽ ബഹുഗുണ (3)ജിബ്രാൾട്ടർ (4)ലൈസോസോം (5)ഹിമാലയം (6)22 (7)ബന്ദിപ്പൂർ (1912) (8)9ാം പഞ്ചവത്സരപദ്ധതി (9)ഇന്ദിരാഗാന്ധി (10) നെയ്യാറ്റിൻകര (11)വയനാട് (12)തമിഴ്നാട് (13)ഡെറാഡൂൺ (14)കാസർകോട് (15)റെക്ടിഫയർ (16)സൈപ്രസ് (17)തിരുവനന്തപുരം (18)പ്രതലബലം (19)ഡഗ്ലസ് ഏംഗൽബർട്ട് (20)മേഘാലയ (21)വൈപ്പിൻ (22)സിലിക്കൺ (23)കെ.ആർ മീര (24)കാഴ്ചശക്തി (25)നർമദ (26)61 (27)വാഗ്ഭടാനന്ദൻ (28)കാൾ ഫ്രെഡറിക് ഗോഡ് (29)ഘ.ഏ.ഖ. മേനോൻ (30)ഖത്തർ (31)വക്കം പുരുഷോത്തമൻ (32)മംഗളവനം (33)ആൽബർട്ട് ഹൊവാർഡ് (34)ഇടപ്പള്ളി (35)സൗദി അറേബ്യ (36)പിംഗള (37)രവി (38)ആർട്ടിക്കിൾ 21 (39)പൂനൈ (മഹാരാഷ്ട്ര) (40)സി. ശങ്കരൻ നായർ (41)ഗീഗർ മുള്ളർ കൗണ്ടർ (42)ജലം (43)ചിറയ്ക്കൽ (കണ്ണൂർ) (44)ഊട്ടി (45)മീനച്ചിലാറ് (46)ചന്ദ്രഗിരിപ്പുഴ (47)പത്തനംതിട്ട (48)കെ.എം. ബീനാമോൾ (49)തകഴി ശിവശങ്കരപ്പിള്ള (50)മീരാകുമാർ.