News Today

« »

Monday, April 2, 2012

പൊതു വിജ്ഞാനം 131-സാമ്പത്തിക നോബല്‍ നേടിയ ആദ്യ ഏഷ്യക്കാരന്‍?




1. പ്രകാശ സംശ്ളേഷണവുമായി ബന്ധപ്പെട്ട ഗവേഷണത്തിന് നോബല്‍ സമ്മാനം നേടിയ ശാസ്ത്രജ്ഞന്‍?

2. രസതന്ത്ര നോബല്‍ നേടിയ ആദ്യ ഇന്ത്യന്‍ വംശജന്‍?

3. സാമ്പത്തിക നോബല്‍ നേടിയ ആദ്യ ഏഷ്യക്കാരന്‍?

4. സമാന്തര നൊബേല്‍ സമ്മാനം എന്നറിയപ്പെടുന്ന അവാര്‍ഡ്?

5. ചെമ്മീന്‍ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ വര്‍ഷം?

6. ഇന്ത്യയിലെ മികച്ച കായിക പരിശീലകര്‍ക്ക് നല്‍കുന്ന ബഹുമതി?

7. അര്‍ജുനഅവാര്‍ഡ് നല്‍കിത്തുടങ്ങിയവര്‍ഷം?

8. ഖേല്‍രത്ന നേടിയ ആദ്യമലയാളി?

9. ഭാരതരത്നം നേടിയ ആദ്യവനിത?

10. നെല്‍സണ്‍ മണ്ഡേലയ്ക്ക് ഭാരതരത്നം ലഭിച്ചവര്‍ഷം?

11. ഭാരതരത്നവും നിഷാന്‍ ഇ പാകിസ്ഥാനും നേടിയ ഏക വ്യക്തി?

12. ആദ്യത്തെ വള്ളത്തോള്‍ അവാര്‍ഡ് ജേതാവ്?

13. മലയാളത്തില്‍ ആദ്യമായി കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ വ്യക്തി?

14. ആദ്യമായി പരമവീരചക്രം നേടിയത്?

15. നോബല്‍ സമ്മാനവും ഓസ്കാര്‍ പുരസ്കാരവും നേടിയ ഏകവ്യക്തി?

16. സാഹിത്യ നോബല്‍ നേടിയ ആദ്യ ബ്രിട്ടീഷുകാരന്‍?

17. പത്മഭൂഷണ്‍ നേടിയ മലയാള കവി?

18. അര്‍ജുന അവാര്‍ഡ് നേടിയ ആദ്യ മലയാളി ദമ്പതിമാര്‍?

19. കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണസാക്ഷര സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട വര്‍ഷം?

20. രഞ്ജിട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ ഹാട്രിക് നേടിയ ആദ്യമലയാളി?

21. 2009 ലെ ഗോള്‍ഡന്‍ ഗ്ളോബ് പുരസ്കാരം നേടിയ ഇന്ത്യക്കാരന്‍?

22. ഗാന്ധിപീസ്പ്രൈസ് നേടിയ ഏക ഇന്ത്യക്കാരന്‍?

23. അര്‍ജുന അവാര്‍ഡ് നേടിയ ആദ്യ മലയാളി?

24. ആദ്യത്തെ ജെ.സി. ഡാനിയേല്‍ പുരസ്കാരം  ആര്‍ക്കായിരുന്നു?

25. ഓസ്കാര്‍ പുരസ്കാരത്തിന് ആ പേര് ലഭിച്ച വര്‍ഷം?

26. 2009 ലെ സമാധാന നോബല്‍ നേടിയ വ്യക്തി?

27. പ്രസിഡന്റ് ഭരണം നിലവില്‍ വന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനം?

28. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ രാഷ്ട്രപതിഭവന്‍ രൂപകല്പന ചെയ്തത്?

29. പാര്‍ലമെന്റിലെ ഏറ്റവും വലിയ കമ്മിറ്റി?

30. ക്യാബിനറ്റ് ആര്‍ച്ചിലെ ആണിക്കല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

31. ഇന്ത്യയുടെ പ്രഥമപൌരന്‍ എന്നറിയപ്പെടുന്നത്?

