News Today

« »

Friday, April 27, 2012

-പൊതു വിജ്ഞാനം--145 -മഴവില്ലില്‍ ഏറ്റവും അകത്തായി കാണപ്പെടുന്ന നിറം?




1. ലോഹങ്ങള്‍ ഏതുതരം തന്മാത്രകളാണ്?

2. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം?

3. ഫെറം എന്നറിയപ്പെടുന്ന മൂലകം?

4. ഇരുമ്പിന്റെ പ്രധാനപ്പെട്ട അയിര്?

5. ഇരുമ്പ് രക്തത്തില്‍ ഏതു കോശത്തിന്റെ ഭാഗമാണ്

6. രക്തത്തില്‍ ഇരുമ്പ് അധികമാകുന്ന അവസ്ഥയെ വിളിക്കുന്നത്?

7. മെര്‍ക്കുറി വിഷബാധ അറിയപ്പെടുന്നത്?

8. 'മാര്‍ജാര നൃത്തരോഗം' എന്നറിയപ്പെടുന്നത്?

9. വെണ്‍മയുടെ പ്രതീകം എന്നറിയപ്പെടുന്ന പദാര്‍ത്ഥം?

10. വിമാനങ്ങളുടെ എന്‍ജിന്‍ഭാഗം നിര്‍മ്മിക്കാന്‍.... ലോഹസംയുക്തങ്ങള്‍ ഉപയോഗിക്കുന്നു?

11. ഒരു ലോഹത്തെ വലിച്ചുനീട്ടി നൂലാക്കാന്‍ കഴിയുന്ന പ്രത്യേകത?

12. സ്വതന്ത്ര ലോഹങ്ങളേതാണ്?

13. നൊബേല്‍ സമ്മാനങ്ങള്‍ നല്‍കിത്തുടങ്ങിയ വര്‍ഷം?

14. വില്യം റോണ്‍ജനെ ഭൌതിക നൊബേലിന് അര്‍ഹനാക്കിയ കണ്ടുപിടിത്തം?

15. കേരള സര്‍ക്കാര്‍ ഏറ്റവും മികച്ച കേരകര്‍ഷകന് നല്‍കുന്ന ഉയര്‍ന്ന അവാര്‍ഡ്?

16. വിശ്വസുന്ദരിപട്ടം നേടിയ ആദ്യ ഇന്ത്യക്കാരി?

17. ദ്രോണാചാര്യ അവാര്‍ഡ് നല്‍കിത്തുടങ്ങിയ വര്‍ഷം?

18. ഖേല്‍രത്ന നേടിയ ആദ്യത്തെ വനിത

19. ഇന്ത്യയിലെ പരമോന്നത സാഹിത്യ ബഹുമതി?

20. സരസ്വതി സമ്മാനം നേടിയ ആദ്യ മലയാളി?

21. ബര്‍ണാഡ്ഷായ്ക്ക് സാഹിത്യ നൊബേല്‍ ലഭിച്ച വര്‍ഷം?

22. ഒ.വി. വിജയന് വയലാര്‍ അവാര്‍ഡ് നേടിക്കൊടുത്ത കൃതി?

23. ആദ്യമായി സ്വരാജ് ട്രോഫി നേടിയ കോര്‍പ്പറേഷന്‍?

24. ഭീംസെന്‍ ജോഷിക്ക് ഭാരതരത്നം ലഭിച്ച വര്‍ഷം?

25. പുലിറ്റ്സര്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യന്‍ വനിത?

26. കാളിദാസ സമ്മാന്‍ നല്‍കിത്തുടങ്ങിയ വര്‍ഷം?

27. ഓസ്കാര്‍ പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയ വര്‍ഷം?

28. മികച്ച ചിത്രത്തിനുള്ള 2010ലെ ഗോള്‍ഡന്‍ ഗ്ളോബ് പുരസ്കാരം നേടിയ സിനിമ?

29. പല്ലവരാജാക്കന്മാരുടെ വാസ്തുശില്പകലയുടെ പ്രധാന കേന്ദ്രം?

30. പറക്കുന്ന മത്സ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?

