News Today

« »

Sunday, May 13, 2012

പൊതു വിജ്ഞാനം-160-മയക്കുമരുന്നായി ഉപയോഗിക്കുന്ന ഒരു സംയുക്തം?




1. ഡ്രൈ സെല്ലിലെ നെഗറ്റീവ് ഇലക്ട്രോഡ്?

2. അമോണിയ ഒരു ...... ആണ്?

3. ഇലക്ട്രോനെഗറ്റീവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം?

4. പീരിയഡിന്റെ എണ്ണം വര്‍ദ്ധിക്കുന്നതിനൊപ്പം ....... ന്റെ എണ്ണവും വര്‍ദ്ധിക്കുന്നു?

5. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം?

6. രാസബന്ധനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇലക്ട്രോണുകളെ ആകര്‍ഷിക്കാനുള്ള ആറ്റങ്ങളുടെ കഴിവ്?

7. പീരിയോഡിക് ടേബിളിലെ ഏറ്റവും വലിയ മൂലകമാണ്?

8. കരിമണലില്‍ കൂടുതലായി കാണുന്ന ധാതു?

9. ഖരാവസ്ഥയിലുള്ള ഹാലജന്‍?

10. ദ്രവ ഓക്സിജന്റെ നിറം?

11. എല്ലാഭാഗത്തും ഒരേ ഗുണമുള്ള ശുദ്ധപദാര്‍ത്ഥങ്ങള്‍?

12. ഒരേ തരം കണികകള്‍കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നവയാണ്...?

13. വ്യത്യസ്തതരം കണികകള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നവയാണ്..............

14. ദര്‍പ്പണത്തില്‍ പൂശിയിരിക്കുന്ന പദാര്‍ത്ഥം?

15. സാധാരണയായി ഉപയോഗിക്കുന്ന റഫ്രിജറന്റ്?

16. കണ്ണീര്‍വാതകം രാസപരമായി ......... ആണ്?

17. പേപ്പര്‍ രാസപരമായി ....... ആണ്?

18. തുരുമ്പ് രാസപരമായി...?

19. തീയണയ്ക്കാനുള്ള ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം?

20. കളിമണ്ണില്‍ അടങ്ങിയിരിക്കുന്ന മുഖ്യ രാസവസ്തു?

21. വിവിധ മൂലകങ്ങള്‍ ഒരു നിശ്ചിത അനുപാതത്തില്‍ സംയോജിപ്പിച്ച് ഉണ്ടാകുന്ന വസ്തുക്കള്‍?

22. ഔഷധമായി ഉപയോഗിക്കുന്ന ഒരു അയഡിന്‍ സംയുക്തം?

23. രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത്?

24. ബേസിക (ക്ഷാര) സ്വഭാവമുള്ള വാതകങ്ങള്‍?

25. മയക്കുമരുന്നായി ഉപയോഗിക്കുന്ന ഒരു സംയുക്തം?

26. കളിമണ്‍പാത്ര വ്യവസായത്തിനുപയോഗിക്കുന്ന സംയുക്തം?

27. സിമന്റ് നിര്‍മ്മാണസമയത്ത് അത് വേഗം സെറ്റായിപ്പോകാതിരിക്കാന്‍ ചേര്‍ക്കുന്ന സംയുക്തം?

28. മഴക്കോട്ട് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥം?

29. പ്ളാസ്റ്റര്‍ ഒഫ് പാരീസിന്റെ രാസനാമം?

30. ആസ്പിരിന്റെ രാസനാമം?

31. ചുണ്ണാമ്പ് വെള്ളത്തിന്റെ രാസനാമം?

32. ഹൈഡ്രജന്‍ പെറോക്സൈഡ് വിഘടിച്ചുണ്ടാകുന്ന വാതകമാണ്?

33. വ്യാവസായികമായി ലോഹം ഉത്പാദിപ്പിക്കുന്നതിനുപയോഗിക്കുന്ന ലോഹധാതു?

34. സ്വര്‍ണത്തിന്റെ ഒരു ധാതു?

