News Today

« »

Thursday, June 14, 2012

പൊതു വിജ്ഞാനം-181-ലോകത്തിലെ ഏറ്റവും നീളംകൂടിയ നദി?




1. ആദ്യ ഭൌമ ഉച്ചകോടി നടന്നത്?
2. ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത്?
3. ആദ്യ യു.എന്‍ സെക്രട്ടറി ജനറല്‍?
4. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം?
5. ലോകത്തിലെ ഏറ്റവും വലിയ ഭൂഖണ്ഡം?
6. ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം?
7. ലോകത്തിലെ ഏറ്റവും വലിയ ഉപദ്വീപ്?
8. ലോകത്തിലെ ഏറ്റവും നീളംകൂടിയ നദി?
9. ലോകത്തിലെ ഏറ്റവും വലിയ ഉള്‍ക്കടല്‍?
10. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
11. 'പുലയരാജാവ്' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?
12. സാഹിത്യത്തിനുള്ള ബുക്കര്‍സമ്മാനം നേടിയ ആദ്യ മലയാളി?
13. യു.പി.എസ്.സിയില്‍ അംഗമായ ആദ്യ മലയാളി?
14. കേരളത്തിലെ ആദ്യ ബാങ്കായ നെടുങ്ങാടി ബാങ്കിന്റെ സ്ഥാപകന്‍?
15. എ മൈനസ് ബി, ശകുനം, തോറ്റങ്ങള്‍, പ്രവാസി, ഏഴാമെടങ്ങള്‍, തട്ടകം എന്നിവ രചിച്ചത്?
16. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി?
17. 'ഉമാകേരളം' എന്ന മഹാകാവ്യം രചിച്ചത്?
18. ഇന്ത്യന്‍ കോഫി ഹൌസ് പ്രസ്ഥാന ങ്ങളുടെ സ്ഥാപകന്‍?
19. കാളിദാസ കലാകേന്ദ്രം എന്ന പ്രമുഖ നാടക കമ്പനി സ്ഥാപിച്ചത്?
20. ' ആധുനിക മലയാള ഭാഷയുടെ പിതാവ്', 'കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്' എന്നറിയപ്പെടുന്നത്?
21. 'ആധുനിക മലയാള സാഹിത്യത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത്?
22. നേതാജി സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച ഐ.എന്‍.എയുടെ വനിതാ റെജിമെന്റ് കമാണ്ടര്‍ ആയിരുന്ന മലയാളി വനിത?
23. എസ്. ഗുപ്തന്‍നായര്‍ ഏത് മേഖല യിലാണ് പ്രഗല്ഭനായത്?
24. വ്യവഹാരം ഇതിവൃത്തമായി മലയാ ളത്തില്‍ എഴുതപ്പെട്ട ആദ്യ നോവല്‍?
25. ഇന്ത്യന്‍ സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി?
26. പ്രഥമ വള്ളത്തോള്‍ പുരസ്കാരം നേടിയത്?
27. 600 ലധികം സിനിമകളില്‍ നായകവേഷ മണിഞ്ഞ ് ലോക റിക്കാര്‍ഡ് നേടിയ മലയാള നടന്‍?
28. 'കേരളന്‍'  എന്ന മാസിക ആരംഭിച്ചത്?
29. 'ഇന്ത്യന്‍ ഹരിതവിപ്ളവത്തിന്റെ ശില്പി' എന്നറിയപ്പെടുന്ന പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞന്‍?
30. 'സഞ്ചാരസാഹിത്യകാരന്‍' എന്ന നിലയില്‍ പ്രശസ്തനായ വ്യക്തി?
31. ഡോ. കമലാ സുരയ്യ ഏത് മേഖലയിലാണ് തന്റെ പ്രാഗല്ഭ്യം തെളിയിച്ചത്?
32. കേരളത്തിന്റെ ആസ്ഥാന ഗായകനായി തിരഞ്ഞെടുക്കപ്പെട്ടത്?
33. ഐതിഹ്യകഥകളുടെ സമാഹാരമായ  'ഐതിഹ്യമാല'  രചിച്ചത്?
34. കേരള വനിതാകമ്മിഷന്റെ പ്രഥമ ചെയര്‍പേഴ്സണ്‍ ആയിരുന്ന കവയിത്രി?
35. 'നാട്യകല്പദ്രുമം' എന്ന കൃതി രചിച്ചത്?
36. ആക്ഷേപഹാസ്യ രചനയുടെ കര്‍ത്താ വായ മലയാള സാഹിത്യകാരന്‍?
37. ചട്ടമ്പിസ്വാമികളുടെ കുട്ടിക്കാലത്തെ പേര്?
38. സിങ്കപ്പൂരില്‍ പ്രസിഡന്റ് പദവി അലങ്കരിച്ച ആദ്യത്തെ കേരളീയന്‍?
39. ഭരത് അവാര്‍ഡ് നേടിയ ആദ്യത്തെ മലയാളി നടന്‍?
40. ഭാരതത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി സേവനമുഷ്ഠിച്ച കേരളീയന്‍?
41. സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന് ഒളിമ്പിക് മെഡല്‍ നഷ്ടപ്പെട്ട മലയാളി അത്ലറ്റ്?
42. ഗവര്‍ണറായ ആദ്യ മലയാളി?
43. രഞ്ജി ക്രിക്കറ്റില്‍ മുന്നൂറ് വിക്കറ്റ് തികയ്ക്കുന്ന ആദ്യ മലയാളി ബൌളര്‍?
44. 'പീപ്പിള്‍സ് പൊളിറ്റിക്കല്‍ ഫ്രണ്ട്'  എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്?
45. ഡോ. രാജാരാമണ്ണയുടെ പ്രവര്‍ത്തന മേഖല ഏതായിരുന്നു?

