ജോസഫ് പുത്തൻപുരക്കൽ അച്ചൻ പറയുന്നു . മക്കൾക്ക് മൂന്ന് വിദ്യാഭ്യാസങ്ങൾ കൊടുക്കാൻ നമ്മൾ പഠിക്കണം . ഒന്ന് സെക്കുലർ വിദ്യാഭ്യാസം . രണ്ട് ആത്മീയ വിദ്യാഭ്യാസം . മൂന്ന് ലൈംഗിക വിദ്യാഭ്യാസം . ഇതിൽ ലൈംഗികവിദ്യഭ്യാസം കുഴപ്പക്കാരനാ. അത് പറഞ്ഞു കൊടുക്കുവാൻ മാതാപിതാക്കൾക്ക് പലപ്പോഴും മടിയും നാണമാണ് . ഒരിക്കൽ ഒരു പ്രസംഗത്തിൽ ഞാൻ ഇക്കാര്യം സൂചിപ്പിച്ചപ്പോൾ ഒരു വീട്ടമ്മ പറഞ്ഞ മറുപടി ഇങ്ങനെ. ''ഇതൊക്കെ പറഞ്ഞുകൊടുക്കേണ്ട കാര്യമാണോ അച്ചോ ? മാർപ്പാപ്പയെ കുർബാന ചെല്ലാൻ പഠിപ്പിക്കണോ ?'' കൊച്ചുകുട്ടികൾ അമ്മയോട് ലൈംഗിക സംശയങ്ങൾ ചോദിക്കുമ്പോൾ മാതാപിതാക്കൾ ഒരു കാര്യം ശ്രദ്ധിക്കണം. ഉള്ളത് ഉള്ളതുപോലെ പറയണം . ഇല്ലെങ്കിൽ അബദ്ധം പറ്റും. സംഗതി കൈവിട്ടുപോകും . അതു കുടുംബത്തിനു മൊത്തം നാണക്കേട് വരുത്തിവയ്ക്കും. ഒരിക്കൽ ഒരമ്മക്ക് പറ്റിയ അബദ്ധം കാപ്പിപ്പൊടിയച്ചൻ രസകരമായി വിശദീകരിക്കുന്നു. അതെന്താണെന്നറിയാൻ ഈ വീഡിയോകണ്ടു നോക്കൂ ! അച്ചന്റെ മുഴുവൻ തമാശ പ്രസംഗങ്ങളും കേൾക്കുവാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക https://youtu.be/yWaL5gSBNgY?list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH
0 comments :
Post a Comment