News Today

« »

Wednesday, June 29, 2011

കമ്പ്യൂട്ടര്‍ വേഗത കൂട്ടാന്‍

കമ്പ്യൂട്ടര്‍ കുറേയേറെനാള്‍ തുടര്‍ച്ചയായി ഉപയോഗിച്ചു കഴിയുമ്പോള്‍ അതിന്റെ വേഗത ക്രമേണ കുറഞ്ഞുവരുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടാറില്ലേ..? ബൂട്ട് ചെയ്യാന്‍ താമസം...ഫയലുകള്‍ ഓപണ്‍ ചെയ്യാന്‍ അതിലേറെ താമസം...ഇടയ്ക്കിടെ 'ഹാംങ് 'ആകല്‍...ശരിയായ രീതിയില്‍ ഷട്ട് ഡൌണ്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥ.... ഇങ്ങനെ ഒരു നൂറുകൂട്ടം പ്രശ്നങ്ങള്‍ ഉയര്‍ന്നു വരാറില്ലേ? വൈറസ് ബാധയാണെന്ന സംശയത്താല്‍ സ്കാന്‍ ചെയ്തു നോക്കിയാല്‍ ഒരു വൈറസിനെപ്പോലും കണ്ടില്ലെന്നും വരാം. അവസാനം ഗത്യന്തരമില്ലാതെ ഹാര്‍ഡ് ഡിസ്ക് മൊത്തം ഫോര്‍മാറ്റ്‌ ചെയ്ത് ഓപറേറ്റിംഗ് സിസ്റ്റവും അനുബന്ധ സോഫ്റ്റ്വെയറുകളും വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുകയെന്ന ശ്രമകരമായ കൃത്യത്തിന് നിങ്ങള്‍ നിര്‍ബന്ധിതരാവുന്നു.ഇത്തരം പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഒരു പരിധിവരെയെങ്കിലും ദൂരീകരിക്കാന്‍ സഹായകമായ ഒരു സോഫ്റ്റ്വെയറാണ് 'സീക്ലീനര്‍'. ദീര്‍ഘകാലത്തെ ഉപയോഗത്തിനിടയില്‍ പലപ്പോഴായി ഹാര്‍ഡ്ഡിസ്ക്കില്‍ അടിഞ്ഞുകൂടുന്ന ടെമ്പററി ഫയലുകള്‍ പോലുള്ള ഉപയോഗശൂന്യമായ ഫയലുകളുടെ ആധിക്യമാകാം പ്രശ്നത്തിനുള്ള മുഖ്യ കാരണം. കണ്ടമാനം ഡിസ്ക് സ്പേസ് അപഹരിക്കുന്ന ഇത്തരം ചപ്പുചവറുകളെ യഥാകാലം തിരഞ്ഞുപിടിച്ചു കണ്ടെത്തി നശിപ്പിക്കുകയാണെങ്കില്‍ സിസ്റ്റം ഫോറ്റിമാറ്റിംഗും ഓപറേറ്റിംഗ് സിസ്റ്റങ്ങളുടെ ഇടക്കിടെയുള്ള റീ-ഇന്‍സ്റ്റലേഷനും കൂടാതത്തന്നെ ദീര്‍ഘകാലം ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കും. ആവശ്യമെന്ന് തോന്നുംപോയെല്ലാം ഈ ശുദ്ധീകരണപ്രക്രിയ വളരെ വേഗത്തിലും കാര്യക്ഷമമായും നിര്‍വഹിക്കുക എന്നതാണ് സീക്ലീനറിന്റെ സുപ്രധാന ധര്‍മം. ശുചീകരണത്തിനു പുറമെ ഇന്റര്‍നെറ്റ് ഹിസ്റ്ററി ഫയലുകള്‍ പോലെ ഓണ്‍ലൈന്‍ പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ സൂചനകളും ആവശ്യാനുസരണം സീക്ലീനര്‍ തുടച്ചുമാറ്റുമെന്നതിനാല്‍ സര്‍ഫിംഗിന്റെ സ്വകാര്യത പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടുന്നു.ആഡ്വെയറുകളോ സ്പൈവെയറുകളോ ഇല്ലെന്ന് നിര്‍മ്മാതാക്കള്‍ ഉറപ്പുനല്‍കുന്ന ഈ സോഫ്റ്റ്വെയര്‍ http://www.ccleaner.com/ എന്ന സൈറ്റില്‍ നിന്ന് സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം.

0 comments :

Post a Comment