ഉത്തരങ്ങള്‍
1) റിയോഡി ജനീറോ, 2) ടോക്കിയോ, 3) ട്രിഗ്വേലി, 4) സുരക്ഷാ സമിതി, 5) ഏഷ്യ, 6) ഇന്തോനേഷ്യ, 7)  അറേബ്യ, 8) നൈല്‍, 9) മെക്സിക്കോ ഉള്‍ക്കടല്‍, 10) സുപ്പീരിയര്‍ തടാകം, 11) അയ്യന്‍കാളി, 12) അരുന്ധതീ റോയി, 13) കെ.ജി. അടിയോടി, 14) അപ്പു നെടുങ്ങാടി, 15) വി.വി. അയ്യപ്പന്‍, 16) ഇ.എം.എസ്. നമ്പൂതിരിപ്പാട്, 17) ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍, 18) എ.കെ. ഗോപാലന്‍, 19) ഒ. മാധവന്‍, 20) തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍, 21) കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, 22) ക്യാപ്ടന്‍ ലക്ഷ്മി, 23) സാഹിത്യരചന, വിമര്‍ശനം, 24) ശാരദ, 25) എം. ഫാത്തിമ ബീവി, 26) പാലാ നാരായണന്‍ നായര്‍, 27) പ്രേംനസീര്‍, 28) സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, 29) എം.എസ്.  സ്വാമിനാഥന്‍, 30) എസ്.കെ. പൊറ്റെക്കാട്, 31) സാഹിത്യം, 32) കെ.ജെ. യേശുദാസ്, 33) കൊട്ടാരത്തില്‍ ശങ്കുണ്ണി, 34) സുഗതകുമാരി, 35) മാണി മാധവചാക്യാര്‍, 36) വി.കെ.എന്‍, 37) കുഞ്ഞന്‍പിള്ള, 38) ദേവന്‍നായര്‍, 39) പി.ജെ. ആന്റണി, 40) ടി.എന്‍. ശേഷന്‍, 41) പി.ടി. ഉഷ, 42) വി.പി. മേനോന്‍, 43)  അനന്ത പത്മനാഭന്‍, 44) മേധാ പട്കര്‍, 45) ആണവ ശാസ്ത്ര ഗവേഷണം.

0 comments :

Post a Comment