31. നളന്ദ സര്‍വകലാശാല പുതുക്കിപ്പണിത പുഷ്യഭൂതി വംശത്തിലെ ചക്രവര്‍ത്തി?

32. ബാബറെ ഡല്‍ഹി ആക്രമിക്കാന്‍ ക്ഷണിച്ചത്?

33. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ആര്‍ട്ടറി?

34. ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലൂടെയാണ് ഭാഷാടിസ്ഥാനത്തിലുള്ള പുനസംഘടന നടന്നത്?

35. ഗ്രിഗോറിയന്‍ കലണ്ടറിലെ ആദ്യത്തെ മാസം?

36. അന്ധര്‍ക്കുവേണ്ടിയുള്ള ലിപി കണ്ടുപിടിച്ച ഫ്രഞ്ചുകാരന്‍?

37. 'മറാത്ത മാക്യവെല്ലി' എന്നറിയപ്പെട്ടത്?

38. മഴവില്ലില്‍ ഏറ്റവും അകത്തായി കാണപ്പെടുന്ന നിറം?

39. അജ്മീരില്‍ അര്‍ഹായിദിന്‍ കാ ജോന്‍പരാ പണികഴിപ്പിച്ചത്?

40. മീസില്‍സ് വാക്സിന്‍ കണ്ടുപിടിച്ചതാര്?

41. അറേബ്യന്‍ നാടുകളെയും ആഫ്രിക്കന്‍ വന്‍കരയെയും വേര്‍തിരിക്കുന്ന കടല്‍?

42. 'മതമില്ലാത്ത ശാസ്ത്രം മുടന്തനാണ്', ശാസ്ത്രമില്ലാത്ത മതം കുരുടനും" ആരുടേതാണ് ഈ വാക്കുകള്‍?

43. 'മതിലുകള്‍' എന്ന നോവല്‍ രചിച്ചത്?

44. ആര്‍ദ്രത അളക്കുന്ന ഉപകരണം?

45. ആര്‍ക്കുശേഷമാണ് ബാല്‍ബന്‍ ഡല്‍ഹി സുല്‍ത്താനായത്?



ഉത്തരങ്ങള്‍

1) ഏകാറ്റോമിക തന്മാത്രകള്‍, 2) ഇരുമ്പ്, 3) ഇരുമ്പ്, 4) ഹേമറ്റൈറ്റ്, 5) ചുവന്ന രക്താണു, 6) സിഡറോസിസ്, 7) മിനമാത രോഗം, 8) മിനമാത രോഗം, 9) ടൈറ്റാനിയം ഡയോക്സൈഡ്, 10) ടൈറ്റാനിയം, 11) ഡക്റ്റിലിറ്റി, 12) സ്വര്‍ണം, വെള്ളി, പ്ളാറ്റിനം, 13) 1901, 14) എക്സ്റേ, 15) കേരകേസരി , 16) സുസ്മിതാസെന്‍, 17) 1985, 18) കര്‍ണം മല്ലേശ്വരി, 19) ജ്ഞാനപീഠം, 20) ബാലാമണി അമ്മ, 21) 1925, 22) ഗുരു സാഗരം, 23) കോഴിക്കോട്, 24) 2008, 25) ജുംബാ ലാഹിരി, 26) 1983, 27) 1929, 28) അവതാര്‍, 29) മഹാബലിപുരം, 30) ബാര്‍ബഡോസ്, 31) ഹര്‍ഷവര്‍ദ്ധനന്‍, 32) ദൌലത് ഖാന്‍ ലോദി, 33) അയോര്‍ട്ട, 34) 7, 35) ജനുവരി, 36) ലൂയി ബ്രെയ്ല്‍, 37) ബാലാജി വിശ്വനാഥ്, 38) വയലറ്റ്, 39) കുത്തബുദ്ദീന്‍ ഐബക്, 40) ജോണ്‍ എഫ്. എന്‍ഡേഴ്സ്, 41) ചെങ്കടല്‍, 42) ഐന്‍സ്റ്റീന്‍, 43) വൈക്കം മുഹമ്മദ് ബഷീര്‍, 44) ഹൈട്രോമീറ്റര്‍, 45)നാസിറുദ്ദീന്‍ മഹ്മൂദ്.

0 comments :

Post a Comment