32. പാര്‍ലമെന്റിന്റെ ഇരുസഭകളിലും സംസാരിക്കാമെങ്കിലും വോട്ടിംഗ് അവകാശം ഇല്ലാത്തത്?

33. രാജ്യസഭാംഗത്തിന്റെ കാലാവധി?

34. ലോക്സഭാ സ്പീക്കറായ ആദ്യ വനിത?

35. ലോക്സഭയുടെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കര്‍?

36. ഗോവധം നിരോധിക്കണം എന്നത് ഭരണഘടനയുടെ ഏത് ഭാഗത്താണ് ചേര്‍ത്തിരിക്കുന്നത്?

37. ഭരണഘടനാ നിര്‍മ്മാണസഭയുടെ നിയമോപദേഷ്ടാവ്?

38. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതാര്?

39. രാഷ്ട്രപതി ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് സംബന്ധിച്ച് തര്‍ക്കമുണ്ടായാല്‍ തീര്‍പ്പുകല്പിക്കുന്നത്?

40. കാബിനറ്റ് സമ്പ്രദായം എന്ന ആശയം ഇന്ത്യ കടംകൊണ്ടിരിക്കുന്നത് ഏതുരാജ്യത്തുനിന്നാണ്?

41. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭ എന്നറിയപ്പെടുന്നത്?

42. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ രാഷ്ട്രപതിക്ക് അധികാരം നല്‍കുന്ന അനുച്ഛേദം?

43. അക്കാഡമി ഓഫ്മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് എന്ന സംഘടന നല്‍കുന്ന പുരസ്കാരം?

44. നാഷണല്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ?

45. 1968 ലും 1972 ലും 1979 ലും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ദക്ഷിണേന്ത്യന്‍ നടി?



  ഉത്തരങ്ങള്‍

1) മെല്‍വിന്‍ കാല്‍വിന്‍, 2)വെങ്കട്ട്രാമന്‍ രാമകൃഷ്ണന്‍, 3) അമര്‍ത്യാസെന്‍, 4) റൈറ്റ്ലൈവ്ലിഫുഡ് അവാര്‍ഡ്, 5) 1965, 6) ദ്രോണാചാര്യ അവാര്‍ഡ്, 7) 1961 , 8) കെ.എം. ബീനമോള്‍, 9) ഇന്ദിരാഗാന്ധി, 10) 1990, 11) മൊറാര്‍ജിദേശായി, 12) പാലാ നാരായണന്‍ നായര്‍, 13) ആര്‍. നാരായണപ്പണിക്കര്‍, 14) മേജര്‍ സോമനാഥശര്‍മ്മ, 15) ജോര്‍ജ് ബര്‍ണാഡ്ഷാ, 16) റുഡിയാര്‍ഡ് കിപ്ളിംഗ്, 17) ജി. ശങ്കരക്കുറുപ്പ്, 18) വില്‍സണ്‍ ചെറിയാനും ഷൈനി വില്‍സണും, 19) 1991, 20) എസ്. ശ്രീശാന്ത്, 21) എ.ആര്‍. റഹ്മാന്‍, 22) ബാബാ ആംതെ, 23) സി. ബാലകൃഷ്ണന്‍, 24) ടി.ഇ. വാസുദേവന്‍, 25) 1931, 26) ബരാക് ഒബാമ, 27) പഞ്ചാബ്, 28) എഡ്വിന്‍ലൂട്യന്‍സ്, 29) എസ്റ്റിമേറ്റ്സ് കമ്മിറ്റി 30) പ്രധാനമന്ത്രി,31) പ്രസിഡന്റ്, 32) അറ്റോര്‍ണി ജനറല്‍, 33) ആറുവര്‍ഷം, 34) മീരാകുമാര്‍, 35) അനന്തശയനം അയ്യങ്കാര്‍, 36) നിര്‍ദ്ദേശകതത്വങ്ങളില്‍, 37) ബി.എന്‍. റാവു, 38) പ്രസിഡന്റ്, 39) സുപ്രീംകോടതി, 40) ബ്രിട്ടന്‍, 41) രാജ്യസഭ, 42) 123, 43) ഓസ്കാര്‍, 44) പൂനെ, 45) ശാരദ.

0 comments :

Post a Comment