''അമ്മേ, കുളിയൊക്കെ കഴിഞ്ഞു, വിശന്നിട്ടു വയ്യ... ബ്രേക്ക് ഫാസ്റ്റ് റെഡിയല്ലേ...? അമ്മ ഇതെവിടെയാണ്... അമ്മേ......''
''ദാ വരുന്നൂ മനുക്കുട്ടാ... അമ്മ പ്രാർത്ഥിക്കുകയായിരുന്നു... മോൻ പ്രാർത്ഥിച്ചോ...?..''
''ഞാനും പ്രാർത്ഥിച്ചമ്മേ... അല്ല, അമ്മേ എനിക്കൊരു സംശയം... എന്തിനാ നമ്മൾ ഇങ്ങനെ കാലത്ത് വൈകീട്ടും ഒക്കെ പ്രാർത്ഥിക്കുന്നത്?''
''ഈശ്വര വിശ്വാസവും പ്രാർത്ഥനയും ഒരു വ്യക്തിക്ക് ഏറെ ശക്തിയും ആത്മവിശ്വാസവും പകരുന്നതാണ് മോനെ . നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി പറയുന്നത് പ്രാർത്ഥന പ്രഭാതത്തിന്റെ താക്കോലും പ്രദോഷത്തിന്റെ ഓടാമ്പലുമാണെന്നാണ്’.'' പ്രാർത്ഥനയുടെ പ്രാധാന്യത്തെപ്പറ്റി പ്രശസ്ത ധ്യാനഗുരു റവ ഡോ പി പി തോമസിന്റെ പ്രഭാഷണം കേൾക്കൂ
0 comments :
Post a Comment