News Today

« »

Sunday, May 20, 2012

പൊതു വിജ്ഞാനം-163-സിലോണ്‍ എന്ന് പണ്ട് അറിയപ്പെട്ടിരുന്ന രാജ്യം ഇപ്പോള്‍ അറിയപ്പെടുന്ന പേര്?




1. സൌരയൂഥം കണ്ടുപിടിച്ചത്?
2. ഇലക്ട്രോണിക് കംപ്യൂട്ടര്‍ കണ്ടുപിടിച്ചത്?
3. എയര്‍ബ്രേക്ക് സംവിധാനം കണ്ടുപിടിച്ചത്?
4. എലിവേറ്റര്‍ (ലിഫ്റ്റ്) കണ്ടുപിടിച്ചത്?
5. പെട്രോള്‍ കാര്‍ കണ്ടുപിടിച്ചത്?
6. കളര്‍ ഫോട്ടോഗ്രാഫിയുടെ ഉപജ്ഞാതാവ് എന്ന് അറിയപ്പെടുന്നത്?
7. ഗൈറോ കോമ്പസ് എന്ന ഉപകരണത്തിന്റെ ഉപജ്ഞാതാവ്?
8. ജെറ്റ് എന്‍ജിന്റെ ആവിഷ്കര്‍ത്താവ്?
9. ഡിസ്ക് ബ്രേക്ക് സംവിധാനത്തിന്റെ ഉപജ്ഞാതാവ്?
10. ബാരോമീറ്റര്‍ കണ്ടുപിടിച്ചതാര്?
11. വാച്ച് ആവിഷ്കരിച്ചത്?
12. സിന്തറ്റിക് നൈലോണ്‍ കണ്ടുപിടിച്ചത്?
13. കാറ്റിന്റെയും വാതകങ്ങളുടെയും വേഗത കണ്ടുപിടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം?
14. വായുവിന്റെയും വാതകങ്ങളുടെയും ഭാരവും സാന്ദ്രതയും അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം.
15. അന്തരീക്ഷ മര്‍ദ്ദം അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം?
16. ചലച്ചിത്രങ്ങള്‍ സ്ക്രീനില്‍ കാണിക്കുന്ന ഉപകരണം ഏതാണ്?
17. കപ്പല്‍ യാത്രയില്‍ ദിക്ക് കണ്ടുപിടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്?
18. ദ്രാവകങ്ങളുടെ സാന്ദ്രത അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്?
19. വാതകങ്ങളുടെ മര്‍ദ്ദം കണ്ടുപിടിക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം ഏത്?
20. ടെലിവിഷന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം?
21. കടലിന്റെ മുകളിലുള്ള വിവരങ്ങള്‍ ഗ്രഹിക്കുവാന്‍ വേണ്ടി അന്തര്‍വാഹിനികളില്‍ ഘടിപ്പിക്കുന്ന ഉപകരണം?
22. റേഡിയോമീറ്ററിന്റെ ഉപയോഗമെന്ത്?
23. ഒരു വൈദ്യുത ചാലകത്തിന്റെ രണ്ടഗ്രങ്ങള്‍ തമ്മിലുള്ള വോള്‍ട്ടേജ് വ്യത്യാസം അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം?
24.സ്പീഡോമീറ്റര്‍ എന്തിന് ഉപയോഗിക്കുന്നു?
25. മത്സരപ്പന്തയത്തില്‍ ചെറിയ സമയദൈര്‍ഘ്യം അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം?
26. ഇറാന്‍ പണ്ട് അറിയപ്പെട്ടിരുന്ന പേര്?
27. ടാന്‍സാനിയയുടെ പഴയ പേരെന്ത്?
28. 'ഗോള്‍ഡ് കോസ്റ്റ്' എന്നറിയപ്പെട്ടിരുന്ന രാജ്യത്തിന്റെ പുതിയ പേരെന്ത്?
29. 'മൊസെപ്പൊട്ടേമിയ' എന്ന രാജ്യത്തിന്റെ പുതിയ നാമം
30. 'സാംബിയ' എന്ന രാജ്യത്തിന്റെ ആദ്യകാലത്തെ പേര്?
31. 'ഡച്ച് ഈസ്റ്റിന്‍ഡീസ്' എന്നറിയപ്പെട്ടിരുന്ന രാജ്യത്തിന്റെ ഇപ്പോഴത്തെ പേര്?
32. 'ബര്‍മ്മ'യുടെ പുതിയ പേര്?
33. ഒരു പ്രത്യേക ഡിഗ്രിയില്‍ ഊഷ്മാവിനെ ക്രമീകരിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം എന്താണ്?
34. സിലോണ്‍ എന്ന് പണ്ട് അറിയപ്പെട്ടിരുന്ന രാജ്യം ഇപ്പോള്‍ അറിയപ്പെടുന്ന പേര്?
35. 'നമീബിയ'യുടെ പഴയ പേര്?
36. തായ്ലന്‍ഡ് എന്ന രാജ്യത്തിന്റെ പഴയ പേരെന്ത്?
37. അങ്കോറയുടെ പുതിയ പേര്?
38. റഷ്യയിലെ പ്രമുഖ നഗരമായ ലെനിന്‍ ഗ്രാഡിന്റെ പുതിയ പേര്?
39.ടാക്ക എന്നറിയപ്പെട്ടിരുന്ന ബംഗ്ളാദേശ് പട്ടണത്തിന്റെ പുതിയ പേരെന്ത്?
40. 'ജോര്‍ദ്ദാന്‍' പട്ടണത്തിന്റെ പഴയ പേര്?
41. കിഴക്കന്‍ തിമൂറിന്റെ പഴയ പേര്?
42. 'ബോംബെ' പട്ടണത്തിന്റെ പുതിയ പേര്?
43. ' ഓസ്ലോ' പട്ടണത്തിന്റെ പഴയ പേരെന്ത്?
44. 'യു.എ.ഇ.' എന്ന രാജ്യത്തിന്റെ പഴയ പേര്?
45. 'പാറ്റ്ന' നഗരത്തിന്റെ പഴയ പേര്

ഉത്തരങ്ങള്‍
1) കോപ്പര്‍ നിക്കസ്, 2)അലന്‍ ട്യൂറിംഗ്, 3) ജി. വെസ്റ്റിംഗ് ഹൌസ്, 4) എലീഷ ജി. ഓട്ടിസ്, 5) കാള്‍ബെന്‍സ്, 6) ചിപ്മാന്‍, 7) എല്‍മര്‍ സ്പെറി, 8) ഫ്രാങ്ക് വിറ്റില്‍, 9) ഡോ. എഫ്. ലാന്‍ചെസ്റ്റര്‍, 10) ഇ. ടോറിസെല്ലി, 11) എ.എല്‍. ബന്‍ഗുട്ട്, 12) വില്യം കര്‍ത്തോര്‍സ്, 13) അനിമോമീറ്റര്‍, 14) എയ്റോമീറ്റര്‍, 15) ബാരോമീറ്റര്‍, 16) സിനിമാറ്റോഗ്രാഫ്, 17) മാരിനേഴ്സ് കോമ്പസ് 18) ഹൈഡ്രോമീറ്റര്‍, 19) മാനോമീറ്റര്‍, 20) കീലോസ്കോപ്പ്, 21) പെരിസ്കോപ്പ്, 22)റേഡിയന്റ് ഊര്‍ജം അളക്കുന്നതിന്, 23) വോള്‍ട്ട് മീറ്റര്‍, 24)വാഹനങ്ങളുടെ വേഗത അളക്കുന്നതിന്, 25) സ്റ്റോപ്പ്വാച്ച്, 26) പേര്‍ഷ്യ, 27) സാന്‍സിബാര്‍, 28) ഘാന, 29) ഇറാക്ക്, 30) ഉത്തര റൊഡേഷ്യ, 31) ഇന്തോനേഷ്യ, 32) മ്യാന്‍മര്‍, 33) തെര്‍മോസ്റ്റാറ്റ്, 34)ശ്രീലങ്ക, 35) സൌത്ത് വെസ്റ്റ് ആഫ്രിക്ക, 36) സയാം, 37) അങ്കാറ, 38) സെന്റ്പീറ്റേഴ്സ് ബര്‍ഗ്, 39) ധാക്ക, 40) ഹാഷിമിറ്റ് കിംഗ്ഡം, 41) ന്യൂ സ്പെയിന്‍, 42) മുംബയ്, 43) ക്രിസ്തീന, 44) ട്രൂഷ്യല്‍ സ്റ്റേറ്റ്, 45) പാടലീപുത്രം.

0 comments :

Post a Comment