സ്‌കൂൾ അദ്ധ്യാപകനായ ഒരു ഭർത്താവ് ! അയാൾ ദിവസവും ഭാര്യയെ നാലഞ്ചു തെറി വിളിക്കാതെ സ്‌കൂളിൽ പോകില്ല . ഭാര്യയാണെങ്കിൽ ഒരു മൂന്നെണ്ണം കേൾക്കാതെ അടുപ്പിൽ തീകത്തിക്കുകയുമില്ല . ഒരു ദിവസം രാവിലെ അഞ്ചാറു തെറി കൂട്ടിക്കെട്ടി ഉറക്കെ വിളിച്ചുപറഞ്ഞിട്ട് ഇയാൾ സ്‌കൂളിൽ പോയി . ഒറ്റയ്ക്ക് തെറിയും പറഞ്ഞു ഭാര്യ അടുപ്പിൽ തീകത്തിക്കാനും തുടങ്ങി . സാധാരണ വൈകുന്നേരം നാലരക്കാണ് ഭർത്താവ് തിരിച്ചു വരിക . അന്നുച്ചകഴിഞ്ഞു രണ്ടരയായപ്പോൾ വന്നു . ഭാര്യ ചോദിച്ചു താനെന്നാടോ വഴക്കുണ്ടാക്കാൻ അവധിയെടുത്തു നേരത്തെ വന്നതാണോ ? അപ്പോൾ ഭർത്താവ് പറഞ്ഞു . അല്ലെടീ , ഞാനും ഹെഡ്മാസ്റ്ററും കൂടി ഇന്ന് മുട്ടൻ വഴക്കുകൂടി . ദേഷ്യം വന്ന ഹെഡ്മാസ്റ്റർ എന്നോട് ഒരു വാചകം പറഞ്ഞു . അതുകേട്ടതേ ഞാനിറങ്ങി ഇങ്ങോട്ടു പൊന്നു. . എന്തായിരുന്നു ഹെഡ്മാസ്റ്റർ പറഞ്ഞ വാചകം ? അതറിയാൻ ഈ വീഡിയോ കാണുക
വീട് ഒരു നരകമായിമാറുന്ന സന്ദർഭങ്ങൾ ഏതൊക്കെ ? തമാശകളുടെ തമ്പുരാനായ കാപ്പിപ്പൊടിയച്ചന്റെ നർമ്മഭാഷണങ്ങൾ തുടരുന്നു
ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ പ്രസംഗത്തിന്റെ മുഴുവൻ വിഡിയോകളും യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഈ ലിങ്കിൽ പോകുക https://www.youtube.com/playlist?list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH
പരാക്രമം സ്ത്രീകളോടോ ? എന്തിന്റെ പേരിലായാലും ഈ പീഡനം ക്രൂരം തന്നെ ! കണ്ടു നോക്കൂ , കണ്ണ് നിറയും.
സ്ത്രീകള്‍ , വയോജനങ്ങള്‍ , ദളിതര്‍ - ഇവരോടുള്ള അതിക്രമങ്ങള്‍ പരിഷ്കൃതസമൂഹം പൊറുക്കാറില്ല. അങ്ങനെ അതിക്രമം കാട്ടുന്നവരെ സമൂഹത്തിലെ ഏറ്റവും നികൃഷ്ടരായാണ് കണക്കാക്കുക.
ഗാനഗന്ധർവൻ കെ ജെ യേശുദാസിന് ഇത്രയും സമൃദ്ധമായി മുടിയുണ്ടാകുവാൻ കാരണമെന്താണ് ? അതിന്റെ രഹസ്യം യേശുദാസ് തന്നെ വെളിപ്പെടുത്തുന്നു . വീഡിയോ കാണുക. (രസകരമായ മറ്റു വിഡിയോകൾ കാണാൻ ഈ ലിങ്കിൽ പോകുക https://www.youtube.com/playlist?list=PL1njuXTHnY3I0hr1Zljg7GyNljYQ5-nN7)
ഒരിക്കൽ ഞാനും ബിഷപ്പിന്റെ സെക്രട്ടറി അച്ചനും കൂടി എറണാകുളം മറൈൻ ഡ്രൈവിൽ കൂടി കാറ്റുകൊള്ളാൻ നടക്കുകയായിരുന്നു . അപ്പോൾ അവിടെ കുറെ ചെല്ലക്കിളികൾ നിരനിരയായി സ്നേഹം പങ്കു വച്ചു സൊറപറഞ്ഞിരിക്കുന്നു. ഞങ്ങളങ്ങനെ നടന്നു പോയപ്പോൾ ഒരു ചെറുപ്പക്കാരൻ നീട്ടി ഒരു വിളി വിളിച്ചു ...അച്ചോ .ഓ ഓഓഓ !ഞാൻ വല്ലാണ്ടായി . പക്ഷേ സെക്രട്ടറി അച്ചന് ഒരു കൂസലുമില്ല . കുറച്ചുകഴിഞ്ഞപ്പോൾ വേറൊരുത്തനും അങ്ങനെ നീട്ടി വിളിച്ചു . ഞാൻ ചമ്മി വളിച്ചുപോയി. സെക്രട്ടറി അച്ചന് അപ്പോഴും ഒരു കൂസലുമില്ല .അങ്ങനെ വിളികള് കൂടിക്കൂടി വന്നു.
