News Today

« »

Thursday, June 14, 2012

പൊതു വിജ്ഞാനം - 179-സംസ്ഥാനത്തെ ആദ്യത്തെ കടലാസ് രഹിത സര്‍ക്കാര്‍ ഓഫീസേത്?




1. കവിയുടെ കാല്‍പ്പാടുകള്‍ ആരുടെ ആത്മകഥയാണ്?
2. എതിര്‍പ്പ് ആരുടെ ആത്മകഥയാണ്?
3. ഓര്‍മ്മയുടെ ഓളങ്ങള്‍ എന്ന ആത്മകഥ എഴുതിയതാര്?
4. സംസ്ഥാനത്തെ ആദ്യത്തെ കടലാസ് രഹിത സര്‍ക്കാര്‍ ഓഫീസേത്?
5. കേരളത്തിലെ ആദ്യത്തെ ഐ. എസ്. ഒ സര്‍ട്ടിഫൈഡ് പൊലീസ് സ്റ്റേഷന്‍ ഏത്?
6. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ നേത്രദാന ഗ്രാമം?
7. യുനെസ്കോയുടെആസ്ഥാനം?
8.  അന്താരാഷ്ട്ര തപാല്‍ സമിതിയുടെ (യു.പി.യു) ആസ്ഥാനം?
9.  അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ ( ഐ. എല്‍. ഒ) ആസ്ഥാനം?
10. ഭക്ഷ്യ - കാര്‍ഷിക സംഘടനയുടെ ( എഫ്. എ.ഒ.) ആസ്ഥാനം?
11. കണ്ണുനീരിലടങ്ങിയിരിക്കുന്ന രാസാഗ്നി?
12. വൃക്കളെക്കുറിച്ചുള്ള പഠനം?
13. ഒന്നാം മൈസൂര്‍ യുദ്ധം അവസാനിച്ച ഉടമ്പടി?
14. ഒന്നാം കര്‍ണാട്ടിക് യുദ്ധം അവസാനിച്ച ഉടമ്പടി?
15. മൂന്നാം കര്‍ണാട്ടിക് യുദ്ധം അവസാനിച്ച ഉടമ്പടി?
16. രണ്ടാം പാനിപ്പത്ത് യുദ്ധം നടന്നത് ഏതു വര്‍ഷം?
17. ഒന്നാം പാനിപ്പത്ത് യുദ്ധത്തില്‍ പരാജയപ്പെട്ടതാര്?
18. ആദ്യത്തെ എഴുത്തച്ഛന്‍ പുരസ്കാരം നേടിയത്?
19. ആദ്യത്തെ വയലാര്‍ അവാര്‍ഡ് നേടിയത്?
20. ആദ്യത്തെ ഓടക്കുഴല്‍ പുരസ്കാരം നേടിയതാര്?
21. മാഗ്സസെ പുരസ്കാരം നേടിയ ആദ്യ മലയാളി?
22. നാലാമത് ബ്രിക്സ് ഉച്ചകോടി നടന്നത് എവിടെവച്ചാണ്?
23. 2011 ലെ ജെ.സി. ഡാനിയേല്‍ പുരസ്കാരം നേടിയത്?
24. കേരളത്തിലെ ഏറ്റവും വലിയ റെഗുലേറ്റര്‍ -കം - ബ്രിഡ്ജ് പദ്ധതി?
25. ലോക മാതൃദിനത്തോടനുബന്ധിച്ച് ഫോബ്സ് മാസിക പുറത്തിറക്കിയ പ്രബലരായ  അമ്മമാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ആരാണ്?
26. കേരളാം കുണ്ട് വെള്ളച്ചാട്ടം ഏത് ജില്ലയില്‍?
27. ഫോസിലിനെക്കുറിച്ചുള്ള പഠനം എന്താണ്?
28. പക്ഷികളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?
29. തലച്ചോറിനെക്കുറിച്ചുള്ള പഠനമാണ്?
30.   അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ആരാണ്?
31. കേരളത്തില്‍ എന്‍. ഐ. എ കേന്ദ്രം ആരംഭിക്കുന്നതെവിടെ?
32. 2012 ലെ വെണ്‍മണി പുരസ്കാരം ലഭിച്ചതാര്‍ക്ക്?
33. സാംസ്കാരിക സമന്വയത്തിനുള്ള പ്രഥമ രവീന്ദ്രനാഥടാഗോര്‍ പുരസ്കാരം ലഭിച്ചത്?
34. ' ആര്‍ഷജ്ഞാനം' എന്ന കൃതി ആരുടേതാണ്?
35. റോറിച്ച് ട്രസ്റ്റ് ഏത് സംസ്ഥാനത്താണ്?
36. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടിയത്?
37. 2012 ലെ മുട്ടത്ത് വര്‍ക്കി പുരസ്കാരം ലഭിച്ചത്?
38. കാനഡയുടെ സഹായത്തോടെ കൊളംബോ പ്ളാന്‍ അനുസരിച്ച് നിര്‍മ്മിച്ച വൈദ്യുത പദ്ധതി
39. സൌരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം ഏത്?
40. 'ലോക ഭക്ഷ്യദിനം' ആചരിക്കുന്നത് എന്ന്?
41.  ഈയിടെ വിക്ഷേപിച്ച ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ഏത്?
42. ഇന്ത്യന്‍ രൂപയുടെ ചിഹ്നം ഡിസൈന്‍ ചെയ്തത് ആര്?
43. പക്ഷിപാതാളം ഏതുജില്ലയിലാണ്?
44. ആവിയന്ത്രം കണ്ടുപിടിച്ചത് ആര്?
45. ആഹാരത്തിലെ ഊര്‍ജത്തിന്റെ അളവ് .... എന്ന പേരിലാണ് പറയുന്നത്?

