News Today

« »

Wednesday, October 31, 2012

ഫലിത ബിന്ദുക്കൾ,




അധ്യാപകന്‍:ബുദ്ധിമാന്മാര്‍ മണ്ടന്മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാറില്ല.അവര്‍ ഒന്നു പുഞ്ചിരിക്കുക മാത്രമാണ് ചെയ്യുന്നത്.
ടിന്റു:അതുകൊണ്ടാണ് ഞാന്‍ സാറിനെ നോക്കി പുഞ്ചിരിക്കുന്നത്.
.....................................................................................................

യുവതി:ധീരനും ബുദ്ധിമാനുമായ ഒരാളെയേ ഞാന്‍ വിവാഹം കഴിക്കൂ.
യുവാവ്:ഞാന്‍ ഭവതിയെ പുഴയില്‍ നിന്നു രക്ഷിച്ചില്ലേ?
യുവതി:അതു കൊണ്ടു നിങ്ങള്‍ ബുദ്ധിമാനാകണമെന്നുണ്ടോ?
യുവാവ്:ഞാന്‍ തന്നെയാ അന്ന് നിങ്ങളെ പുഴയില്‍ തളളിയിട്ടത്.
...............................................................................................................................
അക്കാലത്തു വരനെ വിവാഹ ദിവസം കുതിരപ്പുറത്തിരുത്തിയാണു കൊണ്ടു വന്നിരുന്നത്.എന്തിനായിരുന്നു അത്?
രാമു:ഓടി രക്ഷപെടാന്‍ ഒരു അവസരം കൊടുക്കുന്നതിനാ ടീച്ചറെ
.....................................................................................
ഭര്‍ത്താവ് സുഹൃത്തിനോട്:നാളെ എന്റെ ഭാര്യയുടം പിറന്നാളാ.എന്തു സമ്മാനമാണ് ഞാന്‍ അവളോട് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു കാര്യമായിട്ടൊന്നും വേണ്ട ,ഡയമണ്ട് ഉളള എന്തും സന്തോഷമായിരിക്കുമെന്ന്.
സുഹൃത്ത്:എന്നിട്ട് നീ എന്താ വാങ്ങിയത്?
ഭര്‍ത്താവ്:ഒരു കുത്ത് ചീട്ട്
...............................................................................................................
പോലീസുകാരന്‍ സ്ത്രീയോട്:നിങ്ങളുടെ കുഞ്ഞിനെ മോഷ്ടിച്ച സ്ത്രീയെ ഓര്‍മ്മയുണ്ടോ?
സ്ത്രീ:മുഖം ഓര്‍മയില്ല.പച്ച ഷിഫോണ്‍ സാരിയാണ് ധരിച്ചിരുന്നത്.കയ്യില്‍ ഡയമണ്ട് പതിച്ച വളയുണ്ടായിരുന്നു.ഒരു ഗോള്‍ഡന്‍ വാച്ചും…..
.........................................................................................................
വഴിയെ വേഗത്തില്‍ ഓടിപ്പോകുന്ന ഗോപാലനെ കണ്ട് അയല്‍വാസി:എന്താ ഗോപാലാ ഇത്ര വേഗത്തില്‍ ഓടുന്നത്?
ഗോപാലന്‍:ഒരു തല്ലു തീര്‍ക്കാനാ.
അയല്‍വാസി:ആരൊക്കെ തമ്മിലാ തല്ല്?
ഗോപാലന്‍:ഞാനും എന്റെ ഭാര്യയും തമ്മിലാ!
...........................................................
