News Today

« »

Monday, April 2, 2012

പൊതു വിജ്ഞാനം-130-കടുവയെ ദേശീയ മൃഗമാക്കിയ വര്‍ഷം?




1. ഐക്യരാഷ്ട്രസഭ രൂപീകരിച്ചതെന്ന്?

2.  ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ ആയ ആദ്യ യൂറോപ്യന്‍?

3. ഐക്യരാഷ്ട്രസഭയില്‍ അംഗമല്ലാത്ത യൂറോപ്യന്‍ രാജ്യം?

4. ഐക്യരാഷ്ട്രസഭയുടെ പതാകയുടെ നിറം?

5. ബംഗാള്‍ വിഭജനം നടത്തിയതാര്?

6. 1932-ല്‍ കമ്മ്യൂണല്‍ അവാര്‍ഡ് പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?

7. ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ രൂപവത്കരണത്തിന് കാരണമായത്?

8. ഇന്ത്യയെ ഇന്ത്യയെന്നും പാകിസ്ഥാനെന്നും രണ്ടായി വിഭജിക്കാനുള്ള പദ്ധതി?

9. തത്വജ്ഞാനികളുടെ കമ്പിളി ( ഫിലോസഫേഴ്സ് വൂള്‍) എന്നറിയപ്പെടുന്നത്

10. രാജകീയ ദ്രാവകം എന്നറിയപ്പെടുന്നത്?

11. എലിവിഷത്തിന്റെ ശാസ്ത്രീയ നാമം?

12. ചുവന്ന ലിറ്റ്മസിനെ നീലയാക്കുന്നത്?

13. ഇന്ത്യന്‍ വ്യോമസേനാ ദിനം?

14. ഇന്ത്യന്‍ കരസേനയുടെ രണ്ടാമത്തെ ഫീല്‍ഡ് മാര്‍ഷല്‍?

15. ഇന്ത്യയിലെ ഏറ്റവും പഴയ അര്‍ദ്ധ സൈനിക വിഭാഗം?

16. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമി?

17. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യുദ്ധവിമാന എന്‍ജിന്‍?

18. ഇന്ത്യന്‍ മാക്യവല്ലി എന്നറിയപ്പെടുന്നത്?

19. സബര്‍മതിയിലെ സന്യാസി എന്നറിയപ്പെടുന്നത്?

20. പഞ്ചാബ് സിംഹം എന്നറിയപ്പെടുന്നതാരാണ്?

21. ടര്‍ബണേറ്റര്‍ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം?

22. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക്?

23. കേരളത്തില്‍ ഏറ്റവും സാക്ഷരത കൂടിയ ജില്ല?

24. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൈതച്ചക്ക ഉല്പാദിപ്പിക്കുന്ന ജില്ല?

25. കേരളത്തിലെ ആദ്യശുചിത്വ പഞ്ചായത്ത്?

26. കേരളത്തിലെ ഏക കന്റോണ്‍മെന്റ്?

27. വന്യജീവി സംരക്ഷണ നിയമം പാസ്സാക്കിയത്?

28. ഇന്ത്യയിലെ ടൈഗര്‍ സ്റ്റേറ്റ് എന്നറിയപ്പെടുന്നത്?

29. വെള്ളക്കടുവകള്‍ക്ക് പ്രസിദ്ധമായ വന്യജീവി സങ്കേതം?

30. കടുവയെ ദേശീയ മൃഗമാക്കിയ വര്‍ഷം?

31. ലോകത്തിലാദ്യമായി നികുതി ഏര്‍പ്പെടുത്തിയ രാജ്യം?

32. ലോകത്തിലാദ്യമായി മൂല്യവര്‍ദ്ധിത നികുതി ഏര്‍പ്പെടുത്തിയ രാജ്യം?

33. കാര്‍ബണ്‍ ടാക്സ് ആദ്യമായി ഏര്‍പ്പെടുത്തിയ രാജ്യം?

