News Today

« »

Sunday, June 10, 2012

പൊതു വിജ്ഞാനം -178- റെസിന്‍ ലഭിക്കുന്ന വൃക്ഷം




1. നിശാദീപങ്ങള്‍ എന്നറിയപ്പെടുന്ന, ഭൂമിയില്‍ നിന്നും ഏറ്റവും ഉയരത്തിലുള്ള മേഘം?
2. ഭൂമിക്കുള്ളില്‍ ഉത്ഭവിച്ച് ബാഹ്യപ്രേരണകളില്ലാതെ സ്വയം ബഹിര്‍ഗമിക്കുന്ന ജലസ്രോതസ്സ്.
3. വിസ്തൃതമായ ഒരു പ്രദേശത്ത് അടിഞ്ഞുകൂടി ഉറഞ്ഞുകിടക്കുന്ന കട്ടിമഞ്ഞ്
4. മന്ദഗതിയില്‍ ഒരു നദിപോലെ നീങ്ങിക്കൊണ്ടിരിക്കുന്ന കട്ടിമഞ്ഞിന്റെ ഒരു ബൃഹദ്പിണ്ഡം?
5. ഭൂമിയുടെ ആകെ ഉപരിതല വിസ്തീര്‍ണ്ണത്തിന്റെ എത്ര ശതമാനമാണ് ജലം?
6. ലോകത്തിലെ ഏറ്റവും വലിയ ലാവ പീഠഭൂമി
7. മെഡിറ്ററേനിയന്റെ ദീപസ്തംഭം എന്നറിയപ്പെടുന്ന അഗ്നിപര്‍വ്വതമേത്?
8. സമുദ്രത്തിന്റെ ആഴം അളക്കുന്ന ഉപകരണം?
9. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യാനോഗ്രഫി സ്ഥിതി ചെയ്യുന്ന സ്ഥലം?
10. മഹാസമുദ്രങ്ങളിലെ ജലത്തെക്കുറിച്ച് പഠിക്കുന്ന ഭൂമിശാസ്ത്ര ശാഖ?
11. ശാന്തസമുദ്രത്തിന്റെ ശരാശരി ആഴം?
12. പസഫിക് സമുദ്രത്തിന്റെ വിസ്തൃതി
13. ആരവല്ലി, വിന്ധ്യ - സാത്പുര പര്‍വ്വതനിരകള്‍ ഏത് പീഠഭൂമിയുടെ ഭാഗമാണ്?
14. പശ്ചിമതീര സമതലത്തിന്റെ തെക്കുഭാഗം?
15. കച്ച് സമതലത്തിന്റെ മൂന്നുവശവും വ്യാപിച്ചു കിടക്കുന്ന ചതുപ്പ് മേഖല?
16. കൃഷ്ണാനദീമുഖത്തിന് തെക്കുള്ള സമതലഭാഗം
17. ആന്‍ഡമാനില്‍ ഉണ്ടെന്ന് കരുതപ്പെടുന്ന മൊത്തം ദ്വീപുകള്‍?
18. ഇന്ത്യയുടെ തെക്കുപടിഞ്ഞാറായി അറബിക്കടലില്‍ സ്ഥിതിചെയ്യുന്ന ദ്വീപസമൂഹം?
19. ഇന്ത്യയിലെ ഏറ്റവും കുറച്ച് വോട്ടര്‍മാരുള്ള ലോക്സഭാ മണ്ഡലം?
20. ലക്ഷദ്വീപിന്റെ ആസ്ഥാനം കോഴിക്കോട് നിന്നും കവരത്തിയിലേക്ക് മാറ്റിയ വര്‍ഷം?
21. അഗ്നിപര്‍വ്വതജന്യമായ നാര്‍ക്കോണ്ടം ദ്വീപ് സ്ഥിതിചെയ്യുന്ന ദ്വീപസമൂഹം?
22. പ്രസിദ്ധമായ സെല്ലുലാര്‍ ജയില്‍ സ്ഥിതിചെയ്യുന്നത്?
23. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശം?
24. ലക്ഷദ്വീപിനോട് ഏറ്റവുമടുത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ജില്ല?
25. പഴകിയ എക്കല്‍മണ്ണ് അറിയപ്പെടുന്ന പേര്?
26. അഗ്നിപര്‍വ്വതജന്യമായ ബസാള്‍ട്ട് ശിലകള്‍ പൊടിഞ്ഞുണ്ടാകുന്ന മണ്ണ്?
27. പരുത്തിക്കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?
28. പരല്‍രൂപ ശിലകളില്‍ നിന്നും കായാന്തരിത ശിലകളില്‍ നിന്നും രൂപംകൊള്ളുന്ന  മണ്ണ്?
29. 'ലാറ്ററൈസേഷന്‍' പ്രവര്‍ത്തനം നിമിത്തം രൂപപ്പെടുന്ന മണ്ണ്?
30. ഗുണമേന്മ തീരെ കുറഞ്ഞ മണ്ണ്?
31. ചെങ്കല്‍മണ്ണ് കാണപ്പെടുന്ന മലമ്പ്രദേശങ്ങള്‍?
32. കണ്ടല്‍ വനങ്ങളുടെ വളര്‍ച്ചയ്ക്ക് യോജിച്ച മണ്ണ്?
33. ഉത്തര്‍പ്രദേശില്‍ കാണപ്പെടുന്ന ഈര്‍പ്പവും ഉപ്പ് രസവും ക്ഷാരഗുണവുമടങ്ങിയ മണ്ണ്?
34. മണ്‍സൂണിന്റെ പിന്‍വാങ്ങല്‍ കാലം എന്നറിയപ്പെടുന്ന കാലം ഏത്?
35. കര്‍ണ്ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ലഭിക്കുന്ന ഇടിയോടുകൂടിയ മഴ
36. ഇന്ത്യയിലെ ഏറ്റവും വരണ്ട പ്രദേശം?
37.ഗംഗ, ബ്രഹ്മപുത്ര ഡല്‍റ്റകളില്‍ ധാരാളമായി കാണപ്പെടുന്ന വനം?
38. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വനപ്രദേശമുള്ള സംസ്ഥാനം?
39. റെസിന്‍ ലഭിക്കുന്ന വൃക്ഷം
40. വന്യജീവി സംരക്ഷണ നിയമം ഇന്ത്യയില്‍ നിലവില്‍ വന്നത്?
41. പ്രോജക്ട് ടൈഗര്‍ എന്ന കടുവ സംരക്ഷണ പദ്ധതി നിലവില്‍ വന്നത്?
42. ഇന്ത്യയില്‍ കടുവ സംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങള്‍?
43. റോയല്‍ ബംഗാള്‍ കടുവകള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ഇന്ത്യന്‍ പ്രദേശം?
44. ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയര്‍ റിസര്‍വ്വ്?
45. കണ്ടല്‍ വനങ്ങള്‍ കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം

ഉത്തരങ്ങള്‍

1) നോക്ടിലൂസന്റ്, 2) നീരുറവ, 3) ഹിമസംഹതി, ഹിമാനി, 4) ഹിമസംഹതി, 5) 71, 6) ഇന്ത്യന്‍ ഉപദ്വീപിലെ ഡക്കാണ്‍ ട്രാപ്മേഖല, 7) സ്ട്രോംബൊളി, 8) ഫാത്തോമീറ്റര്‍, 9) പനാജി, 10) ഹൈഡ്രോളജി, 11) 5 കി.മീ, 12) 166 ദശലക്ഷം ച. കി.മീ, 13) ഡക്കാണ്‍ പീഠഭൂമി,  14) മലബാര്‍ തീരം, 15) റാന്‍ ഒഫ് കച്ച്, 16) കൊറോമാണ്ടല്‍ തീരം, 17) 200, 18) ലക്ഷദ്വീപ്, 19) ലക്ഷദ്വീപ്, 20) 1964, 21) നിക്കോബാര്‍ ദ്വീപസമൂഹം, 22) ആന്‍ഡമാന്‍, 23) ലക്ഷദ്വീപ്, 24) കോഴിക്കോട്, 25) ബാങ്കര്‍, 26) കരിമണ്ണ്, 27) കരിമണ്ണ്, 28) ചെമ്മണ്ണ്, 29) ചെങ്കല്‍ മണ്ണ്, 30) ചെങ്കല്‍ മണ്ണ്, 31) ഒറീസ്സ, ആസ്സാം, 32) പീറ്റ് മണ്ണ്, 33) തരിശുമണ്ണ്, 34) വടക്കുകിഴക്കന്‍ മണ്‍സൂണ്‍, 35) ചെറി ബ്ളോസംസ്, 36) ജയ്സാല്‍മര്‍ (രാജസ്ഥാന്‍, 37) കണ്ടല്‍ വനങ്ങള്‍, 38) മധ്യപ്രദേശ്, 39) പൈന്‍ മരം, 40) 1972, 41) ഏപ്രില്‍ 1, 1973, 42)17  43) സുന്ദര്‍ബന്‍, 44) നീലഗിരി, 45) പശ്ചിമബംഗാള്‍

0 comments :

Post a Comment