News Today

« »

Sunday, May 13, 2012

പൊതു വിജ്ഞാനം-158-കേരളത്തിലെ ആദ്യത്തെ എ.ടി.എം ആരംഭിച്ചതെവിടെയാണ്?




1. തിരുവിതാംകൂര്‍ ബാങ്ക് ആരുടെ കാലത്താണ് നിലവില്‍ വന്നത്?
2. കേരളത്തിലെ ആദ്യത്തെ എ.ടി.എം ആരംഭിച്ചതെവിടെയാണ്?
3. ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന എ.ടി.എം ആരംഭിച്ചതെവിടെയാണ്?
4. ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി നിലവില്‍ വന്നത്?
5. എല്‍.ഐ.സിയുടെ ആസ്ഥാനം?
6. രൂപയുടെ ചിഹ്നം ഔദ്യോഗികമായി നിലവില്‍ വന്നത്?
7. രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത്?
8. വൈദ്യുത പ്രതിരോധ നിയമത്തിന്റെ ഉപജ്ഞാതാവ്?
9. ഡയനാമിറ്റ്, വെടിമരുന്ന് എന്നിവ കണ്ടുപിടിച്ച സ്വീഡിഷ് ശാസ്ത്രജ്ഞന്‍?
10. രാമന്‍ ഇഫക്ട് എന്ന കണ്ടുപിടിത്തത്തിന് 1930 ല്‍ നോബല്‍സമ്മാനാര്‍ഹനായ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍?
11. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ്?
12. 1951 ല്‍ പാര്‍ലമെന്റംഗമായ ഭാരതീയ ശാസ്ത്രജ്ഞന്‍?
13. ഇന്ത്യയുടെ മിസൈല്‍ മനുഷ്യന്‍ എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞന്‍?
14. ശബ്ദത്തിന്റെ പ്രതിധ്വനിയിലൂടെ സമുദ്രത്തിന്റെ ആഴം അളക്കുന്ന ഉപകരണമാണ്?
15. ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം?
16. വസ്തുക്കളുടെ പിണ്ഡം അളക്കുന്നതിനുള്ള ഉപകരണം?
17. കാറ്റിന്റെ വേഗതയും ശക്തിയും അളക്കുന്നതിനുള്ള ഉപകരണം?
18. വാതകമര്‍ദ്ദം അളക്കുന്നതിനുള്ള ഉപകരണം?
19. സൂക്ഷ്മ വസ്തുക്കളെ വലുതാക്കിക്കാണിക്കുന്ന ഉപകരണം?
20. അന്തര്‍വാഹിനികളിലിരുന്നുകൊണ്ട് ജലോപരിതലത്തിലെ കാഴ്ചകാണുന്നതിനുള്ള ഉപകരണം?
21. ശബ്ദതീവ്രത അളക്കുന്നതിനുള്ള ഉപകരണം?
22. ഉയരം അളക്കുന്നതിനുള്ള ഉപകരണം?
23. ആന്തരദഹനയന്ത്രത്തില്‍ പെട്രോള്‍ ബാഷ്പവും വായുവും തമ്മില്‍ കലര്‍ത്തുന്ന ഉപകരണം?
24. കണ്ണിന്റെ ഏത് ന്യൂനതയാണ് മയോപ്പിയ എന്നറിയപ്പെടുന്നത്?
25. ഡാള്‍ട്ടനിസം എന്നറിയപ്പെടുന്ന രോഗം?
26. കണ്ണിനുള്ളിലെ ലെന്‍സ് അതാര്യമാകുന്ന അവസ്ഥ?
27. കാഴ്ചശക്തി അളക്കുന്നതിനുള്ള ഒരുപകരണം?
28. നേത്രദാന ശസ്ത്രക്രിയ നടത്തുമ്പോള്‍ മാറ്റിവയ്ക്കുന്ന കണ്ണിലെ ഭാഗം?
29. മനുഷ്യശരീരത്തിലെ ഏത് അവയവത്തിലെ കലകളുടെ മരണം സംഭവിക്കുമ്പോഴാണ് മനുഷ്യന്  ജീവശാസ്ത്രപരമായ മരണം സംഭവിക്കുന്നു എന്നുപറയുന്നത്?
30. മനുഷ്യശരീരത്തിലെ കണ്ണിലെ കോര്‍ണിയ മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയ?
31. കണ്ണിനകത്ത് അസാധാരണ മര്‍ദ്ദമുളവാക്കുന്ന വൈകല്യം?
32. ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം?
33. ശരീരത്തിന്റെ തുലനനില പാലിക്കുന്നതിന് സഹായിക്കുന്ന ജ്ഞാനേന്ദ്രിയം?
34. മധ്യകര്‍ണത്തെയും ഗ്രസനിയെയും ബന്ധിപ്പിക്കുന്ന നാളി?
35. വെസ്റ്റിബ്യൂളിലെ ചുണ്ണാമ്പ് തരികള്‍?
36. ശ്രവണ പരിശോധന യന്ത്രം?
37. ഘ്രാണഗ്രഹണത്തിന് സഹായിക്കുന്ന ഇന്ദ്രിയം?
38. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം?
39. നാളീരഹിത ഗ്രന്ഥികള്‍ എന്നറിയപ്പെടുന്ന ഗ്രന്ഥികള്‍?
40. അയോഡിന്റെ അഭാവംമൂലം തൈറോയിഡ് ഗ്രന്ഥി വീര്‍ത്തുവലുതാകുന്ന അവസ്ഥ?
41. തൈറോക്സിന്റെ അഭാവംമൂലംകുട്ടികളിലുണ്ടാകുന്ന രോഗം?
42. പാരാതെര്‍മോണിന്റെ അപര്യാപ്തതമൂലം പേശീപ്രവര്‍ത്തനങ്ങളെ മാരകമായി ബാധിക്കുന്ന രോഗം?
43. ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി?
44. മധുരഗ്രന്ഥി എന്നുവിളിക്കപ്പെടുന്നത്?
45. ഐലറ്റ്സ് ഒഫ് ലാംഗര്‍ഹാന്‍സിലെ ബീറ്റാകോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണ്‍?

