News Today

« »

Monday, January 26, 2015

ചർമത്തിൽ എത്ര പാളികൾ ഉണ്ട്?


 മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
1.ദൃഢപടലത്തിന്റെ സുതാര്യമായ മുൻഭാഗം ഏതുപേരിൽ  അറിയപ്പെടുന്നു?
2. കണ്ണിനുള്ളിൽ പ്രകാശ പ്രതിഫലനം തടയുന്ന പാളി?
3. ഐറിസിന് നിറം നൽകുന്ന വർണകം?
4. കണ്ണിലെ  ലെൻസിന്റെ വക്രത വ്യത്യാസപ്പെടുത്താൻ സഹായിക്കുന്ന പേശികൾ?
5. വസ്തുക്കളെ കറുപ്പും വെളുപ്പുമായി കാണാൻ സഹായിക്കുന്ന ദൃഷ്ടിപടലത്തിലെ കോശങ്ങൾ?
6. മങ്ങിയ വെളിച്ചത്തിൽ  കാണാൻ സഹായിക്കുന്ന കോശങ്ങൾ?
7. കണ്ണിൽ  കോൺകോശങ്ങൾ ഏറ്റവും കൂടുതലുള്ള ഭാഗം?
8. കണ്ണിൽ റോഡുകോശങ്ങളും കോൺകോശങ്ങളും തീരെ കാണാത്ത ബിന്ദു (കാഴ്ചശക്തി തീരെയില്ലാത്ത ഭാഗം)?
9. റെറ്റിനയിൽ നേത്രനാഡി സന്ധിക്കുന്നതെവിടെ?
10. റോഡുകോശങ്ങളിലെ വർണകം?
11. കോൺകോശങ്ങളിലെ വർണകം?
12. നിശാന്ധതയ്ക്ക്  കാരണമാവുന്നത്  ഏതു വിറ്റാമിന്റെ അപര്യാപ്തതയാണ്?
13.  പ്രായമായവരിൽ  പ്രസ് ബയോപ്പിയ  പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്?
14. മയോപ്പിയയ്ക്ക് കാരണമെന്ത്?
15. ദീർഘദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്‌?
16. കെരാറ്റോപ്ളാസ്റ്റി എന്നറിയപ്പെടുന്നതെന്ത്?
17. കണ്ണുമാറ്റിവയ്ക്കൽ  ശസ്ത്രക്രിയയിൽ മാറ്റിവയ്ക്കുന്ന പ്രധാന ഭാഗം?
18. അന്ധർക്ക്  എഴുതാനും വായിക്കാനും  സഹായകമായ ബ്രെയ്ലി ലിപി കണ്ടുപിടിച്ചതാര്?
19. കാഴ്ചശക്തി പരിശോധിക്കാൻ ഉപയോഗിക്കുന്ന ചാർട്ട്‌?
20. ബാഹ്യകർണം അവസാനിക്കുന്നത് എവിടെ?
21. ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി?
22. ശബ്ദഗ്രാഹികൾ സ്ഥിതി ചെയ്യുന്ന  ആന്തരകർണത്തിലെ  ഭാഗം?
23. കോക്ളിയയിൽ  എവിടെയാണ് ശബ്ദഗ്രാഹികൾ സ്ഥിതി ചെയ്യുന്നത്?
24. അർദ്ധവൃത്താകാരക്കുഴലുകളിൽ നിറഞ്ഞിരിക്കുന്ന  ദ്രവം?
25. 20 ഹെർട്സിൽ  താഴെയുള്ള ശബ്ദം ഏതുപേരിൽ അറിയപ്പെടുന്നു‌?
26. കേൾവിയെക്കുറിച്ചുള്ള പഠനം?
27. സ്വാദറിയാൻ സഹായിക്കുന്ന ജ്ഞാനേന്ദ്രിയം ഏത്?
28. മധുരം തിരിച്ചറിയാവുന്ന ഗ്രാഹികൾ നാവിൽ എവിടെ സ്ഥിതി ചെയ്യുന്നു?
29. നാവിന്റെ മുന്നറ്റത്തിന്റെ ഇരുവശങ്ങളും തിരിച്ചറിയുന്ന രുചി?
30. ത്വക്കിന് തിരിച്ചറിയാൻ കഴിയുന്ന ഉദ്ദീപനങ്ങൾ ഏവ?
31. ചർമത്തിൽ എത്ര പാളികൾ ഉണ്ട്?
32. തൊലിയിലെ എണ്ണമയത്തിനു കാരണമായ ഗ്രന്ഥികൾ?
33. മുടിക്ക് കറുപ്പുനിറം നൽകുന്ന വർണകം?
34. ശരീരത്തിലെ  ഏറ്റവും വലിയ ആന്തരാവയവം?
35. കോശങ്ങളിലെ ഉപാപചയ പ്രവർത്തനങ്ങളും ഓക്സിജൻ വിനിമയവും ത്വരിതപ്പെടുത്തുന്ന  ഹോർമോൺ?
36. അയഡിന്റെ അപര്യാപ്തത മൂലം തൈറോയ്ഡ് ഗ്രന്ഥി അസാധാരണമായി വളരുകയോ  വീങ്ങുകയോ ചെയ്യുന്ന അവസ്ഥ?
37. തൈറോക്സിൻ കുറയുന്നതുമൂലം കുട്ടികളുടെ വളർച്ച മുരടിക്കുന്ന രോഗം?
38. രക്തത്തിലെ കാത്സ്യത്തിന്റെ തോതു കുറയ്ക്കാൻ സഹായിക്കുന്ന ഹോർമോൺ?
39. രക്തത്തിലെ കാത്സ്യത്തെ എല്ലിലും പല്ലിലും ചേർത്ത് അതിനെ ബലപ്പെടുത്തുന്ന ഹോർമോൺ?
40. പാരാ തെർമോണിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം?
41. ടെസ്റ്റോസ്റ്റിറോൺ ഉല്പാദിപ്പിക്കുന്ന അവയവം?
42. സ്ത്രീലൈംഗിക ഹോർമോണുകൾ ഉല്പാദിപ്പിക്കുന്ന അവയവം?
43. കരളിൽ സംഭരിക്കപ്പെട്ട ഗ്ളൈക്കോജനെ ഗ്ളൂക്കോസാക്കാൻ സഹായിക്കുന്ന ഹോർമോൺ‌?
44. ഇൻസുലിന്റെ അഭാവംമൂലം രക്തത്തിൽ ഗ്ലൂക്കോസിന്റെ തോത് വർദ്ധിച്ച് മൂത്രത്തിലൂടെ പുറം തള്ളപ്പെടുന്ന അവസ്ഥ?
45. മാംസ്യം, കൊഴുപ്പ് എന്നിവയെ വിഘടിപ്പിക്കുന്ന ഹോർമോൺ?
46. ആസ്ത്‌മ, സന്ധിവാതം എന്നിവയ്ക്ക് മരുന്നായി ഉപയോഗിക്കുന്ന ഹോർമോൺ?
47. തൈമസ് ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഹോർമോൺ‌‌?
48. ആദ്യം മുളയ്ക്കുന്ന പാൽപ്പല്ലുകളുടെ എണ്ണം?
49. വളരുംതോറും  ചെറുതാകുന്ന ഗ്രന്ഥി?
50.കോർട്ടക്സ് ഉല്പാദിപ്പിക്കുന്ന പുരുഷ ലൈംഗിക ഹോർമോൺ‌?

