News Today

« »

Thursday, May 24, 2012

പൊതു വിജ്ഞാനം-167-ലോകത്തിലാദ്യമായി ഭൂഗര്‍ഭ റെയില്‍വേ നിലവില്‍ വന്ന നഗരം?




1. ഭക്ഷ്യവസ്തുക്കള്‍ക്ക് നിറം കൊടുക്കാന്‍വേണ്ടി പഞ്ചസാരയില്‍ നിന്നുണ്ടാക്കിയെടുക്കുന്ന വസ്തു?
2. മിന്നാമിന്നിയുടെ മിന്നലിന് കാരണമാകുന്ന എന്‍സൈം?
3. നൈട്രജന്റെ ഏതു സംയുക്തമാണ് മനുഷ്യന്റെ ബോധം കെടുത്താന്‍ ഉപയോഗിക്കുന്നത്?
4. മുളകിന്റെ എരിവിന് കാരണമായ രാസപദാര്‍ത്ഥം?
5. പഴങ്ങള്‍ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന വാതകം?
6. ആധുനിക വിനോദസഞ്ചാരത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
7. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ അനുബന്ധ ഏജന്‍സിയേത്?
8. അന്താരാഷ്ട്ര ഇക്കോ ടൂറിസം വര്‍ഷമായി ഐക്യരാഷ്ട്ര സംഘടന ആചരിച്ച വര്‍ഷമേത്?
9. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി ആൂംഭിച്ചതെവിടെ?
10. ജപ്പാനിലെ ഏറ്റവും വലിയ ദ്വീപ്?
11. ഷിന്റോമതത്തിന്റെ സ്ഥാപകന്‍?
12. ഐക്യരാഷ്ട്രസഭ രൂപവത്കരിച്ച വര്‍ഷം?
13. റഷ്യയിലെ തിരഞ്ഞെടുക്കപ്പെട്ട സഭ?
14. പ്ളാസിയുദ്ധം നടന്ന വര്‍ഷം?
15. രണ്ടാംലോകമഹായുദ്ധകാലത്തെ ജര്‍മ്മന്‍ ഭരണാധികാരി?
16. വടക്കുകിഴക്കന്‍ മണ്‍സൂണിന്റെ മറ്റൊരു പേരാണ്?
17. 'റുബായിയാത്ത്' രചിച്ചത്?
18. ഭൂമിയുടെ ചുറ്റളവ് ആദ്യമായി നിര്‍ണയിച്ചത്?
19. മട്ടാഞ്ചേരി കൊട്ടാരം നിര്‍മ്മിച്ചത്?
20. കേരളത്തിലെ ഏറ്റവും നീളംകൂടിയ സ്റ്റേറ്റ് ഹൈവേ?
21. അതിചാലകത കണ്ടുപിടിച്ചത്?
22. ക്വാണ്ടം സിദ്ധാന്തത്തിന്റെ  ഉപജ്ഞാതാവ്?
23. കാര്‍ബണ്‍ - 14 ന്റെ അര്‍ദ്ധായുസ്സ് ?
24. വാതകമര്‍ദ്ദം അളക്കാനുള്ള ഉപകരണം?
25. സൂര്യപ്രകാശത്തിലെ ഇന്‍ഫ്രാറെഡ് വികിരണങ്ങള്‍ കണ്ടെത്തിയത്?
26. സോഡിയവും പൊട്ടാസ്യവും വേര്‍തിരിച്ചെടുത്ത ശാസ്ത്രജ്ഞന്‍?
27. യശ്പാല്‍ കമ്മിറ്റി ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
28. കേരളത്തില്‍ ഗ്രന്ഥശാലാസംഘം ആരംഭിച്ച വര്‍ഷം?
29. ഏതു കൃതിയിലാണ് കാന്തളൂര്‍ശാലയെ  'ദക്ഷിണ നളന്ദ' എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്?
30. തിരുവിതാംകൂറില്‍ ഏതു വര്‍ഷമാണ് പ്രാഥമിക വിദ്യാഭ്യാസം സൌജന്യമാക്കിയത്?
31. പമ്പാനദി ഏതു കായലിലാണ് പതിക്കുന്നത്?
32. ലോകത്തിലാദ്യമായി ഭൂഗര്‍ഭ റെയില്‍വേ നിലവില്‍ വന്ന നഗരം?
33. ഇന്‍ഫീരിയോരിറ്റി കോംപ്ളകസ് എന്ന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഓസ്ട്രിയന്‍ മനഃശാസ്ത്രജ്ഞന്‍?
34. ഇന്ത്യയില്‍ പുരാവസ്തു വകുപ്പ് സ്ഥാപിച്ച വൈസ്രോയി?
35. 'ലൈലാ മജ്നു' എന്ന കാവ്യം രചിച്ചത്?
36. യൂറോപ്പിന്റെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്നത്?
37. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആദ്യ ചെയര്‍മാന്‍?
38. ഏറ്റവും കൂടുതല്‍ കാലം സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചത്?
39. ഇന്ത്യ ഏതു രാജ്യത്തുനിന്നുമാണ് മിഗ് - 29 വിമാനങ്ങള്‍ വാങ്ങിയത്?
40. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെ നിയമിക്കുന്നത്?
41. ഏതു രാജ്യത്താണ് സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസ് സംവിധാനം ആദ്യമായി ആരംഭിച്ചത്?
42. ഷിംല കരാര്‍ ഒപ്പുവച്ച തീയതി?
43. പതിനാറ് വയസ്സിന് താഴെ പ്രായമുള്ള കുറ്റവാളികളെ പാര്‍പ്പിക്കാനുള്ള സംവിധാനം?
44. ഇന്ത്യയ്ക്ക് സുഖോയ് വിമാനങ്ങള്‍ നല്‍കിയ രാജ്യം?
45. ഒരു രാജ്യത്ത് സര്‍ക്കാര്‍ നിരോധിച്ചിട്ടുള്ള പുസ്തകങ്ങള്‍ക്ക് പറയുന്ന പേര്?

