News Today

« »

Monday, January 26, 2015

കേരളത്തിൽ സാംസ്കാരിക വകുപ്പ് നടത്തുന്ന വാസ്തുവിദ്യാ ഗുരുകുലം എവിടെ?


മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും

1. പാർലമെന്റിന്റെ സംയുക്ത സമ്മേളനം ചേരുമ്പോൾ അദ്ധ്യക്ഷത വഹിക്കുന്നത് ആരാണ്?
2. ഇന്ത്യൻ പ്രസിഡന്റിനെ പദവിയിൽ നിന്ന് നീക്കം ചെയ്യുന്നതിനുളള സംവിധാനം?
3. ലോക്‌സഭയുടെ സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്?
4. പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയുടെ ചെയർമാൻ?
5. പാർലമെന്റിലെ വിവിധ ധനകാര്യ കമ്മിറ്റികൾ?
6. ഒരു പ്രതിപക്ഷ മെമ്പർ ചെയർമാനായുള്ള കമ്മിറ്റി?
7. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബഡ്ജറ്റ് അവതരിപ്പിച്ചത്?
8. സുപ്രീംകോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം?
9. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ 42ാം ഭേദഗതിയിലൂടെ കൂട്ടിച്ചേർക്കപ്പെട്ട പദം?
10. പാർലമെന്റിൽ സീറോ അവർ എന്നറിയപ്പെടുന്ന സമയം?
11. പ്രധാനമന്ത്രിയെ നിയമിക്കുന്നതിനുള്ള അധികാരം ആരിൽ നിക്ഷിപ്തമാണ്?
12. ഇന്ത്യയിൽ ആർക്കാണ് ലോക്‌സഭ പിരിച്ചുവിടാൻ അധികാരമുള്ളത്?
13. യമുനയുടെ ആകെ നീളം എത്രയാണ്?
14. എറ്റ്‌ന അഗ്നിപർവതം സ്ഥിതി ചെയ്യുന്നത് ഏതു രാജ്യത്താണ്?
15. മാന്റിലിന്റെ വ്യാപ്തി എത്ര കിലോമീറ്ററാണ്?
16. മൗണ്ട് മിച്ചൽ ഏതു വൻകരയിലെ കൊടുമുടിയാണ്?
17. ഇന്ത്യൻ സമുദ്രത്തിലെ ആഴംകൂടിയ ഭാഗം ഏതാണ്?
18. 2011 ലെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ ജനസംഖ്യ എത്രയാണ്?
19. ആകാശത്തിന്റെ ഉയർന്ന വിതാനങ്ങളിൽ തിളങ്ങിനിൽക്കുന്ന മേഘങ്ങൾ ഏതുതരം?
20. ഭരതനാട്യം രൂപംകൊണ്ടിട്ടുള്ളത് ഇന്ത്യയിൽ ഏതു സംസ്ഥാനത്തിലാണ്?
21. 2011ലെ ജനസംഖ്യാ കണക്കെടുപ്പനുസരിച്ച് ഏറ്റവും കൂടുതൽ പട്ടികജാതി ജനസംഖ്യയുള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ്?
22. യൂറോപ്പിന്റെ പടിഞ്ഞാറുഭാഗത്തെ കാലാവസ്ഥയെ സ്വാധീനിക്കുന്ന സ്ഥിരവാതം ഏതാണ്?
23. 2011ലെ സെൻസസ് അനുസരിച്ച് ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾപ്രകാശത്തിനായി ഉപയോഗിച്ചുപോരുന്ന ഊർജ്ജസ്രോതസ് എന്താണ്?
24. ഇന്ത്യയിലെ വീടുകളിൽ പാചകത്തിനായി വ്യാപകമായി ഉപയോഗിച്ചുവരുന്ന ഊർജ്ജ ഉറവിടം എന്താണ്?
25.  ഇന്ത്യയിലെ സ്വാഭാവിക സൾഫർ നീരുറവയായ സഹസ്രധാര എവിടെ സ്ഥിതി ചെയ്യുന്നു?
26. തെക്കേ അമേരിക്കയിലെ നദികളായ പരാന, പാരഗ്വായ്, ഉറുഗ്വായ് എന്നിവ ചേർന്ന് രൂപംകൊണ്ടിട്ടുള്ള നദീതടത്തിന്റെ പേരെന്ത്?
27. ഏറ്റവും കൂടുതൽ ജില്ലകളുള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ്?
28. ആൽഫ്രെഡ് വെഗ്നർ ഏതു രാജ്യക്കാരനായിരുന്നു?
29. കേരളത്തിൽ സാംസ്കാരിക വകുപ്പ് നടത്തുന്ന വാസ്തുവിദ്യാ ഗുരുകുലം എവിടെ?
30. കായാന്തരിതശിലകൾ പൊടിഞ്ഞുണ്ടാകുന്ന മണ്ണിനം ഏതാണ്?
31. പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ കാണപ്പെടുന്ന മണ്ണിനം ഏതാണ്?
32. ഹൈഡ്രേഷൻ ഏതുതരം അപക്ഷയമാണ്?
33. പനാമ കനാലിന്റെ ആകെ നീളം എത്ര?
34. ഉത്തരായന രേഖ ഇരുപത്തിമൂന്നര ഡിഗ്രി ആകാൻ കാരണം എന്ത്?
35. ലൂണി നദി പ്രധാനമായും ഏതു സംസ്ഥാനത്തിലൂടെ ഒഴുകുന്നു?
36. ഗംഗാനദി ബ്രഹ്മപുത്രയുമായി ചേരുന്നതിന് തൊട്ടുമുൻപ് ഏതു പേരിലാണ് അറിയപ്പെടുന്നത്?
37. അമേരിക്ക സ്ഥിതി ചെയ്യുന്നത് എത്ര സമയമേഖലകളിലായാണ്?
38. സൂര്യൻ, ചന്ദ്രൻ എന്നിവയിൽ ഏറ്റവും ശക്തമായി ഭൂമിയെ ആകർഷിക്കുന്നത് ഏതാണ്?
39. തുലാവർഷക്കാലത്ത് ഇന്ത്യയിൽ വീശുന്ന മൺസൂൺ കാറ്റ് ഏതു ദിശയിൽ നിന്നാണ് വീശുന്നത്?
40. ഭൂകമ്പത്തിന്റെ ഉത്ഭവസ്ഥാനം ഏതുപേരിൽ അറിയപ്പെടുന്നു?
41. എവറസ്റ്റ്, കാമെറ്റ്, മക്കാലു, ധൗളഗിരി എന്നിവയിൽ നേപ്പാളിന്റെ ഭാഗമല്ലാത്ത കൊടുമുടി ഏതാണ്?
42. വടക്കേ അമേരിക്കയിലെ ഏറ്റവും വലുപ്പമേറിയ തടാകം ഏതാണ്?
43. ലൂണി നദിയുടെ ഉത്ഭവസ്ഥാനം?
44. പസിഫിക് സമുദ്രത്തിലെ ഏറ്റവും വലുപ്പമേറിയ ദ്വീപ് ഏതാണ്?
45. ഭൂമിയുടെ ഉപരിതല വിസ്തീർണ്ണം എത്രയാണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്?
46. ബോൺസായ് എന്നത് ഏതു രാജ്യത്തിന്റെ സംഭാവനയാണ്?
47. ഡയമാന്റിന ഗർത്തം സ്ഥിതി ചെയ്യുന്നത് ഏതു സമുദ്രത്തിലാണ്?
48. നാഥുലാ ചുരം എവിടെ സ്ഥിതി ചെയ്യുന്നു?
49. ഉത്തര പർവതനിരയിൽ ഏതു ഉപവിഭാഗത്തിലാണ് കൊടുമുടികൾസ്ഥിതി ചെയ്യുന്നത്?
50. കൊറാമൻഡൽ തീരത്തിന് വടക്കുഭാഗം അറിയപ്പെടുന്ന പേരെന്ത്?

