മത്സര പരീക്ഷകൾ, പി എസ് സി പരീക്ഷകൾ, ക്വിസ് തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
1. നേത്രഗോളത്തിന് എത്ര പാളികൾ ഉണ്ട്?
2. നേത്രഗോളത്തിന്റെ ഏറ്റവും പുറമെയുള്ള പാളി?
3. കോർണിയയ്ക്കു പിന്നിലുള്ള രക്തപടലത്തിന്റെ വൃത്താകൃതിയിലുള്ള ഭാഗം?
4. കണ്ണിലെ ലെൻസ് ഏതുതരത്തിൽ പെടുന്നു?
5. വസ്തുക്കളുടെ പ്രതിബിംബം രൂപപ്പെടുന്ന പാളി?
6. നിറങ്ങൾ കാണാനും തീവ്രപ്രകാശത്തിൽ കാണാനും സഹായിക്കുന്ന കോശങ്ങൾ?
7. വസ്തുക്കളെ സൂക്ഷിച്ചുനോക്കുമ്പോൾ പ്രതിബിംബം രൂപ്പെടുന്ന ബിന്ദു?
8. റെറ്റിനയിൽ രൂപപ്പെടുന്ന പ്രതിബിംബത്തിന്റെ പ്രത്യേകതകൾ?
9. കണ്ണീരലടങ്ങിയിരിക്കുന്ന രാസാഗ്നി?
10. വ്യക്തമായ കാഴ്ചയ്ക്കു വേണ്ട ഏറ്റവും കുറഞ്ഞ അകലം?
11. മങ്ങിയ വെളിച്ചത്തിൽ കാഴ്ചശക്തി കുറയുന്ന രോഗം?
12. ലെൻസിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നതുമൂലം അടുത്തുള്ള വസ്തുക്കളെ കാണാൻ കഴിയാത്ത അവസ്ഥ?
13. അടുത്തുള്ള വസ്തുക്കളെ കാണാൻ കഴിയുകയും ദൂരെയുള്ളതിനെ കാണാൻ കവിയാത്തതുമായ കാഴ്ച വൈകല്യം?
14. ദൂരെയുള്ളതിനെ വ്യക്തമായി കാണുകയും അടുത്തുള്ളതിനെ കാണാൻകഴിയാത്തതുമായ കാഴ്ചവൈകല്യം?
15. ശബ്ദതരംഗങ്ങളെ ചെവിക്കുള്ളിലേക്ക് നയിക്കുന്ന കർണഭാഗം?
16. മധ്യകർണത്തിലുള്ള അസ്ഥികൾ ഏവ?
17. മധ്യകർണത്തിലെ മർദം ക്രമീകരിക്കാൻ സഹായിക്കുന്ന നാളി?
18. ശരീര തുലനില പാലിക്കാൻസഹായിക്കുന്ന ആന്തരകർണത്തിലെ ഭാഗങ്ങൾ?
19. മനുഷ്യകർണത്തിന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ ആവൃത്തി?
20. 20 കിലോഹെർട്സിൽ കൂടുതലുള്ള ശബ്ദം അറിയപ്പെടുന്നത്?
21. ചെവിയെക്കുറിച്ചുള്ള പഠനം?
22. സ്വാദ് മുകുളങ്ങൾ സ്ഥിതിചെയ്യുന്നത്?
23. നാവിന് തിരിച്ചറിയാൻ കഴിയുന്ന അഞ്ചാമത്തെ രുചി?
24. നാവിന്റെ വശങ്ങൾ തിരിച്ചറിയുന്ന രുചി?
25. ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം ഏത്?
26. ഏറ്റവും കൂടുതൽ ഗ്രാഹികൾ സ്ഥിതിചെയ്യുന്നത്?
27. ശരീരത്തിന്റെ രോമങ്ങൾ നിർമ്മിക്കാനുപയോഗിച്ചിരിക്കുന്ന പദാർത്ഥം?
28. നഖവും മുടിയും നിർമ്മിക്കാനുപയോഗിച്ചിരുന്ന പ്രോട്ടീൻ?
29. ശരീരത്തിലെ ഏറ്റവും വലിയ അവയവം?
30. തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ?
31. തൈറോക് സിനിൽ അടങ്ങിയ മൂലകം?
32. തൈറോക് സിന്റെ ഉത്പാദനം അധികമായാൽ ഉണ്ടാകുന്ന രോഗം?
33. തൈറോക് സിന്റെ അപര്യാപ്തതമൂലം മുതിർന്നവരിലുണ്ടാകുന്ന രോഗം?
34. പാരാ തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ?
