News Today

« »

Sunday, May 20, 2012

പൊതു വിജ്ഞാനം-164-ആരാണ് വയര്‍ലസ് ടെലിഗ്രാഫി കണ്ടുപിടിച്ചത്?




1 .ലോകത്തിലെ ഏറ്റവും വലിയ പിരമിഡ് ഏതുരാജ്യത്താണ്?
2. ഹിറാംബിംഗാ 1911-ല്‍ കണ്ടെത്തിയ നഗരം?
3. വന്‍മതില്‍ ചൈനയില്‍ നിര്‍മ്മിക്കുന്നതിന് തുടക്കമിട്ട ചക്രവര്‍ത്തി?
4. 1997-ല്‍ ചൈനയ്ക്ക് ബ്രിട്ടനില്‍നിന്ന് കിട്ടിയ പ്രദേശം?
5. ഹൂയാന്‍സാങ് ഏതുരാജ്യക്കാരനായ സഞ്ചാരിയായിരുന്നു?
6. ടിയാനന്‍മെന്‍ സ്ക്വയര്‍ സംഭവം നടന്ന രാജ്യം?
7. ആരാണ് വയര്‍ലസ് ടെലിഗ്രാഫി കണ്ടുപിടിച്ചത്?
8. ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ ഉള്ള ഗ്രഹം ഏതാണ്?
9. ആരാണ് തമോഗര്‍ത്തം കണ്ടുപിടിച്ചത്?
10. മഴവില്ല് ഉണ്ടാകുന്ന പ്രതിഭാസം?
11. ദ്രാവിഡ സംഘം സ്ഥാപിച്ചതാര്?
12. സിലോണ്‍ ഭരണാധികാരിയായ ഗജബാഹുവിന്റെ സമകാലികനായ ചേര രാജാവ്?
13. ചോള ഭരണാധികാരികളില്‍ പ്രമുഖന്‍?
14. സംഘകാല കേരളത്തിന്റെ പേര്?
15. ചേരമണ്ഡലത്തിന്റെ തലസ്ഥാനം?
16. പരിസ്ഥിതി സൌഹൃദ ബാങ്കിംഗ് എന്ന നൂതന ആശയം ഏതുപേരിലാണ് പൊതുവേ അറിയപ്പെടുന്നത്?
17. താഴേക്കിടയിലുള്ളതും ദാരിദ്യ്രം അനുഭവിക്കുന്നതുമായ സാധാരണ ജനങ്ങളെ ബാങ്കിംഗ് മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ആര്‍.ബി.ഐ ആവിഷ്കരിച്ചിട്ടുള്ള നൂതന ബാങ്കിംഗ് ഇടപാടുകള്‍ ഏതു ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്?
18. പൊതുമേഖലാവാണിജ്യ ബാങ്കുകളില്‍ ഏറ്റവും ചെറുതായിരുന്ന ന്യൂ ബാങ്ക് ഒഫ് ഇന്ത്യ ഏതു പൊതുമേഖലാ ബാങ്കുമായാണ് സമന്വയിപ്പിക്കപ്പെട്ടത്?
19. 2010 ല്‍ എസ്.ബി.ഐയുമായി സമന്വയിപ്പിക്കപ്പെട്ട അതിന്റെ ഉപ ബാങ്ക് ഏതാണ്?
20. 500 രൂപ നോട്ടില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഏത്?
21. ഇന്ത്യയില്‍ മിനിമം റിസര്‍വേഷന്‍ സിസ്റ്റം നിയമപ്രകാരം പണം അച്ചടിക്കുന്നതിനുവേണ്ട കുറഞ്ഞ സ്വര്‍ണശേഖരം എത്ര?
22. ഓഹരി കമ്പോളത്തിന്റെ നിയന്ത്രണച്ചുമതല ഏതുസ്ഥാപനത്തിനാണ്?
23. മുംബയ് ഓഹരിവിപണി തയ്യാറാക്കുന്ന ഓഹരി വിലസൂചിക ഏതു പേരിലാണ് അറിയപ്പെടുന്നത്?
24. ദേശീയ ഓഹരി കമ്പോളം തയ്യാറാക്കുന്ന ഓഹരി വിലസൂചിക ഏതുപേരിലാണ് അറിയപ്പെടുന്നത്?
25. ഓഹരി വിപണിയിലെ ശുഭാപ്തി വിശ്വാസികളായ നിക്ഷേപകര്‍ എന്ത് ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്?
26. രണ്ടാംലോക മഹായുദ്ധകാലത്ത് ഹിറ്റ്ലര്‍ ഭരിച്ച രാജ്യം?
27. രണ്ടാംലോക മഹായുദ്ധകാലത്ത് മുസോളിനി അധിപനായ രാജ്യം?
28. പേള്‍ ഹാര്‍ബര്‍ ആക്രമണം നടത്തിയരാജ്യം?
29. പേള്‍ ഹാര്‍ബര്‍ ആക്രമണം നടത്തിയ വര്‍ഷം?
30. പേള്‍ഹാര്‍ബര്‍ ഏതു രാജ്യത്തിന്റെ നേവല്‍ ബേസായിരുന്നു?
31. 1946 ആഗസ്റ്റ് 6 ന് ആറ്റംബോംബിട്ട സ്ഥലം?
32. 1946 ആഗസ്റ്റ് 9 ന് ആറ്റംബോംബിട്ട സ്ഥലം?
33. ലിറ്റില്‍ ബോയ് എന്താണ്?
34. ബ്രട്ടന്‍വുഡ്സ് കോണ്‍ഫറന്‍സ് പ്രകാരം നിലവില്‍വന്ന സംഘടനകള്‍?
35. യുദ്ധത്തിനെതിരായി 1945 ഒക്ടോബര്‍ 24 ന് നിലവില്‍വന്ന സംഘടന?
36. ഐ.എം.എഫിന്റെയും ലോകബാങ്കിന്റെയും ആസ്ഥാനം എവിടെ?
37. ലോകാരോഗ്യസംഘടനയുടെ ആസ്ഥാനം?
38. അക്വാലങ് കണ്ടുപിടിച്ചതാര്?
39. നാസി പാര്‍ട്ടി ഏതുരാജ്യത്ത് നിലവില്‍വന്നു?
40. ഭൂഗോളത്തെ 360 ഡിഗ്രി ആയി ആദ്യം വിഭജിച്ച പണ്ഡിതനാര്?
41. ഭൂമിയുടെ ഉത്തരധ്രുവം സമുദ്രനിരപ്പില്‍നിന്ന് എത്രയടി താഴെയാണ് സ്ഥിതി ചെയ്യുന്നത്?
42. ഒരു സ്ഥലത്തിന്റെ അക്ഷാംശം രേഖാശം സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം എന്നിവ കൃത്യമായി അളക്കാന്‍ കഴിയുന്ന ഉപകരണം ഏത്?
43. താഴെ കൊടുത്തിരിക്കുന്നവയില്‍ ഏതൊക്കെ സ്ഥലങ്ങളെയാണ് 38-ാം പാരലല്‍ എന്ന അക്ഷാംശരേഖ വേര്‍തിരിക്കുന്നത്?
44. ലോകത്തില്‍ ഓരോ വര്‍ഷവും എല്ലാവര്‍ഷവും ആദ്യമായി പുതുവര്‍ഷമാഘോഷിക്കുന്ന തലസ്ഥാന നഗരമേത്?
45. 30 ഡിഗ്രി ഉത്തര അക്ഷാംശവും 50 ഡിഗ്രി കിഴക്ക് രേഖാംശവും ചേരുന്ന സ്ഥലത്തുനിന്ന് പറന്നുയരുന്ന വിമാനം ഭൂമിയുടെ നേരെ എതിര്‍വശത്തുള്ള സ്ഥലത്തിറങ്ങിയാല്‍ അത് എവിടെയായിരിക്കും?

