News Today

« »

Sunday, April 8, 2012

പൊതു വിജ്ഞാനം-133-പിന്നാക്ക സമുദായത്തില്‍നിന്നുള്ള ആദ്യ കേരള മുഖ്യമന്ത്രി?





R shankar

1. കേരളത്തില്‍ പബ്ളിക് ട്രാന്‍സ്പോര്‍ട്ട് സംവിധാനം നടപ്പിലാക്കപ്പെട്ട ആദ്യ നഗരം?

2. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക്?

3. കേരളത്തിലെ ആദ്യത്തെ വനിതാ ജയില്‍?

4. കേരളത്തിലെ ആദ്യത്തെ കോര്‍പ്പറേഷന്‍?

5. കേരളത്തിലെ ആദ്യത്തെ പബ്ളിക് ലൈബ്രറി?

6. കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി?

7. ബി.സി.സി. ഐയുടെ വൈസ് പ്രസിഡന്റായ ആദ്യ കേരളീയന്‍?

8. കേരളത്തില്‍ ആദ്യമായി അമ്മത്തൊട്ടില്‍ സ്ഥാപിച്ച സ്ഥലം?

9. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ നദി?

10. കേരളത്തില്‍ തെക്കേയറ്റത്തുള്ള തുറമുഖം?

11. ആധുനിക തിരുവിതാംകൂര്‍ ഏറ്റവുംകൂടുതല്‍കാലം ഭരിച്ച രാജാവ്?

12. കേരളത്തിലെ ഏറ്റവും വലിയ ജയില്‍?

13.  കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ വന്യജീവി സങ്കേതം?

14.  ദക്ഷിണ നളന്ദ എന്നറിയപ്പെടുന്നത്?

15. കായികകേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

16. കാഷായം ധരിക്കാത്ത സന്യാസി എന്നറിയപ്പെട്ടത്?

17. കേരളത്തില്‍ ഏറ്റവുംകൂടുതല്‍ കൃഷി ചെയ്യുന്ന കിഴങ്ങുവര്‍ഗം?

18. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ ഗ്രാമം?

19. വര്‍ക്കല കടപ്പുറം ഏത് പേരിലറിയപ്പെടുന്നു?

20. തിരുവനന്തപുരത്തിനടുത്തുള്ള അന്താരാഷ്ട്ര പ്രശസ്തിയാര്‍ജിച്ച വിനോദസഞ്ചാര കേന്ദ്രം?

21. ഇപ്പോഴത്തെ സെക്രട്ടേറിയറ്റ് മന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ട വര്‍ഷം?

22. തിരുവനന്തപുരത്ത് പബ്ളിക് ട്രാന്‍സ്പോര്‍ട്ട് സംവിധാനം നടപ്പിലാക്കിയ ദിവാന്‍?

23. തിരുവിതാംകൂറില്‍ മരച്ചീനി കൃഷി പ്രോത്സാഹിപ്പിച്ച രാജാവ്?

24. ചാലക്കമ്പോളം സ്ഥാപിച്ച തിരുവിതാംകൂര്‍ ദിവാന്‍?

25. അഞ്ചുതെങ്ങില്‍ കോട്ട നിര്‍മ്മിക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് അനുമതി നല്‍കിയത്?

26. വിഴിഞ്ഞം തുറമുഖം നിര്‍മ്മിച്ചത്?

27. സാധുജന പരിപാലന സംഘം 1907 ല്‍ സ്ഥാപിച്ചത്?

28. കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയന്‍ നേതാവ്?

29. തിരു-കൊച്ചി നിയമസഭയുടെ ആദ്യത്തെ അദ്ധ്യക്ഷന്‍?

30. തിരുവനന്തപുരം റെയില്‍വേ ഡിവിഷന്റെ ആസ്ഥാനം?

31. തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രം ഐക്യരാഷ്ട്രസഭയ്ക്ക് സമര്‍പ്പിച്ച വര്‍ഷം?

32. ഫോറസ്റ്റ് ട്രെയിനിംഗ് സ്കൂള്‍ എവിടെ സ്ഥിതിചെയ്യുന്നു?

33. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം എവിടെയാണ്?

34. ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ളക്സ് എവിടെയാണ്?

35. കുമാരനാശാന്‍ സ്മാരകം എവിടെയാണ്?

36. സതേണ്‍ എയര്‍ കമാന്‍ഡിന്റെ ആസ്ഥാനം?

37. കേരളത്തിലെ ആദ്യത്തെ ബട്ടര്‍ഫ്ളൈ പാര്‍ക്ക്?

38. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം?

39. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളിമണ്‍ നിക്ഷേപമുള്ള സ്ഥലം?

40. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖം?

41. കേരളത്തിലെ ആദ്യ പേപ്പര്‍ മില്‍?

42. പിന്നാക്ക സമുദായത്തില്‍നിന്നുള്ള ആദ്യ കേരള മുഖ്യമന്ത്രി?

43. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ആദ്യ മലയാളി?

44. കേരളത്തിലെ ആദ്യത്തെ തീരദേശ പൊലീസ് സ്റ്റേഷന്‍?

45. തെന്‍വഞ്ചി എന്നറിയപ്പെട്ടിരുന്ന സ്ഥലം?



  ഉത്തരങ്ങള്‍

1) തിരുവനന്തപുരം, 2) അഗസ്ത്യാര്‍കൂടം, 3) നെയ്യാറ്റിന്‍കര, 4) തിരുവനന്തപുരം, 5) തിരുവനന്തപുരം, 6) ചിത്രലേഖ, 7) ഗോദവര്‍മ്മരാജ, 8) തിരുവനന്തപുരം, 9) നെയ്യാര്‍, 10) വിഴിഞ്ഞം, 11) ധര്‍മ്മരാജാവ്, 12) പൂജപ്പുര സെന്‍ട്രല്‍ ജയില്‍, 13) നെയ്യാര്‍, 14) കാന്തള്ളൂര്‍ശാല, 15) ഗോദവര്‍മ്മരാജ, 16) ചട്ടമ്പി സ്വാമികള്‍, 17) മരച്ചീനി, 18) കളിയിക്കാവിള, 19) പാപനാശം, 20) കോവളം, 21) 1869, 22) സി.പി. രാമസ്വാമി അയ്യര്‍, 23) വിശാഖം തിരുനാള്‍, 24) രാജാകേശവദാസ്, 25) ആറ്റിങ്ങല്‍ റാണി, 26) ഉമ്മിണിത്തമ്പി, 27) അയ്യങ്കാളി, 28) ജൂബാ രാമകൃഷ്ണപിള്ള, 29) ടി. എം. വര്‍ഗീസ്, 30) തിരുവനന്തപുരം, 31) 1968, 32) അരിപ്പ, 33) തിരുവനന്തപുരം, 34) തിരുവല്ലം, 35) തോന്നയ്ക്കല്‍, 36) തിരുവനന്തപുരം, 37) തെന്മല, 38) ശാസ്താംകോട്ട, 39) കുണ്ടറ, 40) കൊല്ലം, 41) പുനലൂര്‍, 42) ആര്‍. ശങ്കര്‍, 43) ടി.സി. യോഹന്നാന്‍, 44) നീണ്ടകര, 45) കൊല്ലം

0 comments :

Post a Comment