1. ഡല്‍ഹി സുല്‍ത്താനേറ്റിന്റെ അന്ത്യം കുറിച്ച യുദ്ധം?
2. ഒന്നാം പാനിപ്പട്ടു യുദ്ധത്തില്‍ ബാബര്‍ആരെയാണ് പരാജയപ്പെടുത്തിയത്?
3. മുഗള്‍ വംശസ്ഥാപകന്‍?
4. ബാബര്‍, പിതൃപക്ഷത്തില്‍ ആരുടെ ബന്ധുവായിരുന്നു?
5. ഏറ്റവും സാഹസികനായ മുഗള്‍ ഭരണാധികാരി?
6. ബാബര്‍ രജപുത്ര രാജ്യമായ ചന്ദേരി പിടിച്ചടക്കിയ വര്‍ഷം?
7. ബാബറെ ഡല്‍ഹി ആക്രമിക്കാന്‍ ക്ഷണിച്ചത്?
8. ബാബര്‍ എവിടെവച്ചാണ് അന്തരിച്ചത്?
9. ബാബറുടെ ശവകുടീരം എവിടെയാണ്?
10. ആത്മകഥയെഴുതിയ മുഗള്‍ ചക്രവര്‍ത്തിമാര്‍?
11. ഇന്ത്യയ്ക്ക് വെളിയില്‍ കബറടക്കപ്പെട്ട മുഗള്‍ ചക്രവര്‍ത്തിമാര്‍?
12. ബാബറുടെ ആത്മകഥ പേര്‍ഷ്യനിലേക്ക് തര്‍ജ്ജമ ചെയ്തത്?
13. ബാബര്‍ അന്തരിച്ച വര്‍ഷം?
14. ഹുമയൂണ്‍ എവിടെയാണ് ജനിച്ചത്?
15. ഗ്രന്ഥപ്പുരയുടെ കോണിപ്പടിയില്‍ നിന്നുവീണുമരിച്ച മുഗള്‍ ചക്രവര്‍ത്തി?
16. ഹുമയൂണും ഷെര്‍ഷായുമായി ചൗസ യുദ്ധം നടന്ന വര്‍ഷം?
17. ഹുമയൂണ്‍ അന്തരിച്ചതെപ്പോള്‍?
18. ഹുമയൂണ്‍നാമ രചിച്ചത്?
19. അക്ബര്‍ ജനിച്ച സ്ഥലം?
20. അക്ബറുടെ പരിപാലകനായി ഭരണം നടത്തിയത്?
21. എവിടെവച്ചാണ് അക്ബറുടെ കിരീടധാരണം നടന്നത്?
22. റാണാ പ്രതാപിനെ തോല്പിക്കാന്‍ അക്ബര്‍ക്ക് നിര്‍ണായക സഹായം ചെയ്ത രജപുത്ര വംശജനായ സേനാനായകന്‍?
23. അക്ബറിന്റെ ഏറ്റവുമൊടുവിലത്തെ ദിഗ്ഗ് വിജയം?
24. ലീലാവതി എന്ന കൃതി പേര്‍ഷ്യനിലേക്ക് തര്‍ജ്ജമ ചെയ്തത്?
25. അക്ബര്‍ നാമ, അയ്നി അക്ബറി എന്നീ കൃതികള്‍ രചിച്ചത്?
26. മുഗള്‍ ചക്രവര്‍ത്തിമാരില്‍ ആദ്യമായി വന്‍തോതില്‍ മന്ദിരനിര്‍മ്മാണം നടത്തിയത്?
27. ഫത്തേപൂര്‍ സിക്രിയില്‍ ബുലന്ദ് ദര്‍വാസ, ജോധാഭായിയുടെ കൊട്ടാരം, പഞ്ച് മഹല്‍ എന്നിവ നിര്‍മ്മിച്ചത്?
28. അക്ബറുടെ ശവകുടീരം നിര്‍മ്മിച്ചത്?
29. അക്ബറുടെ സദസ്സിലെ ഏറ്റവും പ്രശസ്തനായ കവി?
30. അക്ബറുടെ സദസ്സിലുണ്ടായിരുന്ന അന്ധകവി?
31. സുരസാഗരം രചിച്ചത്?
32. ഗുജറാത്ത് കീഴടക്കിയതിന്റെ സ്മരണയ്ക്ക് അക്ബര്‍ നിര്‍മിച്ചത്?
33. അക്ബറുടെ കാലത്തെ മന്ദിരങ്ങള്‍ പ്രധാനമായും എന്തുപയോഗിച്ചാണ് നിര്‍മിച്ചത്?
34. ഏതു മുഗള്‍ ചക്രവര്‍ത്തിയുടെ കാലമാണ് ഹിന്ദുസ്ഥാനി സാഹിത്യത്തിന്റെ അഗസ്റ്റിയന്‍ കാലഘട്ടം എന്നറിയപ്പെടുന്നത്?