ഉത്തരങ്ങൾ
(1)ലോക്‌സഭാ സ്പീക്കർ (2)ഇംപീച്ച്മെന്റ് (3) സ്പീക്കർ (4)ഉപരാഷ്ട്രപതി (5)എസ്റ്റിമേറ്റ്സ് കമ്മിറ്റി, പബ്ളിക് അക്കൗണ്ട് കമ്മിറ്റി, കമ്മിറ്റി ഓൺ പബ്ളിക് അണ്ടർടേക്കിംഗ്സ് (6)പബ്ളിക് അക്കൗണ്ട് കമ്മിറ്റി (7)ആർ.കെ. ഷൺമുഖം ചെട്ടി (8)65 (9)സെക്കുലർ (10)സാധാരണയായി ഉച്ചയ്ക്ക് 12നും 1നും ഇടയ്ക്ക് (11)പ്രസിഡന്റ് (12)പ്രസിഡന്റ് (13)1376 കി.മീറ്റർ (14)ഇറ്റലി (15)2900 കി.മീറ്റർ (16)വടക്കേ അമേരിക്ക (17)വാർട്ടൺ ഗർത്തം (18)121 കോടി (19)സിറസ് (20)തമിഴ്നാട് (21)പഞ്ചാബ് (22)പശ്ചിമവാതം (23)വൈദ്യുതി (24)വിറക് (25)ഡെറാഡൂൺ (26)ലാപ്ലാറ്റ നദീതടം (27)ഉത്തർപ്രദേശ് (71) (28)ജർമനി (29)ആറന്മുള (30)ചെമ്മണ്ണ് (31)മരുഭൂമി മണ്ണ് (32)കെമിക്കൽ (രാസായനീയ അപക്ഷയം) (33)82 കി.മീ. (34)സൂര്യന്റെ ഉത്തര അയനാന്തത്തിന്റെ അവസാനം ഇരുപത്തിമൂന്നര ഡിഗ്രിയയതിനാൽ  (35)രാജസ്ഥാൻ (36) പത്മ (37)അഞ്ച് (38)ചന്ദ്രൻ (39)വടക്കുകിഴക്ക് (40)ഫോക്കസ് (41)കാമെറ്റ് (42)സുപ്പീരിയർ തടാകം (43)അരവല്ലി (44)ന്യൂഗിനിയ ദ്വീപ് (45)ഏകദേശം 50 കോടി ച.കി.മീ. (46) ജപ്പാൻ (47) ഇന്ത്യൻ സമുദ്രം (48)സിക്കിം (49)ഹിമാദ്രി (50)വടക്കൻ സിർക്കാർ

0 comments :

Post a Comment