  ഉത്തരങ്ങള്‍
1) പി. കുഞ്ഞിരാമന്‍ നായര്‍, 2) കേശവദേവ്, 3) ജി. ശങ്കരക്കുറുപ്പ്, 4) ഐ.ടി. മിഷന്‍, 5) കോഴിക്കോട് ടൌണ്‍ പൊലീസ് സ്റ്റേഷന്‍, 6) ചെറുകുളത്തൂര്‍, 7) പാരീസ്, 8) ബേണ്‍, 9) ജനീവ, 10) റോം, 11) ലൈസോസൈം, 12) നെഫ്രോളജി, 13) മദ്രാസ് ഉടമ്പടി, 14) എയ്സ് - ലാ - ഷപ്പേല്‍, 15) പാരീസ് ഉടമ്പടി, 16) 1556, 17) ഇബ്രാഹിം ലോധി, 18) ശൂരനാട് കുഞ്ഞന്‍പിള്ള, 19) ലളിതാംബിക അന്തര്‍ജനം, 20) വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, 21) ഡോ. വര്‍ഗീസ് കുര്യന്‍, 22) ന്യൂഡല്‍ഹി, 23) ജോസ്പ്രകാശ്, 24) ചമ്രവട്ടം, 25) ഹിലരി ക്ളിന്റണ്‍, 26) മലപ്പുറം, 27) പാലിയന്റോളജി, 28) ഓര്‍ണിത്തോളജി, 29) ഫ്രിനോളജി, 30) ഷാക്ക് റോഗ്ളെ, 31) കൊച്ചി, 32) എസ്.വി. ആര്യാംബ, 33) പണ്ഡിറ്റ് രവിശങ്കര്‍, 34) നാലപ്പാട്ട് നാരായണമേനോന്‍, 35)  ഹിമാചല്‍ പ്രദേശ്, 36) മാഞ്ചസ്റ്റര്‍ സിറ്റി, 37) എന്‍. പ്രഭാകരന്‍, 38) ഇടുക്കിപദ്ധതി, 39) വ്യാഴം, 40) ഒക്ടോബര്‍ 16, 41) ജി സാറ്റ്, 42) ഉദയകുമാര്‍, 43) വയനാട്, 44) ജയിംസ് വാട്ട്, 45) കലോറി

0 comments :

Post a Comment