  ഉത്തരങ്ങള്‍
1) മെക്സിക്കോ, 2) മാച്ചുപിച്ചു, 3) ഷിഹ്യാങ്സി, 4) ഹോങ്കോംഗ്, 5) ചൈന, 6) ചൈന, 7) മാര്‍ക്കോണി, 8) ജൂപ്പിറ്റര്‍, 9) ചന്ദ്രശേഖര്‍, 10) പ്രകീര്‍ത്തനം, 11) വജ്രനന്ദി, 12) ചേരന്‍ ചെങ്കുട്ടുവന്‍, 13) കരികാലചോളന്‍, 14) ചേരമണ്ഡലം, 15) വാഞ്ചി അഥവാ കാരൂര്‍, 16) ഗ്രീന്‍ ബാങ്കിംഗ്, 17) ഫിനാന്‍ഷ്യല്‍ ഇന്‍ക്ളൂഷന്‍, 18) പഞ്ചാബ് നാഷണല്‍ ബാങ്ക്,  19) ബാങ്ക് ഒഫ് ഇന്‍ഡോര്‍, 20) ദണ്ഡിയാത്ര, 21) 115 കോടി രൂപയുടെ സ്വര്‍ണം, 22) സെബി, 23) സെന്‍സെക്സ്, 24) നിഫ്റ്റി, 25) ബുള്‍സ് (കാളകള്‍), 26) ജര്‍മ്മനി, 27) ഇറ്റലി, 28) ജപ്പാന്‍, 29) 1941, 30) അമേരിക്ക, 31) ഹിരോഷിമ, 32) നാഗസാക്കി, 33) ഹിരോഷിമയിലിട്ട ആറ്റംബോംബ്, 34) ഐ.എം.എഫ്, വേള്‍ഡ്ബാങ്ക്, 35) ഐക്യരാഷ്ട്ര സംഘടന, 36) വാഷിംഗ്ടണ്‍, 37) ജനീവ, 38) കൊസ്റ്റേവു, 39) ജര്‍മ്മനി, 40) ഹിപ്പാറക്കസ്, 41) 3000 മീ, 42) ജി.പി.എസ്, 43) ഉത്തര - ദക്ഷിണകൊറിയകളെ, 44) സുവ, 45) 30 ഡിഗ്രി തെക്ക് 130 ഡിഗ്രി പടിഞ്ഞാറ്.

0 comments :

Post a Comment