  ഉത്തരങ്ങള്‍
1) കരാമല്‍, 2) ലൂസിഫെറേസ്, 3) നൈട്രസ് ഓക്സൈഡ്, 4) കാപ്സെസീന്‍, 5) അസെറ്റിലീന്‍, 6) തോമസ് കുക്ക്, 7) വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍, 8) 2002, 9) കൊല്ലം ജില്ലയിലെ തെന്മലയില്‍, 10) ഹോന്‍ഷു, 11) മിക്കാഡോ, 12) 1945, 13) ഡ്യൂമ, 14) 1757, 15) ഹിറ്റ്ലര്‍, 16) തുലാവര്‍ഷം, 17) ഉമര്‍ഖയ്യാം, 18) ഇറാത്തോസ്തനീസ്, 19) പോര്‍ച്ചുഗീസുകാര്‍, 20) എസ്. എച്ച് 1, 21) കാമര്‍ലിങ് ഓനസ്, 22) മാക്സ് പ്ളാങ്ക്, 23) 5760 വര്‍ഷം, 24) മാനോമീറ്റര്‍, 25) വില്യം ഹെര്‍ഷല്‍, 26) ഹംഫ്രി ഡേവി, 27) വിദ്യാഭ്യാസം, 28) 1945, 29) അനന്തപുര വര്‍ണനം, 30) 1904, 31) വേമ്പനാട്, 32) ലണ്ടന്‍, 33) ആല്‍ഫ്രഡ് ആഡ്ലര്‍, 34) കഴ്സണ്‍, 35) അമിര്‍ ഖുസ്റു, 36) സൂറിച്ച്, 37) രംഗനാഥ് മിശ്ര, 38) വൈ.വി. ചന്ദ്രചൂഡ്, 39) മുന്‍ യു. എസ്. എസ്. ആര്‍, 40) 148-ാം അനുച്ഛേദം, 41) ഇംഗ്ളണ്ട്, 42) 1972 ജൂലായ് 2, 43) ബോര്‍സ്റ്റല്‍ സ്കൂള്‍, 44) റഷ്യ, 45) റെഡ് ബുക്സ്.

0 comments :

Post a Comment