35. രക്തത്തിൽ കാത്സ്യത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഹോർമോൺ?
36. പുരുഷ ലൈംഗിക ഹോർമോൺ?
37. ഗർഭധാരണത്തെ സഹായിക്കുകയും ഭ്രൂണത്തെ നിലനിർത്തുകയും ചെയ്യുന്ന ഹോർമോൺ?
38. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവുയർത്താൻ സഹായിക്കുന്ന ഹോർമോൺ?
39. മൂത്രത്തിലെ ഗ്ളൂക്കോസ് പരിശോധിക്കാനുപയോഗിക്കുന്ന ലായനി?
40. കോർട്ടക്സ് ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ?
41. ലവണ ജലസന്തുലനം പാലിക്കാൻ സഹായിക്കുന്ന ഹോർമോൺ?
42. ബാല്യത്തിൽ പ്രവർത്തിക്കുകയും മുതിരുന്നതോടെ പ്രവർത്തനം ലോപിക്കുന്നതുമായ ഗ്രന്ഥി?
43. മനുഷ്യന്റെ പല്ലുകളുടെ എണ്ണം?
44. മോണയ്ക്കു പുറത്തു കാണുന്ന പല്ലിന്റെ ഭാഗം?
45. തൈമോസിനുകളുടെ പ്രധാന ധർമ്മം?
46. ഐലറ്റ്സ് ഓഫ് ലാംഗർഹാൻസ് കോശങ്ങൾ സ്ഥിതിചെയ്യുന്നതെവിടെ?
47. ബീറ്റ കോശങ്ങൾ ഉല്പാദിപ്പിക്കുന്ന ഹോർമോൺ?
48. മെഡുല ഉല്പാദിപ്പിക്കുന്ന ഹോർമോണുകൾ ഏവ?
49. ഭയം ഉണ്ടാവുമ്പോഴും കോപം വന്നാലും ഉല്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ?
50. മറ്റ് ഗ്രന്ഥികളെ നിയന്ത്രിക്കാനോ സ്വാധീനിക്കാനോ പിറ്റ്യൂട്ടറി ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ?
ഉത്തരങ്ങൾ
(1)മൂന്ന് (2)ദൃഢപടലം (3)ഐറിസ് (4)കോൺവെക്സ് ലെൻസ് (5)റെറ്റിന (6)കോൺകോശങ്ങൾ (7)പീതബിന്ദു (8)ചെറുത് തലകീഴായത് (9)ലൈസോസൈം (10)25 സെന്റീമീറ്റർ (11)നിശാന്ധത (12)പ്രസ് മയോപ്പിയ (13) ഹ്രസ്വദൃഷ്ടി (14)ദീർഘദൃഷ്ടി (15) ചെവിക്കുട (16)മാലിയസ്, ഇൻകസ്, സ്റ്റേപ്പിസ് (17)യൂസ്റ്റേക്യൻ നാളി (18)അർധവൃത്താകാരക്കുഴലുകൾ വെസ്റ്റിബ്യൂൾ (19)20 ഹെർട്സ് മുതൽ 20 കിലോ ഹെർട്സ് (20)അൾട്രാസോണിക് (21)ഓട്ടോളജി (22)പാപ്പില്ലകളിൽ (23)ഉമാമി(24)പുളി (25)ത്വക്ക് (26)കൈവിരലുകളിലും കൈപ്പത്തിയിലും (27)കെരാറ്റിൻ (28)കെരാറ്റിൻ (29)ത്വക്ക് (30)തൈറോക്സിൻ, കാൽസിടോണിൻ (31)അയഡിൻ (32)എക്സ് ഒഫ്ത്താൽമിക് ഗോയിറ്റർ (33) മിക്സെഡിമ (34)പാരാതെർമോൺ (35)പാരാ തെർമോൺ (36)ടെസ്റ്റോസ്റ്റിറോൺ (37)പ്രൊജസ്റ്ററോൺ (38)ഗ്ലൂക്കഗോൺ (39)ബെനഡിക്ട് ലായനി (40)കോർട്ടിസോൾ, അൽഡോസ്റ്റിറോൺ (41)അൽഡോസ്റ്റിറോൾ (42)തൈമസ് ഗ്രന്ഥി (43)32 (44)ദന്തമകുടം (45)ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം രൂപപ്പെടുത്തുക (46)ആഗ്നേയ ഗ്രന്ഥി (പാൻക്രിയാസ്) (47)ഇൻസുലിൻ (48)അഡ്രിനാലിൻ, നോർ അഡ്രിനാലിൻ (49)അഡ്രിനാലിൻ (50)ട്രോപ്പിക് ഹോർമോൺ.
0 comments :
Post a Comment