1. ലോകത്തിലാദ്യമായി സ്റ്റോക്കുകളും ബോണ്ടുകളും പുറത്തിറക്കിയ സ്ഥാപനം?
2. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്നത്?
3. ബിഗ്ബോഡ് എന്ന അപരനാമമുള്ളത്?
4. ലോകത്തിലെ ആദ്യത്തെ ഓഹരി വിപണി ആരംഭിച്ചത് എവിടെയാണ്?
5. മാനവവികസന സൂചികയുടെ മാര്‍ഗ്ഗനിര്‍ദ്ദേശകനായി വര്‍ത്തിച്ചത്?
6. 2010 ലെ മാനവവികസന സൂചികയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന രാജ്യം?
7. ലോക സാമ്പത്തിക ഫോറത്തിന്റെ സ്ഥിരം വേദി?
8. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജി.ഡി.പി (മൊത്ത ആഭ്യന്തര ഉത്പന്നം) ഉള്ള രാജ്യം?
9. ലോകത്ത് സാമ്പത്തിക വളര്‍ച്ചയില്‍ ഒന്നാംസ്ഥാനത്തുള്ള രാജ്യം?
10. ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കള്‍?
11. ആഗോളതലത്തില്‍ വാഹനനിര്‍മ്മാണരംഗത്ത് ഇന്ത്യയുടെ സ്ഥാനം?
12. സി.എസ്.ഒയുടെ ആസ്ഥാനം?
13. ആസൂത്രണ കമ്മിഷന്റെ ചെയര്‍മാന്‍ ആര്?
14. ആസൂത്രണ വികസന ഡിപ്പാര്‍ട്ട്മെന്റ് ആദ്യമായി രൂപീകരിച്ചവര്‍ഷം?
15. ആസൂത്രണ കമ്മിഷന്റെ ആദ്യത്തെ വൈസ് ചെയര്‍മാന്‍?
16. ദേശീയ വികസനകൌണ്‍സിലിന്റെ അദ്ധ്യക്ഷന്‍?
17. സാമ്പത്തികവും സാമൂഹികവുമായ ആസൂത്രണം ഏതു ലിസ്റ്റിലുള്‍പ്പെടുന്നു?
18. സംസ്ഥാന ആസൂത്രണ ബോര്‍ഡ് ചെയര്‍മാന്‍?
19. ഒന്നാംപഞ്ചവത്സപദ്ധതി ആരംഭിച്ചത്?
20. ഗരീബിഹഠാവോ എന്നാഹ്വാനം ചെയ്തത്?
21. റോളിംഗ്പ്ളാന്‍ പദ്ധതി ആവിഷ്കരിച്ചത്?
22. റോളിംഗ് പ്ളാന്‍ പദ്ധതി നിറുത്തലാക്കിയത് ഏത് ഗവണ്‍മെന്റാണ്?
23. പീപ്പിള്‍സ് പ്ളാന്‍ അവതരിപ്പിച്ചനേതാവ്?
24. അന്താരാഷ്ട്ര ദാരിദ്യ്രപഠനകേന്ദ്രം സ്ഥാപിതമായത്?
25. ഇന്ത്യയില്‍ ദാരിദ്യ്രരേഖ നിശ്ചയിക്കുന്നത്?
26. അന്താരാഷ്ട്ര ദാരിദ്യ്രനിര്‍മ്മാര്‍ജ്ജനദിനം?
27. തൊഴിലില്ലായ്മ നിരക്ക് കൂടുതലുള്ളത്?
28. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊഴിലന്വേഷകരുള്ളത്?
29. ആര്‍ട്ടിക്കിള്‍ 280 പ്രകാരം രൂപീകരിച്ച ധനകാര്യ കമ്മിഷനെ നിയമിക്കുന്നത്?
30. ധനകാര്യ കമ്മിഷന്റെ കാലാവധി എത്ര വര്‍ഷം?
31. ആദ്യത്തെ ബഡ്ജറ്റ് അവതരിപ്പിച്ചതാര്?
