News Today

« »

Friday, April 27, 2012

പൊതു വിജ്ഞാനം-142- ഇന്ത്യയിലെ ആദ്യത്തെ വര്‍ത്തമാനപ്പത്രം ഏതായിരുന്നു?




1. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പണിയെടുക്കുന്ന വ്യവസായ മേഖലയേത്?

2. സുവര്‍ണ ചതുഷ്ക്കോണം പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

3. ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖമേത്?

4. ഏത് നദിയുടെ തീരത്താണ് നാസിക്?

5. ബാരോമീറ്റര്‍ കണ്ടുപിടിച്ചതാര്?

6. ഇന്ത്യയിലെ ആദ്യത്തെ വര്‍ത്തമാനപ്പത്രം ഏതായിരുന്നു?

7. മനുഷ്യനിലെ ക്രോമസോം സംഖ്യയെത്ര?

8. രക്തത്തിലെ ഹീമോഗ്ളോബിനില്‍ അടങ്ങിയിട്ടുള്ള ലോഹമേത്?

9. ഇന്ത്യയുടെ ദേശീയ നദിയായി ഗംഗയെ പ്രഖ്യാപിച്ച വര്‍ഷമേത്?

10. ഇന്ത്യയില്‍ ആദ്യമായി ലോട്ടറി തുടങ്ങിയ സംസ്ഥാനമേത്?

11. 1984 ഡിസംബറിലെ ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വിഷവാതകമേത്?

12. ഇന്ത്യയിലെ വൈദ്യുതോത്പാദനത്തിന്റെ എത്ര ശതമാനമാണ് ആണവവൈദ്യുതി?

13. ഇന്ത്യയുടെ ആര്‍ട്ടിക്കിലെ ആദ്യകേന്ദ്രമായ ഹിമാദ്രി ഉദ്ഘാടനം ചെയ്തതെന്ന്?

14. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍ ആരായിരുന്നു?

15.  വനഭൂമി ഏറ്റവും കുറവുള്ള സംസ്ഥാനമേത്?

16. അഷ്ടമുടിക്കായല്‍ ഏത് ജില്ലയിലാണ്?

17. കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതമേത്?

18. ഏഷ്യാ ഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യമേത്?

19. ഏറ്റവും കൂടുതല്‍ പുകയില ഉത്പാദിപ്പിക്കുന്ന രാജ്യമേത്?

20. അന്റാര്‍ട്ടിക്കയില്‍ ഇന്ത്യ സ്ഥാപിക്കുന്ന മൂന്നാമത്തെ പര്യവേക്ഷണകേന്ദ്രത്തിന് നല്‍കിയിരിക്കുന്ന പേരെന്ത്?

21. ആര്‍ട്ടിക്കിലെ ഇന്ത്യയുടെ പ്രഥമ പര്യവേക്ഷണ കേന്ദ്രമേത്?

22. ഏറ്റവും കൂടുതല്‍ ആപ്പിള്‍ ഉത്പാദിപ്പിക്കുന്ന രാജ്യമേത്?

23. ബംഗാളിന്റെ പഴയ പേരെന്തായിരുന്നു?

24. ആരിതമേഡ് എന്നറിയപ്പെട്ട പ്രദേശമേത്?

25. ഏത് രാജ്യത്തെ ബഹിരാകാശ യാത്രികനാണ് തയ്ക്കനോട്ട്?

26. ചൈനയിലെ നാണയമേത്?

27. അന്താരാഷ്ട്ര വനവര്‍ഷമായി ആചരിക്കുന്നത്?

28. എവറസ്റ്റ് കൊടുമുടി ഏത് രാജ്യത്താണ്?

29. ഏറ്റവും കൂടുതല്‍ ഭാഷകള്‍ സംസാരിക്കുന്ന ജില്ലയേത്?

30. കണ്ടല്‍വനങ്ങള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനമേത്?

31. ഇന്ത്യ എത്ര രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു?

32. ഇന്ത്യന്‍ റെയില്‍വേയെ ദേശസാത്കരിച്ച വര്‍ഷമേത്?

33. ടിയാനന്‍മെന്‍ സ്ക്വയര്‍ ഏത് നഗരത്തിലാണ്?

34.  ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്ന നൃത്തരൂപമേത്?

35. നാഷണല്‍ ലൈബ്രറി സ്ഥിതിചെയ്യുന്നതെവിടെ?

36. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികള്‍ ഏതൊക്കെ?

37. ബ്രഹ്മസമാജത്തിന്റെ സ്ഥാപകനാര്?

38. അറ്റ്ലസ് പര്‍വതനിര സ്ഥിതിചെയ്യുന്നതെവിടെ?

39. സസ്യങ്ങളുടെ വളര്‍ച്ച രേഖപ്പെടുത്തുന്ന ഉപകരണമേത്?

40. സുഷുമ്ന നാഡിയുടെ നീളമെത്ര?

41. കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാന്‍സലര്‍ ആര്?

42. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ ആദ്യമലയാളിയാര്?

43. മണ്ണാപ്പേടി, പുലപ്പേടി എന്നീ ആചാരങ്ങള്‍ നിറുത്തലാക്കിയതാര്?

44. സസ്യങ്ങള്‍ പുഷ്പിക്കാന്‍ കാരണമായ ഹോര്‍മോണേത്?

45. പുല്ലുവര്‍ഗത്തിലെ ഏറ്റവും വലിയ സസ്യമേത്?



  ഉത്തരങ്ങള്‍

1) കയര്‍ വ്യവസായം, 2) പ്രധാന നഗരങ്ങളെ റോഡുമാര്‍ഗം ബന്ധിപ്പിക്കല്‍, 3) കാണ്ട്ല, 4) ഗോദാവരി, 5) ടോറിസെല്ലി, 6) ബംഗാള്‍ ഗസറ്റ്, 7) 46 (23 എണ്ണം), 8) ഇരുമ്പ്, 9) 2008, 10) കേരളം, 11) മീതൈല്‍ ഐസോസയനേറ്റ്, 12) 3.4 ശതമാനം, 13) 2008 ജൂലായ് 1, 14) വാറന്‍ ഹേസ്റ്റിങ്സ്, 15) പഞ്ചാബ്, 16) കൊല്ലം, 17) പെരിയാര്‍, 18) മാലദ്വീപ്, 19) ചൈന, 20) ഭാരതി, 21) ഹിമാദ്രി, 22) ചൈന, 23) വംഗദേശം, 24) പുതുച്ചേരി, 25) ചൈന, 26) യുവാന്‍, 27) 2011, 28) നേപ്പാള്‍, 29) കാസര്‍കോട്, 30) പശ്ചിമ ബംഗാള്‍, 31) ഏഴ്, 32) 1951, 33) ബീജിംഗ്, 34) ഭരതനാട്യം, 35) കൊല്‍ക്കത്ത, 36) കബനി, ഭവാനി, പാമ്പാര്‍, 37) രാജാറാം മോഹന്‍റോയ്, 38) ആഫ്രിക്ക, 39) ക്രെസ്കോഗ്രാഫ്, 40) 43-45 സെ.മീ, 41) ഡോ. ജാന്‍സി ജെയിംസ്, 42) പി.ജെ. ആന്റണി, 43) കോട്ടയം കേരളവര്‍മ്മ, 44) ഫ്ളോറിജന്‍,  45) മുള.

0 comments :

Post a Comment