പല്ലുവേദന
*ഇഞ്ചിനീരും തേനും കൂട്ടി പുരട്ടുക.
*ഉപ്പിട്ടു തിളപ്പിച്ച വെള്ളം ചെറുചൂടോടെ കവിള്‍കൊള്ളുക.
*പേരയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കവിള്‍കൊള്ളുക.
തലവേദന
*മല്ലിയില, പുതിനയില, തുമ്പയില, ഇവയില്‍ ഏതെങ്കിലും അരച്ചു നെറ്റിയില്‍ പുരട്ടിയാല്‍ തലവേദനയ്ക്കു ശമനമുണ്ടാകും.
*ചന്ദനം പനിനീരില്‍ കുഴച്ച് നെറ്റിയില്‍ കട്ടിയില്‍ പുരട്ടിയാല്‍ തലവേദന കുറയും.
*കര്‍പ്പൂരവും ചന്ദനവും കുഴച്ച് നെറ്റിയില്‍ പൂശുക.
തൊണ്ടവേദന
*തേയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ ഉപ്പുചേര്‍ത്തു കവിള്‍കൊള്ളുക.
*വെളുത്തുള്ളി വെള്ളം തൊടാതെ അരച്ച് തൊണ്ടക്കുഴിയില്‍ പുരട്ടുക.
*ചെറുപയര്‍പൊടി പാലില്‍ ചാലിച്ച് ചെറുനാരങ്ങാനീരുചേര്‍ത്തു പുരട്ടുക.
ചെവിവേദന
*ഇഞ്ചിനീര്, മുരിങ്ങത്തൊലി ഇടിച്ചുപിഴിഞ്ഞെടുത്ത നീര് എന്നിവ നേര്‍ത്ത ചൂടോടെ ചെവിയില്‍ ഒഴിക്കുക.
*വെറ്റില കുത്തിപ്പിഴിഞ്ഞ്, ഇന്തുപ്പ് ചേര്‍ത്തു ചെവിയിലൊഴിക്കുക.
വയറുവേദന
* ഒരൌണ്‍സ് ഇഞ്ചിനീരില്‍ അര ടീസ്പൂണ്‍ തിപ്പലിപ്പൊടി ചേര്‍ത്തു കഴിക്കുക.
*കൂവളത്തില അരച്ച് മൂന്ന് ഔണ്‍സ് വെള്ളത്തില്‍ ചേര്‍ത്തു തിളപ്പിച്ച് ചൂടാറിയാല്‍ തേന്‍ ചേര്‍ത്തു സേവിക്കുക.
*രണ്ടു സ്പൂണ്‍ ഇഞ്ചിനീരില്‍ അല്പം പഞ്ചസാര ചേര്‍ത്തു സേവിക്കുക.
0 comments :
Post a Comment