എങ്ങനെ വളര്‍ത്തുന്നു എന്നതിനനുസരിച്ചാണ് കുഞ്ഞിന്റെ സ്വഭാവം ചിട്ടപ്പെടുന്നതും കുഞ്ഞു വളരുന്നതും. ഈ വളര്‍ച്ചയുടെ സമയത്ത്, നല്ല രീതിയിലുള്ള ഗുണപാഠങ്ങള്‍ കുട്ടികള്‍ക്കു നല്‍കാന്‍ അവരുടെ ഭാഷ പഠിക്കണം. അതിനു കഴിഞ്ഞാല്‍ കുഞ്ഞുമായുള്ള സംസര്‍ഗം രസകരമായിരിക്കും. കുഞ്ഞുനാളില്‍ പഠിപ്പിയ്‌ക്കുന്ന പാഠങ്ങളും ശീലങ്ങളുമെല്ലാം കുട്ടി വളര്‍ന്ന് മുതിര്‍ന്നയാളായി മാറുമ്പോള്‍ ജീവിതത്തില്‍ പ്രതിഫലിയ്‌ക്കും. ഇതുകൊണ്ടുതന്നെ കുട്ടിയെ ചെറുപ്പത്തില്‍ നല്ല പാഠങ്ങള്‍ പഠിപ്പിയ്‌ക്കുകയെന്നത് വളരെ പ്രധാനവുമാണ്. ചെറുപ്പത്തില്‍ കുട്ടികളെ പഠിപ്പിയ്‌ക്കേണ്ട പ്രധാന പാഠങ്ങളിലൊന്നാണ് ബഹുമാനമെന്നത്. ഇതില്‍ മുതിര്‍ന്നവരെ ബഹുമാനിയ്‌ക്കാനുളള പാഠങ്ങള്‍ പ്രധാനം. പ്രത്യേകിച്ചു മാതാപിതാക്കളേയും പ്രായമായവരേയും.റവ ഡോ പി പി തോമസിന്റെ ഈ പ്രഭാഷണം കേൾക്കൂ
0 comments :
Post a Comment