News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

T C Mathew,Associate Editor,Deepika

Caricature made by Ignatious Kalayanthani.

Rev. Fr. Joseph Kochuparambil

Caricature made by Ignatious Kalayanthani

Thomas Jacob,Malayala Manorama

Caricature made by Ignatious Kalayanthani

Johny Lukose, news Director, Manorama News

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Dr Babu Sebastian, V C , M G University

Caricature made by Ignatious Kalayanthani

Jose Panachippuram, Malayala Manorama

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Monday, September 25, 2017

Fr Jacob Manjaly - speech - Life of Pravasi malayalees



'''വേദന എന്തെന്ന് അറിയണമെങ്കിൽ ഗൾഫിൽ ചെല്ലണം . കുറച്ചുനാൾ മുൻപ് നാട്ടിൽ ഞാൻ ഒരു പള്ളി പണിതു . ഇടവകയിലെ ചിലർ പറഞ്ഞു . ഗൾഫിലുള്ളവരിൽ നിന്ന് കൂടുതൽ കാശ് പിരിക്കണം എന്ന് . ഞാൻ അവിടെ ചെന്നു . അപ്പോൾ അവിടെ കണ്ട കാഴ്ച എന്നെ സങ്കടപ്പെടുത്തി .'' എന്തായിരുന്നു ആ കാഴ്ച ? ഫാ ജേക്കബ് മഞ്ഞളിയുടെ ഈ പ്രഭാഷണം കേൾക്കൂ

Njandirukki waterfall at Poomala of Thodupuzha in Idukki dist.



ഞണ്ടിറുക്കിയിലെ വെള്ളച്ചാട്ടം:

200 അടി ഉയരത്തിലുള്ള ഗുഹാമുഖത്തുനിന്നു നിന്ന് കുതിച്ചു ചാടുന്ന ജലപ്രവാഹം ! മലയിടുക്കുകളിലൂടെ അത് ഒഴുകി ഇറങ്ങി അരുവിയായി പടർന്നൊഴുകുന്ന മനോഹരമായ ദൃശ്യം ! അത് കാണണമെങ്കിൽ പൂമാലക്കടുത്തുള്ള 'ഞണ്ടിറുക്കി'യിലേക്കു വരുക .
മൂലമറ്റം പവർഹൗസും തൊമ്മൻകുത്ത് വെള്ളച്ചാട്ടവുമെല്ലാം സന്ദർശിക്കുന്നതിനിടയിൽ ഇടത്താവളമായി കാണാവുതാണ് ഞണ്ടിറുക്കി വെള്ളച്ചാട്ടം . തൊടുപുഴയിൽ നിന്നും 19 കിലോമീറ്റർ ദൂരം മാത്രം . തൊടുപുഴ നിന്നും കലയന്താനി വഴി വരുമ്പോൾ പൂമാല സ്വാമിക്കവലയിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ മുന്പോട്ടുപോകുമ്പോൾ ഗവൺമെന്റ് ട്രൈബൽ സ്കൂൾ കവലയിലെത്തും. ഇവിടെ വരെയാണ് തൊടുപുഴ – പൂമാല ബസ് സർവീസ് . അവിടെനിന്നും താഴേക്കുള്ള റോഡിലൂടെ 500 മീറ്ററോളം പോയാൽ അടിവാരത്തുനിന്നു വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാം. വെള്ളം ഒഴുകിയെത്തുന്ന പാറക്കൂട്ടങ്ങളുടെ ഇടതുവശത്തുകൂടി മുകളിലേക്ക് കയറാൻ സിമന്റ് പടികളുമുണ്ട്. പടികൾ ചവിട്ടി 400 മീറ്ററോളം മുകളിലേക്ക് നടന്നാൽ ചെങ്കുത്തായി വെള്ളം പതിക്കുന്ന കൽക്കൂട്ടത്തിനു സമീപമെത്താം . മലമുകളിൽ നിന്നും കുതിച്ചുചാടുന്ന വെള്ളം പാറക്കെട്ടുകൾക്കിടയിലൂടെ തല്ലിത്തെറിച്ച് 200 അടിയോളം താഴെക്ക് പതിക്കുന്ന മനോഹരമായ ദൃശ്യം കാണികളുടെ ഹൃദയം കവരും. വെള്ളം പാറക്കെട്ടിൽ തല്ലി ചിന്നിച്ചിതറുമ്പോൾ ആ പ്രദേശമാകെ മൂടൽ മഞ്ഞുപോലെ പടരുന്ന ജലകണികകൾ ചാറ്റൽ മഴയുടെ പ്രതീതിയാണ് ഉണ്ടാക്കുക. വെയിലുള്ളപ്പോൾ ജാലകണികകളിൽ മനോഹരമായ മഴവില്ലും വിരിയും . ആ 'മഴ' നനഞ്ഞ്‌ നിന്ന് വെള്ളച്ചാട്ടം വീക്ഷിക്കാൻ നല്ല രസമാണ്. വ്യൂപോയിന്റിൽ നിന്നാൽ വെള്ളിയാമറ്റം പഞ്ചായത്തിലെ പ്രകൃതിജീരമണീയമായ മിക്ക സ്ഥലങ്ങളും കാണാം . വെള്ളച്ചാട്ടത്തിനു താഴെ റോഡിനോട് ചേർന്ന് അരുവിയിലെ ഒഴുക്കുവെള്ളത്തിൽ വിശാലമായി ഒരു മുങ്ങിക്കുളിയുമാവാം. മൂലമറ്റം പവർ‌ഹൗസ്, കുളമാവ് ഡാം, തൊമ്മൻകുത്ത് വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്നും ഒരുമണിക്കൂറിൽ കുറവ് (സ്വകാര്യ വാഹനങ്ങളിലാണെങ്കിൽ) യാത്ര മതി. പൂമാലയിൽ ഹോട്ടലുകളും ഉണ്ട്. കനത്ത വേനൽക്കാലമൊഴികെ പകൽനേരങ്ങളിൽ ഇവിടം ആകർഷകമാണ്.
. കടുത്ത വേനലിൽ ഈ വെള്ളച്ചാട്ടം അപ്രത്യക്ഷമാകുന്നതുകൊണ്ടുതന്നെ മഴക്കാലമാണ് നല്ല സീസൺ. അധികം ആളുകളൊന്നും ഇവിടെ എത്താറില്ല. ഈ വെള്ളച്ചാട്ടവും കണ്ട് പൂമാലയിൽ നിന്നും തിരിച്ച് വെള്ളിയാമറ്റം എന്ന സ്ഥലത്ത് വന്നാൽ അവിടെനിന്നു കാഞ്ഞാറിലേക്ക് കുറച്ചു ദൂരമേയുള്ളൂ.തൊടുപുഴ കാഞ്ഞാർ വഴി വാഗമൺ പോകുന്നവർക്ക് ഈ സ്ഥലവും കൂടി ലിസ്റ്റിൽ ഉൾപ്പെടുത്താവുന്നതാണ്. ഇടുക്കി അണക്കെട്ട് കാണാൻ പോകുന്നവർക്ക് കുരുതിക്കളത്തേക്കു ഇവിടെ നിന്ന് ഷോർട്ട് കട്ടുമുണ്ട്