“ബിറ്റ്‌ടോറന്റ്’ പോലുള്ള സര്‍വീസുകള്‍ ഉപയോഗിച്ച് അനധികൃതമായി ഡൗണ്‍ലോഡ്
ചെയ്യുന്നവര്‍ ശ്രദ്ധിക്കുക നിങ്ങള്‍ നിരീക്ഷണത്തിലാണ്. ബ്രിട്ടീഷ്
ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.ബിറ്റ്‌ടോറന്റ്
ഫയല്‍ഷെയറിങ് സോഫ്ട്‌വേറിന്റെ മാതൃകയില്‍ ഒരെണ്ണം സ്വന്തംനിലയ്ക്ക്
സൃഷ്ടിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. ബിറ്റ്‌ടോറന്റിന്റെ മാതൃകയില്‍
ഒട്ടേറെ യൂസര്‍മാര്‍ക്ക് ഒരേസമയം ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ അവര്‍
അവസരമൊരുക്കി.നിയമവിരുദ്ധമായി ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കൊപ്പം,
ആളറിയാതെ നിരീക്ഷകര്‍ക്കും ലോഗ് ചെയ്യാം.
ആരാണ് ഡൗണ്‍ലോഡ് ചെയ്യുന്നത്, ആരാണ് നിരീക്ഷണം നടത്തുന്നത് എന്നകാര്യം
വേര്‍തിരിച്ചറിയുക അസാധ്യമാണെന്ന് ഗവേഷകര്‍ പറയുന്നു.നിരീക്ഷിക്കപ്പെടാന്‍
നിങ്ങള്‍ വന്‍തോതില്‍ ഡൗണ്‍ലോഡ് നടത്തണമെന്നില്ലെന്ന്, ഗവേഷണത്തിന്
നേതൃത്വം നല്‍കിയ ഡോ.ടോം ചോതിയ പറയുന്നു.
ഒരു സിനിമ മാത്രം ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ പോലും
നിരീക്ഷിക്കപ്പെടാം.ഡൗണ്‍ലോഡ് ചെയ്യുന്നത് ടോപ്പ് 100 പട്ടികയിലുള്ള
ഫയലുകളാണെങ്കില്‍, മണിക്കൂറിനുള്ളില്‍ നിങ്ങള്‍ നിരീക്ഷിക്കപ്പെടും, അത്
റിക്കോര്‍ഡ് ചെയ്യപ്പെടും. പത്ത് വ്യത്യസ്ത കമ്പനികള്‍ നിരീക്ഷണ
പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
അനധികൃതമായി ഡൗണ്‍ലോഡ് ചെയ്ത സിനിമയ്‌ക്കോ മ്യൂസിക്കിനോ
നഷ്ടപരിഹാരമാവശ്യപ്പെട്ട് നിര്‍മാതാക്കള്‍ക്ക് വേണമെങ്കില്‍
നിങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പോലും ഇത്
അവസരമൊരുക്കുന്നു.ബിര്‍മിന്‍ഗാം സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ
മൂന്നുവര്‍ഷം നീണ്ട പഠനത്തിലാണ്, ഡൗണ്‍ലോഡിങിലെ ചതിക്കുഴികളെക്കുറിച്ചഅ്
വ്യക്തത ലഭിച്ചത്.
ഫയല്‍ ഷെയറിങുമായി ബന്ധപ്പെട്ട നിരീക്ഷണത്തിന്റെ തോത് തങ്ങളെ
അത്ഭുതപ്പെടുത്തിയതായി ഗവേഷകര്‍ പറഞ്ഞു.ബിറ്റ്‌ടോറന്റ് ഉപയോഗിച്ച്
നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന്റെ ലോഗുകള്‍ മൂന്നു മണിക്കൂറിനുള്ളില്‍
കൈക്കലാക്കാന്‍ നിരീക്ഷണകമ്പനികള്‍ക്ക് സാധിക്കുമെന്ന് ഗവേഷകരെ ഉദ്ധരിച്ച്
ബി.ബി.സി.റിപ്പോര്‍ട്ട് ചെയ്തു. പകര്‍പ്പവകാശം കൈവശമുള്ളവര്‍ക്ക്,
നിയമവിരുദ്ധ ഡൗണ്‍ലോഡുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഇങ്ങനെ ലഭിക്കുന്ന
ഡേറ്റ ഉപയോഗിക്കാനാവും.
0 comments :
Post a Comment