News Today

« »

Monday, August 1, 2011

മോസില്ല ഫയർഫോക്സ്. 5.0

സൗജന്യമായി ലഭിക്കുന്ന ഒരു സ്വതന്ത്ര വെബ് ബ്രൗസർ ആണ് മോസില്ല ഫയർഫോക്സ്. മോസില്ല കോർപ്പറേഷനാണ് നൂറുകണക്കിന് സന്നദ്ധ പ്രോഗ്രാമർമാരുടെ സഹായത്തോടെ ഈ സ്വതന്ത്ര സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്. 2010 ഒക്റ്റോബറിലെ കണക്കനുസരിച്ച് ലോകത്ത് 30% ഇന്റർനെറ്റ് ഉപയോക്താക്കൾ ഫയർഫോക്സ് ഉപയോഗിക്കുന്നു. ഇന്റർനെറ്റ് എക്സ്പ്ലോററിനു ശേഷം ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ബ്രൗസറും ഇതു തന്നെ.

ഫയർഫോക്സ് ഗെക്കോ എന്ന സ്വതന്ത്ര ലേഔട്ട് എഞ്ചിനാണ്‌ ഉപയോഗിക്കുന്നത്. ഇത് ഇപ്പോഴുള്ള വെബ്ബ് സ്റ്റാൻഡേർഡുകൾ പ്രദാനം ചെയ്യുന്നതിനൊപ്പം തന്നെ ചില പ്രധാനപ്പെട്ട കൂട്ടിച്ചേർക്കലുകളും ഫയർഫോക്സിന് പ്രദാനം ചെയ്യുന്നു.

ടാബുകൾ ഉപയോഗിച്ചുള്ള ബ്രൗസിങ്ങ്, സ്പെൽചെക്കർ, ലൈവ് ബുക്ക്മാർക്കിംഗ്, ഡൗൺലോഡ് മാനേജർ, ഗൂഗിൾ ഉപയോഗിച്ചുള്ള തിരച്ചിൽ സംവിധാനം മുതലായവ ഇതിലുണ്ട്. ഇതു കൂടാതെ മറ്റു കമ്പനികളും, പ്രോഗ്രാമർമാരും നൽകുന്ന 2000-ൽ അധികം ആഡോണുകളും ഉണ്ട്. . നോസ്ക്രിപ്റ്റ് (സ്ക്രിപ്റ്റ് ബ്ലോക്കർ), ടാബ് മിക്സ് പ്ലസ് (ടാബുകൾ കൂടുതൽ വ്യക്തിപരമാക്കാൻ), ഫോക്സിട്യൂൺസ് , ആഡ്‌ബ്ലോക്ക് പ്ലസ് (ആഡ് ബ്ലോക്കർ), സ്റ്റംബിളപ്പോൺ (വെബ്‌സൈറ്റുകൾ കണ്ടുപിടിക്കാൻ), ഡൗൺദെം ആൾ! , വെബ്ബ് ഡവലപ്പർ (വെബ്ബ് ടൂളുകൾ) എന്നിവ ജനപ്രീതി നേടിയ ചില ആഡോണുകളാണ്.[9] ജാവ, ഫ്ലാഷ്, പി.ഡി.എഫ്., മൾട്ടിമീഡിയ ഫയലുകൾ തുടങ്ങിയവയ്ക്കായി പ്ലഗ്ഗിന്നുകളായും ആഡോണുകൾ ലഭ്യമാണ്‌[10] .

മൈക്രോസോഫ്റ്റ് വിൻഡോസ്, ഗ്നു/ലിനക്സ്, മാക് ഒ.എസ്. 10, യൂണിക്സ് എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഫയർഫോക്സ് പ്രവർത്തിക്കുന്നു. സ്ഥിരതയാർന്ന ഏറ്റവും പുതിയ പതിപ്പ് 5.0 ജൂൺ 21 2011-ന് പുറത്തിറങ്ങിയിട്ടുണ്ട്. ഫയർഫോക്സിന്റെ സോഴ്‌സ് കോഡ് സ്വതന്ത്രമാണ്. ഇതിന്റെ പകർപ്പവകാശം മൂന്നു പകർപ്പവകാശലിഖിതങ്ങളിൽ പുറത്തിറങ്ങിയിട്ടുണ്ട്. അവ ജി.പി.എൽ., എൽ.ജി.പി.എൽ.,എം.പി.എൽ. എന്നിവയാണ്.

ഫയര്‍ഫോക്സ് 5.0-ന്റെ ഇംഗ്ലീഷ് പതിപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
മലയാളം പതിപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെക്ലിക്ക് ചെയ്യുക

0 comments :

Post a Comment