ദിവസം ഒരു ആപ്പിള്‍, തൊലി കളയാതെ തിന്നുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദത്തെ അകറ്റിനിര്‍ത്തും എന്ന് ഗവേഷകര്‍. ഗ്രീന്‍ ടീ, ബ്ളൂബെറി മുതലായ സൂപ്പര്‍ ഫുഡുക ളക്കാള്‍ ഫലപ്രദമാണ് ആന്റി ഓക്സിഡന്റുകളാലും ഫ്ലേവനോയിഡുകള്‍ എന്ന രാസ സംയുക്തങ്ങളാലും സമ്പന്നമായ ആപ്പിള്‍ എന്ന് കനേഡിയന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. നോവ സ്കോട്ടിയ അഗ്രിക്കള്‍ചറല്‍ കോളജിലെ ഗവേഷകര്‍ ആപ്പിളിന്റെ തൊലിയും പഴവും പ്രത്യേകം പരീക്ഷണവിധേയമാക്കി. ഹൈപ്പര്‍ടെന്‍ഷനും ഉയര്‍ന്ന രക്തസമ്മര്‍ദവും ഉണ്ടാക്കുന്ന എസിഇ (ക്കങ്കഞ്ഞ) എന്ന എന്‍സൈമിനെ തടയാന്‍ ആപ്പിള്‍ തൊലി ആറിരട്ടി ഫലപ്രദമാണ് എന്ന് പഠനത്തില്‍ തെളിഞ്ഞു.
ഫുഡ് കെമിസ്ട്രി എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
0 comments :
Post a Comment