ലോകത്തിലെ ഏറ്റവും വലിയ ഇമെയില്‍ സേവനമായ ഗൂഗിളിന്റെ ജിമെയില്‍
സെര്‍വീസില്‍ നിന്നും എല്ലാ മൊബൈല്‍ നെറ്റ്‌വര്‍ക്കിലെക്കും ഇനി
സൗജന്യമായി എസ്എംഎസ് അയക്കാം. ജിമെയില്‍ അക്കൗണ്ടുള്ളവര്‍ക്ക് ഈ സൗകര്യം
ഉപയോഗിക്കാനാകും. ഈ സേവനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ജി മെയില്‍ വഴി
മൊബൈലുകളിലേക്ക് എസ്.എം.എസ് അയക്കാന്‍ സാധിക്കും. എസ്എംഎസ്
ലഭിക്കുന്നവര്‍ക്ക് അപ്പോള്‍ തന്നെ മറുപടി അയക്കാന്‍ സാധിക്കുകയും അത് ജി
മെയില്‍ ചാറ്റില്‍ ലഭിക്കുകയും ചെയ്യും. ജി മെയിലില്‍ ചാറ്റ് ചെയ്യുന്നതു
പോലെ തന്നെ മെസേജുകള്‍ ചാറ്റ് ബോക്‌സില്‍ ശേഖരിക്കപ്പെടുകയും
ചെയ്യും.കഴിഞ്ഞ മാര്‍ച്ചിലാണ് ഗൂഗിള്‍ ജിമെയില്‍ വഴി എസ്.എം.എസ് സേവനം
ആരംഭിച്ചത്. എന്നാല്‍ എല്ലാ മൊബൈല്‍ നെറ്റ്‌വര്‍ക്കിലും ഈ സേവനം
ലഭ്യമല്ലായിരുന്നു.ഇപ്പോള്‍ ഗൂഗിള്‍ എല്ലാ നെറ്റ്‌വര്‍ക്കിലും ഈ
സേവനം ലഭ്യമാക്കിയിട്ടുണ്ട്.ആദ്യഘട്ടത്തില്‍ ഒരുദിവസത്തില്‍ 50 സൗജന്യ
എസ്.എം.എസാണ് അയക്കാന്‍ കഴിയുക. മൊബൈലില്‍ നിന്ന് ജിമെയിലേക്ക് തിരിച്ച്
മെസേജ് ലഭിക്കുന്നതിനനുസരിച്ച് സൗജന്യ എസ്.എം.എസുകളുടെ എണ്ണം
വര്‍ദ്ധിക്കും. അക്കൗണ്ടിലേക്ക് വരുന്ന ഓരോ മെസേജിനും അഞ്ച് എന്ന
നിരക്കിലാണ് സൗജന്യ എസ്.എം.എസുകളുടെ എണ്ണം വര്‍ദ്ധിക്കുക.എസ്.എം.എസ് പരിധി
അവസാനിച്ചാല്‍ 24 മണിക്കൂറിനു ശേഷം എസ്.എം.എസ് അക്കൗണ്ട് വര്‍ദ്ധിക്കും.
0 comments :
Post a Comment