34. ഇന്ത്യയില്‍ ഇന്‍കംടാക്സ് നിയമം നിലവില്‍ വന്നതെന്ന്?

35. എഡ്യുസ് കുസ്സ ഏത് രാജ്യത്തിന്റെ പാര്‍ലമെന്റാണ്?

36. ധനകാര്യ ബില്ലുകള്‍ ആദ്യം അവതരിപ്പിക്കുന്നതെവിടെ?

37. രണ്ട് ലോക്സഭാ സമ്മേളനങ്ങള്‍ തമ്മില്‍ ഉണ്ടാകുന്ന പരമാവധി ഇടവേള?

38. കേരളം സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ചതെന്ന്?

39. ഇന്ത്യയില്‍ സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച ആദ്യത്തെ പട്ടണം?

40. ഇന്ത്യയില്‍ ഏറ്റവും സാക്ഷരത കുറഞ്ഞ ജില്ല?

41. ഇലകള്‍ക്ക് പച്ചനിറം നല്‍കുന്ന വര്‍ണ്ണവസ്തു?

42. പൂക്കള്‍ക്ക് ചുവപ്പ്, പള്‍പ്പിള്‍, നീല എന്നീ നിറങ്ങള്‍ നല്‍കുന്നത്?

43. കാരറ്റിലുള്ള വര്‍ണ്ണവസ്തു?

44. കണ്ണിലെ ഐറിസിന് നിറം നല്‍കുന്നത്?

45. കണ്ണിന് ഏറ്റവും സുഖകരമായ വര്‍ണ്ണം



  ഉത്തരങ്ങള്‍

1) 1945 ഒക്ടോബര്‍ 24, 2) ട്രിഗ്വ്ലി, 3) വത്തിക്കാന്‍, 4) നീല, 5) 1905-ല്‍ കഴ്സണ്‍പ്രഭു, 6) റാംസേ മക്ഡോണാള്‍ഡ്, 7) കാബിനറ്റ് മിഷന്‍, 8) മൌണ്ട് ബാറ്റണ്‍ പദ്ധതി, 9) സിങ്ക് ഓക്സൈഡ്, 10)  അക്വാറീജിയ, 11) സിങ്ക് ഫോസ്ഫൈഡ്, 12) ബേസുകള്‍, 13) ഒക്ടോബര്‍ 8, 14)ജനറല്‍ കെ.എം കരിയപ്പ, 15)  അസം റൈഫിള്‍സ്, 16) സിയാച്ചിന്‍ മഞ്ഞുമലകള്‍, 17) കാവേരി, 18) ചാണക്യന്‍, 19) ഗാന്ധിജി,20) ലാലാ ലജ്പത്റായി, 21) ഹര്‍ഭജന്‍സിംഗ്, 22)  അഗസ്ത്യാര്‍കൂടം (തിരുവനന്തപുരം), 23) പത്തനംതിട്ട, 24) എറണാകുളം, 25) പോത്തുകല്‍ (മലപ്പുറം), 26) കണ്ണൂര്‍, 27) 1972, 28) മദ്ധ്യപ്രദേശ്, 29) നന്ദന്‍ കാനന്‍, 30) 1972, 31)  ഈജിപ്ത്, 32) ഫ്രാന്‍സ്, 33) ന്യൂസിലന്‍ഡ്, 34) 1962 ഏപ്രില്‍ 1, 35) ഫിന്‍ലന്‍ഡ്, 36) ലോക്സഭയില്‍, 37) 6 മാസം, 38) 1991, ഏപ്രില്‍ 18, 39) കോട്ടയം, 40) അലിരാജ്പൂര്‍ ജില്ല, 41) ഹരിതകം, 42)  ആന്തോസയാനിന്‍, 43) കരോട്ടിന്‍, 44) മെലാനിന്‍, 45) മഞ്ഞ.

0 comments :

Post a Comment