മത്സര പരീക്ഷകൾ, പി എസ് സി പരീക്ഷകൾ, ക്വിസ് തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
1.ആവിയന്ത്രം കണ്ടുപിടിച്ചത്?
2. കേരള ഇബ്സൺ എന്നറിയപ്പെട്ടത്?
3. കേരള നിയമസഭയിലെ ആകെ അംഗങ്ങൾ?
4. ബഹിരാകാശത്തു പോയ ആദ്യ ഇന്ത്യക്കാരൻ?
5. ഡോ. കെ.എൻ. രാജ് ഏത് നിലയിലാണ് പ്രസിദ്ധൻ?
6. അമ്പലമണികൾ രചിച്ചത്?
7. ചരിയുന്ന ഗോപുരം എവിടെയാണ്?
8. ശ്രീശങ്കരാചാര്യർ ജനിച്ച സ്ഥലം?
9. ബഹിരാകാശസഞ്ചാരിയായ ആദ്യ വനിത?
10. ഫൗണ്ടൻ പേന കണ്ടുപിടിച്ചത്?
11. യൂറി ഗഗാറിൻ ഏത് രാജ്യക്കാരനാണ്?
12. പെനാൽട്ടി കോർണർ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
13. രഞ്ജി ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
14. ബന്ദിപ്പൂർ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്ത്?
15. സുവർണ്ണക്ഷേത്രം എവിടെയാണ്?
16. കലിംഗ പ്രൈസ് ഏത് രംഗത്തെ മികവിനെ അംഗീകരിക്കാനാണ് നൽകുന്നത്?
17. പിത്തരസം ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി?
18. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മലനിര?
19. ചെസിൽ ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ആദ്യ ഇന്ത്യൻ താരം?
20. കാസിരംഗ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്ത്?
21. രാജ്യസഭയുടെ അദ്ധ്യക്ഷൻ?
22. കൽപ്പാക്കം ഏത് നിലയിൽ പ്രസിദ്ധം?
23. ലെ മിറബ് ലെ (പാവങ്ങൾ) രചിച്ചത്?
24. ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്തുള്ള കടൽ?
25. ഏറ്റവും ഭാരം കുറഞ്ഞ വാതകം?
26. ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹം?
27. സൂക്ഷ്മ വസ്തുക്കളെ വലുതായി കാണുവാനുള്ള ഉപകരണം?
28. ഗവർണറെ നിയമിക്കുന്നതാര്?
29. ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് എവിടെയാണ്?
30. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്?
31. ഭൂമിയോട് ഏറ്റവുമടുത്തുള്ള ഗ്രഹം?
32. ഇന്ത്യ അണുപരീക്ഷണം നടത്തുന്ന സ്ഥലം?
33. ക്യൂബ കണ്ടെത്തിയത്?
34. ഗ്രാമഫോൺ കണ്ടുപിടിച്ചത്?
35. അണുസംഖ്യയും അണുഭാരവും തുല്യമായ മൂലകം?
36. പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ?
37. മദ്ധ്യപ്രദേശിന്റെ തലസ്ഥാനം?
38. ശിലാക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ തമിഴ്നാട്ടിലെ തീരപട്ടണം?
39. ഇന്ത്യക്കാർ സൈമൺ കമ്മിഷനെ ബഹിഷ്കരിക്കാൻ കാരണം?
40. ഫിനാൻസ് കമ്മിഷൻ ചെയർമാനെ നിയമിക്കുന്നതാര്?
41. ജ്ഞാനപീഠത്തിനർഹയായ ആദ്യ വനിത?
42. ഗണദേവത രചിച്ചത്?
43. ഗുൽമാർഗ് സുഖവാസ കേന്ദ്രം ഏത് സംസ്ഥാനത്താണ്?
44. കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം എവിടെയാണ്?
45. ഇന്ത്യൻ പാർലമെന്റിന് എത്ര സഭകളുണ്ട്?
46. മാർത്താണ്ഡവർമ്മ എന്ന നോവലെഴുതിയത്?
47. സാഹിത്യ മഞ്ജരിയുടെ കർത്താവ്?
48. മലമ്പനിക്ക് കാരണമായ കൊതുകു വർഗം?
49. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി?
50.ഇന്ത്യയിലെ 100 രൂപാ നോട്ടിൽ കാണുന്ന ഒപ്പ് ആരുടേതാണ്?
ഉത്തരങ്ങൾ
(1) ജെയിംസ്‌വാട്ട് (2) എൻ. കൃഷ്ണപിള്ള (3)141 (4) രാകേഷ് ശർമ്മ (5) ഇക്കണോമിസ്റ്റ് (6) സുഗതകുമാരി (7) പിസ (8) കാലടി (9) വാലന്റീന തെരഷ്കോവ (10) വാട്ടർമാൻ (11) മുൻ സോവിയറ്റ് യൂണിയൻ (12) ഫുട്ബോൾ (13) ക്രിക്കറ്റ് (14) കർണാടക (15) അമൃത്സർ (16) ശാസ്ത്രരംഗത്തെ മികവിന് (17) കരൾ (18) ആരവല്ലി (19) വിശ്വനാഥൻ ആനന്ദ് (20) അസം (21) ഉപരാഷ്ട്രപതി (22) അണുശക്തിനിലയം (23) വിക്ടർ യൂഗോ (24) അറബിക്കടൽ (25) ഹൈഡ്രജൻ (26) ആര്യഭട്ട (27) മൈക്രോസ്‌കോപ്പ് (28) പ്രസിഡന്റ് (29) ന്യൂഡൽഹി (30) പീച്ചി (31) ശുക്രൻ (32) പൊഖ്രാൻ (33) കൊളംബസ് (34) എഡിസൺ (35) ഹൈഡ്രജൻ (36) പ്ളാസ്മ (37) ഭോപ്പാൽ (38) മഹാബലിപുരം (39) അംഗങ്ങളിൽ ഇന്ത്യക്കാർ ഇല്ലാത്തതിനാൽ (40) പ്രസിഡന്റ് (41) ആശാപൂർണദേവി (42) താരാശങ്കർ ബാനർജി (43) ജമ്മു കാശ്മീർ (44) ശ്രീകാര്യം (45) 2 (46)സി.വി. രാമൻപിള്ള (47) വള്ളത്തോൾ നാരായണമേനാൻ (48) അനോഫിലസ് (49) ക്ളമന്റ് ആറ്റ്ലി (50) റിസർവ് ബാങ്ക് ഗവർണർ.
0 comments :
Post a Comment