35. യുറേനിയത്തിന്റെ മുഖ്യ അയിര്?

36. ടാല്‍കം പൌഡറില്‍ അടങ്ങിയിരിക്കുന്ന പദാര്‍ത്ഥം?

37. അലുമിനിയത്തിന്റെ ഒരു മുഖ്യ അയിര്?

38. ഏറ്റവും വില കൂടിയ ലോഹം?

39. ഇരുമ്പിന്റെ ശുദ്ധമായ രൂപമേത്?

40. രക്തത്തില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ലോഹധാതു?

41. സ്വര്‍ണം ലയിപ്പിക്കാനുപയോഗിക്കുന്ന ലായനി?

42. പ്ളാച്ചിമട സംഭവവുമായി ബന്ധപ്പെട്ട പ്രധാന ലോഹമാലിന്യം?

43. ഭൂമിയുടെ ഉള്‍ക്കാമ്പില്‍ കൂടുതലായി കാണപ്പെടുന്ന ലോഹം?

44. യെല്ലോ കേക്ക് എന്നറിയപ്പെടുന്നത് ഏതുലോഹത്തിന്റെ അയിരാണ്?

45. പ്രതീക്ഷയുടെ ലോഹം?



  ഉത്തരങ്ങള്‍

1) കാഥോഡ് - സിങ്ക്, 2) ശീതികാരി, 3) ഫ്ളൂറിന്‍, 4) ഷെല്ലുകളുടെ, 5) ഹൈഡ്രജന്‍, 6) ഇലക്ട്രോനെഗറ്റീവിറ്റി, 7) ഫ്രാന്‍സിയം, 8) ഇല്‍മനൈറ്റ് (ടൈറ്റാനിയം), 9) അയഡിന്‍, അസ്റ്റാറ്റിന്‍, 10) നേര്‍ത്ത നീലനിറം, 11) ഏകാത്മക പദാര്‍ത്ഥങ്ങള്‍, 12) മൂലകങ്ങള്‍, 13) സംയുക്തങ്ങള്‍, 14) ടിന്‍ അമാല്‍ഗം, 15) അമോണിയയും ഫ്രീയോണും, 16) ബെന്‍സൈന്‍ ക്ളോറൈഡ്, 17) സെല്ലുലോസ്, 18) ഹൈഡ്രേറ്റ് ഫെറിക് ഓക്സൈഡ്, 19) ആലം, 20) അലുമിനിയം സിലിക്കേറ്റ്, 21) സംയുക്തങ്ങള്‍, 22) അയഡോഫോം, 23) സള്‍ഫ്യൂറിക് ആസിഡ്, 24) അമോണിയ, ഫോസ്ഫീന്‍, 25) പൊട്ടാസ്യം ബ്രോമൈഡ് , 26) വാട്ടര്‍ ഗ്ളാസ് (സോഡിയം സിലിക്കേറ്റ്), 27) ജിപ്സം (ഹൈഡ്രേറ്റഡ് കാത്സ്യം സള്‍ഫേറ്റ്), 28) പോളിക്ളോറോ ഈഥിന്‍, 29) കാത്സ്യം സള്‍ഫേറ്റ്, 30) അസറ്റൈല്‍ സാലിസിലിക്ക് അമ്ളം, 31) കാത്സ്യം ഹൈഡ്രോക്സൈഡ്, 32) ഓക്സിജന്‍, 33) അയിര്, 34) ബിസ്മഥ് അറൈറ്റ്, 35) പിച്ച് ബ്ളെന്‍ഡ്, 36) മെഗ്നീഷ്യം സിലിക്കേറ്റ്, 37) ബോക്സൈറ്റ്, 38) പ്ളാറ്റിനം, 39) റോട്ട് അയണ്‍, 40) പൊട്ടാസ്യം, 41) അക്വാറീജിയ, 42) കാഡ്മിയം, 43) ഇരുമ്പ്, 44) യുറേനിയം, 45) ടൈറ്റാനിയം.

0 comments :

Post a Comment