എസി ഇല്ലാത്ത വീടുകള്‍ ഇന്ന് ചുരുക്കമാണ്. എയര്‍ കണ്ടീഷണര്‍ വാങ്ങും മുമ്പ് അവയുടെ ഉപയോഗത്തെ കുറിച്ചും പരിപാലനത്തെ കുറിച്ചും അറിയാം.
* എസി വാങ്ങുമ്പോള്‍ അതിന്റെ കപ്പാസിറ്റി, ഊര്‍ജക്ഷമത, സൌകര്യപ്രദമായ രീതിയിലുള്ള കണ്‍ട്രോളുകള്‍ ഇവ ചോദിച്ചു മനസിലാക്കിയിരിക്കണം.
* 0.75 ടണ്‍ മുതല്‍ 2.5 ടണ്‍ വരെ കപ്പാസിറ്റിയുള്ള എസികളാണ് ഇന്നു വീടുകളില്‍ ഉപയോഗിക്കുന്നത്.
* ഡ്രോപ്പ് വാട്ടര്‍ തടസ്സമില്ലാതെ പുറത്തേക്ക് ഒഴുകുന്ന തരത്തില്‍ ചരിവു നല്‍കി വേണം എസി പിടിപ്പിക്കാന്‍.
* എസിയുടെ ഔട്ട്ഡോര്‍ സൂര്യപ്രകാശം നേരിട്ടു പതിക്കാത്തിടത്തു വയ്ക്കണം. കിഴക്കും വടക്കും ദിശകളില്‍ വയ്ക്കുന്നതാണ് നല്ലത്.
* എസിയില്‍ നിന്നു വരുന്ന കാറ്റ് കട്ടിലിനു നേര്‍ക്കും വാതിലിനു നേര്‍ക്കും വരാത്ത വിധമാകണം യൂണിറ്റ് പിടിപ്പിക്കാന്‍.
* രണ്ടു മാസം കൂടുമ്പോള്‍ എസിയുടെ ഫില്‍ട്ടര്‍ വൃത്തിയാക്കണം.
* ഫില്‍ട്ടറില്‍ ബ്ളോക്കോ ഗ്യാസ് ലീക്കോ ഉണ്ടായാല്‍ കുളിങ്ങ് കുറയും. ഇങ്ങനെയുണ്ടായാല്‍ അത് ഉടന്‍ പരിഹരിക്കണം.
* സ്പ്ളിറ്റ് എസികളില്‍ ഔട്ട് ഡോര്‍ യൂണിറ്റ് വയ്ക്കുന്നത് അറ്റകുറ്റപ്പണികള്‍ എളുപ്പാന്‍ ചെയ്യാന്‍ കഴിയുന്ന വിധമാകണം.
* എസി തകരാറിലായാല്‍ വൈദ്യുതി ചെലവ് കൂടാം. എസി പിടിപ്പിച്ച ശേഷമുള്ള വൈദ്യുതി ബില്ല് ഇടയ്ക്കിടെ താരതമ്യം ചെയ്യുന്നത് നല്ലതാണ്.
* എസിയുടെ കപ്പാസിറ്റി അമിതമായി കൂട്ടുകയും കുറയ്ക്കുകയും ചെയ്യരുത്.
* രാത്രി മുഴുവന്‍ എസി ഉപയോഗിക്കുന്നുണ്െടങ്കില്‍ സ്ളീപ് മോഡില്‍ ഇടുക. ഇത് വൈദ്യുതി അമിതമായി പാഴുകുന്നത് തടയും.
0 comments :
Post a Comment