വൈകുന്നേരം അരമനയിൽ ഞങ്ങൾ കഞ്ഞികുടിക്കാനിരിക്കുകയാണ് അപ്പം ഞാൻ ബിഷപ്പിനോട് ഈ സംഭവം പറഞ്ഞു . അപ്പം ബിഷപ്പ് എന്നോടൊരു ചോദ്യം ചോദിച്ചു. എന്റെ ഉടുപ്പുവരെ ഊരിപ്പോയി . എന്താണ് ബിഷപ്പ് ചോദിച്ചത് ? അതറിയാൻ ഈ വീഡിയോ കാണുക
(ഫാ ജേക്കബ് മഞ്ഞളിയുടെ തമാശ പ്രസംഗങ്ങൾ കേൾക്കാൻ ഈ ലിങ്കിൽ പോകുക https://www.youtube.com/playlist?list=PL1njuXTHnY3IEEXn3wKkixz3mUvEWnFLJ)
ഒരേ ക്ലാസിൽ പഠിച്ച രണ്ടുപേർ . ഒരാൾ മനഃശാസ്ത്രജ്ഞനായി . മറ്റെയാൾ അച്ചനായി. വർഷങ്ങൾക്കു ശേഷംഅവർ കണ്ടുമുട്ടിയപ്പോൾ പഴയ സൗഹൃദം പുതുക്കി . മനശാസ്തജ്ഞൻ തന്റെ ആശുപത്രി കാണിക്കാൻ അച്ചനെ കൊണ്ട് പോയി . അവിടെ ചെന്നപ്പോൾ ലില്ലി ലില്ലി എന്ന് പറഞ്ഞു നെഞ്ചത്തടിച്ചു കരഞ്ഞുകൊണ്ട് നിൽക്കുന്ന ഒരു ഭ്രാന്തനെ കണ്ടു . ഡോക്ടർ അച്ചനോട് പറഞ്ഞു . ലില്ലി എന്ന് പേരുള്ള അയാളുടെ കാമുകി മറ്റൊരാളെ കല്യാണം കഴിച്ചു പോയപ്പോൾ ആ നിരാശയിൽ സമ നിലതെറ്റിയ ആളാണ് . രണ്ടാമത്തെ നിലയിൽ ചെന്നപ്പോൾ അതാ മറ്റൊരു യുവാവ് ലില്ലി ലില്ലി എന്ന് പറഞ്ഞു തല ഭിത്തിയിലിടിച്ചു ചോരയൊലിപ്പിച്ചു നിൽക്കുന്നു . അച്ചൻ ചോദിച്ചു ഇതെന്താ രണ്ടുപേരും ലില്ലി ലില്ലി എന്ന് പറഞ്ഞു കരയുന്നത് ? മനശാസ്ത്രഞ്ജന്റെ മറുപടി കേട്ട് ചിരിച്ചു ചിരിച്ചു മണ്ണുകപ്പി അച്ചൻ . ആ മറുപടി എന്തായിരുന്നു എന്ന് കേൾക്കൂ
(അച്ചന്റെ മുഴുവൻ പ്രസംഗങ്ങളുടെയും പ്രസക്ത ഭാഗങ്ങൾ 86 പാർട്ടുകളായി ഇവിടെ കാണാം , കേൾക്കാം . ഈ ലിങ്കിൽ പോകുക https://www.youtube.com/playlist?list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH )