News Today

« »

Sunday, May 13, 2012

പൊതു വിജ്ഞാനം -155=. ഏറ്റവും വലിയ മാംസഭോജി?




1. ഐക്യരാഷ്ട്രസഭ ഇടപെട്ട ആദ്യത്തെ യുദ്ധം?
2. നേതാജിസുഭാഷ് ചന്ദ്രബോസ് വിമാനത്താവളം (ഡംഡം) എവിടെയാണ്?
3. ലോക്നായക് എന്നറിയപ്പെട്ടത്?
4. ലോകത്താദ്യമായി കാറോട്ട മത്സരം നടന്ന രാജ്യം?
5. ടോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എവിടെയാണ്?
6. ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങള്‍?
7. ഒലിവര്‍ട്വിസ്റ്റ് ആര് സൃഷ്ടിച്ച കഥാപാത്രം ഏതാണ്?
8. വിവേകാനന്ദ മെമ്മോറിയല്‍ എവിടെയാണ്?
9. ലോക ബൌദ്ധികാവകാശ സംഘടനയുടെ ആസ്ഥാനം?
10. എല്ലാവര്‍ഷവും ത്യാഗരാജ സംഗീതോത്സവം നടക്കുന്ന സ്ഥലം?
11. എല്ലാവരും തുല്യരാണ്. ചിലര്‍ കൂടുതല്‍ തുല്യരും - ആരുടെ കൃതിയിലൂളളത്?
12. ഹൈദരലിയെ കേരള ആക്രമിക്കാന്‍ ക്ഷണിച്ചത്?
13. തമോഗര്‍ത്തം എന്ന ആശയം അവതരിപ്പിച്ച യു.എസ് ശാസ്ത്രജ്ഞന്‍?
14. കൊല്‍ക്കത്ത പട്ടണത്തിന്റെ സ്ഥാപകന്‍?
15. ലോകാരോഗ്യദിനം?
16. എന്റമോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്?
17. കൊയാലി എന്തിന് പ്രസിദ്ധം?
18. ടെന്നിസ് താരം റോജര്‍ ഫെഡറര്‍ ഏതുരാജ്യക്കാരനാണ്?
19. ലോകത്തിലെ ഏറ്റവും വലിയ പഴം?
20. സുംഗവംശം സ്ഥാപിച്ചത്?
21. പെന്‍ഗ്വിന്‍ പക്ഷികളുടെ വാസസ്ഥലത്തിന്റെ പേര്?
22. ഐക്യരാഷ്ട്രസഭ സ്ഥാപിച്ച സമാധാനത്തിന്റെ സര്‍വകലാശാല ഏതുരാജ്യത്താണ്?
23. ദാസ് ക്യാപിറ്റല്‍ എഴുതിയത്?
24. ദേശീയപതാകയില്‍ ഫുട്ബാളിന്റെ ചിത്രമുള്ള രാജ്യം?
25. തക്ല മക്കാന്‍ മരുഭൂമി ഏത് രാജ്യത്താണ്?
26. തിരുവനന്തപുരത്ത് നക്ഷത്രബംഗ്ളാവ് ആരംഭിച്ച രാജാവ്?
27. തിരുവിതാംകൂര്‍ സര്‍വകലാശാല സ്ഥാപിതമായ വര്‍ഷം?
28. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വനപ്രദേശമുള്ളത്?
29. കാരറ്റ് ആദ്യമായി കൃഷി ചെയ്ത രാജ്യം?
30. കംഗാരു എലി സാധാരണമായി കാണപ്പെടുന്ന ഭൂഖണ്ഡം?
31. ഷിക് ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
32. ഏറ്റവും വലിയ മാംസഭോജി?
33. ഏറ്റവും വലിയ കടല്‍ ജീവി?
34. തൃശൂര്‍പൂരം തുടങ്ങിയത്?
35. ഫോക്ലന്‍ഡ് ദ്വീപുകള്‍ ഏത് സമുദ്രത്തിലാണ്?
36. ദേശീയ പുനരര്‍പ്പണ ദിനം?
37. കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രം?
38. ഏത് വംശത്തിലെ രാജാവായിരുന്നു അജാതശത്രു?
39. ഏതു വിറ്റാമിന്റെ അഭാവത്തിലാണ് നിശാന്ധത ഉണ്ടാകുന്നത്?
40. ഇന്ത്യയില്‍ ബഡ്ജറ്റ് സമ്പ്രദായം നടപ്പാക്കിയത് ഏത് വൈസ്രോയിയുടെ കാലത്ത്?
41. കേരളത്തില്‍ ലക്ഷം വീട് പദ്ധതി ആവിഷ്കരിച്ചത്?
42. ഏറ്റവും സാന്ദ്രത കുറഞ്ഞ രണ്ടാമത്തെ ഗ്രഹം?
43. ഏതുവര്‍ഷം പെരിയാറിലുണ്ടായ വെള്ളപ്പൊക്കമാണ് കൊടുങ്ങല്ലൂര്‍ തുറമുഖത്തിന്റെ നാശത്തിന് കാരണമായത്?
44. ഏതെല്ലാം ഭാഷകള്‍ ചേര്‍ന്നതാണ് മണിപ്രവാളം?
45. തേക്കടി വന്യജീവി സങ്കേതത്തിന്റെ പഴയപേര്?

  ഉത്തരങ്ങള്‍
1) കൊറിയന്‍ യുദ്ധം, 2) കൊല്‍ക്കത്ത, 3) ജയപ്രകാശ് നാരായണ്‍, 4) ഫ്രാന്‍സ്, 5) പാലോട്, 6) 5, 7) ചാള്‍സ് ഡിക്കന്‍സ്, 8) കന്യാകുമാരി, 9) ജനീവ, 10) തമിഴ്നാട്ടിലെ തിരുവയ്യാര്‍, 11) ജോര്‍ജ് ഓര്‍വല്‍, 12) പാലക്കാട് കോമി അച്ചന്‍, 13) ജോണ്‍ ആര്‍ച്ചിബാള്‍ഡ്വീലര്‍, 14) ജോബ് ചാര്‍നോക്ക്, 15) ഏപ്രില്‍ 7, 16) കീടങ്ങള്‍, 17) എണ്ണ ശുദ്ധീകരണശാല, 18) സ്വിറ്റ്സര്‍ലന്‍ഡ്, 19) ചക്ക, 20) പുഷ്യമിത്രസുംഗന്‍, 21) റുക്കറി, 22) കേസ്റ്റോറിക്ക, 23) കാറല്‍മാര്‍ക്സ്, 24) ബ്രസീല്‍, 25) ചൈന, 26) സ്വാതിതിരുനാള്‍, 27) 1937, 28) ആന്ധ്രാപ്രദേശ്, 29) അഫ്ഗാനിസ്ഥാന്‍, 30) വടക്കേ അമേരിക്ക, 31) ഡിഫ്തീരിയ, 32) സ്പേം തിമിംഗിലം, 33) നീലത്തിമിംഗിലം, 34) ശക്തന്‍ തമ്പുരാന്‍, 35) ദക്ഷിണ അത്ലാന്റിക്, 36) ഒക്ടോബര്‍ 31, 37) ദീപിക, 38) ഹര്യങ്ക, 39) വിറ്റാമിന്‍ എ, 40) കാനിംഗ് പ്രഭു, 41) എം.എന്‍. ഗോവിന്ദന്‍നായര്‍, 42) യുറാനസ്, 43) 1341, 44) മലയാളവും സംസ്കൃതവും, 45) നെല്ലിക്കാംപെട്ടി.

0 comments :

Post a Comment