1.രാമകൃഷ്ണ മിഷന്റെ ആസ്ഥാനം എവിടെയാണ്?
2. ഏതു കൃതിയിലാണ് വന്ദേമാതരം ഉള്ളത്?
3. കോൺഗ്രസിലെ ഗാന്ധിയുഗം ഏതായിരുന്നു?
4. 1907ലെ സൂററ്റ് സമ്മേളനത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ ആരായിരുന്നു?
5. മഹാത്മ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചതാര്?
6. ഇന്ത്യയുടെ ഋതുരാജൻ എന്ന് ടാഗോർ വിശേഷിപ്പിച്ചതാരെ?
7. ബ്രിട്ടീഷുകാരുടെ ആദ്യത്തെ തലസ്ഥാനം ഏതായിരുന്നു?
8. ഇംഗ്‌ളണ്ടിലെ രാജാവിന് പോർച്ചുഗീസുകാരിൽ നിന്നും സ്ത്രീധനമായിക്കിട്ടിയ ഇന്ത്യയിലെ നഗരമേത്?
9. 1919ലെ ഗവൺമെന്റ് ഒഫ് ഇന്ത്യാ ആക്ട് ഏതു പേരിലാണ് പ്രസിദ്ധമായത്?
10. ഇന്ത്യയ്ക്ക് ഒരു ഫെഡറൽ ഭരണവ്യവസ്ഥ വിഭാവനം ചെയ്ത ആദ്യത്തെ നിയമം ഏതായിരുന്നു?
11. കേസരി, മറാത്ത എന്നീ പത്രങ്ങൾ ആരംഭിച്ചതാര്?
12. ബ്രിട്ടീഷുകാർ ഇന്ത്യൻ അശാന്തിയുടെ പിതാവ് എന്നു വിശേഷിപ്പിച്ചതാരെ?
13. ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവാരായിരുന്നു?
14.ഭഗത് സിംഗ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരെ തൂക്കിലേറ്റിയതെന്ന്?
15. ഹിന്ദു മുസ്‌ളിം ഐക്യത്തിന്റെ അംബാസിഡർ എന്നു വിളിക്കപ്പെട്ടതാര്?
16. ഇന്ത്യയിൽ ഹോംറൂൾലീഗ് എന്ന ആശയം കടംകൊണ്ടത് ഏതു രാജ്യത്ത് നിന്നാണ്?
17. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹ സമരമേതായിരുന്നു?
18. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ നിരാഹാരസമരം ഏതായിരുന്നു?
19. അഖിലേന്ത്യാ ഖിലാഫത്ത് കമ്മിറ്റി രൂപംകൊണ്ടതെന്ന്?
20. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നതെന്ന്?
21. ബ്രിട്ടീഷുകാരുടെ ഏതു നിയമത്തിനെതിരെ നടന്ന സമരമാണ് ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ കലാശിച്ചത്?
22. 1929 ഡിസംബർ 31ന് ജവഹർലാൽ നെഹ്രു ത്രിവർണ പതാക ഉയർത്തിയത് ഏതു നദിയുടെ തീരത്താണ്?
23. ദണ്ഡി കടപ്പുറം ഇപ്പോൾഏതു സംസ്ഥാനത്താണ്?
24. രഘുപതി രാഘവ രാജാറാം എന്ന ഭജനയ്ക്ക് സംഗീതം നൽകിയതാര്?
25. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ കേന്ദ്രം ഏതായിരുന്നു?
26. ഗാന്ധിഇർവിൻ ഉടമ്പടി എന്നായിരുന്നു?
27. ഒന്നാം വട്ടമേശാസമ്മേളനം നടന്നതെന്ന്?
28. ഗാന്ധിജിയെ അർദ്ധനഗ്‌നനായ ഫക്കീർ എന്നു വിളിച്ചതാര്?
29. ആഗസ്റ്റ് ഓഫർ മുന്നോട്ടുവച്ച വൈസ്രോയി ആര്?
30. ക്രിപ്‌സ് ദൗത്യം ഇന്ത്യയിലെത്തിയതെന്ന്?
31. കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയതെന്ന്?
32. ക്വിറ്റ് ഇന്ത്യാ പ്രമേയം തയ്യാറാക്കിയത് ആരാണ്?
33. ഭാരതീയ സംസ്‌കാരത്തെ വിമർശിക്കുന്ന മദർ ഇന്ത്യ രചിച്ച അമേരിക്കൻ വനിതയാര്?