35. ഏത് മുഗള്‍ ചക്രവര്‍ത്തിയുടെ കാലത്താണ് ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാകന്പനി ലണ്ടനില്‍ സ്ഥാപിതമായത്?
36. മന്‍സബ്ദാരി സന്പ്രദായം ആവിഷ്ക്കരിച്ചത്?
37. അക്ബര്‍ അപ്രമാദിത്വ പ്രഖ്യാപനം നടത്തിയ വര്‍ഷം?
38. ജഹാംഗീറിന്റെ ആദ്യകാലനാമം?
39. ആവലാതിച്ചങ്ങല (നീതിച്ചങ്ങല) സ്ഥാപിച്ച മുഗള്‍ ചക്രവര്‍ത്തി?
40. ജഹാംഗീര്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച നഗരം?
41. ഏത് മുഗള്‍ ചക്രവര്‍ത്തിയുടെ കാലത്താണ് മേവാര്‍ മുഗള്‍ മേല്‍ക്കോയ്മ അംഗീകരിച്ചത്?
42. നൂര്‍ജഹാന്‍ എന്ന വാക്കിനര്‍ത്ഥം?
43. നൂര്‍ജഹാന്റെ പഴയ പേര്?
44. നൂര്‍ജഹാന്റെ പിതാവ് മിര്‍ജാ ഗിയാസ് ബെഗ്ഗ് പില്‍ക്കാലത്ത് പ്രസിദ്ധനായ പേര്?
45. ഇത്തിമാദ് ഉദ് ദൗളയുടെ ശവകുടീരം നിര്‍മ്മിച്ചത്?
46. നൂര്‍ജഹാന്റെ ആദ്യ ഭര്‍ത്താവ്?
47. വില്യം ഹോക്കിന്‍സ് ജഹാംഗീറിന്റെ സദസ്സിലെത്തിയ വര്‍ഷം?
48. വില്യം ഹോക്കിന്‍സിനെ മുഗള്‍ രാജധാനിയിലേക്ക് അയച്ച ഇംഗ്ളീഷ് രാജാവ്?
49. ഏത് മുഗള്‍ ചക്രവര്‍ത്തിയുടെ കാലത്താണ് ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാ കന്പനിക്ക് ഇന്ത്യയില്‍ ഫാക്ടറി നിര്‍മ്മിക്കാന്‍ അനുമതി ലഭിച്ചത്?
50. ക്യാപ്ടന്‍ മിഡില്‍ടണിന് സൂറത്തിലെ മുഗള്‍ ഗവര്‍ണറില്‍ നിന്ന് അവിടെ കച്ചവടത്തിന് അനുമതി കിട്ടിയത്?
ഉത്തരങ്ങള്‍
(1) ഒന്നാം പാനിപ്പട്ടുയുദ്ധം (1526 ഏപ്രില്‍ 21) (2) ഇബ്രാഹിം ലോദി(3) ബാബര്‍ (4) തിമൂര്‍ (5) ബാബര്‍ (6) 1528 (7) ദൗലത് ഖാന്‍ ലോദി (8) ആഗ്ര (9) കാബൂള്‍ (10) ബാബറും ജഹാംഗീറും (11) ബാബറും ജഹാംഗീറും(12) അബ്ദുള്‍ റഹീം ഖാന്‍ എ ഖാന്‍ (13) 1530 (14) കാബൂള്‍ (15) ഹുമയൂണ്‍ (16) 1539 (17) 1556 ഫെബ്രുവരി 14 (18) ഗുല്‍ബദന്‍ ബീഗം (ബാബറുടെ മകള്‍) (19)അമര്‍കോട്ട് (1542) (20)ബൈറാംഖാന്‍ (21) കലനാവൂര്‍ (22) മാന്‍ സിങ് (23) അസീര്‍ഗഢ് (24) ഫെയ്സി (25) അബുള്‍ ഫാസല്‍ (26) അക്ബര്‍ (27) അക്ബര്‍ (28) ജഹാംഗീര്‍ (29) തുളസീദാസ് (30)സൂര്‍ദാസ് (31) സൂര്‍ദാസ് (32) ബുലന്ദ് ദര്‍വാസ (33) ചുവന്ന മണല്‍കല്ല് (34) അക്ബര്‍ (35) അക്ബര്‍ (36)അക്ബര്‍ (37) 1579 (38) സലിം (39) ജഹാംഗീര്‍ (40)ലാഹോര്‍ (41) ജഹാംഗീര്‍ (1615) (42) ലോകത്തിന്റെ പ്രകാശം (43) മെഹറുന്നിസ (44) ഇത്തിമാദ് ഉദ് ദൗള (45) നൂര്‍ജഹാന്‍ (46) ഷേര്‍ അഫ്ഗാന്‍(47) 1608 (48) ജെയിംസ് ഒന്നാമന്‍ (49) ജഹാംഗീര്‍ (50)1611.