മൃഗശാലയില്‍ ഭാര്യയും കുഞ്ഞും നോക്കിനില്‍ക്കെ യുവാവിനെ കടുവ കടിച്ചുകൊന്നു. ചൈനയിൽ നിങ്ബോയിലെ യൂംഗര്‍ വൈല്‍ഡ്ലൈഫ് പാര്‍ക്കിലാണ് ദാരുണമായ സംഭവം. കടുവ യുവാവിനെ അതിന്റെ താവളത്തിലേക്ക് വലിച്ചുകൊണ്ടുപോകുന്നതിന്റെയും കഴുത്തില്‍ കടിച്ച് കൊലപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. യുവാവിനെ കടുവകളില്‍നിന്ന് മോചിപ്പിക്കാന്‍ ഒരു മണിക്കൂറോളമെടുത്തു.
ആശുപത്രിയിലെത്തിക്കുമ്ബോഴേക്കും മരിച്ചു. കൂട്ടിലുണ്ടായിരുന്ന കടുവകളെ ഇതിനിടെ വെടിവച്ചുകൊന്നതായും റിപ്പോര്‍ട്ടുണ്ട്.
യുവാവ് എങ്ങനെയാണ് കടുവക്കൂട്ടിലേക്ക് വീണതെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല.

0 comments :
Post a Comment