34. 1939ൽ സുഭാഷ്ചന്ദ്രബോസ് കോൺഗ്രസ് വിട്ടശേഷം രൂപം നൽകിയ രാഷ്ട്രീയ പാർട്ടിയേത്?
35. സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ നാഷണൽ ആർമിയുടെ നേതൃത്വം ഏറ്റെടുത്ത വർഷമേത്?
36. എമിലി ഷെങ്കേൽ ആരുടെ പത്‌നിയാണ്?
37. അധികാരക്കൈമാറ്റം ചർച്ച ചെയ്യാൻ ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് ദൗത്യമേത്?
38. ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ ഇടക്കാല മന്ത്രിസഭ അധികാരമേറ്റതെന്ന്?
39. ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യമേത്?
40. ഭരണഘടനാ നിർമ്മാണസഭ രൂപംകൊണ്ടതെന്ന്?
41. ഇന്ത്യൻ പാർലമെന്ററി ജനാധിപത്യം ഏത് രാജ്യത്തിന്റെ മാതൃകയിലാണ്?
42. ഭരണഘടനാ ഭേദഗതി എന്ന ആശയം ഏത് രാജ്യത്തുനിന്നുമാണ്?
43. എത്ര മൗലികാവകാശങ്ങളാണ് ഭരണഘടന ഉറപ്പുനൽകുന്നത്?
44. ഭരണഘടനയുടെ ആത്മാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭാഗമേത്?
45. 1976ലെ 42ാം ഭരണഘടനാ ഭേദഗതിയിലൂടെ കൂട്ടിച്ചേർക്കപ്പെട്ട ഭാഗമേത്?
46. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ട കുറഞ്ഞ പ്രായമെത്ര?
47. ഇന്ത്യയുടെ സർവസൈന്യാധിപൻ ആരാണ്?
48. രാഷ്ട്രപതിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് ആരാണ്?
49. രാഷ്ട്രപതിയെ സ്ഥാനത്തുനിന്നും നീക്കാൻ അധികാരമുള്ളത് ആർക്കാണ്?
50. സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരെ ആരാണ് നിയമിക്കുന്നത്?
ഉത്തരങ്ങൾ
(1) ബേലൂർ മഠം (2)ആനന്ദമഠം (18820 (3)1919197 (4)റാഷ്ബിഹാരി ഘോഷ് (5)ടാഗോർ (6)നെഹ്രുവിനെ (7) കൊൽക്കത്ത (8) മുംബയ് (9)മൊണ്ടേഗുചെംസ്ഫോർഡ്പരിഷ്‌കാരങ്ങൾ (10)1935ലെ ഗവൺമെന്റ് ഒഫ് ഇന്ത്യാ ആക്ട് (11)ബാലഗംഗാധര തിലകൻ (12) ബാലഗംഗാധര തിലകൻ (13)മുഹമ്മദ് ഇക്ബാൽ (14)1931 മാർച്ച് 23 (15)മുഹമ്മദാലി ജിന്ന (16)അയർലൻഡ് (17)ചമ്പാരൻ സത്യാഗ്രഹം (1917) (18) അഹമ്മദാബാദിൽ (1918) (19)1919 (20) 1919 ഏപ്രിൽ 13 (21)റൗലറ്റ് നിയമം (22)രവി (23) ഗുജറാത്ത് (24)വിഷ്ണു ദിഗംബർ പലുസ്‌ക്കാർ (25)പയ്യന്നൂർ (26)1931 മാർച്ച് (27)1930 (28)വിൻസ്റ്റൺ ചർച്ചിൽ (29)ലിൻലിത്‌ഗോ (30)1942 മാർച്ച് (31)1942 ആഗസ്റ്റ് 8 (32)ജവഹർലാൽ നെഹ്രു (33)കാതറിൻ മേയോ (34)ഫോർവേഡ് ബ്‌ളോക്ക് (35) 1943 (36)സുഭാഷ് ചന്ദ്രബോസ് (37)ക്യാബിനറ്റ് മിഷൻ (38)1946 സെപ്തംബർ 2 (39)ഇന്ത്യ (40)1946 ഡിസംബർ 6 (41)ബ്രിട്ടന്റെ (42)ദക്ഷിണാഫ്രിക്ക (43) ആറ് (44) 32ാം വകുപ്പ് (ഭരണഘടനാപരമായ പ്രതിവിധിക്കുളള അവകാശം) (45) മൗലിക കർത്തവ്യങ്ങൾ (46) 35 വയസ് (47) രാഷ്ട്രപതി (48) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് (49) ഇന്ത്യൻ പാർലമെന്റിന് (50)രാഷ്ട്രപതി