News Today

« »

Monday, October 22, 2012

ഭൂമിക്കും സൂര്യനുമിടയിലുള്ള അകലം 1,49,59,78,70,700 മീറ്ററാണ്. ഒരിഞ്ച് കൂടുതലുമില്ല, കുറവുമില്ല.










ആസ്‌ട്രോണമിക്കല്‍ യൂണിറ്റ് എന്താണെന്ന് ചോദിച്ചാല്‍ അത് ഭൂമിക്കും
സൂര്യനുമിടയിലുള്ള അകലമെന്ന് അവ്യക്തമായ ഒരു ഉത്തരം ഇനിയില്ല. മറിച്ച് അതു
കൃത്യം 1,49,59,78,70,700 മീറ്ററാണ്. ഒരിഞ്ച് കൂടുതലുമില്ല, കുറവുമില്ല.

ആസ്‌ട്രോണിക്കല്‍ യൂണിറ്റ് പുനര്‍നിര്‍വചിക്കുന്നതുകൊണ്ട് എന്താണ്
പ്രയോജനം? ഭൂമിയ്‌ക്കോ അതിലെ ജീവനോ ഇതുകൊണ്ടൊരു മാറ്റവുമുണ്ടാകില്ല.
പതിവുപോലെ ഭൂമി സൂര്യനുചുറ്റും സഞ്ചരിച്ചുകൊണ്ടിരിക്കും. ഋതുക്കള്‍
മാറിമാറി വരികയും ചെയ്യും. എന്നാല്‍ ജ്യോതിശാസ്ത്രജ്ഞര്‍ സംഭവങ്ങള്‍
ഇങ്ങനെയല്ല കാണുന്നത്. സൗരയൂഥത്തിലെ അളവുകള്‍ ഇനി അണുവിട വ്യത്യാസമില്ലാതെ
അവതരിപ്പിക്കുന്നതിന് കഴിയും. ജേ്യാതിശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക്
അര്‍ത്ഥശങ്കയില്ലാതെ ആസ്‌ട്രോണമിക്കല്‍ യൂണിറ്റെന്താണെന്ന്
പഠിക്കുന്നതിനും കഴിയും.

സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ സഞ്ചാരം ദീര്‍ഘവൃത്ത പഥത്തിലാണ് (Elliptical
Orbit). സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ സഞ്ചാരവേഗതയാകട്ടെ, സെക്കന്റില്‍ 30
കിലോമീറ്ററും ! ഒരു വെടിയുണ്ടയുടെ പത്തിരട്ടി വേഗത!! അതിനര്‍ഥം ഭൂമിയും
സൂര്യനും തമ്മിലുള്ള അകലം നിരന്തരം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുമെന്നാണ്.
ഇങ്ങനെ വ്യത്യാസപ്പെടുന്നതുകൊണ്ടാണ് ഭൂമിയില്‍ ഋതുഭേദങ്ങള്‍
അനുഭവപ്പെടുന്നത്. അങ്ങനെ വരുമ്പോള്‍ ആസ്‌ട്രോണമിക്കല്‍ യൂണിറ്റിനെ
ഭൂമിയും സൂര്യനും തമ്മിലുള്ള അകലമെന്ന് സാമാന്യമായി നിര്‍വചിക്കുന്നതില്‍
കാര്യമില്ല. സൂര്യനും ഭൂമി്ക്കുമിടയിലുള്ള ഏതകലമാണെന്ന് വ്യക്തമാക്കണം.
ഭൂമി സൂര്യന് സമീപമെത്തുന്ന സ്ഥാനവും (Perihelion), ഏറ്റവും
അകലെയായിരിക്കുന്ന സ്ഥാനവും (Uphelion) തമ്മില്‍ ലക്ഷക്കണക്കിന്
കിലോമീറ്ററുകളുടെ വ്യത്യാസമുള്ളപ്പോള്‍ ഇത്തരമൊരു മാനദണ്ഡം സൗരയൂഥത്തിലെ
ദൂരങ്ങള്‍ അളക്കാന്‍ ഉപയോഗിക്കുന്നത് അതിന്റെ കൃത്യതയ്ക്ക് ഭംഗം വരുത്തും. ഈ
പരിമിതിയാണ് ഇപ്പോള്‍ ജ്യോതിശാസ്ത്രജ്ഞര്‍ മറി
കടന്നിരിക്കുന്നത്.ബി.സി.മൂന്നാം നൂറ്റാണ്ടില്‍ ആര്‍ക്കിമെഡിസ് ആണ്
ആദ്യമായി ഈ അകലം കണ്ടെത്താന്‍ ശ്രമിച്ചത്. അദ്ദേഹത്തിന്റെ കണക്കുകൂട്ടലില്‍
അത് 5000 ഭൗമവ്യാസത്തിന് തുല്യമായിരുന്നു. പിന്നീട് അരിസ്റ്റാര്‍ക്കസും,
ഹിപ്പാര്‍ക്കസും, ടോളമിയുമെല്ലാം ആസ്‌ട്രോണമിക്കല്‍ യൂണിറ്റ്
നിര്‍വചിച്ചിട്ടുണ്ടെങ്കിലും ആധുനിക നിര്‍വചനത്തോട് അല്പമെങ്കിലും അടുത്തു
നില്‍ക്കുന്നത് ആര്‍ക്കിമെഡിസിന്റെ നിര്‍വചനമാണ്.  ആധുനിക കാലഘട്ടത്തില്‍
ഗണിത സങ്കേതങ്ങളുപയോഗിച്ച് ആസ്‌ട്രോണമിക്കല്‍ യൂണിറ്റ് കൃത്യമായി അളന്നത്
1672ല്‍ പ്രശസ്ത ഇറ്റാലിയന്‍ ജ്യോതിശാസ്ത്രജ്ഞനായ ജിയോവാനി കസീനി ആണ്.
അദ്ദേഹവും സഹപ്രവര്‍ത്തകനായ ഴാങ് റിഷറും ചേര്‍ന്ന് ലംബന (Parallax) രീതി
ഉപയോഗിച്ചാണ് ഈ ദൂരം കണ്ടെത്തിയത്. ഒരു നഭോഗോളത്തെ ഭൂമിയിലുള്ള രണ്ടു
വ്യത്യസ്ത സ്ഥാനങ്ങളില്‍ നിന്നുകൊണ്ട് ഒരേസമയം നിരീക്ഷിക്കുമ്പോള്‍ അത്
സൃഷ്ടിക്കുന്ന കോണീയ വിഭേദനം (Angular Difference) കണക്കുകൂട്ടി ആ
നഭോഗോളത്തിലേക്കുള്ള ദൂരം അളക്കുന്ന രീതിയാണിത്. കസീനി പാരീസില്‍ നിന്നും
റിഷര്‍ തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയില്‍ നിന്നും ഒരേസമയം
ചൊവ്വാഗ്രഹത്തെ നിരീക്ഷിക്കുകയും അവ തമ്മിലുള്ള കോണീയ വിഭേദനം കണക്കുകൂട്ടി
ഭൂമിയും ചൊവ്വയും തമ്മിലുള്ള അകലം കണ്ടുപിടിക്കുകയും ചെയ്തു. ഇതിനു
സ്വീകരിച്ച അതേ തന്ത്രവും ഗണിത അനുപാതങ്ങളുപയോഗിച്ചുതന്നെയാണ്
സൂര്യനിലേക്കുള്ള ദൂരവും അവര്‍ കണ്ടെത്തിയത്. ശൂന്യതയിലൂടെ സഞ്ചരിക്കുന്ന
പ്രകാശം ഒരു സെക്കന്റില്‍ സഞ്ചരിക്കുന്ന ദൂരത്തിന്റെ 1/29,97,92,458
ഭാഗമാണ് ഒരു മീറ്റര്‍. ഈ അളവ് ആപേക്ഷികമായി വ്യത്യാസപ്പെടില്ല. കാരണം ഏത്
“റെഫറന്‍സ് ഫ്രെയിമിലും’ പ്രകാശ പ്രവേഗം സ്ഥിരമായിരിക്കും. അങ്ങനെ
വരുമ്പോള്‍ സൗരയൂഥത്തിലെ ഏതു സ്ഥാനത്തുനിന്നുമുള്ള നിരീക്ഷകന്
ആസ്‌ട്രോണമിക്കല്‍ യൂണിറ്റ് ഒന്നുതന്നെയായിരിക്കും.

പ്രകാശവേഗതപോലെതന്നെ ഒരു
സ്ഥിരസംഖ്യയായിരിക്കുമെന്നര്‍ത്ഥം!ആസ്‌ട്രോണമിക്കല്‍ യൂണിറ്റ്
പുനര്‍നിര്‍ണയിക്കുന്നതുകൊണ്ട് ചില്ലറ കുഴപ്പങ്ങളൊക്കെയുണ്ടാകുമെന്നാണ് ചില
ജ്യോതിശാസ്ത്രജ്ഞരുടെ വാദം. മുന്‍കൂട്ടി തയ്യാറാക്കിയ ചില കമ്പ്യൂട്ടര്‍
പ്രോഗ്രാമുകള്‍ തകരാറിലാകുമെന്ന് ഒരുകൂട്ടര്‍ പറയുമ്പോള്‍ മറ്റു
ചിലര്‍ക്ക് പഴയ മാതൃകയോടുള്ള വൈകാരിക സമീപനമാണ് തലവേദനയുണ്ടാക്കുന്നത്.



0 comments :

Post a Comment