32. ഇന്ത്യയില്‍ ബഡ്ജറ്റ് അവതരിപ്പിക്കുന്നത്?
33. ഇന്ത്യന്‍ സമ്പദ്ഘടനയുടെ നട്ടെല്ല് എന്നറിയപ്പെടുന്നത്?
34. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന പയറുവിഭാഗത്തില്‍പ്പെട്ട സസ്യം?
35. വരുമാനം കൂടുതലും ചെലവ് കുറവും കാണിക്കുന്ന ബഡ്ജറ്റ്?
36. ഇന്ത്യയില്‍ രണ്ടാമത് ഏറ്റവും കൂടുതല്‍ പ്രദേശത്ത് കൃഷി ചെയ്യുന്നവിള?
37. ആദ്യ കാര്‍ഷിക സെന്‍സസ് നടന്നത്?
38. ഹരിതവിപ്ളവം എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
39. ഇന്ത്യയില്‍ ഹരിതവിപ്ളവം ആരംഭിച്ചത്?
40. ഇന്ത്യന്‍ ഹരിതവിപ്ളവത്തിന്റെ പിതാവ്?
41. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാലുല്പാദിപ്പിക്കുന്നത്?
42. ഓപ്പറേഷന്‍ ഫ്ളഡിന് നേതൃത്വം നല്‍കിയത്?
43. നാഷണല്‍ ഫെഡറേഷന്‍ ഒഫ് ഡയറി കോ - ഓപ്പറേറ്റീവ്സിന്റെ ആസ്ഥാനം എവിടെയാണ്. ?
44. ഇന്ത്യയുടെ പാല്‍ത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം?
45. വ്യവസായ മന്ത്രാലയം രൂപീകരിച്ചത് ഏതുവര്‍ഷമാണ്?
ഉത്തരങ്ങള്‍
1) ഡച്ച് ഈസ്റ്റ് ഇന്ത്യാകമ്പനി, 2) അമേരിക്കയിലെ വാള്‍സ്ട്രീറ്റില്‍, 3) ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്, 4) ബെല്‍ജിയത്തിലെ ആന്‍വെര്‍പ്പില്‍, 5) മഹ്ബൂബ്ഹക്ക്, 6) സിംബാബ്വേ, 7) ദാവോസ്, 8) അമേരിക്ക, 9) ചൈന, 10) അമേരിക്ക, 11)ഏഴാമത്, 12) ഡല്‍ഹി, 13) പ്രധാനമന്ത്രി, 14) 1944, 15) ഗുല്‍സാരിലാല്‍ നന്ദ, 16) പ്രധാനമന്ത്രി, 17) കണ്‍കറന്റ് ലിസ്റ്റ്, 18) മുഖ്യമന്ത്രി, 19) 1951 ഏപില്‍ ഒന്ന്, 20) ഇന്ദിരാഗാന്ധി, 21) ജനതാ ഗവണ്‍മെന്റ്, 22) ഇന്ദിരാഗാന്ധി, 23) എം.എന്‍. റോയ്, 24) 2002 ആഗസ്റ്റില്‍, 25) ആസൂത്രണ കമ്മിഷന്‍, 26) ഒക്ടോബര്‍ 17, 27) വികസ്വരരാജ്യങ്ങളില്‍, 28) തിരുവനന്തപുരം, 29) രാഷ്ട്രപതി, 30) 5 വര്‍ഷം, 31) ആര്‍.കെ. ഷണ്‍മുഖം ചെട്ടി, 32) ധനകാര്യമന്ത്രി, 33) കൃഷി, 34) സോയാബീന്‍, 35) മിച്ച ബഡ്ജറ്റ്, 36) ഗോതമ്പ്, 37) 1970 ല്‍, 38) വില്യം ഗൌസ്, 39) 1967 - 68, 40) ഡോ. എം.എസ്. സ്വാമിനാഥന്‍, 41) ഇന്ത്യ, 42) ഡോ. വി. കുര്യന്‍, 43) ആനന്ദ് (ഗുജറാത്ത്), 44) ഹരിയാന, 45) 1976 ല്‍.
0 comments :
Post a Comment