News Today

« »

Monday, January 26, 2015

ചെറുകുടലിന്റെ ഏകദേശ നീളം?


 മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും

1. രക്തത്തിലെ കാത്സ്യത്തിന്റെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന ഹോർമോൺ?
2. ഏത്  ഹോർമോണിന്റെ അമിതോത്പാദനമാണ് വൃക്കയിലും ആഗ്നേയ ഗ്രന്ഥിയിലും കല്ലുകൾ  രൂപപ്പെടാൻ ഇടയാക്കുന്നത്?
3. കൗമാരത്തിലെ ശാരീരികമാറ്റങ്ങൾ സാധ്യമാക്കുന്ന സ്ത്രീ ലൈംഗിക ഹോർമോൺ?
4. സ്ത്രീലൈംഗിക ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന അവയവം?
5. ഗ്ളൂക്കോസിനെ കരളിൽവച്ച് ഗ്ളൈക്കോജനും കൊഴുപ്പുമാക്കി മാറ്റുന്ന പ്രക്രിയയെ ത്വരിതപ്പെടുത്തുന്ന ഹോർമോൺ‌?
6. രക്തത്തിലെ ഗ്ളൂക്കോസിന്റെ സാധാരണ തോത്?
7. പല്ലിന്റെ ഏറ്റവും  പുറമേയുള്ള ആവരണം?
8. പല്ല് നിർമ്മിച്ചിരിക്കുന്ന ജീവനുള്ള കല?
9. പല്ലിലെ ഇനാമൽ ലയിച്ചുപോകുന്നതിന് ഭക്ഷണാവശിഷ്ടങ്ങളിൽ പ്രവർത്തിക്കുന്ന ബാക്ടീരിയകൾ ഉണ്ടാകുന്ന ആസിഡ് കാരണമാകും? ഏത് ആസിഡ്?
10. ഐലറ്റ്സ് ഒഫ് ലാംഗർഹാൻസിന്റെ ആൽഫ കോശങ്ങൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ?
11. കോർട്ടക്സ് ഉത്പാദിപ്പിക്കുന്ന സ്ത്രീ ലൈംഗിക ഹോർമോൺ‌?
12. അടിയന്തര ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ‌?
13. അന്തഃസ്രാവി ഗ്രന്ഥികളിൽ ഏറ്റവും പ്രധാനപ്പെട്ടത്?
14. വളർച്ച ഹോർമോൺ എന്നറിയപ്പെടുന്നത്?
15. വളർച്ചാ കാലഘട്ടത്തിൽ സൊമാറ്റോട്രോപിൻ ഉത്പാദനം കുറഞ്ഞാലുണ്ടാകുന്ന വൈകല്യം?
16, വളർച്ചാ കാലഘട്ടത്തിനുശേഷം സൊമാറ്റോട്രോപിൻ ഉത്പാദനം വർദ്ധിച്ചാൽ ഉണ്ടാകുന്ന വൈകല്യം?
17. പ്രൊലാക്ടിൻ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി?
18. ശരീരത്തിൽനിന്നുള്ള ജലനഷ്ടം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഹോർമോൺ?
19. വാസോപ്രസിൻ ഹോർമോൺ കുറഞ്ഞാൽ മൂത്രത്തിലൂടെ ധാരാളം ജലം നഷ്ടമാവുന്ന അവസ്ഥ?
20. ജൈവ ഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി?
21.  ജീവധർമ്മങ്ങളുടെ താളം നിലനിർത്തുന്ന ഹോർമോൺ?
22. അന്നജത്തെ മാൾട്ടോസ് ആക്കി മാറ്റുന്ന രാസാഗ്‌നി‌?
23.  ഉമിനീർ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി?
24. മുണ്ടിനീരിന് കാരണമാകുന്ന രോഗാണു?
25. ആമാശത്തിലെ ശ്ളേഷ്മ സ്തരം ഉത്പാദിപ്പിക്കുന്ന ആസിഡ്?
26. പ്രോട്ടീനെ പോളിപെപ്റ്റൈഡ് ആക്കിമാറ്റുന്ന രാസാഗ്‌നി?
27. പ്രോട്ടീൻ, പെപ്‌റ്റൈഡും അമിനോ ആസിഡുമാക്കി മാറ്റുന്ന രാസാഗ്‌നി?
28. മാൾട്ടോസിനെ ഗ്ളൂക്കോസ് ആക്കി മാറ്റുന്ന രാസാഗ്‌നി?
29. പാലിനെ വിഘടിപ്പിക്കുന്ന രാസാഗ്‌നി?
30. ഒരു കൈയിലെ എല്ലുകളുടെ എണ്ണം?
31. കൈയിലെ ഏറ്റവും വലിയ അസ്ഥി?
32.  ഒരു കാലിലെ എല്ലുകളുടെ എണ്ണം?
33. പാറ്റെല്ല എന്നറിയപ്പെടുന്ന അസ്ഥി?
34. പാദങ്ങളെക്കുറിച്ചുള്ള പഠനം?
35. മണിബന്ധത്തിലെ അസ്ഥികളുടെ എണ്ണം?
36. കൈപ്പത്തികൊണ്ടുള്ള ചലനം സാധ്യമാക്കുന്ന പേശികളുടെ എണ്ണം?
37. ഏറ്റവും മെല്ലെ വളരുന്നത് ഏത് കൈവിരലിലെ നഖം?
38. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?
39. കരൾ ഉത്പാദിപ്പിക്കുന്ന ദ്രവം?
40. പിത്തരസം സംഭരിക്കുന്നത് എവിടെ?
41. രക്തത്തിൽ അധികമുള്ള  ഗ്ളൂക്കോസിനെ ഗ്ളൈക്കോജനാക്കി സംഭരിക്കുന്നതെവിടെ?
42. അമോണിയ യൂറിയയായി മാറ്റപ്പെടുന്നത് എവിടെവച്ച്?
43. കൊഴുപ്പിനെ വിഘടിപ്പിക്കാൻ സഹായിക്കുന്ന ദ്രവം?
44. കരളിനെക്കുറിച്ചുള്ള പഠനം?
45.  അന്നനാളത്തിന്റെ നീളം?
46. ആമാശയത്തിന്റെ വ്യാപ്തി?
47. ആമാശയത്തിൽ ഉത്പാദിപ്പിക്കുന്ന ആസിഡ്?
48. ചെറുകുടലിന്റെ ഏകദേശ നീളം?
49. ചെറുകുടലിന്റെ മൂന്ന് ഭാഗങ്ങൾ ഏവ?
50. ഭക്ഷണത്തിലെ പോഷക ഘടകങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യുന്ന ശരീരഭാഗം?

