News Today

« »

Saturday, February 4, 2017

Fr Joseph Puthenpurackal comedy speech part 14

സ്‌കൂൾ അദ്ധ്യാപകനായ ഒരു ഭർത്താവ് ! അയാൾ ദിവസവും ഭാര്യയെ നാലഞ്ചു തെറി വിളിക്കാതെ സ്‌കൂളിൽ പോകില്ല . ഭാര്യയാണെങ്കിൽ ഒരു മൂന്നെണ്ണം കേൾക്കാതെ അടുപ്പിൽ തീകത്തിക്കുകയുമില്ല . ഒരു ദിവസം രാവിലെ അഞ്ചാറു തെറി കൂട്ടിക്കെട്ടി ഉറക്കെ വിളിച്ചുപറഞ്ഞിട്ട് ഇയാൾ സ്‌കൂളിൽ പോയി . ഒറ്റയ്ക്ക് തെറിയും പറഞ്ഞു ഭാര്യ അടുപ്പിൽ തീകത്തിക്കാനും തുടങ്ങി . സാധാരണ വൈകുന്നേരം നാലരക്കാണ് ഭർത്താവ് തിരിച്ചു വരിക . അന്നുച്ചകഴിഞ്ഞു രണ്ടരയായപ്പോൾ വന്നു . ഭാര്യ ചോദിച്ചു താനെന്നാടോ വഴക്കുണ്ടാക്കാൻ അവധിയെടുത്തു നേരത്തെ വന്നതാണോ ? അപ്പോൾ ഭർത്താവ് പറഞ്ഞു . അല്ലെടീ , ഞാനും ഹെഡ്മാസ്റ്ററും കൂടി ഇന്ന് മുട്ടൻ വഴക്കുകൂടി . ദേഷ്യം വന്ന ഹെഡ്മാസ്റ്റർ എന്നോട് ഒരു വാചകം പറഞ്ഞു . അതുകേട്ടതേ ഞാനിറങ്ങി ഇങ്ങോട്ടു പൊന്നു. . എന്തായിരുന്നു ഹെഡ്മാസ്റ്റർ പറഞ്ഞ വാചകം ? അതറിയാൻ ഈ വീഡിയോ കാണുക
വീട് ഒരു നരകമായിമാറുന്ന സന്ദർഭങ്ങൾ ഏതൊക്കെ ? തമാശകളുടെ തമ്പുരാനായ കാപ്പിപ്പൊടിയച്ചന്റെ നർമ്മഭാഷണങ്ങൾ തുടരുന്നു
ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ പ്രസംഗത്തിന്റെ മുഴുവൻ വിഡിയോകളും യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഈ ലിങ്കിൽ പോകുക https://www.youtube.com/playlist?list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH


0 comments :

Post a Comment