News Today

« »

Sunday, April 8, 2012

പൊതു വിജ്ഞാനം -137-ഒരു മൊബൈല്‍ ഫോണ്‍ ബാറ്ററി ചാര്‍ജ് എത്രയാണ്?




1. ലോഹങ്ങളെക്കുറിച്ചുള്ള പഠനം?

2. ലോഹങ്ങളുടെ ചാലകതയ്ക്കു കാരണമെന്താണ്?

3. ഇരുമ്പിന്റെ ആറ്റോമിക് സംഖ്യ?

4. ഇരുമ്പ് തുരുമ്പിക്കാതിരിക്കാന്‍ സിങ്ക് പൂശുന്ന പ്രക്രിയ?

5. ഭുവല്‍ക്കത്തില്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ ലോഹം?

6. ഒരു ഹീമോഗ്ളോബിന്‍ തന്മാത്രയില്‍ എത്ര ആറ്റം ഇരുമ്പ് കാണുന്നു?

7. ശരീരത്തില്‍ ഇരുമ്പ് സംഭരിക്കുന്ന അവയവം?

8. ഹൈഡ്രാര്‍ജിറം എന്നറിയപ്പെടുന്ന ലോഹം?

9. മെര്‍ക്കുറി തറയില്‍ വീണാല്‍ അതിനുമേല്‍ വിതറുന്നത്?

10. ആറ്റോമിക സംഖ്യ 22 ഏത് ലോഹത്തിന്റേതാണ്?

11. ചന്ദ്രോപരിതലത്തില്‍ ധാരാളമായി കാണുന്ന ലോഹം?

12. മോണോസൈറ്റില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന ലോഹം?

13. സ്വര്‍ണത്തിന്റെ വിശേഷണം?

14. ഡക്റ്റിലിറ്റിയും മാല്യബിലിറ്റിയും കൂടിയ ലോഹം?

15. അക്വാറീജിയയില്‍ ലയിക്കാത്ത ലോഹം?

16. ആഭരണങ്ങളുണ്ടാക്കാന്‍ സ്വര്‍ണത്തിന്റെ കൂടെ ചേര്‍ക്കുന്ന ലോഹം?

17. ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉത്പാദിപ്പിക്കുന്ന രാജ്യം?

18. കേരളത്തിലെ സ്വര്‍ണ നിക്ഷേപമുള്ള പ്രദേശം?

19. ഇന്ത്യയിലെ പ്രസിദ്ധമായ കോഹിനൂര്‍ രത്നം എത്ര കാരറ്റ് ആണ്?

20. റെഡ്ക്രോസിന് എത്ര തവണ നോബല്‍ സമ്മാനം ലഭിച്ചിട്ടുണ്ട്?

21. ഐക്യരാഷ്ട്രസഭ എത്രവര്‍ഷം കൂടുമ്പോള്‍  ആണ് മനുഷ്യാവകാശ പുരസ്കാരം നല്‍കുന്നത്?

22. ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ എത്ര വയസ് വേണം?

23. ദക്ഷിണാഫ്രിക്കയില്‍ എത്ര ഔദ്യോഗിക ഭാഷകള്‍ ഉണ്ട്?

24. ഇന്ത്യ എത്ര രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു?

25. നമ്മുടെ ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം എത്രയാണ്?

26. ആനയുടെ ഗര്‍ഭകാലം എത്രയാണ്?

27. മനുഷ്യ ഹൃദയത്തിന് എത്ര അറകള്‍ ഉണ്ട്?

28. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ കവാടങ്ങള്‍ എത്ര?

29. കാര്‍ഷികനയം 2000 എത്രാമത്തെ പഞ്ചവത്സര പദ്ധതിയില്‍ ആണ്?

30. ഉത്തരകൊറിയയെയും ദക്ഷിണ കൊറിയയെയും വേര്‍തിരിക്കുന്ന രേഖ?

31. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ എത്ര രാജ്യങ്ങള്‍ ഉണ്ട്?

32. ഒരു മൊബൈല്‍ ഫോണ്‍ ബാറ്ററി ചാര്‍ജ് എത്രയാണ്?

33. ദണ്ഡി മാര്‍ച്ചില്‍ എത്ര അനുയായികള്‍ പങ്കെടുത്തു?

34. ഭൂമിയുടെ എത്ര ശതമാനം ജലം ആണ്?

35. ഷേര്‍ഷാസൂരി ഏത് നൂറ്റാണ്ടില്‍ ആണ് ഗ്രാന്റ് ട്രങ്ക് റോഡ് നിര്‍മ്മിച്ചത്?

36. സംസ്ഥാന ധനകാര്യ കമ്മിഷന്റെ ഔദ്യോഗിക കാലാവധി?

37. ഇന്ത്യയില്‍ 1975 ല്‍ പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥ എത്രമാസം നീണ്ടുനിന്നു?

38. മനുഷ്യന്റെ നട്ടെല്ലില്‍ എത്ര കശേരുക്കള്‍ ഉണ്ട്?

39. പോസ്റ്റല്‍ ഓര്‍ഡറിന്റെ കാലാവധി?

40. തുടര്‍ച്ചയായുള്ള രണ്ട് വേലിയേറ്റങ്ങളിലെ ഇടവേള?

41. ഒരു സമയം ദാനം ചെയ്യാവുന്ന രക്തത്തിന്റെ അളവ്?

42. ഇന്ത്യയുടെ തെക്ക്-വടക്ക് നീളം ?

43. ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച ഭാഷകള്‍?

44. കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതകള്‍?

45. പ്രായപൂര്‍ത്തിയായ ആരോഗ്യമുള്ള ഒരാളുടെ ശരീരത്തിലെ രക്തത്തിന്റെ അളവ് എത്ര?



  ഉത്തരങ്ങള്‍

1) മെറ്റലര്‍ജി, 2) അവയിലെ സ്വതന്ത്ര ഇലക്ട്രോണുകള്‍, 3) 26, 4) ഗാല്‍വനൈസേഷന്‍, 5) ഇരുമ്പ്, 6) 4, 7) കരള്‍, 8) മെര്‍ക്കുറി, 9) സള്‍ഫര്‍ പൌഡര്‍, 10) ടൈറ്റാനിയം, 11) ടൈറ്റാനിയം, 12) തോറിയം, 13) ലോഹങ്ങളുടെ രാജാവ്, 14) സ്വര്‍ണം, 15) വെള്ളി, 16) ചെമ്പ്, 17) ഇന്ത്യ, 18) നിലമ്പൂര്‍, 19) 105 കാരറ്റ്, 20) 3 തവണ, 21) 5 വര്‍ഷം, 22) 35, 23) 11, 24) 7, 25) 3:2, 26) 22 മാസം, 27) 4, 28) 12, 29) 9-ാം പദ്ധതി, 30) 38-ാം സമാന്തര രേഖ, 31) 54, 32) 3.6 വോള്‍ട്ട്, 33) 76, 34) 70%, 35) 16-ാം, 36) 5 വര്‍ഷം, 37) 21 മാസം, 38) 33, 39) 6 മാസം, 40) 12 മണിക്കൂറും 26 മിനിട്ടും, 41) 300 മി. ലി., 42) 3214 കി.മീ., 43) 22, 44) 9, 45) 5-6 ലിറ്റര്‍

0 comments :

Post a Comment