ഉത്തരങ്ങൾ

(1) പാരാ തെർമോൺ (2) പാരാ തെർമോൺ (3)  ഈസ്ട്രജൻ (4) അണ്ഡാശയങ്ങൾ (5) ഇൻസുലിൻ (6) 70110 ശഭ/100 ശവ (7) ഇനാമൽ (8) ഡെന്റൈൻ (9) ലാക്ടിക് ആസിഡ് (10) ഗ്ളൂക്കഗോൺ (11) ഇസ്ട്രജൻ (12) അഡ്രിനാലിൻ (13) പിറ്റ്യൂട്ടറി ഗ്രന്ഥി (14) സൊമാറ്റോ ട്രോപിൻ (15) വാമനത്വം (16) അക്രോ മെഗാലി (17)  പിറ്റ്യൂട്ടറി ഗ്രന്ഥി (18) വാസോപ്രസിൻ (19‌)  ഡയബെറ്റിസ് ഇൻസിപ്പിഡസ് (20) പീനിയൽ ഗ്രന്ഥി (21) മെലടോണിൻ (22) സലൈവറി അമിലേസ് (ടയലിൻ) (23) പരോട്ടിഡ് ഗ്രന്ഥി (24) വൈറസ് (25) ഹൈഡ്രോക്ളോറിക് ആസിഡ്  (26) പെപ്‌സിൻ (27) ട്രിപ്സിൻ (28) മാൾട്ടേസ് (29) റെനിൻ (30) 30 (31) ഭൂജാസ്ഥി (32) 30 (33) മുട്ടുചിരട്ട (34) പോഡോളജി (35) 8 (36) 25 (37) ചെറുവിരൽ (38) കരൾ (39)പിത്തരസം (40) പിത്തസഞ്ചി (41) കരൾ (42) കരൾ (43) പിത്തരസം (44) ഹെപ്പറ്റോളജി (45) 25 സെ.മീ (46) 11.5 ലിറ്റർ (47) ഹൈഡ്രോക്ളോറിക് ആസിഡ് (48) 6.5 മീറ്റർ (49) ഡുവോഡിനം, ജെജുനം, ഇലിയം (50) ചെറുകുടലിലെ വില്ലസുകൾ.

0 comments :

Post a Comment