ഗോപിക്കുട്ടന്‍:മമ്മൂട്ടിയുടെ മതിലുകള്‍ കണ്ടിട്ടുണ്ടോ ടിന്റുമോന്‍:എനിക്ക് മമ്മൂട്ടിയുടെ വീട് പോലും അറിയില്ല പിന്നെയല്ലേ മതില്?
.............................................................................................
‘ടിന്റുമോന്‍:അച്ഛാ ഇഷ്ടിക ഓടുമോ? അച്ഛന്‍; നിന്നോടാരാ ഈ മണ്ടത്തരമൊക്കെ പറഞ്ഞത്. ടിന്റു മോന്‍: അല്ല വരുന്ന വഴിക്ക് ഒരു ബോര്‍ഡ് കണ്ടു” ഇഷ്ടികയും ഓടും “
.....................................................................................
ഒരു പ്രമുഖ കമ്പനിയില്‍ ജോലിക്കു വേണ്ടി ഇന്റര്‍വ്യൂവിനെത്തിയ സര്‍ദാറിനോട് ഇന്റര്‍വ്യൂ എടുക്കുന്നയാള്‍:വാട്ട് ഈസ് സ്‌കെല്‍റ്റണ്‍? സര്‍ദാര്‍:സര്‍,സ്‌കെല്‍റ്റണ്‍ ഈസ് എ പേര്‍സണ്‍ സ്റ്റാര്‍ട്ടട് ഡയറ്റിംഗ് ബട്ട് ഫോര്‍ഗോട്ട് ടു സ്‌റ്റോപ് ഇറ്റ്.
.............................................................................................
ടിന്റു:ഹൃദയം തകര്‍ന്നിരിക്കുന്നവന് വെറും പച്ചവെളളം….ചുമ്മ നോക്കി നില്‍ക്കുന്നവന് ചായയും വടയും… വിച്ചൂട്ടന്‍:എവിടുത്തെ കാര്യമാടാ നീ പറയുന്നത്? ടിന്റു:എക്‌സാം ഹാളിലെ കാര്യം
..............................................................................................
ടിന്റുമോനും ടുണ്ടു മോളും ബൈക്കില്‍ പോകുകയായിരുന്നു. ടുണ്ടു:ഒന്നു പതുക്കെ പോടാ,എനിക്കു പേടിയാവുന്നു ടിന്റു: നീ പേടിക്കേണ്ടടീ എന്നെ പോലെ കണ്ണടച്ചിരുന്നാല്‍ മതി
..................................................................
എസ്എസ്എല്‍സി പരീക്ഷ പത്ത് തവണ തോറ്റ ടിന്റു മോന്‍ തന്റെ പേന എക്‌സാമിനേഷന്‍ ബോര്‍ഡിന് അയച്ചു കൊടുത്തു കൂടെ ഒരു കുറിപ്പും “ആയുധം വെച്ചു കീഴടങ്ങുന്നു”
.........................................................................................
ഹിന്ദി ക്ലാസില്‍ ടീച്ചര്‍ ടിന്റുവിനോട്:ടിന്റു,കോയി ബാത്ത് നഹീം എന്നു പറഞ്ഞാലെന്താ? ടിന്റു:കോഴി കുളിക്കാറില്ലെന്നാ
..........................................................................................
ക്ലാസില്‍ പേപ്പര്‍ കീറി ഇടുന്ന ടിന്റു മോനോട് ടീച്ചര്‍:എന്തിനാ പേപ്പര്‍ കീറി ഇടുന്നത്. ടിന്റു:പുതിയ തൂപ്പുകാരി വന്നെന്നു കേട്ടു.ഇങ്ങനൊക്കെയല്ലേ ഒന്നു കാണാന്‍ കഴിയുന്നത്.
...........................................................................................

