News Today

« »

Thursday, April 20, 2017

അമ്മായിയമ്മയും മരുമകളും തമ്മിൽ പോര് - short film - comedy but reality

അമ്മായിയമ്മയും മരുമകളും ബന്ധം നല്ല രീതിയിൽ കൊണ്ടുപോകാൻ അമ്മായിഅമ്മമാരും മരുമക്കളും ഒരുമിച്ചുള്ള ഒരു വിനോദ യാത്ര പ്ലാൻ ചെയ്തു ഒരു കൂട്ടം ചെറുപ്പക്കാരായ സ്ത്രീകൾ. അങ്ങനെ പത്തിരുപതു മരുമക്കളും അത്രയും അമ്മായിയമ്മ മാരും വിനോദയാത്രയ്ക്ക് പുറപ്പെട്ടു. ഒരു വണ്ടിയിൽ അമ്മായിയമ്മമാരും മറ്റേതിൽ മരുമക്കളും. നിര്ഭാഗ്യ വശാൽ അമ്മായിയമ്മമാർ സഞ്ചരിച്ച വണ്ടി മറിഞ്ഞ് അതിലുള്ള എല്ലാവരും മരിച്ചു പോയി. ഉള്ളിൽ സന്തോഷം അടക്കി പിടിച്ചു മരുമക്കളെല്ലാം കുറെ മുതല കണ്ണീർ ഒഴുക്കി. പക്ഷെ ഒരു സ്ത്രീ മാത്രം നിറുത്താതെ പിന്നെയും വാവിട്ടു കരഞ്ഞു കൊണ്ടിരുന്നു. എത്ര സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും കരച്ചിൽ നിർത്തിയില്ല .
ഇത് കണ്ട ഒരു സ്ത്രീ ചെന്ന് ചോദിച്ചു. നിന്റെ അമ്മായിയമ്മസ്‌നേഹം അപാരം തന്നെ .
പൊടുന്നനെ കരച്ചിൽ നിർത്തി മറ്റേ സ്ത്രീ പറഞ്ഞു ... സ്നേഹം കൊണ്ടല്ല. എന്റെ അമ്മായിയമ്മയ്ക്ക് ഈ ബസ്‌ മിസ്സായി ... അവർ ഇതിൽ ഇല്ലായിരുന്നു !
അമ്മായിയമ്മയും മരുമകളും തമ്മിലുള്ള പോര് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല!ലോകം ഉണ്ടായകാലം മുതൽ തുടങ്ങിയതാണ് . ഭർത്താവ് മണ്ണുണ്ണിയാണെങ്കിൽ അത് അങ്ങേയറ്റം മൂർധന്യത്തിലാകും . വിവാഹശേഷമുള്ള ഭർത്താവിന്റെ ആദ്യത്തെ പ്രതിസന്ധി ഭാര്യയെയും അമ്മയെയും എങ്ങിനെ ഒരുമിച്ചു കൊണ്ടു പോവുമെന്നതാണ് . കണ്ടു നോക്കൂ ഈ അമ്മയായിയമ്മ മരുമകൾ പോര് (വീഡിയോ കടപ്പാട് ഗുഡ്‌നസ് ടി വി )

0 comments :

Post a Comment