 ഉത്തരങ്ങള്‍
1) ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ, 2) തിരുവനന്തപുരം, 3) കൊച്ചിക്കും വൈപ്പിനുമിടയില്‍, 4) 1999, 5) മുംബയ്, 6) 2010 ജൂലായ് 15, 7) ഡി. ഉദയകുമാര്‍, 8) ജി.എസ്. ഓം, 9) ആല്‍ഫ്രഡ് നോബല്‍, 10) ചന്ദ്രശേഖര വെങ്കിട്ടരാമന്‍ (സി.വി. രാമന്‍), 11) വിക്രം സാരാഭായ്, 12) മേഘനാദസാഹ, 13) എ.പി.ജെ. അബ്ദുള്‍ കലാം, 14) എക്കോ സൌണ്ടര്‍, 15) തെര്‍മോമീറ്റര്‍, 16) തുലാത്രാസ്, 17) അനിമോമീറ്റര്‍, 18) മാനോമീറ്റര്‍, 19) മൈക്രോസ്കോപ്പ്, 20) പെരിസ്കോപ്പ്, 21) ഫോണോമീറ്റര്‍, 22) അള്‍ട്ടിമീറ്റര്‍, 23) കാര്‍ബുറേറ്റര്‍, 24) ഹ്രസ്വദൃഷ്ടി, 25) വര്‍ണാന്ധത , 26) തിമിരം, 27) സ്നെല്ലര്‍ ചാര്‍ട്ട്, 28) കോര്‍ണിയ, 29) തലച്ചോറ്, 30) കെരാറ്റോ പ്ളാസ്റ്റി, 31) ഗ്ളോക്കോമ, 32) ത്വക്ക്, 33) ചെവി, 34) യൂസ്റ്റേക്കിയന്‍ നാളി, 35) ഓട്ടോലിത്ത്, 36) ഓസ്കുലേറ്റര്‍, 37) മൂക്ക്, 38) ത്വക്ക്, 39) അന്ത:സ്രാവി ഗ്രന്ഥികള്‍, 40) സിംപിള്‍ ഗോയിറ്റര്‍, 41) ക്രെട്ടിനിസം,  42) ടെറ്റനി, 43) പീനിയല്‍ ഗ്രന്ഥി, 44) ആഗ്നേയഗ്രന്ഥി (പാന്‍ക്രിയാസ്), 45) ഇന്‍സുലിന്‍.

0 comments :

Post a Comment