ആശാരിമാരായ അപ്പനും മകനും കൂടി മരം മുറിക്കാനായി വാളിന്റെ അറ്റത്തുപിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും വലിക്കുകയായിരുന്നു…കുറച്ചു നാളായി ഇതു ശ്രദ്ധിക്കുകയായിരു്‌നന ഒരാള്‍ മകനോടായി പറഞ്ഞു. എടാ,എത്രയായാലും നിന്റെ അപ്പനല്ലേടാ…ഒന്നു വിട്ടുകൊടുത്തുകൂടേ നിനക്ക്??????
........................................................................................................
കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉറക്കവും ആഹാരവും വീടും ഒക്കെ ഉപേക്ഷിച്ച് നടക്കുന്നവരെ സന്ന്യാസിമാര്‍ എന്നു വിളിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് പറയുന്ന പേര് ‘ഐ.ടി പ്രഫഷണല്‍സ്്’എന്നാണ്.കാലം പോയൊരു പോക്കേ…..
.......................................................................
ടിന്റുമോന്‍:വടക്കേവീട്ടിലെ രാജപ്പന്‍ അടുത്തയാഴ്ച ദുബായില്‍ നിന്ന് വരുമെന്നു അമ്മ പറഞ്ഞു.അതാരാ അച്ഛാ ഈ രാജപ്പന്‍? അച്ഛന്‍:പറഞ്ഞു വരുമ്പോള്‍ നിന്റെ മാമനായിട്ടു വരും  രാജപ്പന്‍. ടിന്റു:അപ്പോള്‍ പറയാതെ വരുമ്പോഴോ?
.....................................................................................
ക്യാബറേ ഡാന്‍സ് കാണാന്‍ പോയ ടിന്റുമോനോട് അമ്മ:ടിന്റു നീ അവിടെ കാണാന്‍ പാടില്ലാത്തതെന്തെങ്കിലും കണ്ടോ? ടിന്റു:അച്ഛനെ കണ്ടു.
.......................................................................................
മത്തായി ‍ ഒരിക്കല്‍ കുടിച്ചുപൂസ്സായി കന്യാസ്ത്രീ മടത്തിനു മുന്നിലെ ഗെയിറ്റില്‍ ഒരു കൈകൊണ്ട്‌ തൂങ്ങിയാടി മടത്തിലേക്കു തെറിയഭിഷേകം നടത്തി .കുറേ കഴിഞ്ഞിട്ടും പോകാതായപ്പോള്‍ മടത്തിലെ ആളുകള്‍ അറിയിച്ചതനുസരിച്ച്‌ പോലീസ്‌ വന്ന്‌ മത്തായിയെ പോക്കിയെടുത്തുകൊണ്ടു പോയി .
പിറ്റേന്നു കോടതിയില്‍ ഹാജരാക്കിയ പ്രതിയോടു ജഡജി പറഞ്ഞു :
"മദ്യപിച്ചു റോഡില്‍ നിന്ന്‌ അസഭ്യം പറഞ്ഞതിനു താങ്കള്‍ക്ക്‌ നൂറു രൂപ പിഴവിധിച്ചിരിക്കുന്നു"
വിധികേട്ടതും മത്തായി ‍ മുണ്ട്‌ പൊക്കി അണ്ടര്‍വെയറിന്റെ കീശയില്‍ നിന്നും നൂറിന്റെ ഒരു നോട്ടെടുത്തു ജഡ്ജിയ്ക്കു മുന്നില്‍ നീട്ടിയിട്ടു പറഞ്ഞു :
"നൂറു ഉലുവാ ... ഇന്ന പിടിച്ചോ !!"
കോടതി ഉടന്‍ ഉത്തരവിട്ടു :
"ഇപ്പോള്‍ കോടതിയെ അപമാനിച്ചതിനു താങ്കളെ ഒരു മാസത്തേക്ക് തടവിനു വിധിച്ചിരിക്കുന്നു"
................................................................................
 ലോ ഫ്ലോര്‍ ബസ്സില്‍ യാത്ര ചെയ്യുക യായിരുന്ന രാമു, സൈഡില്‍ തൂക്കി യിട്ടിരിക്കുന്ന ചുറ്റിക എടുത്ത് ബസ്സിന്റെ സൈഡ് ഗ്ലാസ്‌ പൊട്ടിച്ചു.   അത് കണ്ടു അടുത്തിരിക്കുന്ന ആള്‍ ചോദിച്ചു : നീ എന്ത് ബ്രാന്താ ഈ കാണി ക്കുന്നത് ?

രാമു - ഇവിടെ എഴുതിയ ബോര്‍ഡ്‌ കണ്ടില്ലേ ..... സൈഡില്‍ ഉള്ള ചുറ്റിക എടുത്ത് ഗ്ലാസ്‌ പൊട്ടിക്കുക എന്ന് !

സഹ യാത്രികന്‍ : എടോ, അതിനു മുകളില്‍ എഴുതിയത് കണ്ടില്ലേ ... "അപകടം ഉണ്ടായാല്‍ " എന്ന് ?

രാമു : സുഹുര്ത്തേ .... ഇന്നലെ എന്റെ കല്യാണം ആയിരുന്നു ... ഇതിലും വലിയ അപകടം ഇനിയെന്തുണ്ടാകാന്‍ ?!!!
..............................................................................................................

0 comments :

Post a Comment