ഉത്തരങ്ങൾ

(1) കോർണിയ (2)  രക്തപടലം (3) മെലാനിൻ (4) സീലിയറി പേശികൾ  (5)  റോഡ്കോശങ്ങൾ (6) റോഡ് കോശങ്ങൾ  (7) പീതബിന്ദു  (8) അന്ധബിന്ദു(9) അന്ധബിന്ദു  (10) റൊഡോപ്സിൻ  (11) ഫോട്ടോപ്സിൻ  (12) വിറ്റാമിൻ എ (13) കോൺവെക്സ് ലെൻസ്  (14) നേത്രഗോളത്തിന്റെ നീളം കൂടുന്നത്  (15) കോൺവെക്സ് ലെൻസ്  (16) കോർണിയ മാറ്റിവയ്ക്കൽ   (17) കോർണിയ  (18) ലൂയി ബ്രെയ്ൽ (ഫ്രാൻസ്) (19) സ്നെല്ലൻ ചാർട്ട്  (20) കർണപടം (21) സ്റ്റേപ്പിസ്  (22) കോക്ളിയ  (23) ഓർഗൻ ഒഫ് കോർട്ടി (24) എൻഡോലിംഫ് (25) ഇൻഫ്രാസോണിക്  (26) ഓഡിയോളജി  (27) നാക്ക്  (28)  നാവിന്റെ മുന്നറ്റം (29)  ഉപ്പ് (30)  തണുപ്പ്, ചൂട്, സ്പർശം,  വേദന (31) രണ്ട്  (32) സെബേഷ്യസ് ഗ്ളാൻഡ് (33) മെലാനിൻ (34)  കരൾ (35) തൈറോക്സിൻ (36) സിമ്പിൾ ഗോയിറ്റർ (37)  ക്രെട്ടിനിസം (38) കാൽസിടോണിൻ  (39) കാൽസിടോണിൻ  (40)  ടെറ്റനി (41)  വൃഷണം (42)  അണ്ഡാശയങ്ങൾ (43) ഗ്ളൂക്കഗോൺ  (44)  പ്രമേഹം (ഡയബെറ്റിസ്  മെലിറ്റസ്) (45) കോർട്ടിസോൾ  (46) കോർട്ടിസോൾ  (47) തൈമോസിൻ (48) 20 (49) തൈമസ് ഗ്രന്ഥി  (50) ആൻഡ്രോജൻ.

0 comments :

Post a Comment