മരണ ശേഷം മൃതശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ വിട്ടുകൊടുക്കുമെന്നു പറയാൻ ഇവിടെ എത്ര വൈദികർക്കുണ്ട് ധൈര്യം? മാനവസ്‌നേഹത്തിന്റെ പാവനകർമ്മം അവയവദാനത്തിലൂടെ ലോകത്തിനു കാണിച്ചുകൊടുത്ത പ്രശസ്ത ധ്യാന ഗുരു ഫാ. ഡേവിസ് ചിറമേല്‍ ഇതാ പരസ്യമായി പ്രഖ്യാപിക്കുന്നു തന്റെ മരണശേഷം ഭൗതിക ദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ കൊടുക്കാൻ സമ്മതപത്രം നൽകിയിട്ടുണ്ടെന്ന് . പ്രസംഗം മാത്രം പോരാ പ്രവൃത്തിയും നല്ലതായിരിക്കണമെന്ന് മറ്റു സുവിശേഷ പ്രഘോഷകരെ ഉദ്ബോധിപ്പിക്കുകയാണ് ഇതിലൂടെ ചിറമേൽ അച്ചൻ !
.സ്വന്തം വൃക്ക മറ്റൊരാള്‍ക്ക് ദാനമായി നല്കി കൊണ്ടാണ് ചിറമേല്‍ അച്ചന്‍ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇന്ന് ലോക മെമ്പാടും നിരാലംബരായ അനേകര്‍ക്ക് പുതുജീവന്‍ പകരുകയാണ് അച്ചൻ രൂപം കൊടുത്ത കിഡ്‌നി ഫൗണ്ടേഷന്‍. അപരനുവേണ്ടി ജീവിച്ചാല്‍ നമ്മുടെ ജീവിതം ഒരിക്കലും പരാജയമാകില്ലെന്നാണ് ഫാ. ഡേവിസ് ചിറമേലിന്റെ ചിന്താഗതി.

0 comments :
Post a Comment