ആനചാടികുത്ത് വെള്ളച്ചാട്ടം ( തൊടുപുഴ തൊമ്മൻകുത്ത് റൂട്ടിൽ )
*************************************************
തൊടുപുഴക്കടുത്തുള്ള തൊമ്മൻകുത്ത് വെള്ളച്ചാട്ടം കാണാൻ വരുന്നവർക്ക് മനോഹരമായ മറ്റൊരു വെള്ളച്ചട്ടവും കൂടി കണ്ടു മടങ്ങാം . വണ്ണപ്പുറം കരിമണ്ണൂർ പഞ്ചായത്തുകളുടെ അതിർത്തിയിലെ, അധികമാരും ശ്രദ്ധിക്കപ്പെടാത്ത ആനചാടികുത്ത് വെള്ളച്ചാട്ടം . തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിനു ഒരുകിലോമീറ്റർ മുൻപുള്ള ജംഗ്‌ഷനിൽ നിന്നു തിരിഞ്ഞു പോകുന്ന മറ്റൊരു വഴിയിലൂടെയാണ് ഇവിടേക്ക് പോകേണ്ടത് . മെയിൻ റോഡിൽ നിന്നും ഏകദേശം ഒരുകിലോമീറ്ററോളം ദൂരം നടക്കാനുണ്ട്. ഒരു ചെറിയ കുന്ന് കയറണം. വെള്ളം വീഴുന്ന ഭാഗത്തു അധികം ആഴമില്ലാത്തതിനാൽ അപകടമില്ലാത്ത വിധം ഇവിടെ ഇറങ്ങി കുളിക്കാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. അധികം സന്ദർശകരുടെ ശല്യമില്ലാത്തതിനാൽ സ്ത്രീകൾക്കും സുരക്ഷിതമായി ഇവിടെ കുളിക്കാം . പ്രകൃതിരമണീയമാണ് ഈ സ്ഥലം. പണ്ട് വെള്ളം കുടിക്കാൻ വന്ന ഒരു കാട്ടാന മുകളിലെ പാറപ്പുറത്തു നിന്ന് താഴേക്ക് കാൽ വഴുതി വീണു ചെരിഞ്ഞതിനെത്തുടർന്നാണത്രെ ഈ വെള്ളച്ചാട്ടത്തിനു ഈ പേര് വീണതെന്നു പഴമക്കാർ പറയുന്നു
0 comments :
Post a Comment