News Today

« »

Monday, January 23, 2017

Ambadithannilorunni - beautiful song by a kid



അമ്പാടി തന്നിലൊരുണ്ണി
അഞ്ജനക്കണ്ണനാമുണ്ണീ
ഉണ്ണിയ്ക്കു നെറ്റിയിൽ ഗോപിപ്പൂ
ഉണ്ണിക്കു മുടിയിൽ പീലിപ്പൂ ( അമ്പാടി..)

ഉണ്ണിയ്ക്കു തിരുമാറിൽ വനമാല
ഉണ്ണിയ്ക്ക് തൃക്കയ്യിൽ മുളമുരളീ (2)
അരയിൽ കസവുള്ള പീതാംബരം
അരമണി കിങ്ങിണി അരഞ്ഞാണം
ഉണ്ണീ വാ.. ഉണ്ണാൻ വാ....
കണ്ണനാമുണ്ണീ വാ ( അമ്പാടി..)


ഉണ്ണിയ്ക്ക് കണങ്കാലിൽ പാദസരം
ഉണ്ണിയ്ക്കു പൂമെയ്യിൽ ഹരിചന്ദനം (2)
വിരലിൽ പത്തിലും പൊൻ മോതിരം
തരിവള മണിവള വൈഡൂര്യം
ഉണ്ണീ വാ ...ഉറങ്ങാൻ വാ..
കണ്ണനാമുണ്ണീ വാ ( അമ്പാടി..)

ഉണ്ണിയ്ക്ക് കളിയ്ക്കാൻ വൃന്ദാവനം
ഉണ്ണിയ്ക്കു കുളിയ്ക്കാൻ യമുനാജലം ((2)
ഒളികൺ പൂ ചാർത്താൻ സഖി രാധ
യദുകുല രാഗിണീ പ്രിയ രാധ
ഉണ്ണീ വാ ഉണർത്താൻ വാ..
കണ്ണനാമുണ്ണീ വാ ( അമ്പാടി..
Music: ജി ദേവരാജൻ
Lyricist: വയലാർ രാമവർമ്മ
Singer: പി മാധുരി
Film: ചെമ്പരത്തി

0 comments :

Post a Comment