News Today

« »

Monday, June 4, 2012

പൊതു വിജ്ഞാനം-175- 'ജന്തുലോകത്തെ എന്‍ജിനീയര്‍' എന്നറിയപ്പെടുന്ന ജീവി?






1. ഡി.ഡി.ടി കണ്ടുപിടിച്ചത്?

2. ഇന്‍സുലിന്‍ കണ്ടുപിടിച്ചത്?

3. 'എമു' എന്ന പക്ഷിയെ സാധാരണയായി കണ്ടുവരുന്നത്?

4. രണ്ട് ആതിഥേയരില്‍ക്കൂടി ജീവിതക്രമം പൂര്‍ത്തിയാക്കുന്ന ഒരു പരാദം?

5. ഈച്ചയുടെ ലാര്‍വയുടെ പേര്?

6. ജന്തുലോകത്തിലെ ഏറ്റവും വലിയ വിഭാഗം?

7. ഉറുമ്പുകളെ വരിവരിയായി പോകാന്‍ സഹായിക്കുന്ന രാസഘടകം?

8. തവളയുടെ ഹൃദയത്തിലെ അറകളുടെ എണ്ണം?

9. ആണ്‍കടുവയും പെണ്‍സിംഹവും ഇണചേര്‍ന്നുണ്ടാകുന്ന ജീവി?

10. തേനീച്ചകളെ തിന്നുന്ന ജീവികള്‍ സാധാരണയായി അറിയപ്പെടുന്നത്?

11. ഏറ്റവും കൂടുതല്‍ മുട്ടയിടുന്ന ജീവി?

12. 'ജന്തുലോകത്തെ എന്‍ജിനീയര്‍' എന്നറിയപ്പെടുന്ന ജീവി?

13. തവള വെള്ളത്തിനടിയിലായിരിക്കുമ്പോള്‍ ശ്വസിക്കാനുപയോഗിക്കുന്ന അവയവം?

14. ബാഹ്യബീജസങ്കലനം നടത്തുന്ന ഒരു ജീവിയാണ്...?

15. കൊതുകിന്റെ ലാര്‍വയ്ക്ക് പറയുന്ന പേര്?

16. ആനയുടെ ശരീരത്തിലെ എല്ലുകളുടെ എണ്ണം?

17. മഞ്ഞും ഐസും ഉള്ള പ്രദേശങ്ങളില്‍ വളരുന്ന സസ്യങ്ങള്‍?

18. പരാദങ്ങളായ ആല്‍ഗകള്‍?

19. ആദ്യത്തെ 'ആന്റിബയോട്ടിക്' ഔഷധം?

20. പാമ്പുവിഷത്തിന് പ്രതിരോധം?

21. ഏറ്റവുമധികം ഇരുമ്പ് അടങ്ങിയിരിക്കുന്ന ഭക്ഷ്യവസ്തുക്കള്‍?

22. വിത്തില്ലാത്ത സസ്യങ്ങള്‍ പൊതുവെ അറിയപ്പെടുന്ന പേര്?

23. പ്ളാവിന്റെ ജന്മനാട്?

24. വാനിലയുടെ ജന്മദേശം?

25. വാനിലയില്‍ പരാഗണം നടത്തുന്ന ഷഡ്പദം?

26. ' ഇന്ത്യന്‍ ഫയര്‍' എന്ന പേരിലറിയപ്പെടുന്ന സസ്യം?

27. 'എല്ലില്ലാത്ത മാംസം' എന്ന പേരില്‍ അറിയപ്പെടുന്ന പയര്‍ ഇനം?

28. 'യവനപ്രിയ' എന്ന് വിളിച്ചിരുന്ന സുഗന്ധദ്രവ്യം?

29. ഉള്ളിയില്‍ ആഹാരം സംഭരിച്ചിരിക്കുന്നത്?

30. 'ക്രെസ്ക്രോഗ്രാഫ്' കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍?

31. 'ബയോഡീസല്‍ പ്ളാന്റ്' എന്നറിയപ്പെടുന്ന സസ്യം?

32. ഏറ്റവും കൂടുതല്‍ ക്രോമസോം നമ്പരുള്ള സസ്യം?

33. ഒരു മാതൃസസ്യകോശത്തില്‍ നിന്നും അതിന്റെ എല്ലാ സവിശേഷതകളും ഉള്‍ക്കൊണ്ട് പുതിയ സസ്യങ്ങളെ നിര്‍മ്മിക്കുന്ന കായിക പ്രജനനരീതി?

34. ചോളത്തില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന എണ്ണ?

35. സൌരോര്‍ജ്ജം ഭക്ഷ്യവസ്തുക്കളില്‍ എന്തുരൂപത്തില്‍ സംഭരിച്ചുവച്ചിരിക്കുന്നു?

36. ഒരു കോശം രണ്ടുപുത്രികാ കോശങ്ങളായി വിഭജിക്കുന്ന പ്രക്രിയ?

37. സാര്‍സിനു കാരണമാകുന്ന വൈറസ്?

38. ഏത് രോഗത്തിനുള്ള പരിശോധനയാണ് ഇഷിഹാം ചാര്‍ട്ട്?

39. ഏറ്റവും കൂടുതല്‍ ഫോസ്ഫറസ് അടങ്ങിയിട്ടുള്ളത് ഏതിലാണ്?

40. കുട്ടികളില്‍ മാത്രം കാണപ്പെടുന്ന ഒരു അന്തഃസ്രാവി ഗ്രന്ഥി?

41. ഭ്രൂണങ്ങളുടെ വളര്‍ച്ചയെയും വികാസത്തെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?

42. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതല്‍ എന്‍സൈം ഉത്പാദിപ്പിക്കുന്ന അവയവം?

43. മഞ്ഞപ്പിത്തത്തിന് ഔഷധമായി ഉപയോഗിക്കുന്ന പച്ചില?

44. ലോകത്ത് ഏറ്റവും കൂടുതല്‍ കന്നുകാലികള്‍ ഉള്ള രാജ്യം?

45. 'വില്‍മസ് ട്യൂമര്‍' ഏതവയവത്തെയാണ് ബാധിക്കുന്നത്?



  ഉത്തരങ്ങള്‍

1) പോള്‍ ഹെര്‍മന്‍ മുള്ളര്‍, 2) ഫ്രെഡറിക് ബാന്റിങ്, ചാള്‍സ് ബെസ്റ്റ്, 3) ഓസ്ട്രേലിയ, 4) നാടവിര, 5) മാഗട്ട്, 6) ആര്‍ത്രോപോഡ, 7) ഫെറമോണുകള്‍, 8) 3, 9) ടൈഗണ്‍, 10) എപ്പിവോറസ്, 11) ഓയ്സ്റ്റര്‍, 12) ബീവര്‍, 13) ത്വക്ക്, 14) തവള, 15) നിംഫുകള്‍ 16) 286, 17) ക്രയോഫൈറ്റ്സ്, 18) സെഫാലൂറസ്, 19) പെന്‍സിലിന്‍, 20) ആന്റിവെനം, 21) ഇലക്കറികള്‍, 22) ക്രിപ്റ്റോഗ്രാമുകള്‍, 23) തെക്കുകിഴക്കേ റഷ്യ, 24) മെക്സിക്കോ, 25) മെലിപ്പോണ, 26) അശോകം, 27) സോയാബീന്‍, 28) കുരുമുളക്, 29) ശല്ക്കങ്ങളില്‍, 30) ജെ.സി. ബോസ് 31) കടലാവണക്ക്, 32) ഒഫിയോഗ്ളോസം, 33) ടിഷ്യുകള്‍ച്ചര്‍, 34) മാര്‍ഗറിന്‍, 35) രാസോര്‍ജ്ജം, 36) മൈറ്റോസിസ്, 37) കൊറോണാ വൈറസ്, 38) വര്‍ണാന്ധത, 39) ന്യൂക്ളിക് അമ്ളം, 40) തൈമസ്, 41) എമ്പ്രിയോളജി, 42) കരള്‍, 43) കീഴാര്‍നെല്ലി, 44) ഇന്ത്യ, 45) കിഡ്നി.

0 comments :

Post a Comment