News Today

« »

Monday, October 29, 2012

വൈറ്റമിന്‍ ഗുളിക കഴിച്ചാല്‍ ഓര്‍മശക്തി കൂടും?




ദിവസവും വൈറ്റമിന്‍ ഗുളിക കഴിച്ചാല്‍ ഓര്‍മശക്തിക്ക്  ഉത്തമമെന്നു പഠനം. മാനസികമായ കഴിവുകള്‍ കുറയാതിരിക്കാനും ഇതു സഹായി ക്കുമെന്നാണ് ഓസ്ട്രേലിയയിലെ മൊനാഷ് സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിരി ക്കുന്നത്. തലച്ചോറിലെ കോശങ്ങളുടെ ക്ഷമത വര്‍ധിക്കാനും ഇതു സഹായിക്കും. ശരീരം ആരോഗ്യത്തോടെ പ്രവര്‍ത്തിക്കാന്‍ 13 തരെ വൈറ്റമിനുകളാണ് വേണ്ടത്. വൈറ്റമിന്‍ എ, സി, ഡി, ഇ, കെ, എട്ടുതരം വൈറ്റമിന്‍ ബി എന്നിവയാണ് 13 തരം വൈറ്റമിനുകള്‍. വൈറ്റമിന്‍ സി കോശങ്ങളെ ഉത്തേജിപ്പിക്കും. ഡി കാല്‍സ്യത്തെ നിയന്ത്രിക്കുമ്പോള്‍ ഇ കോശഘടനയെ നിയന്ത്രിക്കും.

ഫോളിക് ആസിഡ് ഉള്‍പ്പെടെ വൈറ്റമിന്‍ ബിയുടെ വിവിധ വകഭേദ ങ്ങള്‍ക്ക് വിവിധതരം ചുമതലകളാണ് ശരീരത്തിലുള്ളത്. വിവിധതരം വൈറ്റമിനുകള്‍ ഒരുമിച്ച് ഉപയോഗിച്ചവര്‍ക്ക് പഴയ കാര്യങ്ങള്‍ വളരെ പെട്ടെന്ന് ഓര്‍മിച്ചെടുക്കാന്‍ കഴിഞ്ഞതായി 3200 പേരില്‍ നടത്തിയ പഠനത്തിന്റെ ഫലം പുറത്തുവിട്ട മൊനാഷ് സര്‍വകലാശാല അറിയിച്ചു.

64 വയസിനു മുകളിലെത്തിയ ഓര്‍മക്കുറവുള്ള സ്ത്രീകള്‍ക്ക് മള്‍ട്ടി വൈറ്റമിന്‍ നല്‍കിയപ്പോള്‍ ശരീരത്തിന്റെ വിദ്യുത് ചാലക ശക്തി മെച്ചപ്പെട്ടതായി കണ്ടെത്തി. നാഡികളുടെ പ്രവര്‍ത്തനം ഇതു മെച്ചപ്പെടുത്തി. ഭക്ഷണത്തിനു പുറമേ എല്ലാ വൈറ്റമിനുകളും കുറഞ്ഞ അളവി ലെങ്കിലും കഴിക്കുന്നത് തലച്ചോറിന്റെ ക്ഷമത വര്‍ധിപ്പിക്കും. ശരീര ത്തിന്റെ വിവിധ തരം പോരായ്മകള്‍ പരിഹരിക്കാന്‍ വൈറ്റമിന്‍കൂട്ട് (മള്‍ട്ടി വൈറ്റമിന്‍) സഹായിക്കും.

0 comments :

Post a Comment